അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനിലെ(എഐഎഫ്എഫ്) ഭരണപ്രതിസന്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ഫിഫ–എഎഫ്സി സംഘം ഡൽഹിയിലെത്തി. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ(എഎഫ്സി) ജനറൽ സെക്രട്ടറി ദാത്തുക് സെരി...AIFF Crisis, AIFF Manorama news, AIFF problems, Fifa India

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനിലെ(എഐഎഫ്എഫ്) ഭരണപ്രതിസന്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ഫിഫ–എഎഫ്സി സംഘം ഡൽഹിയിലെത്തി.

ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ(എഎഫ്സി) ജനറൽ സെക്രട്ടറി ദാത്തുക് സെരി വിൻസർ ജോൺ, ഫിഫ ചീഫ് മെംബർ അസോസിയേഷൻസ് ഓഫിസർ കെന്നി ജീൻ മേരി, സ്ട്രാറ്റജിക് പ്രൊജക്ട്സ് ഡയറക്ടർ നോഡർ അകാൽകാറ്റ്സി എന്നിവരുൾപ്പെടുന്ന സംഘം സുപ്രീം കോടതി നിയമിച്ച മൂന്നംഗ ഭരണസമിതിയിലെ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. പുറത്താക്കപ്പെട്ട എഐഎഫ്എഫ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ, വിവിധ സംസ്ഥാന അസോസിയേഷനുകളിലെ പ്രതിനിധികൾ എന്നിവരുമായും ഇവർ ചർച്ച നടത്തും. നാളെ മടങ്ങും മുൻപു കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂറിനെയും ഇവർ കാണുന്നുണ്ട്.

ADVERTISEMENT

ഫെഡറേഷന്റെ പ്രസിഡന്റ് പദവിയിൽ 2020 ഡിസംബറിൽ പ്രഫുൽ പട്ടേൽ 12 വർഷം പൂർത്തിയാക്കിയിരുന്നു. ദേശീയ കായിക ചട്ടം അനുസരിച്ച് ഇതു പരമാവധി കാലാവധിയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് സുപ്രീംകോടതി ഫെഡറേഷൻ ഭരണം മൂന്നംഗ സമിതിക്കു കൈമാറിയത്. പരിഷ്കരിച്ച ഭരണഘടന അടുത്തമാസം 15നുള്ളിൽ സമർപ്പിക്കണമെന്നാണു സുപ്രീം കോടതി  നൽകിയ നിർദേശം. 

വിലക്കു വന്നാൽ ലോകകപ്പ് നഷ്ടം 

ADVERTISEMENT

എഐഎഫ്എഫ് നേതൃത്വത്തെ നി‌ർജീവമാക്കിയതു ഫിഫയുടെ അച്ചടക്ക നടപടിയുടെ പരിധിയിൽ വരും.  വിലക്കുണ്ടായാൽ ഒക്ടോബറിൽ ഇന്ത്യയിൽ നിശ്ചയിച്ചിരിക്കുന്ന അണ്ടർ 17 വനിതാ ലോകകപ്പ് മത്സരം ഉൾപ്പെടെ നഷ്ടമാകും.

English Summary: AIFF crisis; FIFA team in Delhi