ലണ്ടൻ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ് ലീഡ്സ് യുണൈറ്റഡിന്റെ ബ്രസീൽ മുന്നേറ്റനിര താരം റാഫിഞ്ഞയുടെ ചെൽസിയിലേക്കുള്ള കൂടുമാറ്റം Raphinha, Chelsea, Ebanie Bridges, Manorama News, ​Manorama Online News​, മലയാളം വാർത്തകൾ, മലയാള മനോരമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ് ലീഡ്സ് യുണൈറ്റഡിന്റെ ബ്രസീൽ മുന്നേറ്റനിര താരം റാഫിഞ്ഞയുടെ ചെൽസിയിലേക്കുള്ള കൂടുമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമായി പ്രചരിക്കുന്നതിനിടെ, റാഫിഞ്ഞ ലീഡ്സ് വിടുന്ന വാർത്ത ഹൃദയം തകർത്തു കളഞ്ഞെന്ന അഭിപ്രായ പ്രകടനവുമായി ഓസ്ട്രേലിയൻ പ്രഫഷനൽ ബോക്സർ എബാനി ബ്രിജെസ്. റാഫിഞ്ഞയെ ക്ലബിലെത്തിക്കാൻ ശ്രമിക്കുന്ന കാര്യം ചെൽസി പരിശീലകൻ തോമസ് ടുഹേൽ നേരത്തേ സ്ഥിരീകരിച്ചിരുന്നു.

60 ദശലക്ഷം പൗണ്ടിനു താരത്തെ കൈമാറ്റം ചെയ്യാൻ ചെൽസിയും ലീഡ്സ് യുണൈറ്റഡും തമ്മിൽ ധാരണയിലെത്തിയതായാണു റിപ്പോർട്ടുകൾ. താരത്തിൽനിന്നും ഏജന്റ് ഡെക്കോയിൽനിന്നും ഇതു സംബന്ധിച്ച പ്രതികരണത്തിനു കാത്തിരിക്കുകയാണു ചെൽസി എന്നും റിപ്പോർട്ടുണ്ട്. എന്നാൽ 4 മാസങ്ങൾക്കു മുൻപു ബാർസിലോനയിൽ ചേരുന്നതിനാണ് ഇരുവരും താൽപര്യം പ്രകടിപ്പിച്ചിരുന്നത്. ഇരു ടീമുകളെയും കൂടാതെ ആർസനലും റാഫിഞ്ഞയ്ക്കു പിന്നാലെയുണ്ട്.

ADVERTISEMENT

ലീഡ്സ് യുണൈറ്റഡിന്റെ കടുത്ത ആരാധികയാണ് ഐബിഎഫ് വനിതാ ബാന്റാംവെയ്റ്റ് ചാംപ്യനായ ബ്രിജെസ്. ടീമിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ വിട്ടുപോകുന്നതിന്റെ നിരാശയിൽ ‘ഹാർട്ട്ബ്രേക്ക്’ ഇമോജിയാണ് ബ്രിജെസ് ട്വീറ്റ് ചെയ്തത്.  

2020ൽ ഫ്രഞ്ച് ക്ലബ് റെനേയിൽനിന്ന് 16.7 ദശലക്ഷം പൗണ്ട് മുതൽമുടക്കിൽ ടീമിലെത്തിയതിനു ശേഷം ലീഡ്സിന്റെ ഒന്നാം നിര താരങ്ങളിൽ ഒരാളാണ് റാഫിഞ്ഞ. അരങ്ങേറ്റ സീസണിൽ 30 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ച റാഫിഞ്ഞ 9 ഗോൾ അവസരങ്ങള്‍ ഒരുക്കുകയും 6 ഗോൾ ‌നേടുകയും ചെയ്തിരുന്നു. കഴിഞ്ഞ സീസണിൽ 35 പ്രീമിയർ ലീഗ് മത്സരങ്ങളാണു കളിച്ചത്. 3 ഗോള്‍ അവസരങ്ങൾ ഒരുക്കിയ റാഫിഞ്ഞ 11 ഗോളും നേടി. 

ADVERTISEMENT

English Summary: Boxer Ebanie Bridges left heartbroken by Raphinha's impending move to Chelsea