മിലാൻ∙ ഫുട്ബോൾ താരമെന്ന് മനസ്സിലാകാതെ ഇറ്റാലിയൻ സിരി എ താരത്തെ കൈകാര്യം ചെയ്ത് പൊലീസ്. ഇറ്റലിയിലെ മിലാനിൽ കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇംഗ്ലിഷ് പ്രീമിയർ ലീഗ് ടീം ചെൽസിയിൽ നിന്ന്... AC Milan, Serie A, Crime

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിലാൻ∙ ഫുട്ബോൾ താരമെന്ന് മനസ്സിലാകാതെ ഇറ്റാലിയൻ സിരി എ താരത്തെ കൈകാര്യം ചെയ്ത് പൊലീസ്. ഇറ്റലിയിലെ മിലാനിൽ കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇംഗ്ലിഷ് പ്രീമിയർ ലീഗ് ടീം ചെൽസിയിൽ നിന്ന് ഇറ്റലിയിലെ എസി മിലാനിലേക്കു കളിക്കാൻ പോയ ഫ്രഞ്ച് താരം തിമോ ബകെയോകോയ്ക്കു നേരെയാണ് പൊലീസ് നോക്കുചൂണ്ടിയത്. തുടർന്ന് താരത്തെ പരിശോധിക്കുകയും ചെയ്തു. ജൂലൈ മൂന്നിനാണു സംഭവം നടന്നതെങ്കിലും ഇപ്പോഴാണു വിഡിയോ പുറത്തുവന്നത്.

ഫുട്ബോള്‍ താരത്തെ പൊലീസ് വാഹനത്തോടു ചേർത്തുനിർത്തി പരിശോധിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മറ്റു പൊലീസ് ഉദ്യോഗസ്ഥർ താരത്തിന്റെ കാർ പരിശോധിക്കുന്നതും ഒരു പൊലീസ് ഉദ്യോഗസ്ഥ തോക്കു ചൂണ്ടി നിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മറ്റൊരു പൊലീസുകാരൻ എത്തി തടഞ്ഞുവച്ചിരിക്കുന്നതു സൂപ്പര്‍ താരത്തെയാണെന്നു പറഞ്ഞതോടെ പൊലീസ് ഉദ്യോഗസ്ഥർ താരത്തെ മോചിപ്പിച്ചു.

ADVERTISEMENT

പൊലീസ് ഉദ്യോഗസ്ഥൻ താരത്തോടു മാപ്പു പറഞ്ഞതായി എസി മിലാൻ വക്താവ് രാജ്യാന്തര മാധ്യമത്തോടു പറഞ്ഞു. ഒരു കാറിനകത്തുനിന്ന് എടുത്ത ദൃശ്യങ്ങളാണു പുറത്തുവന്നിരിക്കുന്നത്. ‘മറ്റാരോ ആണെന്നു കരുതി താരത്തെ തോക്കിൻ മുനയിൽ‌ നിർത്തിയതായും’ ട്വിറ്റർ പോസ്റ്റിൽ പറയുന്നു. പ്രദേശത്തുണ്ടായ വെടിവയ്പുകേസിലെ പ്രതിയാണെന്നു കരുതിയാണു സൂപ്പർ താരത്തെ പൊലീസ് തടഞ്ഞതെന്നാണു വിവരം.

English Summary: AC Milan Player, Mistaken As Shooting Suspect, Frisked By Cops