മുംബൈ ∙ കഴിഞ്ഞ സീസണിലെ കേരള ബ്ലാസ്റ്റേഴ്സ് നിരയിലെ മിന്നും താരം അർജന്റീന സ്ട്രൈക്കർ ഹോർഹെ പെരേര ഡയസ് അടുത്ത സീസണിൽ മുംബൈ സിറ്റി എഫ്സിക്കായി കളിക്കും. ഡയസുമായി കരാ‍ർ ഒപ്പിട്ടതായി മുംബൈ

മുംബൈ ∙ കഴിഞ്ഞ സീസണിലെ കേരള ബ്ലാസ്റ്റേഴ്സ് നിരയിലെ മിന്നും താരം അർജന്റീന സ്ട്രൈക്കർ ഹോർഹെ പെരേര ഡയസ് അടുത്ത സീസണിൽ മുംബൈ സിറ്റി എഫ്സിക്കായി കളിക്കും. ഡയസുമായി കരാ‍ർ ഒപ്പിട്ടതായി മുംബൈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ കഴിഞ്ഞ സീസണിലെ കേരള ബ്ലാസ്റ്റേഴ്സ് നിരയിലെ മിന്നും താരം അർജന്റീന സ്ട്രൈക്കർ ഹോർഹെ പെരേര ഡയസ് അടുത്ത സീസണിൽ മുംബൈ സിറ്റി എഫ്സിക്കായി കളിക്കും. ഡയസുമായി കരാ‍ർ ഒപ്പിട്ടതായി മുംബൈ ക്ലബ് സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചു. അർജന്റീന ക്ലബ് അത്‌ലറ്റിക്കോ പ്ലാറ്റെൻസെ വിട്ട ഡയസ് ബ്ലാസ്റ്റേഴ്സുമായി നടത്തിയ ചർച്ചകൾ വിജയിച്ചിരുന്നില്ല. തുടർന്നാണ് മുംബൈ സിറ്റി എഫ്സിയുമായി പ്രതിഫലക്കാര്യത്തിൽ ഉൾപ്പെടെ ധാരണയായത് എന്നു കരുതുന്നു.

ഡയസിന് ഗൾഫ് ക്ലബുകളിൽനിന്നു മികച്ച ഓഫറുകളുണ്ടായിരുന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനും ആരാധകർ‌ക്കും നന്ദി അറിയിക്കുന്നതായും, വീണ്ടും കാണാമെന്നും ഡയസ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചിരുന്നു. ഡയസ് ഇനി ഇന്ത്യയിൽ കളിക്കില്ലെന്നാണു ബ്ലാസ്റ്റേഴ്സ് ആരാധകർ കരുതിയിരുന്നത്. പ്രിയപ്പെട്ട താരത്തെ അപ്രതീക്ഷിതമായി മുംബൈ സ്വന്തമാക്കിയതോടെ ആരാധകരും ഞെട്ടി.

ADVERTISEMENT

ഫുട്ബോൾ വമ്പൻമാരായ സിറ്റി ഗ്രൂപ്പാണ് മുംബൈ സിറ്റിയുടെ ഉടമകൾ. പ്രതിഫലക്കാര്യത്തിലടക്കം ധാരണയായതോടെയാണ് ഡയസിന്റെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി ഡയസ് എട്ടു ഗോളുകൾ നേടിയിരുന്നു. നേരത്തേ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ താരങ്ങളായ അൽവാരോ വാസ്കസും ചെഞ്ചോയും ടീം വിട്ടിരുന്നു.

അല്‍വാരോ എഫ്സി ഗോവയിലാണ് അടുത്ത സീസണിൽ കളിക്കുക. പുതിയ സീസണിൽ അഡ്രിയാൻ ലൂണയ്ക്കും ലെസ്കോവിച്ചിനും പുറമേ ഗ്രീക്ക്– ഓസ്ട്രേലിയൻ താരം അപ്പോസ്തൊലോസ് ജിയാനുവും യുക്രെയ്ന്റെ ഇവാനും ബ്ലാസ്റ്റേഴ്സിനൊപ്പം ചേരും. അൽവാരോയുടെ പകരക്കാരനെ ബ്ലാസ്റ്റേഴ്സ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ADVERTISEMENT

English Summary: Mumbai City FC announces the signing of Pereyra Diaz