ന്യൂഡൽഹി ∙ ഫിഫ വിലക്കുമൂലം എഎഫ്സി വനിതാ ക്ലബ് ഫുട്ബോളിൽ പങ്കെടുക്കാനാവാതെ ഉസ്ബെക്കിസ്ഥാനിൽനിന്നു മടങ്ങേണ്ടി വന്ന കോഴിക്കോട് ഗോകുലം കേരള എഫ്സി ടീമിനോട് അഖിലേന്ത്യാ ഫുട്ബോൾ - AIFF Issues Apology | Gokulam Kerala | AFC Women’s Club Championship | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഫിഫ വിലക്കുമൂലം എഎഫ്സി വനിതാ ക്ലബ് ഫുട്ബോളിൽ പങ്കെടുക്കാനാവാതെ ഉസ്ബെക്കിസ്ഥാനിൽനിന്നു മടങ്ങേണ്ടി വന്ന കോഴിക്കോട് ഗോകുലം കേരള എഫ്സി ടീമിനോട് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) മാപ്പു പറഞ്ഞു. എന്നാൽ, എഐഎഫ്എഫിന്റെ പിടിപ്പുകേടുമൂലം ക്ലബ്ബിനു ലക്ഷക്കണക്കിനു രൂപയാണു നഷ്ടമുണ്ടായതെന്നു ടീം ഉടമ വി.സി.പ്രവീൺ പ്രതികരിച്ചു.

‘ഇന്ത്യൻ ഫുട്ബോളിനു നഷ്ടങ്ങളുടെ 11 ദിവസമാണു കടന്നുപോയത്. ഗോകുലം കേരള എഫ്സി വനിതാ ടീമിനോടു മാപ്പു ചോദിക്കുന്നു. ആ പെൺകുട്ടികൾക്കു ലഭിക്കേണ്ടിയിരുന്ന മികച്ച അവസരമാണു നഷ്ടമായത്’– എഐഎഫ്എഫ് ട്വീറ്റ് ചെയ്തു. സുപ്രീം കോടതി നിയോഗിച്ച പ്രത്യേക സമിതിയിൽനിന്ന് എഐഎഫ്എഫ് നേതൃത്വത്തിന് അധികാരം തിരികെ ലഭിച്ചെന്നു ബോധ്യപ്പെട്ടതിനാലാണ് വിലക്കു നീക്കിയത്. 

ADVERTISEMENT

എന്നാൽ, ഫിഫ വിലക്കുമൂലം തങ്ങൾക്കുണ്ടായ ലക്ഷങ്ങളുടെ നഷ്ടം നികത്താൻ ഒരു നടപടിയുമുണ്ടായിട്ടില്ലെന്നു ഗോകുലം ടീം ഉടമ വി.സി.പ്രവീൺ  പറഞ്ഞു. താഷ്കന്റിലെത്തിയ ഗോകുലത്തിന്റെ 23 അംഗ ടീമിന് ഒറ്റമത്സരം പോലും കളിക്കാൻ പറ്റാതെ തിരിച്ചു പോരേണ്ടി വന്നു. പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് എഎഫ്സിക്കു കത്തയച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല– പ്രവീൺ പറഞ്ഞു. ദേശീയ ഫുട്ബോൾ ചാംപ്യൻമാരായ ഗോകുലം വനിതാ ടീം കഴിഞ്ഞ വർഷം നടന്ന എഎഫ്സി  ചാംപ്യൻഷിപ്പിലെ 3–ാം സ്ഥാനക്കാരുമാണ്.

English Summary: AIFF issues apology to Gokulam Kerala for AFC Women’s Club Championship exit