കോഴിക്കോട് ∙ കേരള വനിതാ പ്രിമിയർ ലീഗ് ഫുട്ബോളിൽ തുടർച്ചയായ 2–ാം ദിവസവും ഗോൾമഴ. ഇന്നലെ കോഴിക്കോട്ട് ഗോകുലം കേരള എഫ്സി 21–0ന് പൂവാർ എസ്ബി ഫുട്ബോൾ അക്കാദമിയെ തോൽപിച്ചു. ശനിയാഴ്ച കൊച്ചിയിൽ എറണാകുളം ലോഡ്സ് അക്കാദമി 33–1ന് വടകര കടത്തനാട് രാജ എഫ്എയെ തോൽപിച്ചിരുന്നു. വനിതാ ലീഗിലെ ഏറ്റവും വലിയ വിജയമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ കേരള വനിതാ പ്രിമിയർ ലീഗ് ഫുട്ബോളിൽ തുടർച്ചയായ 2–ാം ദിവസവും ഗോൾമഴ. ഇന്നലെ കോഴിക്കോട്ട് ഗോകുലം കേരള എഫ്സി 21–0ന് പൂവാർ എസ്ബി ഫുട്ബോൾ അക്കാദമിയെ തോൽപിച്ചു. 

ശനിയാഴ്ച കൊച്ചിയിൽ എറണാകുളം ലോഡ്സ് അക്കാദമി 33–1ന് വടകര കടത്തനാട് രാജ എഫ്എയെ തോൽപിച്ചിരുന്നു. വനിതാ ലീഗിലെ ഏറ്റവും വലിയ വിജയമാണ് ലോഡ്സ് അക്കാദമി നേടിയത്.

ADVERTISEMENT

ഇന്നലെ 2–ാം മത്സരത്തിൽ, ബാസ്കോ ഒതുക്കുങ്ങലിനെ 3–2നു കേരള ബ്ലാസ്റ്റേഴ്സ് തോൽപിച്ചു.നിലവിലെ ചാംപ്യൻമാരായ ഗോകുലത്തിനായി ആർ. അഭിരാമി 5 ഗോളുകൾ നേടി. ഘാന താരം വിവിയൻ കൊനഡു 4 ഗോളുകളും സോണിയ ജോസ് 3 ഗോളുകളും നേടി. എം.മാളവിക, ബെർത അതിമാംബോ ഓമിറ്റ, പി.സന്ധ്യ എന്നിവർ രണ്ടു ഗോളുകൾ വീതം നേടി. ഫെമിന രാജ് വളപ്പിൽ, മഞ്ജു ബേബി, അമയ ഗിരീഷ് എന്നിവർ ഓരോ ഗോൾ വീതം നേടി ഗോകുലത്തിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി.  

ശനിയാഴ്ച, ലോഡ്സ് അക്കാദമി നേടിയ വൻവിജയത്തിൽ ഇന്ദുമതി കതിരേശൻ 15 ഗോളും മ്യാൻമർ താരം വിൻ തെയിൻഗി തുൻ 11 ഗോളും നേടി. ബാക്കി ഗോളുകൾ കാർത്തിക അനഘമുത്തു, മിന ഘാത്തൂൻ, സംഗീത കുമാരി (2 വീതം), എ. ശ്രീലക്ഷ്മി എന്നിവരുടെ വകയായിരുന്നു. കടത്തനാടിന്റെ ഏകഗോൾ എൻ. അവ്യ നേടി.