കൊൽക്കത്ത ∙ 8 കളിക്കാർക്കും 3 സപ്പോർട്ട് സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചതിനാൽ ഐ ലീഗ് ഫുട്ബോൾ ഒരാഴ്ചത്തേക്കു നിർത്തിവച്ചു. കേരളത്തിൽനിന്നുള്ള ഗോകുലം കേരള ഫുട്ബോൾ ക്ലബ്ബിന്റെ താരങ്ങളിൽ ആർക്കും കോവിഡ് ബാധയില്ല. ആദ്യ മത്സരത്തിൽ ചർച്ചിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ 8 കളിക്കാർക്കും 3 സപ്പോർട്ട് സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചതിനാൽ ഐ ലീഗ് ഫുട്ബോൾ ഒരാഴ്ചത്തേക്കു നിർത്തിവച്ചു. കേരളത്തിൽനിന്നുള്ള ഗോകുലം കേരള ഫുട്ബോൾ ക്ലബ്ബിന്റെ താരങ്ങളിൽ ആർക്കും കോവിഡ് ബാധയില്ല. ആദ്യ മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സിനെ പരാജയപ്പെടുത്തിയ ഗോകുലം ഇന്നു 2–ാം മത്സരത്തിൽ നെറോക്ക എഫ്സിയെ നേരിടാനിരുന്നതാണ്. ‌ഇതുൾപ്പെടെ ഈ ദിവസങ്ങളിൽ നിശ്ചയിച്ചിരുന്ന മത്സരങ്ങൾ പിന്നീടു നടത്തും.

റിയൽ കശ്മീർ എഫ്സി ടീമിലെ 5 കളിക്കാർ‌ക്കും 3 സപ്പോർട്ട് സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചു. മുഹമ്മദൻ സ്പോർട്ടിങ്, ശ്രീനിഥി ഡെക്കാൻ എഫ്സി, ഐസോൾ എഫ്സി എന്നീ ടീമുകളിലെ ഓരോരുത്തർ‌വീതവും കോവിഡ് പോസിറ്റീവായി. ജനുവരി 4നു യോഗം ചേർന്നു ഭാവി നടപടികൾ തീരുമാനിക്കുമെന്ന് ഐ ലീഗ് ചെയർമാൻ സുബ്രത ദത്ത അറിയിച്ചു.

ADVERTISEMENT

3 ഹോട്ടലുകളിലായാണ് ഐ ലീഗ് ടീമുകൾക്കു സംഘാടകർ താമസം ഒരുക്കിയിരുന്നത്. ഇതിൽ കൊൽക്കത്തയിലെ ഒരു ഹോട്ടലിൽ താമസിച്ചിരുന്നവരാണു പോസിറ്റീവായത്. രാജസ്ഥാൻ യുണൈറ്റഡ്, നെറോക്ക ടീമുകളും ഇവിടെയാണു താമസിച്ചിരുന്നതെങ്കിലും ഇതുവരെ ആ ടീമുകളിലാരും പോസിറ്റീവായിട്ടില്ല. കല്യാണി, നൈഹാട്ടി എന്നിവിടങ്ങളിൽ താമസിക്കുന്ന മറ്റു ടീമുകളിൽ ഇതുവരെ പ്രശ്നങ്ങളില്ല. ‍ഡിസംബർ 21നു നടത്തിയ കോവിഡ് പരിശോധനയിൽ കളിക്കാരെല്ലാം നെഗറ്റീവായിരുന്നു. ചൊവ്വാഴ്ച നടത്തിയ ടെസ്റ്റിലാണു കോവിഡ് ബാധിതരെ കണ്ടെത്തിയത്.

English Summary: I-League Matches Suspended for a week