ഇഞ്ചുറി ടൈമിൽ മലയാളി താരം സഹൽ അബ്ദുൾ സമദ് നേടിയ ഗോളിന്റെ പിൻബലത്തിൽ കരുത്തരായ അഫ്ഗാനിസ്ഥാനെ ഇന്ത്യ 2-1ന് കീഴടക്കി.... AFC, India, Afghanistan

ഇഞ്ചുറി ടൈമിൽ മലയാളി താരം സഹൽ അബ്ദുൾ സമദ് നേടിയ ഗോളിന്റെ പിൻബലത്തിൽ കരുത്തരായ അഫ്ഗാനിസ്ഥാനെ ഇന്ത്യ 2-1ന് കീഴടക്കി.... AFC, India, Afghanistan

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം വിജയം. ഇഞ്ചുറി ടൈമിൽ മലയാളി താരം സഹൽ അബ്ദുൽ സമദ് നേടിയ ഗോളിന്റെ പിൻബലത്തിൽ കരുത്തരായ അഫ്ഗാനിസ്ഥാനെ ഇന്ത്യ 2-1ന് കീഴടക്കി. കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. 

ആദ്യമത്സരത്തിൽ കംബോഡിയയെ 2–0ന് തോൽപിച്ചതിന്റെ ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങിയ ഇന്ത്യയ്ക്ക് മേൽ അഫ്ഗാനിസ്ഥാൻ നിരന്തരം വെല്ലുവിളി സൃഷ്ടിച്ചു. എന്നാൽ മത്സരത്തിന്റെ 86ാം മിനിറ്റിൽ ഫ്രീകിക്ക് മികവിലൂടെ സുനിൽ ഛേത്രി ഇന്ത്യയെ മുന്നിലെത്തിച്ചു. അധികം വൈകാതെ സുബൈർ അമീരി ഹെഡ്ഡറിലൂടെ അഫ്ഗാനിസ്ഥാനായി ഗോൾ മടക്കി. 

ഗോളടിച്ച മലയാളി താരം സഹൽ. ചിത്രം: ട്വിറ്റർ
ADVERTISEMENT

മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയ വേളയിലാണ് സഹലിന്റെ ഗോൾ പിറന്നത്. ആഷിഖ് കുരുണിയന്റെ മികച്ച പാസാണ് ഗോളിലേക്ക് വഴി തെളിയിച്ചത് എന്നതും ശ്രദ്ധേയം. നേരത്തെ അഫ്ഗാനിസ്ഥാൻ ആദ്യമത്സരത്തിൽ 2–1നു ഹോങ്കോങ്ങിനോടു തോറ്റിരുന്നു. 

ADVERTISEMENT

English Summary: AFC Asian Cup, India- Afghanistan match