പാരിസ് ∙ ഫ്രാൻസ് ഫുട്ബോൾ മാസികയുടെ പ്രശസ്തമായ ബലോൻ ദ് ഓർ പുരസ്കാരം അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിക്ക്. നിലവിൽ ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജർമന്റെ (പിഎസ്ജി) താരമായ മെസ്സിയുടെ 2020–21 വർഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണു പുരസ്കാരം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ് ∙  ഫ്രാൻസ് ഫുട്ബോൾ മാസികയുടെ പ്രശസ്തമായ ബലോൻ ദ് ഓർ പുരസ്കാരം അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിക്ക്. നിലവിൽ ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജർമന്റെ (പിഎസ്ജി) താരമായ മെസ്സിയുടെ 2020–21 വർഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണു പുരസ്കാരം. ഇക്കാലയളവിൽ അർജന്റീനയ്ക്കൊപ്പം കോപ്പ അമേരിക്ക കിരീടവും സ്പാനിഷ് ക്ലബ് ബാർസിലോനയ്ക്കൊപ്പം കോപ്പ ഡെൽ റേ (കിങ്സ് കപ്പ്) കിരീടവും സ്വന്തമാക്കി. 38 ഗോളുകൾ നേടുകയും 14 എണ്ണത്തിനു വഴിയൊരുക്കുകയും ചെയ്തു. ഇന്നു പുലർച്ചെയായിരുന്നു പുരസ്കാര പ്രഖ്യാപനം. മുപ്പത്തിനാലുകാരൻ മെസ്സിയുടെ ഏഴാം ബലോൻ ദ് ഓർ നേട്ടമാണിത്. 5 തവണ നേടിയിട്ടുള്ള പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഇക്കാര്യത്തിൽ മെസ്സിക്കു പിന്നിലുള്ളത്.

ജർമൻ ക്ലബ് ബയൺ മ്യൂണിക്കിന്റെ താരമായ പോളണ്ട് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി, ഇംഗ്ലിഷ് ക്ലബ് ചെൽസിയുടെ ഇറ്റാലിയൻ താരം ജോർജിഞ്ഞോ എന്നിവരെ പിന്നിലാക്കിയാണു മെസ്സി പുരസ്കാരം നേടിയത്. നേരത്തേ 2009, 2010, 2011, 2012, 2015, 2019 വർഷങ്ങളിലും മെസ്സി ബലോൻ ദ് ഓർ നേടിയിട്ടുണ്ട്.

ADVERTISEMENT

ലയണൽ മെസ്സി (2020–2021)

അർജന്റീന / പിഎസ്ജി

ഗോൾ: 38

അസിസ്റ്റ്: 14

ADVERTISEMENT

ട്രോഫികൾ: കോപ്പ അമേരിക്ക (അർജന്റീന), കിങ്സ് കപ്പ് (ബാർസിലോന)

മറ്റു പുരസ്കാരങ്ങൾ

∙ മികച്ച യുവതാരം: പെദ്രി – സ്പെയിൻ (ബാർസിലോന)

∙ മികച്ച സ്ട്രൈക്കർ: ലെവൻഡോവ്സ്കി – പോളണ്ട് (ബയൺ മ്യൂണിക്)

ADVERTISEMENT

∙ മികച്ച വനിതാ താരം: അലക്സ്യ പ്യൂട്ടേയാസ് – സ്പെയിൻ (ബാർസിലോന)

∙ മികച്ച ഗോളി: ജിയാൻല്യൂജി ഡൊന്നരുമ്മ – ഇറ്റലി (പിഎസ്ജി)

മെസ്സി @ ബലോൻ ദ് ഓർ

(മെസ്സി പുരസ്കാരം നേടിയ വർഷങ്ങളും പിന്നിലായ താരങ്ങളും)

2009: മെസ്സി

പിന്നിൽ: ക്രിസ്റ്റ്യാനോ റൊണാൾഡോ, ചാവി ഹെർണാണ്ടസ്

2010: മെസ്സി

പിന്നിൽ: ആന്ദ്രെ ഇനിയേസ്റ്റ, ചാവി ഹെർണാണ്ടസ്

2011: മെസ്സി

പിന്നിൽ: ക്രിസ്റ്റ്യാനോ റൊണാൾഡോ, ചാവി ഹെർണാണ്ടസ്

2012: മെസ്സി

പിന്നിൽ: ക്രിസ്റ്റ്യാനോ റൊണാൾഡോ, ആന്ദ്രെ ഇനിയേസ്റ്റ

2015: മെസ്സി

പിന്നിൽ: ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മാർ 

2019: മെസ്സി

പിന്നിൽ: വിർജിൽ വാൻ ദെയ്ക്, ക്രിസ്റ്റ്യാനോ റൊണാൾഡോ. 

2021: മെസ്സി

പിന്നിൽ: റോബർട്ട് ലെവൻഡോവ്സ്കി, ജോർജിഞ്ഞോ.

English Summary: The Best FIFA Football Awards 2021