ലയണൽ മെസ്സി പോയെങ്കിലും സ്പാനിഷ് ലാലിഗയുടെ ആഗോള വിപണനമൂല്യത്തിൽ വർധനയാണുണ്ടായതെന്ന് ലാലിഗ ഇന്ത്യ മാനേജിങ് ഡയറക്ടർ ഹോസെ അന്റോണിയോ കചാസ. ‘‘മെസ്സി പോയതിനുശേഷമാണ് ഇന്ത്യയിലെ ലാ ലിഗ പ്രേക്ഷകരുടെ എണ്ണത്തിൽ ഏറ്റവും വലിയ വിപണിയായി കേരളം...Jose Antonio, Jose Antonio manorama news, Jose Antonio latest news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ലയണൽ മെസ്സി പോയെങ്കിലും സ്പാനിഷ് ലാലിഗയുടെ ആഗോള വിപണനമൂല്യത്തിൽ വർധനയാണുണ്ടായതെന്ന് ലാലിഗ ഇന്ത്യ മാനേജിങ് ഡയറക്ടർ ഹോസെ അന്റോണിയോ കചാസ.

‘‘മെസ്സി പോയതിനുശേഷമാണ് ഇന്ത്യയിലെ ലാ ലിഗ പ്രേക്ഷകരുടെ എണ്ണത്തിൽ ഏറ്റവും വലിയ വിപണിയായി കേരളം വളർന്നത്. ഇന്ത്യയിലെ ലാലിഗ പ്രേക്ഷകരിൽ 23% കേരളത്തിൽനിന്നാണ്.’’ ഹോസെ അന്റോണിയോ പറയുന്നു. ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയതിന്റെ 5–ാം വാർഷികം ആഘോഷിക്കാൻ കൊച്ചിയിലെത്തിയ അന്റോണിയോ ‘മനോരമ’യോട്:

ADVERTISEMENT

∙‘മെസ്സിയുടെ അഭാവം ലാലിഗയെ തളർത്തിയിട്ടില്ല. കളിക്കാർ വരും, പോകും. ക്ലബ്ബുകളും ലീഗുകളും നിലനിൽക്കും. മെസ്സി നല്ലപ്രായത്തിൽ വിട്ടുപോയിരുന്നെങ്കിൽ ഒരുപക്ഷേ ലാലിഗയെ പ്രതികൂലമായി ബാധിച്ചേനേ. തലയെടുപ്പുള്ള കളിക്കാരെ നഷ്ടമാകുന്നതു നല്ലതല്ല എന്നെനിക്കറിയാം. മെസ്സി പോയതിനുശേഷവും ലീഗിനു വളർച്ചയാണുണ്ടായത്. വെബ് ലോകത്തു ഞങ്ങളുടെ പിന്തുണക്കാർ വർധിച്ചു. 5 വർഷമായി കേരളത്തിലും ആരാധകർ കൂടിവരുന്നു.’

∙‘എന്തുകൊണ്ട് ഇന്ത്യൻ ടിവി ചാനലുകളിൽ ലാലിഗ ‘ലൈവ്’ ഇല്ല എന്ന ചോദ്യമുണ്ട്. ടിവി സംപ്രേഷണത്തിനു ജനപ്രീതി കുറയുന്നു എന്നതാണു വാസ്തവം. വൂട്ട് സിലക്ട് പ്ലാറ്റ്ഫോമിനൊപ്പം എംടിവി, സ്പോർട്സ്18 ചാനലുകളിലും ഇന്ത്യയിൽ സംപ്രേഷണമുണ്ട്. ഡിജിറ്റൽ ലോകത്തെ വളർച്ചയാണു ലാലിഗ ലക്ഷ്യമിടുന്നത്. അതാണു ഭാവിയുടെ ട്രെൻഡ്.

ADVERTISEMENT

∙‘ഇന്ത്യയിലെ വളർച്ചയിൽ ഞങ്ങൾ സന്തുഷ്ടരാണ്. ക്രിക്കറ്റ് ഒഴികെയുള്ള ഇന്ത്യൻ കായികവിപണി വലുതല്ല. കോവിഡ് മൂലം 2 വർഷം നഷ്ടമായെങ്കിലും 10 നഗരങ്ങളിലായി 3000 കുട്ടികളെ പരിശീലിപ്പിക്കുന്നുണ്ട്. 5000 കുട്ടികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തെ ഇന്ത്യയ്ക്കുള്ള ചെറിയ സഹായമായാണു ലാലിഗ കരുതുന്നത്. ഇന്ത്യയിൽ ജനിച്ചുവളർന്നൊരാൾ യൂറോപ്പിലെ മുൻനിര ലീഗിൽ കളിക്കുക എന്ന വലിയ മുഹൂർത്തത്തിനായി കാത്തിരിക്കുകയാണ്.’ – ലാലിഗ ഗ്ലോബൽ നെറ്റ്‌വർക്കിലെ ഇന്ത്യൻ പ്രതിനിധി ആകൃതി വോറയും 5–ാം വാർഷികാഘോഷത്തിൽ പങ്കെടുത്തു.

ADVERTISEMENT

English Summary: Interview with La Liga India head Jose Antonio