പതിറ്റാണ്ടുകൾക്കു മുൻപേ മലബാറിൽ സെവൻസ് ഫുട്ബോൾ ആരംഭിച്ചിട്ടുണ്ട്. ഗ്രാമങ്ങളിലെ ചെറിയ തോട്ടങ്ങളും കൊയ്ത്തൊഴിഞ്ഞ പാടങ്ങളുമാണു മൈതാനങ്ങളായി രൂപപ്പെട്ടത്. മലപ്പുറത്തെ ഓരോ ഗ്രാമത്തിലും വർഷത്തിൽ ചെറുതോ വലുതോ ആയി ഒരു സെവൻസ് ടൂർണമെന്റെങ്കിലും അരങ്ങേറും....Sevens Football Malabar, Sevens Football Kerala News

പതിറ്റാണ്ടുകൾക്കു മുൻപേ മലബാറിൽ സെവൻസ് ഫുട്ബോൾ ആരംഭിച്ചിട്ടുണ്ട്. ഗ്രാമങ്ങളിലെ ചെറിയ തോട്ടങ്ങളും കൊയ്ത്തൊഴിഞ്ഞ പാടങ്ങളുമാണു മൈതാനങ്ങളായി രൂപപ്പെട്ടത്. മലപ്പുറത്തെ ഓരോ ഗ്രാമത്തിലും വർഷത്തിൽ ചെറുതോ വലുതോ ആയി ഒരു സെവൻസ് ടൂർണമെന്റെങ്കിലും അരങ്ങേറും....Sevens Football Malabar, Sevens Football Kerala News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പതിറ്റാണ്ടുകൾക്കു മുൻപേ മലബാറിൽ സെവൻസ് ഫുട്ബോൾ ആരംഭിച്ചിട്ടുണ്ട്. ഗ്രാമങ്ങളിലെ ചെറിയ തോട്ടങ്ങളും കൊയ്ത്തൊഴിഞ്ഞ പാടങ്ങളുമാണു മൈതാനങ്ങളായി രൂപപ്പെട്ടത്. മലപ്പുറത്തെ ഓരോ ഗ്രാമത്തിലും വർഷത്തിൽ ചെറുതോ വലുതോ ആയി ഒരു സെവൻസ് ടൂർണമെന്റെങ്കിലും അരങ്ങേറും....Sevens Football Malabar, Sevens Football Kerala News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോശ മാവിന്റെ സ്വഭാവമുണ്ട് ഫുട്ബോളിന്. ഒഴിക്കുന്നതെവിടെയാണോ, ആ പ്രതലത്തിന്റെ രൂപവും ഭാവവും സ്വീകരിക്കും. വിശാലമായ മൈതാനങ്ങൾക്കു സാധ്യതയില്ലാതായപ്പോഴാണു തെക്കൻ അമേരിക്കൻ തെരുവുകളിൽ ഫുട്ബോൾ ഫൈവ്‌സിന്റെ രൂപം സ്വീകരിച്ചത്. അവിടെ പന്തു തട്ടിയ കുട്ടിത്താരങ്ങൾ പിന്നീട് കളത്തിലെ മാന്ത്രികന്മാരായി അവതരിച്ച കഥകൾ എത്ര വേണമെങ്കിലുമുണ്ട്. മലബാറിലെ സെവൻസിനു പിന്നിലുമുണ്ട് അത്തരം കഥകൾ. 11 പേർ ഇരു ഭാഗത്തും അണിനിരക്കുന്ന കളിക്കു പാകമായ മൈതാനങ്ങളുടെ ലഭ്യതക്കുറവ് പരിഹരിക്കാനുള്ള മാർഗമായിട്ടായിരിക്കണം സെവൻസ് കളിച്ചു തുടങ്ങിയത്. ഇപ്പോൾ ടർഫ് യുഗം വന്നതോടെ ഫൈവ്സും ഫോർസും വരെ മലബാറിൽ സുലഭമായി നടക്കുന്നു. 

പതിറ്റാണ്ടുകൾക്കു മുൻപേ മലബാറിൽ സെവൻസ് ഫുട്ബോൾ ആരംഭിച്ചിട്ടുണ്ട്. ഗ്രാമങ്ങളിലെ ചെറിയ തോട്ടങ്ങളും കൊയ്ത്തൊഴിഞ്ഞ പാടങ്ങളുമാണു മൈതാനങ്ങളായി രൂപപ്പെട്ടത്. മലപ്പുറത്തെ ഓരോ ഗ്രാമത്തിലും വർഷത്തിൽ ചെറുതോ വലുതോ ആയി ഒരു സെവൻസ് ടൂർണമെന്റെങ്കിലും അരങ്ങേറും. നാട്ടിലെ ടീമുകൾ തമ്മിലുള്ള ലോക്കൽ ലീഗ് മുതൽ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നു ടീമുകളെത്തുന്ന വമ്പൻ ടൂർണമെന്റുകൾവരെ ഇതിലുൾപ്പെടും. അക്കാലത്ത് ഓരോ ടൂർണമെന്റിനും ഓരോരോ നിയമങ്ങളായിരുന്നു. സെവൻസിനു സ്വന്തമായി നിയമമോ കലണ്ടറോ ഇല്ലായിരുന്നു. സമീപ പ്രദേശങ്ങളിൽ ഒരേ സമയം ടൂർണമെന്റ് നടക്കുന്നതു പതിവായിരുന്നു. 

ADVERTISEMENT

സെവൻസ് ടൂർണമെന്റുകൾ ഏകോപിപ്പിക്കാനായി ഈ രംഗത്തു പ്രവർത്തിക്കുന്ന ടീമുകൾ ഒന്നിച്ചു ചേർന്നു സെവൻസ് ഫുട്ബോൾ അസോസിയേഷൻ രൂപീകരിച്ചതോടെയാണു ഇതിനു മാറ്റമുണ്ടായത്. തീർത്തും പ്രഫഷനലായ രീതിയിലാണു നിലവിൽ ടൂർണമെന്റുകൾ നടക്കുന്നത്. ഓരോ വർഷവും അസോസിയേഷൻ ജനറൽ ബോഡി ചേർന്നു കലണ്ടർ തയാറാക്കും. സമീപ പ്രദേശങ്ങളിൽ ഒരേ സമയത്ത് ടൂർണമെന്റു നടക്കുന്നില്ലെന്നു ഇതുവഴി ഉറപ്പാക്കാനാകും. ഗ്യാലറിയിലെ ടിക്കറ്റ് നിരക്ക് മുതൽ ഓരോ ടീമിനും നൽകേണ്ട കലക്ഷൻ വിഹിതംവരെ അസോസിയേഷനാണു തീരുമാനിക്കുന്നത്. അഖിലേന്ത്യാ ടൂർണമെന്റുകളെന്നറിയപ്പെടുന്ന വൻകിട ടൂർണമെന്റുകൾക്കാണു ഇതു ബാധകം. ചെറു പൂരങ്ങൾ പോലെ, പ്രാദേശിക ടൂർണമെന്റുകൾ പഴയതു പോലെ ഇപ്പോഴും നടക്കുന്നുണ്ട്.

കൊടുവള്ളി സ്റ്റേഡിയത്തിൽ നടന്ന കൊയപ്പ മെമ്മോറിയൽ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റ്. ഫയൽ ചിത്രം: മനോരമ

മറ്റെല്ലാ മേഖലയിലുമെന്ന പോലെ കോവിഡ് സെവൻസ് മൈതാനങ്ങളെയും നിശ്ചലമാക്കി. കളി തീരും മുൻപേ മുഴങ്ങിയ കോവിഡ് ലോങ് വിസിലിൽ ഒന്നര വർഷമാണു കളങ്ങൾ ശൂന്യമായത്. സെവൻസ് ഫുട്ബോൾ പ്രേമികൾക്കു പ്രത്യേക സമ്മാനവുമായാണു 2022 പിറക്കുന്നത്. ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷം ആദ്യ അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിനു ജനുവരി 2 നു പെരിന്തൽമണ്ണയിൽ തുടക്കമാകും. കേരളത്തിലെ ഏറ്റവും പഴക്കമേറിയ സെവൻസ് ടൂർണമെന്റുകളിലൊന്നായ കാദറലി ടൂർണമെന്റിൽ 21 ടീമുകളാണു മാറ്റുരയ്ക്കുന്നത്. മുൻ വർഷങ്ങളിൽ സെവൻസ് സീസൺ ആറു മാസം വരെ നീണ്ടുനിൽക്കുമായിരുന്നു. ഇത്തവണ പാതി കോവിഡ് കൊണ്ടുപോയതിനാൽ മൂന്നു മാസം കൊണ്ടു സീസൺ അവസാനിക്കും. 

കേരളമാകെ 28 ടൂർണമെന്റുകൾ

മൂന്നു മാസം നീണ്ടു നിൽക്കുന്ന സീസണിൽ കേരളത്തിലാകെ 28 ടൂർണമെന്റുകളാണു ഇത്തവണ നടക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന സെവൻസ് ഫുട്ബോൾ അസോസിയേഷൻ ജനറൽ ബോഡി യോഗമാണു മത്സര കലണ്ടർ പ്രഖ്യാപിച്ചത്. ജനുവരിയിൽ തുടങ്ങി മാർച്ചിൽ അവസാനിക്കുന്നതാണു സീസൺ. തൃശൂർ, എറണാകുളം, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോ‍ട് ജില്ലകളിലാണു ഇത്തവണ ടൂർണമെന്റുകൾ നടക്കുന്നത്. ആകെയുള്ള 28 ടൂർണമെന്റുകളിൽ 11 എണ്ണം മലപ്പുറത്താണ്. കണ്ണൂർ (6), പാലക്കാട് (4), തൃശൂർ (2), എറണാകുളം (1) എന്നിങ്ങനെയാണു മറ്റു ജില്ലകളിൽ നടക്കുന്ന അഖിലേന്ത്യാ ടൂർണമെന്റുകളുടെ എണ്ണം. 

ADVERTISEMENT

‘സുഡാനികളില്ല’, സ്വദേശികൾ മാത്രം

പ്രാദേശിക വൈരവും നാടിന്റെ അഭിമാനം ബോധവുമുൾപ്പെടെയുള്ള വൈകാരികതയാണു സെവൻസ് ടൂർണമെന്റുകളെ ജനം ഏറ്റെടുക്കാനുള്ള പ്രധാന കാരണം. തൊണ്ണൂറുകളുടെ തുടക്കത്തോടെ മറ്റൊരു കാരണം കൂടിയുണ്ടായി. സെവൻസിന്റെ ജനപ്രീതിയും ഗ്ലാമറും പുതിയ തലത്തിലേക്കുയർന്നതു അതോടെയാണ്. സുഡാനികൾ എന്നു വിളിപ്പേരുള്ള ആഫ്രിക്കൻ താരങ്ങളുടെ വരവായിരുന്നു സെവൻസ് മൈതാനങ്ങൾ ഇളക്കിമറിച്ച ആ സംഭവം. ചാലക്കുടി സതേമ്‍ കോളജിൽ പഠിക്കാനെത്തിയ സുഡാൻ സ്വദേശികളായ അബ്ദുൽ ഗനി, ഒസാമ, റാദ് അൽ ഷബീർ എന്നിവരാണു ആദ്യമായി  സെവൻസിൽ പന്തു തട്ടാനിറങ്ങിയ ആഫ്രിക്കക്കാരിൽ ചിലർ. 

ചങ്ങനാശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന ഇഎംഎസ് ട്രോഫി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ആദ്യ ക്വാർട്ടർ ഫൈനലിൽ ലിൻ ഷാ മെഡിക്കൽസ് മണ്ണാർക്കാടിന്റെ മുന്നേറ്റം തടയുന്ന ചങ്ങനാശേരി മുഹമ്മദൻസ് ഫുട്ബോൾ ക്ലബ് താരം. ഫയൽ ചിത്രം: മനോരമ

എല്ലാവരും സുഡാൻ സ്വദേശികൾ. കറുത്ത വംശജരായ താരങ്ങളെല്ലാം സെവൻസ് വൃത്തങ്ങളിൽ സുഡാനികൾ എന്നു അറിയപ്പെടാൻ തുടങ്ങിയതു ഇതിനു ശേഷമാണ്. പതിറ്റാണ്ടുകൾക്കു ശേഷം സുഡാനി താരങ്ങളില്ലാത്ത സെവൻസ് ടൂർണമെന്റിനു കൂടിയാണു ഇത്തവണ കളമുണരുന്നത്. പ്രാദേശിക താരങ്ങൾക്കു കൂടുതൽ അവസരം ലഭിക്കുമെന്ന ഗുണമുണ്ടെങ്കിലും ടൂർണമെന്റുകളുടെ ഗ്ലാമർ കുറയുമോയെന്ന ആശങ്ക സംഘാടകർക്കുണ്ട്. മത്സരങ്ങൾ കുറവായതിനാൽ വിദേശ താരങ്ങളെ വൻതുക നൽകിയെത്തിക്കുന്നതു സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുമെന്നതിനാലാണി‌ ഇത്തവണ തനി നാടനാകാൻ തീരുമാനിച്ചത്. 

കാരുണ്യത്തിനും കിക്കോഫ് 

ADVERTISEMENT

സെവൻസ് ടൂർണമെന്റുകൾക്കൊപ്പം കാരുണ്യ പ്രവർത്തനങ്ങളുടെ ഗോൾ മേളം കൂടിയാണു മലബാറിലെ മൈതാനങ്ങളിൽ തിരിച്ചുവരുന്നത്. ജില്ലയിലെ ടൂർണമെന്റുകളിലെ ‘കാരണവരായ’ പെരിന്തൽമണ്ണ കാദറലി ഫുട്ബോൾ തന്നെയാണു കാരുണ്യ പ്രവർത്തനത്തിലും മാതൃക. ടൂർണമെന്റിൽ നിന്നു ലഭിക്കുന്ന തുക പൂർണമായി ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കാണു ഉപയോഗിക്കുന്നത്. കിടപ്പു രോഗികളെ സഹായിക്കുന്നതിനുള്ള മെഡിക്കൽ ഉപകരണങ്ങൾ വാങ്ങലും വൃക്ക രോഗികൾക്കു സാമ്പത്തിക സഹായം നൽകലുമാണു ഇത്തവണത്തെ ലക്ഷ്യം. 

സെവൻസ് മത്സരത്തിനിടെ മൈതാനത്ത് വീണു മരിച്ച മുൻ കേരള താരം ധനരാജിന്റെ കുടുംബത്തെ സഹായിക്കാനായി പെരിന്തൽമണ്ണയിൽ നടത്തിയ മത്സരത്തിലൂടെ സമാഹരിച്ചതു 4 ലക്ഷം രൂപയാണ്. അതു കുടുംബത്തിനു കൈമാറുകയും ചെയ്തു. ഫുട്ബോളിനോടുള്ള കമ്പം കൊണ്ടു മാത്രമല്ല, പന്തിനൊപ്പം  ജീവകാരുണ്യ പ്രവർത്തനങ്ങളുടെ അകമ്പടി കൂടിയുള്ളതു കൊണ്ടാണു സെവൻസ് ടൂര്ണമെന്റുകൾ മലബാറിന്റെ ഹൃദയത്തുടിപ്പായി മാറുന്നത്. 

English Summary: Sevens Football is Finally Returning to Malabar After Long Covid Break