കഴിഞ്ഞ ദിവസം ദോഹയിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ലോകകപ്പിന്റെ ഔദ്യോഗിക പോസ്റ്റർ പുറത്തിറക്കിയപ്പോൾ താരമായത് ഒരു വനിതയാണ്. ഖത്തർ ചിത്രകാരി ബുഥയ്‌ന അൽ മുഫ്ത. ഖത്തറിന്റെ പൈതൃകം പ്രഖ്യാപിക്കുന്ന പോസ്റ്ററുകൾ ഡിസൈൻ...FIFA World Cup 2022, FIFA World Cup 2022 Manorama news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ ദിവസം ദോഹയിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ലോകകപ്പിന്റെ ഔദ്യോഗിക പോസ്റ്റർ പുറത്തിറക്കിയപ്പോൾ താരമായത് ഒരു വനിതയാണ്. ഖത്തർ ചിത്രകാരി ബുഥയ്‌ന അൽ മുഫ്ത. ഖത്തറിന്റെ പൈതൃകം പ്രഖ്യാപിക്കുന്ന പോസ്റ്ററുകൾ ഡിസൈൻ ചെയ്തതു മുപ്പത്തിയഞ്ചുകാരി ബുഥയ്നയാണ്. ലോകകപ്പിന്റെ മുന്നണിയിലും പിന്നണിയിലുമായി ഇങ്ങനെ മിന്നിത്തിളങ്ങുന്ന വനിതകൾ ഇനിയുമുണ്ട്. 

ഫിഫയുടെ സെക്രട്ടറി ജനറൽ സെനഗലുകാരി ഫത്‌‌മ സമൂറയാണ് ലോകകപ്പ് സംഘാടകസംഘത്തിൽ ഏറ്റവും മുകളിലുള്ള വനിത. ഈ പദവിയിലെത്തുന്ന ആദ്യ വനിതയായ ഫത്‌മ ശക്തമായ അഭിപ്രായപ്രകടനങ്ങൾക്കു പ്രശസ്തയാണ്. 2016ൽ യുദ്ധവീരൻമാരുടെ ഓർമദിനം കളിക്കളത്തിൽ ആചരിക്കാനുള്ള ബ്രിട്ടന്റെ തീരുമാനത്തിനെതിരെ അവർ രംഗത്തു വന്നിരുന്നു. ‘യുദ്ധം കൊണ്ടു കഷ്ടപ്പെട്ട ഒട്ടേറെ രാജ്യങ്ങൾ ലോകത്തുണ്ട്. അപ്പോൾ യുദ്ധം ആഘോഷിക്കാനുള്ള ബ്രിട്ടന്റെ ശ്രമം അനുവദിക്കാനാവില്ല..’– ഫത്‌മ അന്നു പറഞ്ഞു. 

ഡോ.തലാർ, മറിയം, അഫ്ര
ADVERTISEMENT

ലോകകപ്പിന്റെ പ്രാദേശിക സംഘാടക സമിതിയിലും ഒട്ടേറെ വനിതകളുണ്ട്. ലോകകപ്പ് ഫുട്ബോൾ സാഹചര്യം ഉപയോഗപ്പെടുത്തി കുട്ടികളെ ശാക്തീകരിക്കാനുള്ള ജനറേഷൻ അമേസിങ്ങിന്റെ മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ മൊസ അൽ മൊഹന്നദി, ലോകകപ്പ് വൊളന്റിയർമാർക്കു പരിശീലനം നൽകുന്ന ജോസുർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ എക്സിക്യുട്ടീവ് ഡയറക്ടർ അഫ്ര അൽ നുഐമി, ഡിജിറ്റൽ സർവീസസ് ആൻഡ് ഇന്നൊവേഷൻ ഡയറക്ടർ മറിയം അൽ മുഫ്ത, ഇന്റർനാഷനൽ മീഡിയ റിലേഷൻസ് എക്സ്പർട്ട് സ്പെയിൻകാരി ഇസബൽ ദവലോസ്, ഡിജിറ്റൽ കമ്യൂണിറ്റി മാനേജർ ബ്രിട്ടിഷ്– സൊമാലിയൻ വംശജ ആഷ ഹുസൈൻ, പരിസ്ഥിതി–സുസ്ഥിര വികസന മാർഗനിർദേശക അർമീനിയൻ വംശജ ഡോ. തലാർ സഹ്സുവറോഗ്ലു, സെറിമണീസ് ഡയറക്ടർ ഓസ്ട്രേലിയക്കാരി ജെന്നി ലീ വാൻ ഗെൽഡർ എന്നിവരെല്ലാം ലോകകപ്പ് സംഘാടനത്തിനു മുൻ‌നിരയിലുണ്ട്. 

ആഷ, ഇസബെൽ, സ്റ്റെഫാനി, ജെന്നി, ബുഥയ്ന, മൊഹന്നദി.

പരുഷൻമാരുടെ മത്സരം നിയന്ത്രിക്കാൻ വനിതകളെത്തുന്നു എന്ന പ്രത്യേകതയും ഖത്തർ ലോകകപ്പിനുണ്ട്. 3 പ്രധാന റഫറിമാരും 3 അസിസ്റ്റന്റ് റഫറിമാരുമാണ് വനിതകളായി ഫിഫ സംഘത്തിലുള്ളത്. പ്രധാന റഫറിമാരായി ഫ്രാൻസിന്റെ സ്റ്റെഫാനി ഫ്രപ്പാർട്ട്, റുവാണ്ടയുടെ സലിമ മുകൻസംഘ, ജപ്പാന്റെ യോഷിമി യമഷിത എന്നിവരും അസിസ്റ്റന്റ് റഫറിമാരായി ബ്രസീലിന്റെ നിയുസ ബാക്, മെക്‌സിക്കോയുടെ കരൻ ഡയസ്, അമേരിക്കയുടെ കത്രിൻ നെസ്ബിറ്റ് എന്നിവരുമാണുള്ളത്. 

ADVERTISEMENT

എല്ലാവരെയും കൂട്ടിപ്പിടിക്കാൻ ഇങ്ങനെയെല്ലാം ശ്രമിക്കുന്നുണ്ടെങ്കിലും LGBTQAI+ സമൂഹത്തോടു ഖത്തറിന്റെ സമീപനം എന്തായിരിക്കും എന്നത് എല്ലാവരും ഉറ്റു നോക്കുന്ന കാര്യം. പ്രചാരണം ഖത്തറിൽ വേണ്ടെന്നു സംഘാടകസമിതിയിലെ ഉന്നതരിലൊരാൾ മുൻപു പറ​ഞ്ഞതു വിവാദമായിരുന്നു.  ശക്തമായ പ്രതിഷേമുയർന്നപ്പോൾ സംഘാടക സമിതി നയം വ്യക്തമാക്കി. ‘ഇതു ഞങ്ങളുടെ ആദ്യ ലോകകപ്പാണ്. ഈ പന്ത് എല്ലാവരുടേതുമാണ്...’

English Summary: FIFA World Cup; womens control helm