സ്റ്റാർ സ്ട്രൈക്കർ റോയ് കൃഷ്ണയിലേക്ക് എത്താൻ കേരള ബ്ലാസ്റ്റേഴ്സിനൊരു വഴി തെളിയുന്നു. താരത്തിനായി രംഗത്തുവന്ന മറ്റു ടീമുകൾ പിൻവാങ്ങുന്നതായി സൂചനകൾ. പ്രതിഫലത്തുക ധാരണയായാൽ റോയ് കൃഷ്ണ ബ്ലാസ്റ്റേഴ്സിലെത്തും. കഴിഞ്ഞ സീസണിൽ മിന്നുംപ്രകടനം...Roy Krishna, Roy Krishna manorama news, Roy Krishna Kerala Blasters, Roy Krishna Footballer

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ സ്റ്റാർ സ്ട്രൈക്കർ റോയ് കൃഷ്ണയിലേക്ക് എത്താൻ കേരള ബ്ലാസ്റ്റേഴ്സിനൊരു വഴി തെളിയുന്നു. താരത്തിനായി രംഗത്തുവന്ന മറ്റു ടീമുകൾ പിൻവാങ്ങുന്നതായി സൂചനകൾ. പ്രതിഫലത്തുക ധാരണയായാൽ റോയ് കൃഷ്ണ ബ്ലാസ്റ്റേഴ്സിലെത്തും.

കഴിഞ്ഞ സീസണിൽ മിന്നുംപ്രകടനം നടത്തിയ സ്പാനിഷ് സ്ട്രൈക്കർ അൽവാരോ വാസ്കെസിനു പകരക്കാരനെ തേടുകയാണു ബ്ലാസ്റ്റേഴ്സ്. ഐഎസ്എലിൽ പരിചയസമ്പത്തുള്ള സ്ട്രൈക്കറെയാണു തേടുന്നത്.

ADVERTISEMENT

ഇന്ത്യൻ വംശജനായ റോയ് കൃഷ്ണയ്ക്കു ന്യൂസീലൻഡ് പൗരത്വവുമുണ്ടെങ്കിലും ഫിജിയുടെ ദേശീയ ടീമിലാണു കളിക്കുന്നത്. ഓസ്ട്രേലിയൻ എ– ലീഗിൽനിന്ന് കൊൽക്കത്തയിൽ എത്തിയ കൃഷ്ണ 2019–20 (15 ഗോൾ), 2020–21 (14 ഗോൾ) സീസണുകളിൽ ഐഎസ്എൽ ടോപ് സ്കോറർ ആയിരുന്നു. പക്ഷേ 2021–22 സീസണിൽ തിളങ്ങാനായില്ല.

പരുക്കു വില്ലനായി. എന്നിട്ടും 7 ഗോളടിച്ചു, 4 അസിസ്റ്റും ഉണ്ടായിരുന്നു. ശമ്പളം വെട്ടിക്കുറയ്ക്കുമെന്നു ക്ലബ് അറിയിച്ചതോടെ ഇക്കഴിഞ്ഞ മേയ് 31ന് ബഗാൻവിട്ടു. 3 കോടി രൂപയ്ക്കു മുകളിലാണ് റോയ് കൃഷ്ണയുടെ അടിസ്ഥാന ശമ്പളം.

ADVERTISEMENT

English Summary: Roy Krishna may join in Kerala Blasters