കൊച്ചി ∙ ഫുട്ബോൾ ലോകം ഖത്തറെന്ന ചെറു രാജ്യത്തിൽ പന്തു തട്ടാനുള്ള കാത്തിരിപ്പിന് ഇനി ചുരുക്കം ദിവസങ്ങൾ മാത്രം. 300 ദിവസങ്ങൾക്കപ്പുറം ഖത്തറിലെ ലോകകപ്പ് ഫുട്ബോളിനു വിസിൽ മുഴങ്ങും. പ്രവാസി മലയാളികൾ ഏറെയുള്ള നാടാണു ഖത്തർ. നാട്ടിലുള്ള അവരുടെ ബന്ധുക്കളിൽ പലരും ഇപ്പോൾ തന്നെ ലോകകപ്പ് ഫുട്ബോൾ കാണാനുള്ള

കൊച്ചി ∙ ഫുട്ബോൾ ലോകം ഖത്തറെന്ന ചെറു രാജ്യത്തിൽ പന്തു തട്ടാനുള്ള കാത്തിരിപ്പിന് ഇനി ചുരുക്കം ദിവസങ്ങൾ മാത്രം. 300 ദിവസങ്ങൾക്കപ്പുറം ഖത്തറിലെ ലോകകപ്പ് ഫുട്ബോളിനു വിസിൽ മുഴങ്ങും. പ്രവാസി മലയാളികൾ ഏറെയുള്ള നാടാണു ഖത്തർ. നാട്ടിലുള്ള അവരുടെ ബന്ധുക്കളിൽ പലരും ഇപ്പോൾ തന്നെ ലോകകപ്പ് ഫുട്ബോൾ കാണാനുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ഫുട്ബോൾ ലോകം ഖത്തറെന്ന ചെറു രാജ്യത്തിൽ പന്തു തട്ടാനുള്ള കാത്തിരിപ്പിന് ഇനി ചുരുക്കം ദിവസങ്ങൾ മാത്രം. 300 ദിവസങ്ങൾക്കപ്പുറം ഖത്തറിലെ ലോകകപ്പ് ഫുട്ബോളിനു വിസിൽ മുഴങ്ങും. പ്രവാസി മലയാളികൾ ഏറെയുള്ള നാടാണു ഖത്തർ. നാട്ടിലുള്ള അവരുടെ ബന്ധുക്കളിൽ പലരും ഇപ്പോൾ തന്നെ ലോകകപ്പ് ഫുട്ബോൾ കാണാനുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ഫുട്ബോൾ ലോകം ഖത്തറെന്ന ചെറു രാജ്യത്തിൽ പന്തു തട്ടാനുള്ള കാത്തിരിപ്പിന് ഇനി ചുരുക്കം ദിവസങ്ങൾ മാത്രം. 300 ദിവസങ്ങൾക്കപ്പുറം ഖത്തറിലെ ലോകകപ്പ് ഫുട്ബോളിനു വിസിൽ മുഴങ്ങും. പ്രവാസി മലയാളികൾ ഏറെയുള്ള നാടാണു ഖത്തർ. നാട്ടിലുള്ള അവരുടെ ബന്ധുക്കളിൽ പലരും ഇപ്പോൾ തന്നെ ലോകകപ്പ് ഫുട്ബോൾ കാണാനുള്ള ഒരുക്കത്തിലാണ്. കോവിഡ് ഉയർത്തുന്ന ഭീഷണിക്കിടയിലും ഏറ്റവും കൂടുതൽ മലയാളികൾ നേരിട്ടു കാണുന്ന ലോകകപ്പ് ഫുട്ബോളാകും ഇത്തവണത്തേത് എന്നാണു പ്രതീക്ഷ.

ലോകകപ്പ് ഫുട്ബോൾ ടിക്കറ്റിനുള്ള അപേക്ഷകൾ ഫിഫ സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. ഫെബ്രുവരി 8 വരെയാണ് ആദ്യ ഘട്ടത്തിൽ അപേക്ഷിക്കാനാകുക. ഇതിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവർക്കായി 10 ലക്ഷം ടിക്കറ്റാണു ലഭ്യമാക്കുക. അപേക്ഷിച്ചതുകൊണ്ടു മാത്രം ടിക്കറ്റ് കിട്ടുമെന്ന് ഒരു ഉറപ്പുമില്ല. ആദ്യ ഘട്ടത്തിലെ വിൽപനയിൽ ടിക്കറ്റ് കിട്ടാൻ അൽപം ഭാഗ്യം കൂടി വേണം.

ADVERTISEMENT

ടിക്കറ്റിന് അപേക്ഷിക്കുമ്പോൾ പണം നൽകേണ്ട കാര്യമില്ല. നറുക്കെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ടാലും ഇല്ലെങ്കിലും ഇ മെയിൽ വഴി വിവരം കിട്ടും. ടിക്കറ്റ് ഉണ്ടെന്നുള്ള സന്ദേശം ലഭിച്ചാൽ മാത്രം പേയ്മെന്റ് നടത്തിയാൽ മതി. 19ന് ബുക്കിങ് ആരംഭിച്ച് ആദ്യ 24 മണിക്കൂറിനുള്ളിൽ ലഭിച്ചത് 12 ലക്ഷം ടിക്കറ്റിനുള്ള അപേക്ഷകളാണ്. ഖത്തറിൽ നിന്നു തന്നെയാണ് ഏറ്റവും കൂടുതൽ അപേക്ഷകർ. അർജന്റീന, മെക്സിക്കോ, യുഎസ്എ, യുഎഇ, ഇംഗ്ലണ്ട്, ഇന്ത്യ, സൗദി അറേബ്യ, ബ്രസീൽ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നും അപേക്ഷകർ ഏറെ.

∙ ടിക്കറ്റെടുക്കാൻ 4 കാറ്റഗറി

സ്റ്റേഡിയത്തിലെ ഇരിപ്പിടമനുസരിച്ചു 4 കാറ്റഗറികളിലായാണു ടിക്കറ്റ് നിരക്ക്. ഇതിൽ കാറ്റഗറി 1,2 എന്നിവയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകളുള്ളത്.

∙ കാറ്റഗറി 1: സ്റ്റേഡിയത്തിൽ മത്സരം കാണാൻ ഏറ്റവും അനുയോജ്യമായ സീറ്റാണ് ഈ കാറ്റഗറിയിൽ ലഭിക്കുക. 

ADVERTISEMENT

∙ കാറ്റഗറി 2: കാറ്റഗറി 1നു പുറത്ത്, മത്സരം കാണാൻ ഏറ്റവും യോജിച്ച സ്ഥലത്തെ ഇരിപ്പിടങ്ങളാണു കാറ്റഗറി 2ലുള്ളത്.

∙ കാറ്റഗറി 3: ആദ്യ 2 കാറ്റഗറികളിൽ ഉൾപ്പെടാത്ത സ്ഥലത്തെ സീറ്റുകളാണ് ഇതിൽ. പ്രധാനമായും കോർണർ ഫ്ലാഗിന്റെ സൈഡിലും ഇരു ഗോൾ പോസ്റ്റുകളുടെയും പിൻഭാഗത്തായുള്ള സീറ്റുകളാണ് ഇതിൽ പെടുന്നത്.

∙ കാറ്റഗറി 4: ഏറ്റവും വില കുറഞ്ഞ കാറ്റഗറി ഇതാണ്. ഗോൾ പോസ്റ്റിന്റെ പിന്നിലായി, കാറ്റഗറി 3നു പുറത്തുള്ള ഭാഗത്തെ സീറ്റുകളാണ് ഇതിൽ. ഈ വിഭാഗത്തിലെ സീറ്റുകൾ ഖത്തറിലെ താമസക്കാർക്കു മാത്രമായി സംവരണം ചെയ്തിട്ടുള്ളതാണ്.

∙ ആക്സസബിലിറ്റി ടിക്കറ്റ്: ഭിന്നശേഷിക്കാർക്കായി ആക്സസബിലിറ്റി ടിക്കറ്റ് എന്ന ഒരു വിഭാഗം കൂടിയുണ്ട്. ഈ വിഭാഗത്തിലെ ടിക്കറ്റ് നിരക്കും കാറ്റഗറി 4നു സമാനമാണ്. ഈ വിഭാഗത്തിൽ ടിക്കറ്റിന് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട രേഖ കൂടി അപ്‌ലോഡ് ചെയ്യേണ്ടതായി വരും.

ADVERTISEMENT

∙ ടിക്കറ്റ് നിരക്കുകൾ ഇങ്ങനെ (ഒറ്റ മത്സരത്തിനുള്ള ടിക്കറ്റ്)

∙ ഉദ്ഘാടന മത്സരം: കാറ്റഗറി 1– 46,000 രൂപ, കാറ്റഗറി 2– 32,640, കാറ്റഗറി 3– 22,440 , കാറ്റഗറി 4– 4080, ആക്സസബിലിറ്റി– 4080

∙ ഗ്രൂപ്പ് ഘട്ടം: കാറ്റഗറി 1– 16,350, കാറ്റഗറി 2– 12,260, കാറ്റഗറി 3– 5,110, കാറ്റഗറി 4– 820, ആക്സസബിലിറ്റി– 820 രൂപ.

∙ റൗണ്ട് ഓഫ് 16: കാറ്റഗറി 1– 20,400, കാറ്റഗറി 2– 15,300, കാറ്റഗറി 3– 7140 , കാറ്റഗറി 4– 1420, ആക്സസബിലിറ്റി– 1420

∙ ക്വാർട്ടർ ഫൈനൽ: കാറ്റഗറി 1– 31,600, കാറ്റഗറി 2– 21,420, കാറ്റഗറി 3– 15,300, കാറ്റഗറി 4– 6120, ആക്സസബിലിറ്റി– 1420 

∙ സെമി ഫൈനൽ: കാറ്റഗറി 1– 70,990, കാറ്റഗറി 2– 48,960, കാറ്റഗറി 3– 26,520, കാറ്റഗറി 4– 10,200, ആക്സസബിലിറ്റി– 10,200

∙ മൂന്നാം സ്ഥാന മത്സരം: കാറ്റഗറി 1– 31,620, കാറ്റഗറി 2– 22,440, കാറ്റഗറി 3– 15,300, കാറ്റഗറി 4– 6120, ആക്സസബിലിറ്റി– 1420 

∙ ഫൈനൽ: കാറ്റഗറി 1– 1,19,340, കാറ്റഗറി 2– 74,460, കാറ്റഗറി 3– 44,880, കാറ്റഗറി 4– 15,300, ആക്സസബിലിറ്റി– 15,300

∙ 4 സ്റ്റേഡിയം ടിക്കറ്റ് സീരീസ് (4 വ്യത്യസ്ത സ്റ്റേഡിയങ്ങളിലെ 4 മത്സരങ്ങൾ കാണാനുള്ള ടിക്കറ്റ്)

∙ കാറ്റഗറി 1– 65,280 രൂപ, 73,440, 94,860 എന്നിങ്ങനെ

∙ കാറ്റഗറി 2– 48,960 രൂപ, 55,000, 69,360 എന്നിങ്ങനെ

∙ കാറ്റഗറി 3– തിരഞ്ഞെടുക്കുന്ന മത്സരങ്ങൾക്ക് അനുസരിച്ച് 20,400 രൂപ, 24,480, 37,740 എന്നിങ്ങനെ

∙ കാറ്റഗറി 4– ഇല്ല

∙ ആക്സസബിലിറ്റി– 3,260 രൂപ, 4488, 6528 എന്നിങ്ങനെ

∙ പ്രത്യേക ടീമിന്റെ ടിക്കറ്റ് സീരീസ്

3 ടിക്കറ്റ് സീരിസ്: കാറ്റഗറി 1– 53,856, കാറ്റഗറി 2– 40,392, കാറ്റഗറി 3– 16,830 , കാറ്റഗറി 4– ഇല്ല, ആക്സസബിലിറ്റി – 2692 രൂപ

4 ടിക്കറ്റ് സീരിസ്: കാറ്റഗറി 1– 76,296 രൂപ, കാറ്റഗറി 2– 57,222, കാറ്റഗറി 3– 24,684, കാറ്റഗറി 4– ഇല്ല, ആക്സസബിലിറ്റി– 4264

7 ടിക്കറ്റ് സീരിസ്: കാറ്റഗറി 1– 3.20 ലക്ഷം, കാറ്റഗറി 2– 2.16 ലക്ഷം, കാറ്റഗറി 3– 1.20 ലക്ഷം, കാറ്റഗറി 4– ഇല്ല, ആക്സസബിലിറ്റി– 39,000

* പ്രത്യേക ടീമായി ഖത്തറിനെയാണു തിരഞ്ഞെടുക്കുന്നതെങ്കിൽ നിരക്ക് ഇനിയും കൂടും. എല്ലാ നിരക്കുകളും രൂപയിൽ.

∙ ടിക്കറ്റിനുള്ള അപേക്ഷ

ഫിഫയുടെ ഔദ്യോഗിക വെബ്സൈറ്റ് (FIFA.com/tickets) വഴിയാണു ടിക്കറ്റിനായി അപേക്ഷിക്കേണ്ടത്. ഫെബ്രുവരി 8 ഉച്ചയ്ക്ക് ഒരു മണി വരെ (ദോഹ സമയം) അപേക്ഷ സമർപ്പിക്കാം. ആദ്യത്തെ ദിവസം അപേക്ഷിച്ചവർക്കും ഫെബ്രുവരി എട്ടിനു സമയം തീരുന്നതിനു മുൻപ് അപേക്ഷിക്കുന്നവർക്കും ടിക്കറ്റ് ലഭിക്കാൻ തുല്യ പരിഗണനയാണു നൽകുക. ഫെബ്രുവരി എട്ടു വരെ അപേക്ഷയിൽ ഭേദഗതി വരുത്തി മത്സരങ്ങൾ മാറ്റണമെങ്കിൽ അതും ചെയ്യാം. തീയതി കഴിഞ്ഞാൽ പറ്റില്ല. അപേക്ഷിച്ച ഓരോരുത്തരുടെയും ടിക്കറ്റിന്റെ സ്ഥിതി ഇ മെയിൽ വഴി മാർച്ച് 8നു മുൻപായി അറിയിക്കും. ടിക്കറ്റ് കിട്ടുമെങ്കിലും ഇല്ലെങ്കിലും അറിയിപ്പു കിട്ടും. ഒരു വിലാസത്തിൽ ഒരു മത്സരത്തിനു പരമാവധി 6 ടിക്കറ്റേ കിട്ടൂ. മൊത്തം ഫിഫ ലോകകപ്പിന് ഒരു വിലാസത്തിൽ 60 ടിക്കറ്റ് മാത്രമേ അനുവദിക്കൂ.

∙ അപേക്ഷിക്കേണ്ടത് ഇങ്ങനെ

∙ ആദ്യം FIFA.com/tickets എന്ന വെബ്സൈറ്റിൽ പേര്, ഇ മെയിൽ, മറ്റു വിവരങ്ങൾ എന്നിവ നൽകി അക്കൗണ്ടുണ്ടാക്കണം.

∙ റജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ പിന്നീട് ടിക്കറ്റിനുള്ള അപേക്ഷ എന്ന ഐക്കണിൽ ക്ലിക്ക് ചെയ്തു മത്സരങ്ങൾ തിരഞ്ഞെടുക്കാം.

ഖത്തർ ലോകകപ്പിന്റെ വേദികളിലൊന്ന്.

∙ ഖത്തറിലുള്ളവർക്കും ഖത്തറിനു പുറത്തു നിന്നുള്ളവർക്കും അപേക്ഷിക്കാൻ പ്രത്യേക ഐക്കണുകൾ ഉണ്ട്.

∙ ഒരു മത്സരത്തിനുള്ള ടിക്കറ്റ്, 4 സ്റ്റേഡിയം ടിക്കറ്റ് സീരീസ്, പ്രത്യേക ടീമുകളുടെ ടിക്കറ്റ് എന്നിവയിൽ ഏതിൽ വേണമെങ്കിലും അപേക്ഷിക്കാം.

∙ ഒരു മത്സരത്തിനുള്ള ടിക്കറ്റാണു തിരഞ്ഞെടുക്കുന്നതെങ്കിൽ തീയതി ക്രമത്തിൽ ഫിക്സ്ചർ തെളിയും. ഇഷ്ടമുള്ള മത്സരങ്ങൾ തിരഞ്ഞെടുക്കാം.

∙ 4 സ്റ്റേഡിയം ടിക്കറ്റ് സീരീസ്, പ്രത്യേക ടീമുകളുടെ ടിക്കറ്റ് സീരിസ് എന്നിവയെല്ലാം ഇപ്രകാരം തിരഞ്ഞെടുക്കാം.

∙ പ്രത്യേക ടീമുകളുടെ ടിക്കറ്റ് സീരീസിൽ 3 ടിക്കറ്റ് പാക്കേജാണു തിരഞ്ഞെടുക്കുന്നതെങ്കിൽ ടീമിന്റെ 3 ഗ്രൂപ്പ് മത്സരങ്ങൾ കാണാം. 4 ടിക്കറ്റ് പാക്കേജാണെങ്കിൽ 3 ഗ്രൂപ്പ് മത്സരങ്ങളും ഒരു നോക്കൗട്ട് റൗണ്ട് മത്സരവും കാണാം. 7 ടിക്കറ്റ് പാക്കേജാണെങ്കിൽ 3 ഗ്രൂപ്പ് മത്സരങ്ങൾ, റൗണ്ട് 16, ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ കാണാം.

4,7 ടിക്കറ്റ് പാക്കേജ് തിരഞ്ഞെടുക്കുന്നവരുടെ ടീം ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായാലും തുടർ മത്സരങ്ങൾ കാണാനാകും.

∙ നമ്മൾ ഏതു ടീമിനെ പിന്തുണയ്ക്കുന്നുവെന്നൊരു ചോദ്യം കൂടി ടിക്കറ്റിന് അപേക്ഷിക്കുന്ന ഘട്ടത്തിൽ ചോദിക്കുന്നുണ്ട്. വമ്പൻ ടീമുകളെ പിന്തുണയ്ക്കുന്നുവെന്നു പറയുന്നതിനേക്കാൾ നല്ലത് ചെറു ടീമുകളുടെ ആളാണെന്നു പറയുന്നതാണ്. തിരക്കു പരിഗണിച്ചു ഓരോ ടീമിന്റെയും ആരാധകർക്കുള്ള ടിക്കറ്റുകളിൽ നിയന്ത്രണമേർപ്പെടുത്താൻ ഫിഫ തീരുമാനിച്ചാൽ വമ്പൻ ടീമുകളുടെ ആരാധകരുടെ ടിക്കറ്റുകളെ ബാധിച്ചേക്കും.

∙ ടിക്കറ്റ് കിട്ടുമെന്ന് ഒരു ഉറപ്പുമില്ല

അപേക്ഷിച്ചെന്നു കരുതി ടിക്കറ്റ് കിട്ടുമെന്നു പ്രതീക്ഷിച്ച് ഇരിക്കരുത്. ചിലപ്പോൾ അപേക്ഷിച്ച മുഴുവൻ ടിക്കറ്റുകളും കിട്ടാം. ചിലപ്പോൾ കുറച്ചു ടിക്കറ്റുകൾ കിട്ടാം. ഒന്നും കിട്ടിയില്ലെന്നും വരാം. അപേക്ഷിക്കുമ്പോൾ‌ തന്നെ ഈ കാറ്റഗറിയിൽ ടിക്കറ്റ് ഇല്ലെങ്കിൽ മറ്റേതെങ്കിലും കാറ്റഗറി പരിഗണിക്കണോയെന്നു ചോദിക്കും. അതിന് ‘യെസ്’ എന്ന മറുപടി നൽകിയാൽ ടിക്കറ്റ് കിട്ടാനുള്ള സാധ്യത കൂടും. പക്ഷേ, കാറ്റഗറി മാറുമ്പോൾ പണം കൂടുതൽ കൊടുക്കേണ്ടി വരും.

∙ ടിക്കറ്റ് കിട്ടാനുള്ള സാധ്യത

ഏതൊക്കെ മത്സരങ്ങൾക്കാണു ടിക്കറ്റ് കിട്ടാനുള്ള സാധ്യതയെന്നതിന്റെ ചില സൂചനകൾ ഫിഫ വെബ്സൈറ്റ്  (https://www.fifa.com/tournaments/mens/worldcup/qatar2022/world-cup-ticketing-availability ) വഴി മനസ്സിലാക്കാനാകും. ടൂർണമെന്റ് ഫിക്സ്ചർ ഇപ്പോഴും തയാറായിട്ടില്ലെന്നതിനാൽ കൃത്യമായി കണക്കു കൂട്ടി വേണം ടിക്കറ്റ് എടുക്കാൻ. സീറ്റുകളുടെ എണ്ണം കൂടുതലായതിനാൽ കാറ്റഗറി 1,2 എന്നിവയിലാണു ടിക്കറ്റ് കിട്ടാൻ കൂടുതൽ സാധ്യത. കാറ്റഗറി 1 ലെ നിരക്ക് താങ്ങാൻ പറ്റുന്നതിലും കൂടുതലാണ്.

കാറ്റഗറി 3ലാണു നിരക്ക് കുറവെങ്കിലും സീറ്റുകളുടെ എണ്ണം കുറവാണ്. താരതമ്യേന ടിക്കറ്റ് നിരക്ക് അൽപം കൂടുതലുള്ള കാറ്റഗറി 2 വിഭാഗത്തിലാണു നിലവിൽ തിരക്ക് കുറവെന്നു ഫിഫ വെബ്സൈറ്റ് സൂചിപ്പിക്കുന്നു. ലോകകപ്പ് മത്സരങ്ങൾ കാണണമെന്നു നിർബന്ധമായും ആഗ്രഹിക്കുന്നുവെങ്കിൽ, അൽപം പണം ചെലവാക്കാൻ തയാറുമാണെങ്കിൽ കാറ്റഗറി 2 വിഭാഗത്തിലെ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ മറക്കരുത്.

∙ ഫാൻ ഐഡിയായി ഹയ്യാ കാർഡ്

റഷ്യൻ ലോകകപ്പ് ഫുട്ബോളിൽ പരീക്ഷിച്ചു വിജയിച്ച ഫാൻ ഐഡി സംവിധാനം ഖത്തർ ലോകകപ്പിലുമുണ്ട്. ഹയ്യാ കാർഡ് എന്നാണു പേര്. ക്രെഡിറ്റ് കാർഡ് പോലെയുള്ള ആധുനിക സാങ്കേതികവിദ്യയിലുള്ള ഒരു തിരിച്ചറിയൽ കാർഡാണു ഹയ്യാ കാർഡ്. ലോകകപ്പ് ഫുട്ബോളിനു ടിക്കറ്റ് കിട്ടുന്നവരെല്ലാം ഹയ്യാ കാർഡിനു വേണ്ടി പ്രത്യേകം അപേക്ഷിക്കണം. ടിക്കറ്റ് അനുവദിച്ചു തുടങ്ങുന്ന മാർച്ച് 8 മുതൽ ഹയ്യാ കാർഡിനും ഓൺലൈനായി അപേക്ഷിക്കാം.

ലോകകപ്പ് ഫുട്ബോൾ കാണാനായി ഖത്തറിലേക്കു പ്രവേശിക്കാനുള്ള മൾട്ടിപ്പിൾ എൻട്രി വീസയായി ഹയ്യാ കാർഡ് പരിഗണിക്കും. സ്റ്റേഡിയത്തിലേക്കു പ്രവേശിക്കണമെങ്കിലും ഹയ്യാ കാർഡ് വേണം. ഈ കാർഡ് ഉപയോഗിച്ചു മത്സര ദിവസങ്ങളിൽ ബസ്, മെട്രോ, ട്രാം എന്നിവയിൽ സൗജന്യമായി യാത്ര ചെയ്യാം. ഹയ്യാ കാർഡ് ഡിജിറ്റലായി സ്മാർട് ഫോണിലും കാർഡ് രൂപത്തിലും ലഭിക്കും.

English Summary: How to buy tickets for Qatar World Cup Matches?