നമ്മൾ വന്നെന്ന മാറ്റം ആളോൾക്കു തോന്നണം. അതല്ലേപ്പിന്നെ എന്തൂട്ട്ണ് ? തെളിഞ്ഞ തൃശൂർ മലയാളത്തിൽ ഐ.എം. വിജയൻ സംസാരിച്ചു തുടങ്ങി. കോലോത്തുംപാടത്തെ മൈതാനത്തു പന്തു തട്ടിത്തുടങ്ങിയ ഐനിവളപ്പിൽ മണി വിജയൻ എന്ന ഐ.എം.വിജയൻ ഇന്ന് എത്തി നിൽക്കുന്നത് അഖിലേന്ത്യാ... Indian Football Team, AIFF, Sports

നമ്മൾ വന്നെന്ന മാറ്റം ആളോൾക്കു തോന്നണം. അതല്ലേപ്പിന്നെ എന്തൂട്ട്ണ് ? തെളിഞ്ഞ തൃശൂർ മലയാളത്തിൽ ഐ.എം. വിജയൻ സംസാരിച്ചു തുടങ്ങി. കോലോത്തുംപാടത്തെ മൈതാനത്തു പന്തു തട്ടിത്തുടങ്ങിയ ഐനിവളപ്പിൽ മണി വിജയൻ എന്ന ഐ.എം.വിജയൻ ഇന്ന് എത്തി നിൽക്കുന്നത് അഖിലേന്ത്യാ... Indian Football Team, AIFF, Sports

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്മൾ വന്നെന്ന മാറ്റം ആളോൾക്കു തോന്നണം. അതല്ലേപ്പിന്നെ എന്തൂട്ട്ണ് ? തെളിഞ്ഞ തൃശൂർ മലയാളത്തിൽ ഐ.എം. വിജയൻ സംസാരിച്ചു തുടങ്ങി. കോലോത്തുംപാടത്തെ മൈതാനത്തു പന്തു തട്ടിത്തുടങ്ങിയ ഐനിവളപ്പിൽ മണി വിജയൻ എന്ന ഐ.എം.വിജയൻ ഇന്ന് എത്തി നിൽക്കുന്നത് അഖിലേന്ത്യാ... Indian Football Team, AIFF, Sports

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്മൾ വന്നെന്ന മാറ്റം ആളോൾക്കു തോന്നണം. അതല്ലേപ്പിന്നെ എന്തൂട്ട്ണ് ? തെളിഞ്ഞ തൃശൂർ മലയാളത്തിൽ ഐ.എം. വിജയൻ സംസാരിച്ചു തുടങ്ങി. കോലോത്തുംപാടത്തെ മൈതാനത്തു പന്തു തട്ടിത്തുടങ്ങിയ ഐനിവളപ്പിൽ മണി വിജയൻ എന്ന ഐ.എം.വിജയൻ ഇന്ന് എത്തി നിൽക്കുന്നത് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ഡൽഹിയിലെ ആസ്ഥാനത്താണ്. ഇന്ത്യൻ ഫുട്ബോളിന്റെ നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുന്ന ടെക്നിക്കൽ കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനത്താണ് വിജയൻ എന്ന കേരളത്തിന്റെ മുത്ത്. ഒരു മലയാളി ഫുട്ബോൾ താരം ആദ്യമായാണ് ഈ പോസ്റ്റിൽ എത്തുന്നത്. അന്നും ഇന്നും വിജയന് എല്ലാം ഫുട്ബോളാണ്. 53-ാം വയസ്സിലും വിജയൻ ഗ്രൗണ്ടിൽ കാണിക്കുന്ന മാജിക്കുകൾ റീൽസുകളായും സ്റ്റാറ്റസുകളായും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നു. 

വെല്ലുവിളികൾ ഉള്ള പുതിയ പോസ്റ്റാണ്. പക്ഷെ വിജയൻ എവിടെയും പരാജയപ്പെട്ടിട്ടില്ല. വിജയൻ തന്നെ അതിനു ഒരു സംഭവം പറയും. വിജയൻ ഇന്ത്യൻ ടീം അംഗമായിരിക്കേ ഉസ്ബെക്കിസ്താനിൽ നിന്നുള്ള റുസ്തം അക്രമോവ് ഇന്ത്യന്‍ പരിശീലകനായി എത്തുന്നു. അക്രമോവിന്റെ ടീമിൽ വിജയന് ഇടമില്ല. ടീമിൽ നിന്നു പുറത്തായി എന്നു വിലപിക്കാതെ വിജയൻ കാത്തിരുന്നു. മികച്ച പ്രകടനങ്ങൾ നടത്തി അക്രമോവിന്റെ ടീമിൽ തിരിച്ചെത്തി. വെറും കളിക്കാരനായല്ല– ക്യാപ്റ്റനായി. അടുത്തിടെ ടീം തിര‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ചിലർ വിജയനോടു പ്രതികരണം ആരാഞ്ഞപ്പോഴും വിജയൻ പറഞ്ഞത് ഇതേ പോരാട്ടത്തിന്റെ കഥയാണ്. 

ADVERTISEMENT

ഇന്ത്യൻ ഫുട്ബോളിന്റെ പുതിയ പ്രതീക്ഷകളെക്കുറിച്ച് വിജയൻ മനോരമ ഓൺലൈൻ പ്രീമിയത്തോടു സംസാരിക്കുന്നു. 

∙ ഗോളടിക്കാം, ഇത് ടെൻഷൻ

എല്ലാം വെട്ടിത്തുറന്നു സംസാരിക്കുന്നതാണു വിജയൻ ലൈൻ. ആ തുറന്നടിക്കലിന് ഒരു നിയന്ത്രണം വേണ്ടി വരും. ‘വലിയ പോസ്റ്റാണ്. അതിന്റെ ടെൻഷനുണ്ട്’. വിജയന്റെ വാക്കുകളിലും ഔപചാരികത. കളത്തിൽ ഗോളടിക്കാൻ ഇത്രയും ടെൻഷനില്ലെന്നും വിജയൻ. പിന്നെ ഫുട്ബോളല്ലേ. അതിൽ വൺമാൻ ഷോ ഇല്ല. കൂട്ടായ തീരുമാനമാണ് എടുക്കുന്നത്. വിജയൻ‌ ലൈൻ വ്യക്തമാക്കി. ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന്റെ കരാർ തുടരാനുള്ള തീരുമാനമാണു വിജയൻ അധ്യക്ഷനായ ടെക്നിക്കൽ സമിതി ആദ്യ യോഗത്തിൽ എഐഎഫ്എഫിനോടു ശുപാർശ ചെയ്തത്.

ഐ.എം. വിജയൻ. ചിത്രം∙ മനോരമ

∙ കളിക്കാർക്കും പരിശീലകർക്കും അവസരം 

ADVERTISEMENT

കളിക്കളത്തിൽ ഒരു താരം ചീന്തുന്ന വിയർപ്പിന്റെ വിലയറിയാവുന്നയാളാണു വിജയൻ. അതു കൊണ്ടു തന്നെ വിജയന്റെ നോട്ടം കളത്തിലേക്കു തന്നെ. ‘‘കളിക്കാർക്ക് എന്തു കാര്യം വേണമെങ്കിലും എന്നോടു വന്നു പറയാം. അവർക്കു വേണ്ടി സംസാരിക്കാൻ ഞാനുണ്ട്. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) പുതിയ ഭരണ സമിതി ഫുട്ബോളിനെ അടുത്തറിയുന്നവരാണ്. പ്രസിഡന്റ് കല്യാൺ ചൗബേ തന്നെ ഒരു ഫുട്ബോൾ‌ താരമാണ്.  ഫിഫയിൽ അടക്കം അനുഭവ പരിചയമുള്ള ആളാണ് ജനറൽ സെക്രട്ടറി ഷാജി പ്രഭാകരൻ. എല്ലാവരും അങ്ങനെ ഫുട്ബോളുമായി ബന്ധമുള്ളവർ തന്നെ. അതിൽ രാഷ്ട്രീയമില്ല. ഫുട്ബോൾ നന്നാകണം എന്ന ലക്ഷ്യമാണ് ഉള്ളത്. കളിക്കാർ ഉണ്ടെങ്കിലേ ഫെഡറേഷൻ ഉള്ളൂ. കളിക്കാർക്കു വേണ്ടിയാണു ഫെഡറേഷൻ’’– വിജയന്റെ വാക്കുകളിൽ പ്രതീക്ഷകൾ ഏറെ.

∙ പരിശീലകർക്കു വേണ്ടിയും വിജയൻ

വിവിധ ലൈസൻസുകൾ സ്വന്തമായുള്ള ഇന്ത്യൻ പരിശീലകർക്കു വേണ്ടിയും വിജയൻ സജീവമായി ഇടപെടുന്നു. ‘‘എഎഫ്സി പ്രോ, എ ലൈസൻസുകൾ സ്വന്തമായുള്ള പരിശീലകർക്കു കൂടുതൽ അവസരങ്ങൾ നൽകണം. വിവിധ കാറ്റഗറികളിലുള്ള ഇന്ത്യൻ ടീമുകൾ ഉണ്ട്. അതിൽ അവസരങ്ങൾ നൽകാനുള്ള നടപടികളിലേക്കാണു ചർച്ചകൾ‌. പ്രധാന കോച്ച് വിദേശിയാണെങ്കിലും അസിസ്റ്റന്റ് കോച്ചായി ഇന്ത്യക്കാർക്ക് അവസരം കിട്ടണം. മികച്ച ഒട്ടേറെ പരിശീലകരുണ്ട്. അവരുടെ സേവനം രാജ്യത്തിനു ലഭിക്കണം’’– വിജയൻ പറയുന്നു. എഐഎഫ്എഫ് ടെക്നിക്കൽ ഡയറക്ടർ തസ്തികയിലുള്ള നിയമനത്തിന്റെ പ്രായപരിധി 50ൽ നിന്ന് 55 ലേക്ക് ഉയർത്താനും ടെക്നിക്കൽ കമ്മിറ്റി ശുപാർശ നൽകി. ഇതു നടപ്പാക്കി. അനുഭവജ്ഞാനമുള്ള താരങ്ങൾക്ക് അവസരം ഇതു വഴി ലഭിക്കുമെന്നും വിജയൻ‌ പറയുന്നു. ഒരു രാജ്യാന്തര താരത്തിന് വിരമിച്ച ശേഷം 50 വയസ്സിനുള്ളിൽ ടെക്നിക്കൽ ‍ഡയറക്ടർ‌ സ്ഥാനത്തേക്കുള്ള യോഗ്യതാ മാർക്കുകൾ കടക്കാൻ പലപ്പോഴും സാധിക്കാറില്ല. മികച്ച താരങ്ങളുടെ സേവനം നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണു തീരുമാനമെന്നും അദ്ദേഹം പറയുന്നു. 

∙ ഒരു ബസ് നിറയെ മലയാളികൾ

ADVERTISEMENT

ഇക്കുറി എഐഎഫ്എഫിന്റെ വിവിധ സമിതികളിൽ കേരളത്തിൽ നിന്ന് 9 പേരുണ്ട്. കൂടാതെ ജനറൽ സെക്രട്ടറി ഷാജി പ്രഭാകരനും മലയാളിയാണ്. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ കെഎഫ്എ ജനറൽ സെക്രട്ടറി പി.അനിൽ കുമാറുമുണ്ട്. ഛത്തീസ്ഗഡിന്റെ പ്രതിനിധി മോഹൻ ലാലും മലയാളിയാണ്. ആദ്യമായാണ് ഇത്രയും മലയാളികൾ ഫുട്ബോൾ ഫെഡ‍റേഷനിൽ എത്തുന്നതെന്നു വിജയൻ‌ പറയുന്നു. 

∙ സുനിൽ ഛേത്രി ഇന്ത്യൻ കുപ്പായത്തിൽ കളിക്കുന്നത് കാണേണ്ടേ ? 

കേരളത്തിലെ ഫുട്ബോൾ വികസനത്തിനും വിവിധ പദ്ധതികൾ നടപ്പാക്കുമെന്നും വിജയൻ പറയുന്നു. ‘‘കെഎഫ്എ ജനറൽ സെക്രട്ടറി അനിൽകുമാറിനും ഇക്കാര്യത്തിൽ വ്യക്തമായ ധാരണകളുണ്ട്. ഓഫ് സീസണിൽ ഇന്ത്യൻ ദേശിയ ടീമിന്റെ അടക്കം കളികൾക്കു കേരളം വേദിയാകും. സുനിൽ ഛേത്രി ഇന്ത്യൻ കുപ്പായത്തിൽ കളിക്കുന്നതു നമുക്ക് കാണേണ്ടേ. കേരളത്തിൽ മാത്രമല്ല വിവിധ സംസ്ഥാനങ്ങളിൽ ഇതു പോലെ പരിശീലന മത്സരങ്ങൾ സംഘടിപ്പിക്കാൻ‌ ആലോചനയുണ്ട്. വിദേശ ടീമുകൾ ഏതെങ്കിലും എത്തിച്ച് അവരുമായി പരിശീലന മത്സരം സംഘടിപ്പിക്കാം. ഇതിനൊപ്പം ഇന്ത്യയുടെ ജൂനിയർ‌ ടീമുമായി സംസ്ഥാനത്തു നിന്നു തിരഞ്ഞെടുക്കുന്ന ജൂനിയർ ടീം കളിക്കുന്ന മത്സരങ്ങൾ സംഘടിപ്പിക്കും. ഇതിൽ നിന്നു പുതിയ കുട്ടികളെ കണ്ടെത്താനായാൽ ഇന്ത്യൻ ഫുട്ബോളിനു തന്നെയാണു ഗുണമുണ്ടാകുന്നത്’’. 

ഐ.എം. വിജയൻ. ചിത്രം∙ മനോരമ

∙ ഞാൻ വിജയൻ തന്നെ

പുതിയ പോസ്റ്റിൽ ഇരിക്കുമ്പോൾ ‘സാർ’ വിളികൾ കേൾക്കേണ്ടി വരില്ലേ എന്ന ചോദ്യത്തിന് പൊലീസിൽ വിളിക്കാൻ‍ അനുവദിക്കാറില്ല, പിന്നെയാണ് ഇവിടെ എന്നാണു ഐ.എം. വിജയന്റെ മറുപടി. ബംഗാളിൽ വിജയൻ ദായാണ്. അടുപ്പമുള്ളവർ വിജയൻ ഭായി എന്നു വിളിക്കും. ബാക്കിയുള്ളവർ വിജയേട്ടാ എന്നു വിളിക്കും. അതാണു കേൾക്കാൻ സുഖം. സാർ വിളിയൊക്കെ ബോർ. കേരള പൊലീസിന്റെ ഫുട്ബോൾ അക്കാദമി ടെക്നിക്കൽ ഡയറക്ടറാണ് വിജയൻ. നിലമ്പൂരിൽ ടീമിനൊപ്പം പരിശീലനത്തിലും വിജയൻ സജീവം. കളിക്കളത്തിൽ അവർക്കൊപ്പം കളിക്കുന്നതാണ് ഇപ്പോഴും ഊർജം തരുന്നതെന്നു വിജയൻ. കളി തുടങ്ങിയാൽ ഗഡികൾക്കെന്ത് വിജയൻ. അവന്മാര് ചവിട്ടിയിടാതെ നോക്കണം. അങ്ങ്ട് കളിക്കന്നെ. – വിജയൻ കളി തുടരുകയാണ്. കളത്തിലും ഭരണത്തിലും.

English Summary: Interview with Indian Football Legend IM Vijayan