‘‘എല്ലാവരാലും ഒറ്റുകൊടുക്കപ്പെട്ട്, രണ്ട് കൈകളും വിടർത്തി ഗോളി പെനൽറ്റി കിക്ക് കാത്തു നിൽക്കുന്നു. ഗാലറികളിൽ അൻപതിനായിരം തുപ്പൽ പറ്റിയ Kerala Blasters, Hyderabad FC, ISL Final, Manorama News

‘‘എല്ലാവരാലും ഒറ്റുകൊടുക്കപ്പെട്ട്, രണ്ട് കൈകളും വിടർത്തി ഗോളി പെനൽറ്റി കിക്ക് കാത്തു നിൽക്കുന്നു. ഗാലറികളിൽ അൻപതിനായിരം തുപ്പൽ പറ്റിയ Kerala Blasters, Hyderabad FC, ISL Final, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘എല്ലാവരാലും ഒറ്റുകൊടുക്കപ്പെട്ട്, രണ്ട് കൈകളും വിടർത്തി ഗോളി പെനൽറ്റി കിക്ക് കാത്തു നിൽക്കുന്നു. ഗാലറികളിൽ അൻപതിനായിരം തുപ്പൽ പറ്റിയ Kerala Blasters, Hyderabad FC, ISL Final, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 ‘‘എല്ലാവരാലും ഒറ്റുകൊടുക്കപ്പെട്ട്, രണ്ട് കൈകളും വിടർത്തി ഗോളി പെനൽറ്റി കിക്ക് കാത്തു നിൽക്കുന്നു. ഗാലറികളിൽ അൻപതിനായിരം തുപ്പൽ പറ്റിയ തൊണ്ടകൾ അപ്പോൾ നിശബ്ദരായിരിക്കും. ഒരു കാണി മാത്രം ഇടയ്ക്ക് മൂന്നു തവണ കൂവും.... ’’

എൻ.എസ്.മാധവൻ (ഹിഗ്വിറ്റ) 

ADVERTISEMENT

ഒരു നിമിഷം കൊണ്ട് ചക്രവർത്തിയാകാനും മണ്ണിൽ വീണുടയാനും ഗോൾ കീപ്പർ കാത്തു നിൽക്കുന്ന അവസ്ഥയെക്കുരിച്ച് ഇതിലും മനോഹരമായി മറ്റാരും എഴുതിയിട്ടുണ്ടെന്നു തോന്നുന്നില്ല. ഫറ്റോർഡ സ്റ്റേഡിയത്തിൽ ഐഎസ്എൽ ഫൈനലിൽ ഈ അവസ്ഥയിലൂടെ രണ്ട് ഗോൾ കീപ്പർമാർ കടന്നു പോയി–  ഹൈദരാബാദ് എഫ്സിയുടെ ലക്ഷ്മികാന്ത് കട്ടിമണിയും കേരള ബാസ്സേഴ്സിന്റെ പ്രഭ്സുഖൻ ഗില്ലും. വാസ്കോയിൽ തുടങ്ങി ഡെംപോയിലും ഗോവയിലും എല്ലാം കളിച്ച് ഒന്നര പതിറ്റാണ്ടിന്റെ അനുഭവ പരിചയമുള്ള 32 കാരൻ കട്ടിമണി കടുകട്ടിമണിയായപ്പോൾ അത്ര പരിചയ സമ്പത്തില്ലാത്ത പ്രഭ്സുഖൻ ഗിൽ പരാജയപ്പെട്ടു. അങ്ങനെ ഐഎസ്എൽ കിരീടം ഗോവക്കാരനായ കട്ടിമണിയുടെ മികവിൽ ഹൈദരാബാദ് സ്വന്തമാക്കി. 

പെനൽറ്റി ഷൂട്ടൗട്ടിലെ ടെൻഷൻ എന്താകും?  കേരളത്തിന്റെ സന്തോഷ് ട്രോഫി ജേതാവായ ഗോൾ കീപ്പർ വി.മിഥുൻ വിലയിരുത്തുന്നു. 2017–18 സീസൺ സന്തോഷ് ട്രോഫിയിൽ കൊൽക്കത്തയിൽ ആതിഥേയരായ ബംഗാളിനെ തോൽപ്പിച്ച് കേരളം കിരീടം ഉയർത്തിയപ്പോൾ ഗോൾ കീപ്പർ മിഥുൻ ആയിരുന്നു. അന്ന് പെനൽറ്റി ഷൂട്ടൗട്ടാണ് വിജയിയെ തീരുമാനിച്ചത്. ഷൂട്ടൗട്ടിൽ രണ്ട് ഷോട്ടുകൾ തടുത്ത് മിഥുൻ കേരളത്തിന്റെ കാവൽ മാലാഖയായി. കേരള സന്തോഷ് ട്രോഫി ടീം ക്യാംപിലാണ് ഇപ്പോൾ മിഥുൻ.  

∙ കട്ടിമണിയുടെ മൈൻഡ് ഗെയിം

വളരെ പരിചയ സമ്പന്നനാണ് കട്ടിമണി. ആ പരിചയ സമ്പത്ത് അദ്ദേഹം പ്രയോഗിച്ചു. പെനൽറ്റി എടുക്കാൻ വരുന്ന കേരള താരങ്ങൾക്ക് അടുത്തെത്തി സംസാരിച്ചു. കൺഫ്യൂഷനുണ്ടാക്കി. ഇത് ഷോട്ട് എടുത്ത കേരള താരങ്ങളിൽ പ്രതിഫലിച്ചു. കട്ടിമണിക്ക് ബോളുകൾ തടഞ്ഞിടാനായി. 

ADVERTISEMENT

∙ മികച്ച കീപ്പർ പ്രഭ്സുഖൻ 

21വയസ്സ് മാത്രമാണ് പ്രഭ്സുഖൻ ഗില്ലിന്. ഇനി എത്ര നാൾ അദ്ദേഹത്തിന് മുന്നിൽ കരിയറുണ്ട്. ഇപ്പോഴത്തെ ഒന്നാം നമ്പർ ഗോൾ കീപ്പർ ഗുർപ്രീത് സിങ്ങിന് പകരം വയ്ക്കാൻ തീർച്ചയായും ഉയർന്നു വരുന്ന പേരുകളിൽ ഒന്നാം സ്ഥാനത്തുള്ളയാളാകും പ്രഭ്സുഖൻ ഗിൽ. 

ഫൈനലിൽത്തന്നെ എത്ര മനോഹരമായാണ് കളിച്ചത്. ഗോൾ എന്നുറപ്പിച്ച എത്ര അവസരങ്ങളാണ് തട്ടിയകറ്റിയത്. അദ്ദേഹത്തിന് കിട്ടിയ ഈ മത്സര പരിചയം ഭാവിയിലേക്കുള്ള മുതൽക്കൂട്ടാണ്. ഇന്ത്യയിലെ മികച്ച ഗോൾ കീപ്പർമാരെ മറികടന്നാണ് ഗോൾഡൻ ഗ്ലൗ ഈ സീസണിൽ ഗിൽ സ്വന്തമാക്കിയത്. വരും സീസണിൽ ഗില്ലിനു വേണ്ടി ടീമുകൾ കാത്തു നിൽക്കും. 

∙ ഓരോ ഗോൾകീപ്പറിനും ഓരോ ഐഡിയ

ADVERTISEMENT

പെനൽറ്റി ഷൂട്ടൗട്ട് ഓരോ ഗോൾ കീപ്പർമാർക്കും ഓരോ തരത്തിലാകും സമീപിക്കുന്നത്. കട്ടിമണിക്ക് ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ നീക്കങ്ങളിൽ നിന്ന് ഏത് വശമെന്ന് മനസ്സിലാക്കാൻ സാധിച്ചു. കൃത്യമായി അവിടെച്ചാടി തടുക്കാനും സാധിച്ചു. ആദ്യ പന്ത് തടുത്തതോടെ ബ്ലാസ്റ്റേഴ്സിന് സമ്മർദമായി. ഇത് മുതലാക്കാനും കട്ടിമണിക്ക് സാധിച്ചു. 

∙ ഗോൾ കീപ്പർമാരുടെ ശൈലി മാറി

നേരത്തെ ഗോൾ വരയ്ക്കുള്ളിൽ മാത്രമായിരുന്നു ഗോൾ കീപ്പറുടെ കളി. എന്നാൽ ഇപ്പോൾ അതൊക്കെ മാറി. അവസാന ഡിഫൻഡറും ആദ്യത്തെ അറ്റാക്കിങ് താരവും ഇപ്പോൾ ഗോൾ കീപ്പറാണ്. ഗോൾ പോസ്റ്റ് വിട്ട് മുന്നേറിക്കളിക്കാൻ എല്ലാവരും തയാറാകുന്നു. 

∙ കാത്തിരുന്ന കപ്പ് നേടണമെന്ന വാശി

2018ൽ സന്തോഷ് ട്രോഫി ഫൈനൽ കളിക്കുമ്പോൾ പിടിച്ചെടുക്കണമെന്ന വാശിയായിരുന്നു. ഒരു സ്ഥലത്തേക്ക് ചാടാൻ ഉദ്ദേശിച്ചാൽ അവിടം മുഴുവനായും കവർ ചെയ്യുന്ന തരത്തിലാണ് ചാടുന്നത്. പെനൽറ്റി ഷൂട്ടൗട്ട് ആയപ്പോൾ കോച്ചും നന്നായി നിർദേശങ്ങൾ തന്നു. ഗോൾ കീപ്പറിന്റെ വലതു വശത്താണ് കൂടുതൽ ശക്തിയിൽ സാധാരണ ഷോട്ട് വരിക. അത് മനസ്സിലാക്കി ചാടി. രണ്ടെണ്ണം തടുത്തു. ഷോട്ട് തടുക്കാൻ ഭാഗ്യം കൂടി വേണം. 

 

English Summary: Kerala goal keeper V. Midhun speaks about penalty shoot out