കൊച്ചി ∙ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എൽ) ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് ഇനി സ്വന്തമായി വനിതാ ടീമും. സീനിയര്‍ വനിതാ ടീമിന്റെ അവതരണം ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ (കെഎഫ്എ) സംഘടിപ്പിക്കുന്ന കേരള വുമണ്‍സ് ലീഗില്‍ പങ്കെടുക്കുന്ന ടീം, കിരീട നേട്ടത്തോടെ ഇന്ത്യന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എൽ) ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് ഇനി സ്വന്തമായി വനിതാ ടീമും. സീനിയര്‍ വനിതാ ടീമിന്റെ അവതരണം ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ (കെഎഫ്എ) സംഘടിപ്പിക്കുന്ന കേരള വുമണ്‍സ് ലീഗില്‍ പങ്കെടുക്കുന്ന ടീം, കിരീട നേട്ടത്തോടെ ഇന്ത്യന്‍ വനിതാ ലീഗിലേക്ക് (ഐഡബ്ല്യുഎല്‍) യോഗ്യത നേടാന്‍ ലക്ഷ്യമിട്ടായിരിക്കും കളിക്കുക. അടുത്ത 2-3 വര്‍ഷത്തിനകം എഎഫ്‌സി തലത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കാനും ക്ലബ്ബ് ലക്ഷ്യമിടുന്നതായി അധികൃതർ വ്യക്തമാക്കി.

വനിതാ ഫുട്‌ബോളിലേക്കുള്ള പ്രവേശനം കേരള ബ്ലാസ്റ്റേഴ്‌സിന്റെ സുപ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു. ഇതിന്റെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്‌സ് അക്കാദമിയുടെയും വനിതാ ടീമിന്റെയും ഡയറക്ടറായി റിസ്വാനെ നേരത്തേ തന്നെ ക്ലബ്ബ് നിയമിച്ചിരുന്നു. മുന്‍ താരവും പരിശീലകനുമായ ഷെരീഫ് ഖാന്‍ എ.വി. ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സ് വനിതാ ടീമിന്റെ ആദ്യ മുഖ്യ കോച്ച്. ദീര്‍ഘകാല കരാറിലാണ് അദ്ദേഹത്തിന്റെ നിയമനം.

ADVERTISEMENT

ദേശീയ ടീമിലേക്ക് പ്രാദേശിക താരങ്ങളെ വിഭാവനം ചെയ്യുന്നതിനായി പ്രവര്‍ത്തിക്കുക എന്നതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ കാഴ്ച്ചപ്പാട്. രാജ്യാന്തര തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച താരങ്ങൾക്ക് പുറമെ, പ്രാഗത്ഭ്യമുള്ള പ്രാദേശിക താരങ്ങളാണ് കൂടുതലായും ടീമിലിടം പിടിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വനിതാ ഫുട്ബോളിന്റെ വളര്‍ച്ചയിലും പുരോഗതിയിലും ഒരു പ്രധാന നാഴികക്കല്ലായിരിക്കും ഇത്. വനിതാ ടീം അംഗങ്ങളുടെ പ്രഖ്യാപനവും ക്ലബ് ഉടൻ തന്നെ നടത്തുമെന്നാണ് അറിയിപ്പ്.

ഇന്ത്യൻ ടീമിൽ കേരളത്തിന് പ്രാതിനിധ്യമില്ലെന്നും അതു മാറേണ്ടതുണ്ടെന്നും വനിതാ ടീം ഡയറക്ടർ റിസ്വാൻ ചൂണ്ടിക്കാട്ടി. ‘‘‌നിലവില്‍ ഇന്ത്യന്‍ ദേശീയ ടീമില്‍ കേരളത്തിന് പ്രാതിനിധ്യമില്ല, ഈ സാഹചര്യം തീര്‍ച്ചയായും മാറണം. അതിനായി പ്രവര്‍ത്തിക്കാനും നമ്മുടെ താരങ്ങളെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരാനുമാണ് ശ്രമം. അക്കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പങ്കും സ്വാധീനവും ഏറെ നിര്‍ണായകമാണ്’ - റിസ്വാന്‍ കൂട്ടിച്ചേര്‍ത്തു. 

ADVERTISEMENT

ഓഗസ്റ്റില്‍ ആരംഭിക്കുന്ന കേരള വുമണ്‍സ് ലീഗിനു മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് വനിതാ ടീം കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിലായിരിക്കും പരിശീലിക്കുക. സംസ്ഥാനത്തെ വിവിധ വേദികളിലായാണ് ലീഗ് നിശ്ചയിച്ചിരിക്കുന്നത്.

English Summary: Kerala Blasters FC announces the launch of Senior Women's Team