ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ മത്സരം കളിക്കാനൊരുങ്ങുകയാണു കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സ്. ഒക്ടോബർ ഏഴിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ ആദ്യ മത്സരത്തിൽ എതിരാളികൾ പതിവുപോലെ എടികെ മോഹൻബഗാനല്ല, ബംഗാളിലെ മറ്റൊരു ഫുട്ബോൾ വമ്പൻമാരായ ഈസ്റ്റ് ബംഗാളാണ്. കഴിഞ്ഞ

ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ മത്സരം കളിക്കാനൊരുങ്ങുകയാണു കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സ്. ഒക്ടോബർ ഏഴിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ ആദ്യ മത്സരത്തിൽ എതിരാളികൾ പതിവുപോലെ എടികെ മോഹൻബഗാനല്ല, ബംഗാളിലെ മറ്റൊരു ഫുട്ബോൾ വമ്പൻമാരായ ഈസ്റ്റ് ബംഗാളാണ്. കഴിഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ മത്സരം കളിക്കാനൊരുങ്ങുകയാണു കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സ്. ഒക്ടോബർ ഏഴിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ ആദ്യ മത്സരത്തിൽ എതിരാളികൾ പതിവുപോലെ എടികെ മോഹൻബഗാനല്ല, ബംഗാളിലെ മറ്റൊരു ഫുട്ബോൾ വമ്പൻമാരായ ഈസ്റ്റ് ബംഗാളാണ്. കഴിഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ മത്സരം കളിക്കാനൊരുങ്ങുകയാണു കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സ്. ഒക്ടോബർ ഏഴിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ ആദ്യ മത്സരത്തിൽ എതിരാളികൾ പതിവുപോലെ എടികെ മോഹൻബഗാനല്ല, ബംഗാളിലെ മറ്റൊരു ഫുട്ബോൾ വമ്പൻമാരായ ഈസ്റ്റ് ബംഗാളാണ്. കഴിഞ്ഞ വട്ടം ഫൈനലില്‍ നഷ്ടപ്പെട്ടുപോയ കപ്പ് ഇത്തവണ കേരളത്തിലെത്തിക്കാനുള്ള കഠിനാധ്വാനത്തിലാണ് കൊമ്പൻമാർ. കിക്കോഫിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോള്‍ ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയാണു യുവതാരം ബ്രൈസ് മിറാൻഡ.

1. ബ്രൈസ് മിറാൻഡ ബ്ലാസ്റ്റേഴ്സിനായി ആദ്യ മത്സരം കളിക്കാൻ ഒരുങ്ങുകയാണല്ലോ? എന്തൊക്കെയാണു പ്രതീക്ഷകൾ?

ADVERTISEMENT

കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കുന്നതിൽ ആവേശഭരിതനാണ് ഞാൻ. പരിശീലകന്റെയും മാനേജ്മെന്റിന്റെയും പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ ഏറ്റവും മികച്ച രീതിയിൽ തന്നെ ഞാൻ പരിശ്രമിക്കുന്നുണ്ട്. വരുന്ന സീസണിൽ തുടര്‍ച്ചയായി മികച്ച പ്രകടനം നടത്താമെന്നും ഗോളുകൾ നേടാമെന്നും എല്ലാവരും പ്രതീക്ഷിക്കുന്നു.

2. ഐ ലീഗിൽ ചർച്ചിൽ ബ്രദേഴ്സിനായി തിളങ്ങിയ ശേഷമാണ് ബ്രൈസ് കേരള ബ്ലാസ്റ്റേഴ്സിലെത്തിയത്. ഇന്ത്യയിലെ ഏറ്റവും മികച്ച ക്ലബുകളിലൊന്നിനു വേണ്ടി പന്തുതട്ടാൻ ഇനി ദിവസങ്ങള്‍ മാത്രമാണു ബാക്കിയുള്ളത്. എന്തു തോന്നുന്നു?

ഇന്ത്യയിലെ ടോപ് ഫുട്ബോൾ ലീഗിൽ കളിക്കണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. അതിന്റെ ത്രില്ലിലാണു ഞാൻ. ഇന്ത്യയിലെ ഏറ്റവും മികച്ച ക്ലബുകളിലൊന്നായ കേരള ബ്ലാസ്റ്റേഴ്സിൽ എനിക്ക് അവസരം ലഭിക്കുന്നതിനായി ഞാൻ കാത്തിരിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സ് ജഴ്സിയിൽ ഇറങ്ങുന്നതിനായി ഇനിയും കാത്തിരിക്കാൻ വയ്യ.

3. ഒരു യുവതാരമെന്ന നിലയിൽ ഇന്ത്യൻ സൂപ്പർ ലീഗിലേക്കെത്തുമ്പോൾ ഐ ലീഗില്‍നിന്ന് എന്തൊക്കെ വ്യത്യാസങ്ങളാണ് അനുഭവപ്പെടുന്നത്?

ADVERTISEMENT

ഐ ലീഗിലെ അപേക്ഷിച്ച് ഇന്ത്യൻ സൂപ്പര്‍ ലീഗിൽ മത്സരങ്ങള്‍ക്ക് വേഗത ഏറെയുണ്ടെന്നു തോന്നിയിട്ടുണ്ട്. വിദേശ താരങ്ങളുടെ മികവും ഐ ലീഗിനേക്കാൾ ഇന്ത്യൻ സൂപ്പർ ലീഗിലാണു കൂടുതൽ. ഓരോ സീസണുകൾ പിന്നിടുമ്പോഴും അതു കൂടുതൽ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു.

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ. Photo: FB@KBFC

4. യുവതാരങ്ങളെ ഏറ്റവുമധികം പ്രോത്സാഹിപ്പിച്ച ചരിത്രമുള്ള ക്ലബാണ് കേരള ബ്ലാസ്റ്റേഴ്സ്. ഏതു തരത്തിലാണ് ബ്രൈസ് ടീമിന്റെ ലക്ഷ്യത്തിന്റെ ഭാഗമാകുന്നത്? ബ്ലാസ്റ്റേഴ്സിൽ ബ്രൈസിന്റെ ലക്ഷ്യമെന്ത്?

കേരള ബ്ലാസ്റ്റേഴ്സ് എന്നെ വിശ്വസിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ തുടർച്ചയായി നല്ല പ്രകടനം നടത്തി ഏറ്റവും മികച്ചതു തന്നെ നൽകുകയെന്നതാണ് എന്റെ ലക്ഷ്യം. ക്ലബിനെ കൂടുതൽ വിജയത്തിലെത്തിക്കുന്നതിനായി തുടര്‍ച്ചയായി ഗോളുകൾ നേടേണ്ടതുണ്ട്. അതിനു വേണ്ടിയാണു പരിശ്രമിക്കുന്നത്.

5. ഐ ലീഗിൽ കളിച്ചിരുന്ന സമയത്ത് ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ പ്രകടനങ്ങൾ ശ്രദ്ധിച്ചിരുന്നോ? എന്താണ് അപ്പോൾ തോന്നിയത്.?

ADVERTISEMENT

പരിശീലകൻ ഇവാൻ വുക്കൊമാനോവിച്ചിന്റെ കളി ശൈലി എനിക്ക് ഏറെ ഇഷ്ടമാണ്. അതുകൊണ്ടു തന്നെ തുടർച്ചയായി കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ മുടക്കമില്ലാതെ ഞാൻ കാണാറുണ്ടായിരുന്നു. ബ്ലാസ്റ്റേഴ്സ് എനിക്കു വേണ്ടി താൽപര്യം കാണിച്ചാൽ അപ്പോൾ തന്നെ ടീമിനൊപ്പം ചേരണമെന്നാണ് ആ സമയങ്ങളിൽ എനിക്കു തോന്നിയിരുന്നു.

6. ഇന്ത്യയുടെ പ്രധാന താരങ്ങളിലൊരാളായ സഹൽ അബ്ദുൽ സമദ് ഇവാൻ വുകുമാനോവിച്ച് എന്ന പരിശീലകനു കീഴിൽ ഒരുപാട് മികച്ച പ്രകടനങ്ങളാണു കഴിഞ്ഞ സീസണിൽ നടത്തിയത്. അത് താരത്തിന്റെ ഇന്ത്യൻ ടീമിലെ മത്സരങ്ങളിലും പ്രകടമായിരുന്നു. പുതുമുഖമെന്ന നിലയിൽ ഏതു തരത്തിലുള്ള പരിശീലനമാണ് ഇവാൻ വുക്കൊമാനോവിച്ചിൽനിന്നു ലഭിക്കുന്നത്.?

ഞാൻ ബ്ലാസ്റ്റേഴ്സിലേക്കു വന്നതുമുതൽ ടീമിനോടൊപ്പം അടുക്കുന്നതിൽ പരിശീലകന്റെ സഹായം വളരെയേറെയാണ്. ടീമിനു ചേരുന്ന രീതിയിൽ എന്റെ കളി രീതി മെച്ചപ്പെടുത്താൻ അദ്ദേഹത്തിന്റെ സഹായം കൊണ്ടു സാധിച്ചു. പരിശീലകനെന്ന നിലയിൽ അദ്ദേഹം നമ്മളെ എപ്പോഴും പ്രോൽസാഹിപ്പിച്ചുകൊണ്ടിരിക്കും. ടെക്നിക്കുകൾ മെച്ചപ്പെടുത്താൻ വേണ്ട നിർദേശങ്ങളും ലഭിക്കുന്നുണ്ട്.

7. മുംബൈയിലും ഗോവയിലുമാണ് ഒരു ഫുട്ബോൾ താരമെന്ന നിലയിൽ ബ്രൈസിന്റെ വികസനം. രാജ്യത്ത് ഫുട്ബോളിന് ഏറെ വേരുകളുള്ള ഗോവയിൽനിന്ന് മറ്റൊരു ഫുട്ബോൾ ശക്തികേന്ദ്രമായ കേരളത്തിലേക്ക്. കേരളത്തെയും ഇവിടത്തെ ഫുട്ബോൾ സംസ്കാരത്തെയും എങ്ങനെ വിലയിരുത്തുന്നു?

ഫുട്ബോൾ സംസ്കാരത്തിന്റെ പേരിൽ ഞാൻ‌ കേരളത്തിന് പത്തിൽ പത്തു മാർക്കും നൽകും. കാരണം ആരാധകർ ബ്ലാസ്റ്റേഴ്സിനോടു കാണിക്കുന്ന സ്നേഹവും വൈകാരികമായ അടുപ്പവും അങ്ങേയറ്റം ഉജ്വലമായിട്ടാണു തോന്നിയത്. കേരള ബ്ലാസ്റ്റേഴ്സിനായി കരാർ ഒപ്പിട്ടപ്പോഴും ഇവിടെ വന്നപ്പോഴുമെല്ലാം അതു കാണാൻ സാധിക്കുന്നുണ്ട്. അതുകൊണ്ടാണ് അവർ ഇന്ത്യയിലെ വലിയ ഫുട്ബോൾ ആരാധകരുടെ കൂട്ടായ്മകളിലൊന്നായി മാറിയത്.

8. കേരളത്തിലെത്തി ഏറ്റവും ആദ്യം ശ്രദ്ധിച്ച കാര്യം?

ആളുകൾക്ക് നമ്മുടെ ടീമിനോടുള്ള സ്നേഹമാണ് ആദ്യം ശ്രദ്ധിച്ച കാര്യം. അതു വാക്കുകൾ കൊണ്ടു വിവരിക്കാൻ സാധിക്കില്ല. ടീമിനൊപ്പം ചേരാൻ ഹോട്ടലിലെത്തിയപ്പോൾ മുതൽ തന്നെ എനിക്ക് അത് അനുഭവപ്പെട്ടു തുടങ്ങി. പുറത്തെവിടെ പോയാലും ഞങ്ങൾക്കു ചുറ്റും എപ്പോഴും ആരാധകരുണ്ടാകും. അവരുടെ സ്നേഹം തീർച്ചയായും അദ്ഭുതം തന്നെയാണ്.

9. എതിരാളികളായി ഒരു ഇന്ത്യൻ ക്ലബിനെ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ എന്തായിരിക്കും ഉത്തരം? അതിന് കാരണം എന്ത്?

ഞാൻ മുംബൈയിൽനിന്നാണു വരുന്നത്. അതുകൊണ്ടു തന്നെ എതിരാളികളായി ഞാൻ മുംബൈ സിറ്റിയെ എഫ്സിയെ തിരഞ്ഞെടുക്കും. അവർക്കെതിരെ കളിക്കുന്നതു വ്യത്യസ്ത‌മായ ഒരു അനുഭവമായിരിക്കുമെന്നു തോന്നുന്നു. തീർച്ചയായും മുംബൈ സിറ്റി ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച ക്ലബ്ബുകളിലൊന്നാണ്.

ബ്രൈസ് മിറാൻഡ. Photo: FB@KBFC

10. യുഎഇയിലെ പ്രീ സീസണിനിടെയാണ് ഇന്ത്യയ്ക്ക് ഫിഫയുടെ വിലക്ക് ലഭിക്കുന്നത്. തുടർന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ യുഎഇയിലെ പരിശീലന മത്സരങ്ങൾ മുടങ്ങി. ഇത് എങ്ങനെയാണു ടീം മറികടന്നത്?

സൗഹൃദ മത്സരങ്ങൾ കളിക്കുകയെന്ന ലക്ഷ്യത്തോടെയാണു ഞങ്ങൾ യുഎഇയിലേക്കു പോയത്. എന്നാൽ അങ്ങനെയൊരു സാഹചര്യത്തിൽ സൗഹൃദ മത്സരങ്ങൾക്കുള്ള അവസരം ലഭിച്ചില്ല. എങ്കിലും അവിടത്തെ പരിശീലന സെഷനുകൾ നല്ല രീതിയിൽ തന്നെ നടന്നു. മൂന്ന് സൗഹൃദ മത്സരങ്ങൾ കളിച്ചു. ബ്ലാസ്റ്റേഴ്സ് താരങ്ങൾ തന്നെ ടീമുകളായി മത്സരിച്ചു. ഫിഫയുടെ വിലക്കിനെ നമുക്കു നിയന്ത്രിക്കാൻ സാധിക്കില്ലല്ലോ, അതുകൊണ്ടു തന്നെ നന്നായി തയാറെടുക്കാനും സീസൺ മികച്ചതാക്കാനുമായിരുന്നു ടീമിന്റെ ശ്രദ്ധ.

11. ഇന്ത്യയിലെ ഏറ്റവും പാരമ്പര്യമുള്ള ക്ലബുകളായ മോഹൻ ബഗാനെയും ഈസ്റ്റ് ബംഗാളിനെയുമടക്കം വെല്ലുവിളിക്കാനുള്ള ശേഷിയുണ്ട് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരായ മഞ്ഞപ്പടയ്ക്ക്. ടീം ആരാധകരോടൊപ്പം ചെലവഴിക്കാൻ സമയം ലഭിച്ചോ? ആരാധകരെക്കുറിച്ച് എന്താണ് പറയാനുള്ളത്?

ഇന്ത്യൻ സൂപ്പർ ലീഗിലും കേരള ബ്ലാസ്റ്റേഴ്സിലും എന്റെ ആദ്യ സീസണാണ്. എങ്കിലും മഞ്ഞപ്പട ഇന്ത്യയിലെ ഏറ്റവും വലിയ ആരാധക സംഘമാണെന്നു സംശയമില്ലാതെ പറയാം. കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായിട്ടുള്ള എല്ലാവരെയും അവർ സ്നേഹിക്കുന്നുണ്ട്. അതു ഞാൻ കണ്ടിട്ടുണ്ട്.

12. ബ്ലാസ്റ്റേഴ്സ് ആരാധകർക്കു നൽകാനുള്ള സന്ദേശമെന്താണ്?

ഇന്ത്യൻ സൂപ്പർ ലീഗ് ട്രോഫി കൊച്ചിയിലേക്കു കൊണ്ടുവരാനായി ചെയ്യേണ്ടതെല്ലാം ഞങ്ങൾ ചെയ്തിരിക്കും. അക്കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കു ഞാൻ വാക്കു നൽകുകയാണ്.

13. ഒരു യുവതാരമെന്ന നിലയിൽ ബ്ലാസ്റ്റേഴ്സിന്റെ വിദേശ കളിക്കാരിൽനിന്നുള്ള പിന്തുണ ഏതു തരത്തിലാണ്?

ടീമിനൊപ്പം ചേർന്നപ്പോൾ ഞാൻ ചെറുതായി അസ്വസ്ഥനായിരുന്നു. ഇവിടെ വിദേശ താരങ്ങൾ അവരുടെ അനുഭവങ്ങള്‍ യുവതാരങ്ങളുമായി പങ്കുവയ്ക്കുന്നു. അവർക്കു വേണ്ട നിർദേശങ്ങൾ നൽകുന്നു. അതു വളരെയേറെ ഉപകരിക്കുന്നുണ്ട്. ലെഫ്റ്റ് വിങ്ങിൽ കളിക്കുന്നതിനെക്കുറിച്ച് അഡ്രിയാൻ ലൂണയുമായി സംസാരിച്ചിട്ടുണ്ട്. കളിയിൽ എന്തൊക്കെ എപ്പോഴൊക്കെ ചെയ്യണം എന്ന് അദ്ദേഹം ഉപദേശിക്കാറുണ്ട്. ടീമിനോടൊപ്പം ചേരാൻ സഹായിച്ചവരോടെല്ലാം ഏറെ നന്ദിയുണ്ട്.

14. വിദേശ ക്ലബുകളിൽ ഏറ്റവും പ്രിയപ്പെട്ട ഫുട്ബോള്‍ ക്ലബ്? അതിനുള്ള കാരണം?

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോടാണ് ഇഷ്ടം. ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് അതിനു കാരണം. റൊണാൾഡോ സ്പോർടിങ് ലിസ്ബണിൽനിന്നു മാഞ്ചസ്റ്ററിലേക്കെത്തുമ്പോൾ ഞാനൊരു കുട്ടിയായിരുന്നു. പക്ഷേ മാഞ്ചസ്റ്റർ യുണൈറ്റ‍ഡിന്റെ ഒരു കളിയും ഞാൻ മിസ് ചെയ്തിട്ടില്ല. കാരണം എനിക്ക് ക്രിസ്റ്റ്യാനോയുടെ പ്രകടനം കാണണമായിരുന്നു. അങ്ങനെയാണു ഞാൻ യുണൈറ്റ‍ഡിനെ ഇഷ്ടപ്പെട്ടു തുടങ്ങിയത്.

English Summary: Bryce Miranda, Kerala Blasters Player Interview