യുവേഫ യൂറോപ്പ ഫുട്ബോൾ ലീഗിൽ കഷ്ടിച്ചു ജയിച്ച് ഇംഗ്ലിഷ് ക്ലബ്ബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡും ആർസനലും. സ്വന്തം മൈതാനമായ ഓൾഡ് ട്രാഫഡിൽ സ്കോട്ട് മക്ടോമിനായ് ഇൻജറി ടൈമിൽ (90+3) നേടിയ ഗോളിലാണ് സൈപ്രസ് ക്ലബ് ഒമോനിയയ്ക്കെതിരെ യുണൈറ്റഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാഞ്ചസ്റ്റർ ∙ യുവേഫ യൂറോപ്പ ഫുട്ബോൾ ലീഗിൽ കഷ്ടിച്ചു ജയിച്ച് ഇംഗ്ലിഷ് ക്ലബ്ബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡും ആർസനലും. സ്വന്തം മൈതാനമായ ഓൾഡ് ട്രാഫഡിൽ സ്കോട്ട് മക്ടോമിനായ് ഇൻജറി ടൈമിൽ (90+3) നേടിയ ഗോളിലാണ് സൈപ്രസ് ക്ലബ് ഒമോനിയയ്ക്കെതിരെ യുണൈറ്റഡ് 1–0നു ജയിച്ചത്. ഷെറിഫിനെ 3–0നു തോൽപിച്ച സ്പാനിഷ് ക്ലബ് റയൽ സോസിദാദാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് (12 പോയിന്റ്). യുണൈറ്റഡ് രണ്ടാമത്. 

  ബുകായോ സാകയുടെ തട്ടിത്തിരിഞ്ഞ ഗോളിൽ നോർവേ ക്ലബ് ബോഡോ ഗ്ലിംറ്റിനെതിരെ ആർസനലും രക്ഷപ്പെട്ടു (1–0). സ്വിറ്റ്സർലൻഡ് ക്ലബ് എഫ്സി സൂറിക്കിനെ 5–0നു തകർത്ത ഡച്ച് ക്ലബ് പിഎസ്‌വി ഐന്തോവനാണ് ഇന്നലെ ഏറ്റവും വലിയ ജയം കുറിച്ചത്.

ADVERTISEMENT

 റയൽ ബെറ്റിസ്, ഫെനർബാഷെ, റെന്നെ, ഫ്രെയ്ബർഗ് എന്നിവരും തങ്ങളുടെ ഗ്രൂപ്പുകളിൽ ആദ്യ 2 സ്ഥാനങ്ങളിലൊന്ന് ഉറപ്പിച്ചു. ഗ്രൂപ്പ് ജേതാക്കളാണ് നേരിട്ടു പ്രീ ക്വാർട്ടറിലെത്തുക. 2–ാം സ്ഥാനക്കാർക്കു നോക്കൗട്ട് പ്ലേഓഫ് കളിക്കാം.

ADVERTISEMENT

English Summary: UEFA Europa: Arsenal and united wins