മനൗസ് (ബ്രസീൽ) ∙ ചതുർരാഷ്ട്ര ടൂർണമെന്റിലെ 2–ാം മത്സരത്തിലും വീറോടെ പൊരുതിയെങ്കിലും ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിനു തോൽവി. ചിലെയാണു 3–0ന് ഇന്ത്യയെ കീഴടക്കിയത്. ബ്രസീലിനോട് 6–1നു തോറ്റ കളിയിൽ 3 മാറ്റങ്ങളുമായി ഇറങ്ങിയ ഇന്ത്യ 14–ാം മിനിറ്റിൽ വഴങ്ങിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനൗസ് (ബ്രസീൽ) ∙ ചതുർരാഷ്ട്ര ടൂർണമെന്റിലെ 2–ാം മത്സരത്തിലും വീറോടെ പൊരുതിയെങ്കിലും ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിനു തോൽവി. ചിലെയാണു 3–0ന് ഇന്ത്യയെ കീഴടക്കിയത്. ബ്രസീലിനോട് 6–1നു തോറ്റ കളിയിൽ 3 മാറ്റങ്ങളുമായി ഇറങ്ങിയ ഇന്ത്യ 14–ാം മിനിറ്റിൽ വഴങ്ങിയ ഗോളാണു തിരിച്ചടിയായത്. 2–ാം പകുതിയിൽ പ്രതിരോധപ്പിഴവു മുതലെടുത്ത് 84,85 മിനിറ്റുകളിൽ 2 ഗോളുകൾ കൂടി ചിലെ നേടി.

ബ്രസീലിനെതിരെ ഇന്ത്യയുടെ ഏകഗോൾ നേടിയ ഗോകുലം കേരള താരം മനീഷ കല്യാൺ 6–ാം മിനിറ്റിൽ എടുത്ത കോർണർ വളഞ്ഞു ഗോളിലേക്കു പോയതാണ്. എന്നാൽ, ചിലെ ഗോളി ഇതു സേവു ചെയ്തു. ഈ കിക്ക് ഗോളായിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നായേനെ. വ്യാഴാഴ്ച വെനസ്വേലയ്ക്കെതിരെയാണ് ഇന്ത്യയുടെ അവസാന മത്സരം.

ADVERTISEMENT

English Summary: Indian Women's Football Team Fall to Chile Despite Much-improved Display