ദുബായ് ∙ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനു ഫിഫ വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് യുഎഇയിൽ നടത്താൻ നിശ്ചയിച്ചിരുന്ന പ്രീ സീസൺ

ദുബായ് ∙ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനു ഫിഫ വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് യുഎഇയിൽ നടത്താൻ നിശ്ചയിച്ചിരുന്ന പ്രീ സീസൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനു ഫിഫ വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് യുഎഇയിൽ നടത്താൻ നിശ്ചയിച്ചിരുന്ന പ്രീ സീസൺ മൽസരങ്ങൾ റദ്ദാക്കി. യുഎഇയിലെ ക്ലബ്ബുകളുമായി 3 മൽസരങ്ങളാണ് തീരുമാനിച്ചിരുന്നത്. ഇന്നലെ ഉച്ചയോടെ ബ്ലാസ്റ്റേഴ്സ് ടീം ദുബായിൽ എത്തിയിരുന്നു. എന്നാൽ, ഇന്ത്യൻ ഫുട്ബോളുമായി സഹകരിക്കരുതെന്ന് അംഗരാജ്യങ്ങൾക്ക് ഫിഫ മുന്നറിയിപ്പ് നൽകിയതോടെയാണ് മൽസരങ്ങൾ റദ്ദാക്കേണ്ടി വന്നത്.

ശനിയാഴ്ച നടക്കേണ്ട ആദ്യ മൽസരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികളായ യുഎഇയിലെ അൽ നാസർ എഫ്സിക്ക് ഫിഫ നേരിട്ടു കത്തയച്ചു മൽസരം റദ്ദാക്കാൻ ആവശ്യപ്പെട്ടു. കളി മുടങ്ങാതിരിക്കാൻ യുഎഇ ഫുട്ബോൾ അസോസിയേഷൻ ഫിഫയുമായി ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല. ദിബ എഫ്സിയും ഹത്ത ക്ലബ്ബുമായിരുന്നു ടൂർണമെന്റിലെ മറ്റു ടീമുകൾ. യുഎഇ ക്ലബ്ബുകൾക്ക് ഫിഫ അംഗീകാരം ഉള്ളതിനാൽ വിലക്ക് ലംഘിച്ചു മൽസരങ്ങളിൽ പങ്കെടുക്കാൻ സാധിക്കില്ല.

ADVERTISEMENT

എന്നാൽ, ദുബായിൽ പരിശീലനം തുടരുമെന്നു ബ്ലാസ്റ്റേഴ്സ് അറിയിച്ചു. ഐഎസ്എൽ ഫൈനലിലേക്ക് ടീമിനെ നയിച്ച പരിശീലകൻ ഇവാൻ വുക്കൊമനോവിച്ചിന്റെ നേതൃത്വത്തിൽ വലിയ ആവേശത്തിലാണ് ഇന്നലെ ഉച്ചയോടെ ബ്ലാസ്റ്റേഴ്സ് ദുബായിൽ എത്തിയത്. മഞ്ഞപ്പടയെ വരവേൽക്കാൻ ആരാധക സംഘവും വിമാനത്താവളത്തിൽ എത്തിയിരുന്നു. കേരള ക്ലബ്ബിന്റെ കളി കാണാൻ കൊതിച്ചിരുന്ന ആരാധകരെ നിരാശരാക്കിയാണ് മൽസരങ്ങൾ ഉപേക്ഷിക്കുന്നത്. ആഭ്യന്തര കാര്യങ്ങളിൽ ബാഹ്യ ഇടപെടൽ ചൂണ്ടിക്കാട്ടി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനെ ചൊവ്വാഴ്ചയാണ് ഫിഫ വിലക്കിയത്.

English Summary: Kerala Blasters FC Cancels Pre-Season Matches Scheduled In UAE