സ്റ്റാർ സ്ട്രൈക്കർ ബർതലോമ്യോ ഓഗ്ബെച്ചെ 90 മിനിറ്റും കളിച്ചു. 4 ഷോട്ടെടുത്തു. അതിലൊന്നു മാത്രമാണു ഗോൾപോസ്റ്റിനുനേരേ ചെന്നത്. 17 പാസ്സുകളാണ് അദ്ദേഹത്തിൽനിന്നുണ്ടായത്. അതിൽ സഹകളിക്കാർക്കു കിട്ടിയതു വെറും 11. സ്വന്തം ബോക്സ് മുതൽ എതിർ ബോക്സ് വരെ അദ്ദേഹം ഓടിക്കളിച്ചെങ്കിലും കാര്യമായ ഫലമൊന്നും ഉണ്ടായില്ല.

സ്റ്റാർ സ്ട്രൈക്കർ ബർതലോമ്യോ ഓഗ്ബെച്ചെ 90 മിനിറ്റും കളിച്ചു. 4 ഷോട്ടെടുത്തു. അതിലൊന്നു മാത്രമാണു ഗോൾപോസ്റ്റിനുനേരേ ചെന്നത്. 17 പാസ്സുകളാണ് അദ്ദേഹത്തിൽനിന്നുണ്ടായത്. അതിൽ സഹകളിക്കാർക്കു കിട്ടിയതു വെറും 11. സ്വന്തം ബോക്സ് മുതൽ എതിർ ബോക്സ് വരെ അദ്ദേഹം ഓടിക്കളിച്ചെങ്കിലും കാര്യമായ ഫലമൊന്നും ഉണ്ടായില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്റ്റാർ സ്ട്രൈക്കർ ബർതലോമ്യോ ഓഗ്ബെച്ചെ 90 മിനിറ്റും കളിച്ചു. 4 ഷോട്ടെടുത്തു. അതിലൊന്നു മാത്രമാണു ഗോൾപോസ്റ്റിനുനേരേ ചെന്നത്. 17 പാസ്സുകളാണ് അദ്ദേഹത്തിൽനിന്നുണ്ടായത്. അതിൽ സഹകളിക്കാർക്കു കിട്ടിയതു വെറും 11. സ്വന്തം ബോക്സ് മുതൽ എതിർ ബോക്സ് വരെ അദ്ദേഹം ഓടിക്കളിച്ചെങ്കിലും കാര്യമായ ഫലമൊന്നും ഉണ്ടായില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്റ്റാർ സ്ട്രൈക്കർ ബർതലോമ്യോ ഓഗ്ബെച്ചെ 90 മിനിറ്റും കളിച്ചു. 4 ഷോട്ടെടുത്തു. അതിലൊന്നു മാത്രമാണു ഗോൾപോസ്റ്റിനുനേരേ ചെന്നത്. 17 പാസ്സുകളാണ് അദ്ദേഹത്തിൽനിന്നുണ്ടായത്. അതിൽ സഹകളിക്കാർക്കു കിട്ടിയതു വെറും 11. സ്വന്തം ബോക്സ് മുതൽ എതിർ ബോക്സ് വരെ അദ്ദേഹം ഓടിക്കളിച്ചെങ്കിലും കാര്യമായ ഫലമൊന്നും ഉണ്ടായില്ല. ഒരു മഞ്ഞക്കാർഡ് വലിച്ചുവയ്ക്കുകയും ചെയ്തു.‌

തന്റെ മുൻ ടീമായ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഞായർ വൈകിട്ടു ഹൈദരാബാദിനുവേണ്ടി കളിക്കാനിറങ്ങിയ ഓഗ്ബെച്ചെയ്ക്ക് എന്താണു സംഭവിച്ചത്? മറ്റൊന്നുമല്ല, ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിര മുൻ നൈജീരിയൻ ലോകകപ്പ് താരത്തെ പൂട്ടിക്കളഞ്ഞു. അതി‍ൽ അദ്ദേഹം കുപിതനായിരുന്നു. പതിവില്ലാത്ത വിധത്തിലാണ് അദ്ദേഹം മഞ്ഞക്കാർഡ് ഇരന്നുവാങ്ങിയതെന്നും വേണമെങ്കിൽ പറയാം. കളത്തിൽനിന്നു പുറത്തുപോയൊരു പന്ത്, അതിനടുത്തേക്കു നീങ്ങിയ എതിർ ഗോളി. പന്തിനും ഗോളിക്കും പിന്നാലെ ചെന്ന് ഒരു ‘പണി’ പണിതു ഓഗ്ബെച്ചെ. അതിനു ശിക്ഷയായി റഫറിയും കൊടുത്തു ഒരുപണി. അതായിരുന്നു മഞ്ഞക്കാർഡ്.

ADVERTISEMENT

ഐഎസ്എൽ 8–ാം സീസണിലെ ബ്ലാസ്റ്റേഴ്സ്–ഹൈദരാബാദ് മാച്ചിന്റെ കഥ പറയാൻ ഹൈദരാബാദിനെ മുൻപിൽനിന്നു നയിച്ച സ്ട്രൈക്കറുടെ അനുഭവമാണ് ഏറ്റവും നല്ലത്. ‘ബാർത്’ ഓഗ്ബെച്ചെയെ പൂട്ടിയ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ കഥയാണ് എടുത്തുപറയേണ്ടത്. വിദേശതാരം മാർക്കോ ലെസ്കോവിച്, ഇന്ത്യൻ യുവതാരം റൂയിവ ഹോർമിപാം എന്നിവരുടെ അതീവജാഗ്രതയും കളിമിടുക്കും ഹൈദരാബാദിന്റെ മുഖ്യആയുധത്തിന്റെ മുനയൊടിച്ചുവിടുകയായിരുന്നു.

രണ്ടു പേരും കളത്തിൽ 90 മിനിറ്റും നിറഞ്ഞാടി. കാർഡുകളൊന്നും വിളിച്ചുവരുത്താതെതന്നെ. പന്തുകൾ ചുമ്മാ ക്ലിയർ ചെയ്യുക മാത്രമല്ല ഇരുവരും ചെയ്തത്. അവസരം കിട്ടിയപ്പോഴെല്ലാം മികച്ച പാസ്സിങ്ങിലൂടെ ടീമിന്റെ ആക്രമണങ്ങൾക്കു തുടക്കമിടാനുള്ള ശ്രമങ്ങളും അവരിൽനിന്നുണ്ടായി. മാർക്കോ ഹൈദരാബാദിനെതിരെ 35 പാസ്സുകൾ തൊടുത്തു. അതിൽ 27 എണ്ണം സ്വന്തം കൂട്ടുകാരിലേക്കു വിജയകരമായി എത്തി. 37 പാസ് തൊടുത്ത ഹോർമിപാമിന് 23 വിജയകരമായ പാസുകളുണ്ടായിരുന്നു.

സത്യത്തി‍ൽ ഇവരേക്കാൾ പാസിങ് മികവ് ഹൈദരാബാദിനെതിരെ പ്രകടിപ്പിച്ചതു മധ്യനിരയിലെ സൂപ്പർ താരം അഡ്രിയൻ ലൂണയും പ്യൂട്ടിയയും മാത്രമാണെന്നു പറയാം. ലൂണ പോലും അത്രയ്ക്ക് എത്തിയില്ല എന്നും കണക്കുകൾ പറയുന്നു.

ലൂണ ഹൈദരാബാദിനെതിരെ 41 പാസ്സുകൾ തൊടുത്തു. അതിൽ വിജയകരമായത് 21 പന്ത്. പ്യൂട്ടിയ 33 പാസ്. വിജയകരം 23. ജീക്സൺ സിങ്ങിനും അഭിമാനിക്കാവുന്ന കണക്കുകളുണ്ട്. 27 പാസ്, വിജയകരമായത് 23. ചുരുക്കത്തിൽ, ബ്ലാസ്റ്റേഴ്സിന്റെ വിജയഗോളും ആരാധകശ്രദ്ധയും വാസ്ക്വസിനായിരുന്നെങ്കിലും, അദ്ദേഹത്തോടു ചേർന്നു പൊരുതിയത് പെരേര ഡയസ് ആയിരുന്നെങ്കിലും വിജയത്തിന്റെ അടിത്തറയുടെ കരുത്ത് ലെസ്കോവിച്–ഹോർമിപാം സഖ്യവും അതിൽനിന്നു പ്യൂട്ടിയയും ജീക്സണും പടുത്തുയർത്തിയ കൂട്ടുകെട്ടും ആയിരുന്നു എന്നു പറയാം.‌

ADVERTISEMENT

85.18 ശതമാനമാണു ജീക്സൺ സിങ്ങിന്റെ പാസിങ് വിജയം. ഇത്രയൊക്കെ പറയുമ്പോൾ സഹൽ അബ്ദുൽ സമദ് കളിയിൽ പിന്നിലായിപ്പോയില്ലേ എന്നൊരു സംശയം ഉയരാം. ഇല്ല. സഹലിന്റേത് വേറിട്ടൊരു പ്രകടനമായിരുന്നു. 7 മികച്ച ടാക്കിളുകൾ അദ്ദേഹത്തിൽനിന്നുണ്ടായി. ലൂണയും ടാക്ലിങ്ങിനു മടിച്ചു നിന്നില്ല. 8 എണ്ണം. ഇവർ മധ്യനിരയിൽത്തന്നെ എതിർനീക്കങ്ങളുടെ ആസൂത്രണം പൊളിക്കുകയായിരുന്നു.

ഗോൾ നേടിയ സഹൽ അബ്ദുൽ സമദിന്റെ ആഹ്ലാദം. ട്വിറ്റർ ചിത്രം

ടീം മികവിന്റെ കഥ തുടരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇനിയുമുണ്ട്. ലെസ്കോവിച് പലപ്പോഴും ആക്രമണത്തിലേക്കു പോയപ്പോൾ ഒറ്റയ്ക്കു കോട്ടകാക്കാൻ നിന്നതു യുവതാരം ഹോർമിപാമാണ്. ലീഗ് തുടങ്ങുമ്പോൾ ജീക്സൺ സിങ്ങിനും പ്യൂട്ടിയയ്ക്കും വിളിപ്പേര് ‘ഡിഫൻസീവ്’ മിഡ്ഫീൽഡർമാർ എന്നായിരുന്നു. പക്ഷേ പല മത്സരങ്ങളിലും അവർ മധ്യവൃത്തത്തിനപ്പുറത്തേക്കു ജോടിയായി കയറിക്കളിക്കുന്നതു കാണാനായി.

അവർക്കു തൊട്ടുമുൻപിലായിരുന്നു സഹലും ലൂണയും നിരന്നത്. സഹൽ–ലൂണ നിരയ്ക്കു തൊട്ടുമുൻപിലായി വാസ്ക്വസും അതിനും മുൻപിൽ എതിർപ്രതിരോധത്തിനു സ്ഥിരം തലവേദനയായി ഡയസും കളിച്ചു. വാസ്ക്വസ് പലപ്പോഴും മധ്യനിരയിലേക്ക് ഇറങ്ങുകയും പന്തെടുക്കുകയും ചെയ്യുന്നതിലൂടെ ബ്ലാസ്റ്റേഴ്സിനു കിട്ടുന്ന ‘സൂപ്പർ മിഡ്ഫീൽഡ്’ ഫീൽ ചെറുതൊന്നുമല്ല. ഇങ്ങനെ ഇറങ്ങി നിൽക്കുന്നയാൾ അടിപൊളി ത്രൂപാസുകൾ നീട്ടുന്ന കാഴ്ചയും മനോഹരമല്ലേ...?

ഹൈദരാബാദിനെതിരെ വാസ്ക്വസും തൊടുത്തു 17 പാസ്സുകൾ. അതിൽ പത്തെണ്ണം വിജയകരമായി. പന്ത് പരസ്പരം കണക്റ്റ് ചെയ്യുന്നതിന്റെ ഏകദേശ ചിത്രം മേൽപ്പറഞ്ഞ സഖ്യവിചാരങ്ങളിൽനിന്നു കിട്ടുമെന്നു കരുതുന്നു. മുൻ സീസണുകളിൽ ബ്ലാസ്റ്റേഴ്സിനു ‘മിസ്’ ചെയ്ത ‘കണക്ടിവിറ്റി’യുടെ കഥയാണത്. പിന്നിൽനിന്നു മുൻപിലേക്ക് കണ്ണിചേർത്തു വരുന്ന നീക്കങ്ങൾ. അതിനിടെ എതിരാളികൾക്കു മേലുള്ള ‘ഹൈപ്രസ്സിങ്’. അവർക്കു നേരേ നിഷ്കരുണം പ്രയോഗിക്കുന്ന ടാക്കിളുകൾ. ഫൗളെന്നു കണ്ട് ‘അയ്യേ...’ എന്നു വിളിക്കരുതേ... പ്രഫഷനൽ ഫുട്ബോളിൽ അവശ്യസമയത്ത്, ആവശ്യംപോലെ ഫൗൾ ചെയ്യുകതന്നെ വേണം. അതു സ്വന്തം ബോക്സിനകത്ത് ആവാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണമെന്നുമാത്രം.

ADVERTISEMENT

ആക്രമണത്തെക്കുറിച്ച് ഒന്നുകൂടി: എതിർ ബോക്സിലേക്ക് ബ്ലാസ്റ്റേഴ്സ് തൊടുത്ത ഷോട്ടുകളിൽ ആറെണ്ണം ബോക്സിനകത്തുനിന്നും ആറെണ്ണം പുറത്തുനിന്നുമായിരുന്നു. പുറത്തുനിന്നെടുക്കുന്ന ഷോട്ടുകളിൽ കളിക്കാർ ആനന്ദം കണ്ടെത്തുന്നു എന്നതും അവ ഗോളിയെ പരിഭ്രാന്തനാക്കുന്നു എന്നതും ചെറിയ കാര്യമല്ല. മഞ്ഞപ്പയുടെ ആക്രമണത്തിൽ മുഖ്യായുധങ്ങൾ ലൂണ, സഹൽ, ഡയസ്, വാസ്ക്വസ് എന്നിവരാണ്. പിന്നിൽനിന്ന് ഖബ്രയും ജെസ്സലും ചില നേരങ്ങളിൽ ലെസ്കോവിച്ചും കയറിവന്നു പന്തു നീട്ടുന്നുണ്ട് എന്നതും മറക്കുന്നില്ല.

പക്ഷേ ലൂണ, സഹൽ, ഡയസ്, വാസ്ക്വസ് നിരയുടെ കളിരീതി മാറിമാറി വരുന്നുണ്ട്. ഓരോ കളിയിലും കേരള ബ്ലാസ്റ്റേഴ്സിന്റെ ആക്രമണങ്ങളിൽ വൈവിധ്യം കാണുന്നു. മൈതാനത്തിന്റെ ഒത്തനടുക്ക് കളിവിദഗ്ധൻമാർ കാണുന്ന വെർട്ടിക്കൽ ഇടനാഴിയിലൂടെ വരുന്നതിനേക്കാൾ ആക്രമണം വിങ്ങുകളിലൂടെ ആയിരുന്നു മുൻ മത്സരങ്ങളിൽ. പക്ഷേ ഹൈദാരാബാദിനെതിരെ വിങ്ങുകളിലൂടെ വന്നതിനേക്കാൾ ആക്രമണനീക്കങ്ങൾ നടുവിലൂടെ വന്നു. കൃത്യമായി പറഞ്ഞാൽ 47% നീക്കങ്ങൾ. വലതുവിങ്ങിലൂടെ 28%, ഇടത്തുകൂടി 25%. ഇടത്തുനിന്ന് 57%, വലത്തുനിന്ന് 43% എന്നിങ്ങനെ ക്രോസ്സുകളും ഉണ്ടായി. 9 ക്രോസ്സുകൾ വിജയകരമായിരുന്നു. മുൻസീണുകളിൽ കാണാത്ത വിജയശതമാനങ്ങളാണ് ഇപ്പറഞ്ഞതിൽ പലതും. പോരട്ടേ, ഇനിയും പലതുമുണ്ടാകും ഇവാൻ വുക്കൊമനോവിച്ചിന്റെ ബുദ്ധിയിൽ, കളിക്കാരുടെ കാലുകളിൽ...

English Summary: Kerala Blasters FC vs Hyderabad FC, ISL 2021-22 Match - Statistics