എതിർത്ത കാണിക്കൂട്ടത്തിന് നേരെ ആത്മവിശ്വാസത്തോടെ കൈവിരിച്ചു നിന്നയാൾ. ആർത്തു വിളിച്ച കാണികൾക്കു മുന്നിൽ ഒട്ടും സമ്മർദമില്ലാതെ വീണ്ടും നിന്നു. Kerala, West Bengal, Santosh Trophy Final, V. Midhun, Penalty Shootout, Kerala Goal Keeper, Manorama News, ​Manorama Online News​, മലയാളം വാർത്തകൾ, മലയാള മനോരമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എതിർത്ത കാണിക്കൂട്ടത്തിന് നേരെ ആത്മവിശ്വാസത്തോടെ കൈവിരിച്ചു നിന്നയാൾ. ആർത്തു വിളിച്ച കാണികൾക്കു മുന്നിൽ ഒട്ടും സമ്മർദമില്ലാതെ വീണ്ടും നിന്നു. വിജയത്തിന്റെ ഇരട്ട സന്തോഷത്തിൽ സന്തോഷ് ട്രോഫി ഫുട്ബോൾ ടീം ഗോൾ കീപ്പർ വി.മിഥുൻ സംസാരിക്കുന്നു. 

? ബംഗാളിൽ പോയി ബംഗാളിനെ തോൽപ്പിച്ചു. നാട്ടിലും ബംഗാളിനെ തോൽപ്പിച്ചു. വിജയത്തിന്റെ രണ്ട് സന്തോഷങ്ങൾ എങ്ങനെ

ADVERTISEMENT

∙ ബംഗാളിൽ ചരിത്രമായിരുന്നു മുന്നിൽ ഉണ്ടായിരുന്നത്. സന്തോഷ് ട്രോഫി ഫൈനലിൽ ബംഗാളിനെ അതു വരെ തോൽപ്പിച്ചിട്ടില്ല. അവരുടെ മണ്ണിൽ തോൽപ്പിക്കാനായാൽ അതിൽക്കൂടുതൽ ഒന്നും വേണ്ടല്ലോ. അതു സാധിച്ചു. വന്ന കാണികളിൽ 99 ശതമാനവും ബംഗാളിനു വേണ്ടി നിന്നപ്പോൾ അവർക്കു മുന്നിൽ ആത്മവിശ്വാസത്തോടെ നിൽക്കാനായി. 

രണ്ട് പെനൽറ്റി ഷോട്ടുകൾ തടുത്തു. കിരീടം സ്വന്തമാക്കി. 

ഇന്നലെ നമുക്ക് വേണ്ടി ആർത്തു വിളിച്ച കാണികൾക്കു മുന്നിൽ കിരീടം നേടാനായത് സമാനതകളില്ലാത്ത അനുഭവം ആണ്. നമ്മൾ പിന്നിൽ നിന്നപ്പോഴും നമുക്കായി ആർത്തു വിളിച്ചവർ, സമനില നേടിയപ്പോൾ അവർ തന്ന ഉൗർജമാണ് വിജയം. 

? കാണികളെപ്പറ്റി പറഞ്ഞല്ലോ അവരുടെ ആവേശം ടൂർണമെന്റിൽ ഉടനീളം എങ്ങനെ

ADVERTISEMENT

∙ കൊൽക്കത്തയിൽ ആദ്യ മത്സരങ്ങൾ കളിക്കാൻ ഇറങ്ങിയപ്പോള്‍ ഒരാളില്ലായിരുന്നു കളി കാണാൻ. പിന്നീട് ബംഗാളിന്റെ മത്സരം കാണാൻ കുറച്ചു പേരെത്തി. അവരുടെ കയ്യടി നമുക്ക് കിട്ടില്ലല്ലോ. സന്തോഷ് ട്രോഫി അടുത്തിടെ കണ്ട ഏറ്റവും വലിയ ആരാധക സമൂഹമാണ് മലപ്പുറത്തേക്ക് ഒഴുകിയത്. ടിക്കറ്റ് കിട്ടാനില്ലെന്ന പരാതി വരെ ഉയർന്നു എന്നറിഞ്ഞു. ഗാലറി ഇനിയും വലുതായിരുന്നെങ്കിൽ അവിടെയും ആളു നിറഞ്ഞേനെ. 

അവർ ആവേശത്തോടെ മത്സരം കണ്ടു. അവർക്കു മുന്നിൽ കളിക്കുന്ന ഊർജം പറഞ്ഞറിയിക്കാൻ ആകുന്നില്ല. 

‍? രണ്ട് പെനൽറ്റി ഷൂട്ടൗട്ട്, ആത്മവിശ്വാസം എങ്ങനെ

∙ ബംഗാളിന് എതിരെ രണ്ടു തവണ പെനൽറ്റി ഷൂട്ടൗട്ടിൽ നിൽക്കാനായത് എന്നെ സംബന്ധിച്ചിടത്തോളം ഭാഗ്യമാണ്. 2018ൽ പിടിച്ചെടുക്കണമെന്ന വാശിയായികുന്നു. ഇക്കുറി വിട്ടു കൊടുക്കില്ലെന്നും. രണ്ടും നടന്നു. 

ADVERTISEMENT

? ഇക്കുറി പെനൽറ്റിയിൽ ബംഗാളുകാർ പേടിച്ചോ

∙ ബംഗാളുകാർക്ക് പെനൽറ്റിയിൽ ആത്മവിശ്വാസക്കുറവുണ്ടായിരുന്നെന്നാണ് ആവരുടെ സംസാരത്തിൽ നിന്നു മനസ്സിലാക്കിയത്. ബംഗാൾ ടീം അംഗങ്ങൾ പരിചയപ്പെട്ടപ്പോൾ 2018ൽ പെനൽറ്റി തടുത്ത ആളെല്ലേ എന്നൊക്കെ ചോദിച്ചു. വീണ്ടും പെനൽറ്റി വന്നാൽ എനിക്ക് തടുക്കാനാകും എന്ന ഒരു വിശ്വാസം അവർക്കുണ്ടായിരുന്നു എന്ന പോലെ തോന്നി. പെനൽറ്റിയിലേക്ക് പോകുന്നത് അവർക്ക് വളരെ ടെൻഷൻ ആയിരുന്നു എന്നു തോന്നി. പിന്നെ ഇത്രത്തോളം ആർത്തു വിളിക്കുന്ന ആരാധകർ അവരെ തീർച്ചയായും സമ്മർദ്ദത്തിലാക്കിയിട്ടുണ്ടാകും. 

? രണ്ട് കിരീടം നേടിയ അപൂർവം ഗോൾ കീപ്പറിൽ ഒരാളായതിന്റെ സന്തോഷം

∙ സതീവൻ സാറും ബിനോ സാറും രണ്ട് തരത്തിൽ കളി മെനഞ്ഞവരാണ്. രണ്ട് പേരും വിജയിക്കുകയും ചെയ്തു. രണ്ട് പരിശീലകരും അവരുടെ ശൈലിക്ക് ഇണങ്ങുന്നവരെയാണ് ഉൾപ്പെടുത്തിയത്. അതിൽ നൂറു ശതമാനം വിജയമാക്കാനും സാധിച്ചു. രണ്ട് സന്തോഷ് ട്രോഫി മെഡലുകൾ കിട്ടിയതിൽ ഏറെ അഭിമാനം. 

English Summary: V. Mithun, Kerala goal keeper, opens up about Santosh Trophy final and Penalty Shootout