ന്യൂഡൽഹി ∙ അണ്ടർ 17 വനിതാ ലോകകപ്പ് ഫുട്ബോൾ ഇന്ത്യയിൽ തന്നെ നടക്കുമെന്ന് ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ മുൻകയ്യെടുക്കണമെന്നു സുപ്രീം കോടതി നിർദേശിച്ചു. അഖിലേന്ത്യാ ഫുട്ബോൾSupreme Court, U-17 Women's World Cup, football, football World Cup, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ അണ്ടർ 17 വനിതാ ലോകകപ്പ് ഫുട്ബോൾ ഇന്ത്യയിൽ തന്നെ നടക്കുമെന്ന് ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ മുൻകയ്യെടുക്കണമെന്നു സുപ്രീം കോടതി നിർദേശിച്ചു. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) വിലക്ക് പിൻവലിക്കാനും ലോകകപ്പിന്റെ ആതിഥ്യം ഉറപ്പാക്കാനും ഫിഫയുമായി ബന്ധപ്പെടാനാണു ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടത്. 

പ്രശ്നപരിഹാരത്തിനു ഫിഫയുമായി സർക്കാർ ചർച്ച പുരോഗമിക്കുന്നുവെന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഹർജി പിന്നീടു പരിഗണിക്കാനായി മാറ്റി. വിഷയത്തിൽ സർക്കാർ കഴിഞ്ഞദിവസം തന്നെ ഇടപെട്ടെന്നും മഞ്ഞുരുകൽ സാധ്യതയുണ്ടെന്നും തിങ്കളാഴ്ച വരെ കാത്തിരിക്കണമെന്നും തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഇതിനോടകം ഫിഫയുമായി 2 ചർച്ചകൾ കഴിഞ്ഞുവെന്നും സുപ്രീം കോടതി നിയോഗിച്ച പ്രത്യേക ഭരണസമിതിയുടെ സഹകരണം ലഭ്യമായെന്നും അദ്ദേഹം വ്യക്തമാക്കി.

ADVERTISEMENT

അതേസമയം, എഐഎഫ്എഫ് മുൻ പ്രസിഡന്റ് പ്രഫുൽ പട്ടേലിന്റെ ഇടപെടലുകളെ ഹർജിക്കാർ ചോദ്യം ചെയ്തു. ഇതിനെ കേന്ദ്ര സർക്കാരും കോടതിയിൽ പിന്തുണച്ചു. കോടതി നിയോഗിച്ച ഭരണസമിതി നിലനിൽക്കെ പ്രഫുൽ പട്ടേൽ നടത്തുന്ന ഇടപെടലുകൾക്കെതിരെ കോടതി ശക്തമായി പ്രതികരിക്കണമെന്നാണു കേന്ദ്ര നിലപാട്. എഎഫ്സി ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ ഉസ്ബെക്കിസ്ഥാനിൽ എത്തിയ ഗോകുലം കേരള എഫ്സി ടീം നേരിടുന്ന പ്രതിസന്ധി പ്രത്യേക ഭരണസമിതിക്കു വേണ്ടി ഹാജരായ അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ ഉന്നയിച്ചു. ഇവർക്കു പുറമേ, എടികെ മോഹൻ ബഗാനും ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ കഴിയുമോയെന്നതിൽ അനിശ്ചിതാവസ്ഥയുണ്ട്. 

English Summary: SC asks Centre to take pro-active role in facilitating holding of U-17 Women's World Cup