അർജന്റീന ഫുട്ബോൾ താരം ഡിയേഗോ മറഡോണയുടെ ഉജ്വലമായ കരിയറിലെ മിഴിവാർന്ന ദൃശ്യങ്ങളിലൊന്ന്. 1982 ലോകകപ്പിൽ മറഡോണയെ വളയുന്ന ആറ് ബൽജിയം കളിക്കാർ എന്ന വിവരണത്തോടെയാണ് ഈ ചിത്രം പ്രചരിക്കാറുള്ളത്. എന്നാൽ സത്യം അതാണോ? അല്ല എന്നു പറയുന്നു സ്പോർട്സ് ഇല്ലസ്ട്രേറ്റഡിനു വേണ്ടി ഈ ചിത്രം Argentina, Maradona, Football, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അർജന്റീന ഫുട്ബോൾ താരം ഡിയേഗോ മറഡോണയുടെ ഉജ്വലമായ കരിയറിലെ മിഴിവാർന്ന ദൃശ്യങ്ങളിലൊന്ന്. 1982 ലോകകപ്പിൽ മറഡോണയെ വളയുന്ന ആറ് ബൽജിയം കളിക്കാർ എന്ന വിവരണത്തോടെയാണ് ഈ ചിത്രം പ്രചരിക്കാറുള്ളത്. എന്നാൽ സത്യം അതാണോ? അല്ല എന്നു പറയുന്നു സ്പോർട്സ് ഇല്ലസ്ട്രേറ്റഡിനു വേണ്ടി ഈ ചിത്രം പകർത്തിയ ഫൊട്ടോഗ്രാഫർ സ്റ്റീവ് പവൽ.

സ്പാനിഷ് ക്ലബ് ബാർസിലോനയുടെ മൈതാനമായ നൂകാംപിലായിരുന്നു ഈ മത്സരം. മറഡോണ ആയിടെയാണ് ബാർസയുമായി കരാറിലെത്തിയത് എന്നതിനാൽ എല്ലാവരും കാത്തിരുന്ന മത്സരം. ‘‘മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഞാൻ പകർത്തിയ ചിത്രമാണിത്. എന്നാൽ പലരും കരുതുന്ന പോലെ പന്തുമായി മുന്നേറുന്ന മറഡോണയെ ബൽജിയം കളിക്കാർ വളയുന്നതായിരുന്നില്ല അത്. സഹതാരം ഒസീ ആർഡിലെസ് എടുത്ത ഒരു ചെറിയ ഫ്രീകിക്കിൽ നിന്ന് പന്ത് സ്വീകരിക്കുകയായിരുന്നു മറഡോണ. ഓടിയെത്തിയതാകട്ടെ, ഫ്രീകിക്ക് എടുത്ത നേരത്തു പ്രതിരോധ മതിലായി നിന്ന ബൽജിയം താരങ്ങളും. മറഡോണയുടെ ഷോട്ട് അവരെ മറികടന്നതുമില്ല. മറഡോണ മങ്ങിക്കളിച്ച മത്സരം അർജന്റീന 0–1നു തോറ്റു..’’– പവലിന്റെ വാക്കുകൾ.

ADVERTISEMENT

എന്നാൽ അന്ന് അത്ര വലിയ സംഭവമാകാതിരുന്ന ചിത്രം അടുത്ത ലോകകപ്പിൽ മറഡോണ അർജന്റീനയെ ലോകകപ്പ് നേട്ടത്തിലേക്കു നയിച്ചതോടെ ആഘോഷിക്കപ്പെട്ടു. സെമിഫൈനലിൽ മറഡോണയുടെ 2 ഗോളുകളിൽ അർജന്റീന ബൽജിയത്തോടു പകരം വീട്ടുകയും ചെയ്തു.

Content Highlights: Argentina, Maradona, Football