‘ഗിഗ്സ്.. ഗിഗ്സ് വിൽ ടിയർ യു എപ്പാർട്ട് (എഗെയ്ൻ)’! ഈ വരികളുടെ ഈണം മാഞ്ചസ്റ്റർ യുണൈറ്റഡ് ഫാൻസിന്റെയും എന്തിന്, ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ ആരാധകരായ 90സ് കിഡ്സിന്റെയും കാതുകളിൽ ഇപ്പോഴും മുഴങ്ങുന്നുണ്ടാകും. മാഞ്ചസ്റ്ററിൽത്തന്നെ മുളപൊട്ടിയ റോക്ക് ബാൻഡ് ജോയി ഡിവിഷന്റെ ‘ലവ് വിൽ ടിയർ അസ് എപ്പാർട്ട്’

‘ഗിഗ്സ്.. ഗിഗ്സ് വിൽ ടിയർ യു എപ്പാർട്ട് (എഗെയ്ൻ)’! ഈ വരികളുടെ ഈണം മാഞ്ചസ്റ്റർ യുണൈറ്റഡ് ഫാൻസിന്റെയും എന്തിന്, ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ ആരാധകരായ 90സ് കിഡ്സിന്റെയും കാതുകളിൽ ഇപ്പോഴും മുഴങ്ങുന്നുണ്ടാകും. മാഞ്ചസ്റ്ററിൽത്തന്നെ മുളപൊട്ടിയ റോക്ക് ബാൻഡ് ജോയി ഡിവിഷന്റെ ‘ലവ് വിൽ ടിയർ അസ് എപ്പാർട്ട്’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഗിഗ്സ്.. ഗിഗ്സ് വിൽ ടിയർ യു എപ്പാർട്ട് (എഗെയ്ൻ)’! ഈ വരികളുടെ ഈണം മാഞ്ചസ്റ്റർ യുണൈറ്റഡ് ഫാൻസിന്റെയും എന്തിന്, ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ ആരാധകരായ 90സ് കിഡ്സിന്റെയും കാതുകളിൽ ഇപ്പോഴും മുഴങ്ങുന്നുണ്ടാകും. മാഞ്ചസ്റ്ററിൽത്തന്നെ മുളപൊട്ടിയ റോക്ക് ബാൻഡ് ജോയി ഡിവിഷന്റെ ‘ലവ് വിൽ ടിയർ അസ് എപ്പാർട്ട്’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഗിഗ്സ്.. ഗിഗ്സ് വിൽ ടിയർ യു എപ്പാർട്ട് (എഗെയ്ൻ)’! ഈ വരികളുടെ ഈണം മാഞ്ചസ്റ്റർ യുണൈറ്റഡ് ഫാൻസിന്റെയും എന്തിന്, ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ ആരാധകരായ 90സ് കിഡ്സിന്റെയും കാതുകളിൽ ഇപ്പോഴും മുഴങ്ങുന്നുണ്ടാകും. മാഞ്ചസ്റ്ററിൽത്തന്നെ മുളപൊട്ടിയ റോക്ക് ബാൻഡ് ജോയി ഡിവിഷന്റെ ‘ലവ് വിൽ ടിയർ അസ് എപ്പാർട്ട്’ എന്ന ഗാനം 1980–90കളിൽ യൂറോപ്പും പിന്നാലെ ലോകവും കീഴടക്കിയപ്പോൾ ഓൾഡ് ട്രാഫഡിലെ ചങ്കുപറിച്ചു കൊടുക്കുന്ന യുണൈറ്റഡ് ആരാധകർ അതേ ഈണത്തിൽത്തന്നെ തീർത്ത മറ്റൊരു ഗാനമാണിത്. തങ്ങളുടെ ഹൃദയം കവർന്ന റയാൻ ഗിഗ്സ് എന്ന വെൽഷ്മാൻ മൈതാനം വാണ കാലത്തെ ഈ വരികൾ, ദശാബ്ദങ്ങൾക്കിപ്പുറവും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും പ്രചാരം നേടിയ ഫാൻ ചാന്റുകളിൽ ഒന്നായി തുടരുന്നു. മുൻ വനിതാ സുഹൃത്തിന്റെ ‘ഹൃദയം തകർത്ത’തിന്റെ പേരിൽ കുരിശിലേറ്റപ്പെടുകയാണ് അതേ ഗിഗ്സ് ഇന്ന്. ഗിഗ്സ് തന്നോട് വർഷങ്ങളോളം അതിക്രൂരമായാണു പെരുമാറിയിരുന്നതെന്നും പല തവണ ദേഹോപദ്രവം ഏൽപിച്ചെന്നും എന്തിന്, പൂർണ നഗ്നയായിരുന്ന തന്നെ ഒരിക്കൽ പഞ്ചനക്ഷത്ര ഹോട്ടല്‍ മുറിയിൽനിന്നു പുറന്തള്ളിയിട്ടുമുണ്ടെന്നാണു കേറ്റ് ഗ്രിവില്ലിന്റെ പരാതി. വിചാരണ പൂർത്തിയായതിനു ശേഷവും വിധി നിർണയത്തിലെത്താൻ കോടതിക്കു സാധിക്കാതെ വന്നതോടെ അടുത്ത ജൂലൈയിൽ കേസിൽ വീണ്ടും വാദം തുടങ്ങാൻ ഉത്തരവായിരിക്കുകയാണ് ഇപ്പോൾ. 2020മുതൽ പിന്തുടരുന്ന ഈ വിവാദം ഉടനേയെങ്ങും ഗിഗ്സിനെ വിട്ടുപോകില്ലെന്ന് ഉറപ്പാണ്. പരാതിയിൽ പറയുന്ന കാര്യങ്ങൾ സത്യമാണെങ്കിൽ ‘ഗിഗ്സ് വിൽ ടിയർ യു എപ്പാർട്ട്’ എന്ന വരികൾ കേറ്റിന്റെ കാര്യത്തിൽ ‘അച്ചട്ടായെന്നു’തന്നെ കരുതാം.

മാഞ്ചസ്റ്റർ യുണൈറ്റഡിലെ 24 വർഷം നീണ്ട ഐതിഹാസിക കരിയറിൽ ഒരിക്കൽപ്പോലും ചുവപ്പുകാർഡ് വാങ്ങാത്ത അത്യപൂർവ റെക്കോര്‍ഡിന് ഉടമയാണ് ഗിഗ്സ്. ക്ലബ് ജഴ്സിയിൽ അച്ചടക്കമുള്ള കുട്ടിയായിരുന്നെങ്കിലും, കളത്തിനു പുറത്തെ ‘കൈവിട്ട കളികളിലൂടെ’ ഗിഗ്സ് വാങ്ങിക്കൂട്ടിയ എണ്ണിയാൽ ഒടുങ്ങാത്ത ചുവപ്പുകാർഡുകളിൽ ഏറ്റവും ഒടുവിലത്തെതാണ് ഗാർഹിക പീഡന കേസിലെ വിചാരണ. സ്വന്തം സഹോദരൻ റോഡ്രിയുടെ ഭാര്യ നടാഷ ലെവറുമായി 8 വർഷക്കാലം അവിഹിത ബന്ധം പുലർത്തിയതിനും ഗിഗ്സ് മുൻപു വിവാദത്തിൽപ്പെട്ടിട്ടുണ്ട്.

ADVERTISEMENT

ഇപ്പോൾ ഗാർഹിക പീഡനത്തിനു പരാതി നൽകിയ ഇതേ കേറ്റുമായി അവിഹിത ബന്ധം പുലർത്തി എന്ന് ആരോപിച്ചാണ് മുൻ ഭാര്യ സ്റ്റേസി കുക്ക് 2016ൽ ഗിഗ്സിൽനിന്നു വിവാഹ മോചനം നേടിയത് എന്നതാണു മറ്റൊരു കൗതുകം. തന്റെ ചെയ്തികൾക്കു ഗിഗ്സ് വലിയ വില കൊടുക്കേണ്ടിവരും എന്നാണു പ്രതിഭാഗം വക്കീൽ കോടതി മുൻപാകെ ബോധിപ്പിച്ചിരിക്കുന്നത്. കളിക്കളത്തിൽ മാന്യതയുടെ പര്യായമായി വാഴ്ത്തപ്പെടുമ്പോഴും കളത്തിനു പുറത്തു വിവാദങ്ങൾ ഗിഗ്സിനെ വിട്ടൊഴിയാത്തത് എന്തു കൊണ്ടാണ്?

∙ മാഞ്ചസ്റ്ററിനെ ‘ഞെട്ടിച്ച’ വിചാരണ

2017 മുതൽ 2020 വരെയുള്ള കാലയളവിൽ ഗിഗ്സ് നടത്തിയ പീഡനങ്ങളെക്കുറിച്ചായിരുന്നു കെയ്‌റ്റിന്റെ പരാതിയെങ്കിലും, മാഞ്ചസ്റ്റർ ക്രൗണ്‍ കോടതിയിൽ വിചാരണ തുടങ്ങിയതോടെയാണു ഗിഗ്സിന്റെ ചെയ്തികളുടെ വ്യാപ്തി പുറത്തുവരുന്നത്. സൂപ്പർ താരത്തിന്റെ വ്യക്തിജീവിതം കോടതി മുറിക്കുള്ളിൽ ‘തുറന്ന പുസ്തക’മായതോടെ ഇംഗ്ലിഷ് മാധ്യമങ്ങളും അത് ‘ആഘോഷിച്ചു’. ഇരുവരും ഒന്നിച്ചു കഴിഞ്ഞ 3 വർഷം പീഡനം, അപമാനം, തരംതാഴ്ത്തൽ എന്നീ കാര്യങ്ങൾ മാത്രമാണു നേരിടേണ്ടി വന്നതെന്നും, തന്റെ ഇളയ സഹോദരി എമ്മയെ ഗിഗ്സ് കയ്യേറ്റം ചെയ്യുകപോലും ഉണ്ടായെന്നും പരാതിപ്പെട്ട കെയ്റ്റ് കോടതിക്കു മുൻപാകെ നടത്തിയ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതായിരുന്നു.

റയാൻ ഗിഗ്സും കേറ്റ് ഗ്രിവില്ലും (ചിത്രം: Twitter/@Naija_PR)

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫഡ് സ്റ്റേഡിയത്തിന്റെ എതിർവശത്ത് ഗിഗ്സിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ– ഫുട്ബോൾ സംരഭത്തിന്റെ പബ്ലിക് റിലേഷൻ വിഭാഗത്തിൽ ജോലി ചെയ്യുമ്പോഴാണ് ഇരുവരും തമ്മിൽ പരിചയത്തിലാകുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻ സഹതാരം ഗാരി നെവിലിന്റെയും ഗിഗ്സിന്റെയും ഉടമസ്ഥതയിലുള്ള ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് സംരംഭത്തിന്റെ പിആർ വിഭാഗം മേധാവിയായി 2018ൽ കെയ്റ്റിനു സ്ഥാനക്കയറ്റം ലഭിച്ചു. പിന്നീടാണ് പീഡന പരമ്പര അരങ്ങേറിയത് എന്നാണ് അവരുടെ വാദം.

ADVERTISEMENT

∙ ഗിഗ്സിലെ ‘ചെകുത്താൻ’

കളിക്കളത്തിൽ കാണുന്ന ഗിഗ്സും കെയ്റ്റിനൊപ്പം ജീവിച്ചിരുന്ന ഗിഗ്സും തമ്മിൽ യാതൊരു തരത്തിലുമുള്ള സാമ്യവും ഉണ്ടായിരുന്നില്ലെന്നാണു കെയ്റ്റിനായി ഹാജരായ പ്രോസിക്യൂട്ടർ ‘പീറ്റർ റൈറ്റിന്റെ’ വാദം. ‘കളിക്കളത്തിൽ ഒട്ടേറെ മികച്ച നീക്കങ്ങൾക്കും മുന്നേറ്റങ്ങൾക്കും ഉടമയായിരുന്നു ഗിഗ്സ്. കളിക്കളത്തിലെ സൗന്ദര്യമായിരുന്നു അദ്ദേഹം. എന്നാൽ സ്വകാര്യ ജീവിതത്തിൽ, പ്രത്യേകിച്ച് അടച്ചിട്ട മുറിയിൽ ഇതല്ല സ്ഥിതി. തന്റെ സ്വഭാവത്തിലെ ദൂഷ്യ വശങ്ങൾ മുഴുവൻ ഗിഗ്സ് പുറത്തെടുത്തിരുന്നത് ഇവിടെയാണ്’– കോടതി മുൻപാകെയുള്ള അദ്ദേഹത്തിന്റെ പ്രധാന വാദഗതി ഇതായിരുന്നു. പ്രണയ വാഗ്ദാനം നൽകിയ യുവതിയെ 48കാരനായ ഗിഗ്സ് ശാരീരികമായും മാനസികമായും പീഡനത്തിനു വിധേയയാക്കിയത് എങ്ങനെയൊക്കെയെന്നും അദ്ദേഹം വിശദീകരിച്ചു.

കളിക്കളത്തിലെ പരുക്കൻ അടവുകളിൽ ഒന്നായ ഹെഡ്ബട്ട് (തലകൊണ്ട് ഇടിച്ചുവീഴ്ത്തൽ) പോലും കെയ്റ്റിനെതിരെ ഗിഗ്സ് പ്രയോഗിച്ചിട്ടുണ്ടെന്നും അവരുടെ സഹോദരിയെ ഗിഗ്സ് മുട്ടുകൊണ്ട് ഇടിച്ചുവീഴ്ത്തിയെന്ന വാദവും കോടതിയിൽ മുഴങ്ങി. കേസുമായി ബന്ധപ്പെട്ട് 2020 നവംബറിലാണ് ഗിഗ്സ് ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്നത്. പിന്നാലെ ആദ്ദേഹത്തിനു ജാമ്യം ലഭിക്കുകയും ചെയ്തു.

കേറ്റ് ഗ്രിവില്ലി (ചിത്രം: Twitter/@bestgug)

കെയ്റ്റുമായി യാതൊരു തരത്തിലും ബന്ധപ്പെടാനോ അവരുടെ വാസ സ്ഥലം സന്ദർശിക്കാനോ ശ്രമിക്കില്ലെന്ന വ്യവസ്ഥയിലായിരുന്നു ജാമ്യം. ഗിഗ്സിന്റെ അഭിഭാഷകന്റെ വാദങ്ങള്‍ വളരെ വിചിത്രമായിരുന്നു; ‘കലഹിക്കുന്ന കുട്ടികളെപ്പോലെയായിരുന്നു ഇരുവരുടെയും പെരുമാറ്റമെന്നും നിയമവിധേയമല്ലാത്ത ഒരു തരത്തിലും ഗിഗ്സ് കെയ്റ്റിനെ ഉപദ്രവിച്ചിട്ടില്ല’ എന്നുമാണ് അദ്ദേഹം കോടതിയിൽ വാദിച്ചത്. മൊബൈൽ ഫോൺ സംബന്ധിച്ച തർക്കത്തിനൊടുവിൽ ഇരുവരും തമ്മിൽ ചെറുതായി വഴക്കിട്ടു എന്നതൊഴിച്ചാൽ, തല കൊണ്ടിടിക്കുന്നതുപോലുള്ള സംഭവങ്ങൾ ഉണ്ടായിട്ടേയില്ല എന്നാണ് അദ്ദേഹം പറയുന്നത്.

ADVERTISEMENT

∙ ‘ഗിഗ്സ് തലകൊണ്ടിടിച്ചു വീഴ്ത്തി’

2020 നവംബർ മാസത്തിൽ ഗിഗ്സ് തന്നെ തലകൊണ്ട് ഇടിച്ചു വീഴ്ത്തിയതു സംബന്ധിച്ച് കെയ്റ്റ് പൊലീസിനോടു പറഞ്ഞത് ഇങ്ങനെ; ‘‘എവിടെനിന്നാണു ഗിഗ്സ് അങ്ങോട്ടേക്കു വന്നത് എന്നു ഞാൻ കണ്ടില്ല. എന്റെ അടുത്തേക്കു വന്നതിനു ശേഷം അയാൾ തോളിൽ പിടിച്ചു. പിന്നെ തലകൊണ്ടു മുഖത്തിടിച്ചു. പുറത്തേക്കു മറിഞ്ഞു വീണ എന്റെ ചുണ്ടു പൊട്ടിയിരുന്നു. വായിലൂടെ രക്തം ഒഴുകുന്നുണ്ടായിരുന്നു’’.

തന്റെ കണ്ണുകളിലേക്കു തന്നെ നോക്കി ഗിഗ്സ് ബോധപൂർവമാണ് ഇതു ചെയ്തതെന്നു കെയ്റ്റ് പറയുന്നു. കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന്റെ സമയത്ത് ഗിഗ്സിനെക്കുറിച്ചുള്ള മറ്റു ചില ഞെട്ടിക്കുന്ന വിവരങ്ങളും കെയ്റ്റ് പുറത്തുവിട്ടു. കഴിഞ്ഞ 6 വർഷത്തിനിടെയുള്ള ഗിഗ്സിന്റെ ജീവിതംതന്നെ കളവായിരുന്നെന്നും ഇതിനിടെ 8 സ്ത്രീകളുമായി ഗിഗ്സ് രഹസ്യമായി ബന്ധം പുലർത്തിയിരുന്നെന്നും അവർ ആരോപിക്കുന്നു.

ഗിഗ്സിന്റെ ചെയ്തികളിൽ സഹികെട്ട് അയാളുമൊത്തുള്ള ജീവിതം അവസാനിപ്പിക്കാൻ വരെ തീരുമാനിച്ചിരുന്നതായും ഇക്കാര്യങ്ങളെല്ലാം ഉൾക്കൊള്ളിച്ച് ഒരു കത്തെഴുതിയിരുന്നെന്നും എന്നാൽ അത് അയയ്ക്കാൻ സാധിച്ചില്ലെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ തന്റെ ഹൃദയം തകർത്തു കളഞ്ഞ സംഭവം മറ്റൊന്നാണെന്നാണ് അവർ പറഞ്ഞത്.

റയാൻ ഗിഗ്സ് (ചിത്രം: Oli SCARFF / AFP)

‘ഒരിക്കൽ ഒരു പഞ്ചനക്ഷത്ര ഹോട്ടലിന്റെ മുറിയിൽവച്ച് മറ്റൊരു സ്ത്രീക്ക് സന്ദേശങ്ങൾ അയയ്ക്കുന്നതിനെച്ചൊല്ലി ഞാനും ഗിഗ്സും തമ്മിൽ വഴക്കിട്ടു. ദേഷ്യം പിടിച്ച ഗിഗ്സ് നഗ്നയായിരുന്ന തന്നെ അരയിൽ ബലമായി പിടിച്ച് മുറിക്കു പുറത്തേക്കു തള്ളി. പിന്നാലെ തന്റെ സാധനങ്ങളും വലിച്ചെറിഞ്ഞു. അന്ന് ബെഡ്ഷീറ്റ് ഉപയോഗിച്ചാണു ഞാൻ ശരീരം മറച്ചത്. മറ്റൊരിക്കൽ അമിതമായി മദ്യപിച്ചു എന്ന് ആരോപിച്ചും ഗിഗ്സ് എന്നെ മർദിച്ചു. ഞാൻ മുൻ ഭാര്യയെയെപ്പോലെയാണ് തോന്നുന്നത് എന്നു പറഞ്ഞ ഗിഗ്സ് ആയാളുടെ മുൻ ഭാര്യയുടെ പേരിൽ എന്നെ അഭിസംബോധന ചെയ്യാൻ തുടങ്ങി. സഹിക്കാവുന്നതിനും അപ്പുറമല്ലേ ഇതൊക്കെ’– കെയ്റ്റ് പൊലീസിനു നൽകിയ മൊഴിയെന്ന പേരിൽ ബ്രിട്ടിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ് ഈ വാചകങ്ങൾ.

കെയ്റ്റുമൊത്ത് ജീവിക്കാൻ തുടങ്ങുന്നതോടെ ഭാര്യയെ ഒഴിവാക്കി വിഹാഹ ബന്ധത്തിൽനിന്നു പുറത്തുവരാമെന്നു വാഗ്ദാനം ചെയ്തിരുന്ന ഗിഗ്സ് പക്ഷേ, വാക്കുപാലിച്ചില്ലെന്നും തന്നെ പലതവണ ‘വേശ്യ’ എന്നു വിളിച്ച് അധിക്ഷേപിച്ചിരുന്നെന്നും അവർ പറയുന്നു. ഇരു കക്ഷികളുടെയും വാദം പൂർത്തിയായതിനു ശേഷവും വിധി പറയാൻ കഴിയാതെ വന്നതോടെ, കേസിന്റെ വിചാരണ 2023 ജൂലൈ 31നു രണ്ടാമതും തുടങ്ങാനാണ് ജഡ്ജി ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്. കേസിൽ വീണ്ടും വിചാരണ തുടങ്ങുന്നതിൽ കടുത്ത നിരാശയുണ്ടെന്നായിരുന്നു ഗിഗ്സിന്റെ പ്രതികരണം.

∙ ‘കുടുംബം തകർത്ത ഗിഗ്സ്’

ഗിഗ്സിനെക്കുറിച്ച് 2011ൽ പുറത്തുവന്ന സമാന സ്വഭാവത്തിലുള്ള മറ്റൊരു വെളിപ്പെടുത്തലാണു തന്റെ ജീവിതം തകർത്തതെന്നു ഗിഗ്സിന്റെ സഹോദരൻ റോഡ്രി പറയുന്നു. റോഡ്രിയുടെ ഭാര്യ നടാഷ ലെവറുമായി ഗിഗ്സിന് 8 വർഷം ബന്ധമുണ്ടായിരുന്നെന്ന വെളിപ്പെടുത്തൽ നടത്തിയത് നടാഷ തന്നെയാണ്. 2010ൽ നടന്ന വിവാഹത്തിനു മുൻപു ഗിഗ്സിന്റെ കുട്ടിയുടെ ഗർഭച്ഛിദ്രം നടത്തിയതായും ഈ സമയം ഗിഗ്സ് വിവാഹിതനായിരുന്നു എന്നുമായിരുന്നു ആ വെളിപ്പെടുത്തൽ.

2003ലാണ് റോഡ്രിയും നടാഷയും തമ്മിൽ അടുപ്പത്തിലാകുന്നത്. 2013ൽ ഇരുവരും വിവാഹമോചനം നേടി. പിന്നീട് റിയാലിറ്റി ഷോയായ സെലിബ്രിറ്റി ബിഗ് ബ്രദറിലും നടാഷ ഈ വെളിപ്പെടുത്തൽ ആവർത്തിച്ചു. നടാഷയുടെ വെളിപ്പെടുത്തലിനു പിന്നാലെ കടുത്ത ഭിന്നതയിലായ റയാൻ– റോഡ്രി ഗിഗ്സ് സഹോദരങ്ങളെ ഒന്നിപ്പിക്കാൻ 2015ൽ ശ്രമം നടന്നെങ്കിലും ഫലവത്തായില്ലെന്നാണു റിപ്പോർട്ട്. ഇരുവരും തമ്മിൽ ഇപ്പോൾ സംസാരിക്കാറു പോലുമില്ലെന്നും കുടുംബാംഗങ്ങൾ റയാനൊപ്പം നിൽക്കാനാണു താൽപര്യപ്പെട്ടതെന്നും റോഡ്രി ഒരിക്കൽ പ്രതികരിച്ചിട്ടുണ്ട്.

റയാൽ ഗിഗ്സും സ്റ്റെയ്സി കുക്കും (ചിത്രം: Twitter/@GiapPiter)

‘‘കുടുംബാംഗങ്ങൾ ആരുമായും ഞാൻ സംസാരിക്കാറില്ല. അവർ എന്നോടും. എല്ലാവരും റയാനോടാണു സംസാരിക്കാറുള്ളത്. എല്ലാവരും വെയ്ൽസിലാണു താമസവും’– റോഡ്രി പറഞ്ഞു. 2016ൽ കേറ്റുമായി ഗിഗ്സ് അവിഹിത ബന്ധം പുലർത്തിയിരുന്നതു ചൂണ്ടിക്കാട്ടിയാണു സ്റ്റേസി കുക്ക് ഗിഗ്സിൽനിന്നു വിവാഹ മോചനം നേടിയത് എന്നതാണു മറ്റൊരു രസകരമായ വസ്തുത.

∙ ‘അടുപ്പം മുൻ മിസ് വെയ്ൽസു’മായും’

സ്റ്റേസി കുക്കുമായി വിവാഹിതനായിരിക്കെത്തന്നെ, സഹോദരന്റെ ഭാര്യയെക്കൂടാതെ മറ്റൊരു യുവതിയുമായും ഗിഗിസ് ബന്ധം പുലർത്തിയിരുന്നു. മുൻ മിസ് വെയ്ൽസായ ഇമോജെൻ തോമസായിരുന്നു അത്. 2010 സെപ്റ്റംബറിലാണ് ഇരുവരും കണ്ടുമുട്ടിയതെന്നും ആറു മാസത്തോളം രഹസ്യ ബന്ധത്തിൽ ഏർപ്പെട്ടിരുന്നു എന്നുമാണു റിപ്പോർട്ട്. ഇമോജനുമായുള്ള ബന്ധം രഹസ്യമാക്കി വയ്ക്കാനുള്ള തടസ്സ ഹർജിക്കു വേണ്ടി മാത്രം ഗിഗ്സ് മുടക്കിയത് ഒന്നരക്കോടിയോളം രൂപയാണ് എന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ ഈ വിഷയത്തിലും ഒടുവിൽ ഗിഗ്സിന്റെ പേരു പുറത്തായി. ഒടുവിൽ ഇതേക്കുറിച്ച് ഇമോഗൻ തന്നെ തുറന്നു പറഞ്ഞത് ഇങ്ങനെ: ‘‘ഇതു തുടരാൻ എനിക്കു താൽപര്യം ഇല്ലെന്ന് കുറഞ്ഞത് ഒരു മില്യൻ തവണയെങ്കിലും ഞാൻ ഗിഗ്സിനോടു പറഞ്ഞതാണ്. പക്ഷേ ഗിഗ്സ് തിരിച്ചുവന്നുകൊണ്ടേയിരുന്നു. ചെയ്യുന്നതു തെറ്റാണെന്നു ഗിഗ്സിനും അറിയാമായിരുന്നു. പക്ഷേ അയാൾ എന്നെ നിർബന്ധിച്ചുകൊണ്ടേയിരുന്നു.

∙ ഗിഗ്സിന്റെ നഷ്ടം; വെയ്ൽസിന്റെയും!

കെയ്‌റ്റിന്റെ പരാതി മൂലം ഗിഗ്സിനു സംഭവിച്ചത് ഫുട്ബോള്‍ കരിയറിലെത്തന്നെ ഏറ്റവും വലിയ നഷ്ടമാണ് എന്നു പറഞ്ഞാലും അതിശയോക്തിയില്ല. 1991 മുതൽ 2007 വരെയുള്ള 16 വർഷക്കാലം വെയ്ൽസ് ദേശീയ ടീമിനായി കളിച്ചിട്ടുണ്ടെങ്കിലും, ഒരു ഫുട്ബോൾ ലോകകപ്പിനു പോലും ബൂട്ടുകെട്ടാൻ കഴിയാതെ പോയതിന്റെ നിരാശയിലാണു ഗിഗ്സ് രാജ്യാന്തര ഫുട്ബോളിനോടു വിടപറഞ്ഞത്. ഈ കാലയളവിൽ വെയ്ൽസിനു ലോകകപ്പ് ഫുട്ബോൾ യോഗ്യത നേടാൻ കഴിയാതെ പോയതായിരുന്നു ഇതിനുള്ള കാരണം.

റയാൻ ഗിഗ്സ്, സഹോദരൻ റോഡ്രി

എന്നാൽ 2018ൽ വെയ്ൽസ് ദേശീയ ടീമിന്റെ പരിശീലകനായി ചുമതലയേറ്റ ഗിഗ്സ് അവിടെയും തന്റെ ട്രേഡ് മാർക്ക് പതിപ്പിച്ചു. ഗിഗ്സിനു കീഴിൽ വെയ്ൽസ് കഴിഞ്ഞ യൂറോ കപ്പിനു യോഗ്യത നേടി. 1958നു ശേഷം ആദ്യമായി വെയ്ൽസ് ലോകകപ്പ് ഫുട്ബോളിനു യോഗ്യത നേടിയപ്പോഴും ഗിഗ്സായിരുന്നു ‘കടലാസിൽ’ ടീമിന്റെ മുഖ്യ പരിശീലകൻ. എന്നാൽ ‘ആലിപ്പഴം പഴുത്തപ്പോൾ കാക്കയ്ക്കു വായ്പ്പുണ്ണ്’ എന്ന ചൊല്ലു പോലെ, കെയ്റ്റിന്റെ പരാതിയിൽ വിചാരണ തുടങ്ങിയതോടെ ഗിഗ്സ് പരിശീലക സ്ഥാനം രാജിവയ്ക്കാൻ നിർബന്ധിതനായി. 2020 നവംബർ മുതൽ അവധിയിലായിരുന്ന ഗിഗ്സ് അങ്ങനെ ‘സ്ഥിരമായി’ വെയ്ൽസ് പരിശീലക സ്ഥാനവും ഒഴിഞ്ഞു.

∙ റെക്കോർഡുകളുടെ ‘ഗിഗ്സ്’

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കളിക്കളത്തിലെ പകരം വയ്ക്കാനാകാത്ത പല റെക്കോർഡുകളും ഇപ്പോഴും ഗിഗ്സിന്റെ പേരിലുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിനായി 963 മത്സരങ്ങളാണ് ഗിഗ്സ് കളിച്ചിട്ടുള്ളത്. ഒരു ക്ലബ്ലിനായി ഒരു താരം കളിച്ചിട്ടുള്ള മത്സരങ്ങളുടെ കണക്കെടുത്താൽ 2–ാം സ്ഥാനത്താണു ഗിഗ്സ്. സാവോ പോളോയ്ക്കായി 1152 കളികളിൽ ഇറങ്ങിയിട്ടുള്ള മുൻ ബ്രസീൽ ഗോൾകീപ്പർ റൊഗേറിയോ കെനിയാണ് ഈ കണക്കിൽ ഒന്നാമത്.

ഇതു കൂടാതെ ഏറ്റവും അധികം ഇംഗ്ലിഷ് പ്രിമിയർ ലീഗ് കിരീടങ്ങൾ (13), ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ തുടർച്ചയായ 21 സീസണുകളിൽ ഗോളടിച്ച ഏക താരം, ഏറ്റവും കൂടുതൽ ഇപിഎൽ അസിസ്റ്റ് (162), ഏറ്റവും അധികം ഇപിഎൽ സീസണുകൾ (22) കളിച്ചിട്ടുള്ള താരം, ഇപിഎല്ലിൽ ഏറ്റവും അധികം കളികളിൽ സബ്സ്റ്റിറ്റ്യൂഷനു വിധേയനാക്കപ്പെട്ടിട്ടുള്ള താരം (134) എന്നീ റെക്കോർഡുകൾ ഗിഗ്സിനു മാത്രം സ്വന്തമാണ്.

ഇതിനെല്ലാം പുറമേയാണ് ഏതൊരു ഫുട്ബോളറും കൊതിക്കുന്ന ആ റെക്കോർഡ്, ഒരൊറ്റ ചുവപ്പു കാർഡ് പോലും വാങ്ങാതെ ഒരു ക്ലബിനായി 24 സീസണുകൾ. വെയ്ൽസിനായി കളിക്കുമ്പോൾ ഒരൊറ്റ കളിയിൽ മാത്രമാണു ഗിഗ്സിനു റഫറി മാർച്ചിങ് ഓർഡർ നൽകിയതും. ജീവിതം ഗിഗ്സിനായി ഇനിയും ചുവപ്പു കാർഡുകൾ കാത്തുവച്ചിട്ടുണ്ടാകുമോ? കാത്തിരിന്നു കാണേണ്ടി വരും.

English Summary: Ryan Giggs trial on Domestic Violence and Career Explained