കൊച്ചി∙ ഐഎസ്എലിൽ 4–4–2 ശൈലിയുടെ വക്താവായ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ചിന്റെ മനസ്സിൽ ഈ ലോകകപ്പിന് ‘5–3–2’ എന്ന ഫോർമേഷനാണ്. ഏതു വെല്ലുവിളിയും പ്രതിരോധിക്കുമെന്ന മട്ടിൽ നെഞ്ചുവിരിച്ച് 5 കരുത്തൻ‍ ടീമുകൾ, ഹൃദയ മധ്യത്തിൽ ഇടംപിടിച്ച് 3 ഇഷ്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഐഎസ്എലിൽ 4–4–2 ശൈലിയുടെ വക്താവായ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ചിന്റെ മനസ്സിൽ ഈ ലോകകപ്പിന് ‘5–3–2’ എന്ന ഫോർമേഷനാണ്. ഏതു വെല്ലുവിളിയും പ്രതിരോധിക്കുമെന്ന മട്ടിൽ നെഞ്ചുവിരിച്ച് 5 കരുത്തൻ‍ ടീമുകൾ, ഹൃദയ മധ്യത്തിൽ ഇടംപിടിച്ച് 3 ഇഷ്ട ടീമുകൾ, മുൻവിധികൾ കീറിമുറിച്ച് മുന്നേറാവുന്ന 2 അപ്രതീക്ഷിത ടീമുകൾ – ഖത്തറിന്റെ പ്രതീക്ഷകൾ പങ്കുവയ്ക്കുമ്പോഴും ഒരു പരിശീലകന്റെ കൃത്യതയിലും വ്യക്തതയിലുമാണു വുക്കൊമനോവിച്ചിന്റെ കണക്കുകൂട്ടലുകൾ. ബ്ലാസ്റ്റേഴ്സിന്റെ കളി തന്ത്രങ്ങളൊരുങ്ങുന്ന വാർ റൂമുകളിലൊന്നിൽവച്ചു മുൻതാരം കൂടിയായ സെർബിയൻ പരിശീലകൻ ‘മലയാള മനോരമ’യോടു പങ്കുവച്ച ലോകകപ്പ് വിശേഷങ്ങളിലൂടെ.

∙ ഇഷ്ടമാണു മൂന്നു പക്ഷം

ADVERTISEMENT

ഗ്രൂപ്പ് ‘ജി’ യിൽ നിന്നാണ് ഇവാൻ വുക്കൊമനോവിച്ചിന്റെ ലോകകപ്പ് പ്രതീക്ഷകളുടെ ‘കിക്കോഫ്’. ജന്മനാടായ സെർബിയ ആ ഗ്രൂപ്പിലാണെന്നതാണു കാരണം. ബ്രസീലും കാമറൂണും സ്വിറ്റ്സർലൻഡും ഉൾപ്പെടുന്ന ഗ്രൂപ്പിന്റെ കാഠിന്യം ഐഎസ്എലിലെ ‘കൂൾ’ പരിശീലകരിലൊരാളായ വുക്കൊമനോവിച്ചിനു തെല്ലു ‘സമ്മർദ’വും സമ്മാനിക്കുന്നുണ്ട്. ‘മികച്ചൊരു ടീമുമായിട്ടാണ് ഇത്തവണ സെർബിയ എത്തുന്നത്. കരുത്തരായ ബ്രസീലിനെതിരെയാണു ഞങ്ങൾക്ക് ആദ്യ മത്സരം. ഗ്രൂപ്പ് കടമ്പ കടക്കാനാകുമെന്നാണു പ്രതീക്ഷ’ – ഈ ലോകകപ്പിൽ വുക്കൊമനോവിച്ച് ഇഷ്ടം കൊണ്ടു കൂടെക്കൂട്ടിയിട്ടുള്ള ടീമുകളിൽ സെർബിയ ഒറ്റയ്ക്കല്ല. രണ്ടു ടീമുകൾ കൂടിയുണ്ട് – ബൽജിയവും ക്രൊയേഷ്യയും. 

ബൽജിയത്തിൽ താമസമാക്കിയ ഇവാനു രണ്ടാം വീടെന്ന നിലയിൽ ഡിബ്രൂയ്നെയുടെ സംഘത്തോടും മതിപ്പേറെ – ‘ 17 വർഷമായി ഞാൻ ബൽജിയത്തിലുണ്ട്. അവരുടെ ഫുട്ബോളും ആ സിസ്റ്റവും എനിക്കേറെ ഇഷ്ടമാണ്’. കഴിഞ്ഞ തവണ ഫൈനലിലെത്തിയ ക്രൊയേഷ്യ ഇത്തവണയും മികച്ച ടീമുമായാണു വരുന്നത്. ലൂക്ക മോഡ്രിച്ച് ഉൾപ്പെടെയുള്ള ക്രൊയേഷ്യയുടെ സുവർണ തലമുറയുടെ അവസാന ലോകകപ്പ് മോശമാകില്ലെന്നാണു ബ്ലാസ്റ്റേഴ്സ് കോച്ചിന്റെ കണക്കുകൂട്ടൽ.

ADVERTISEMENT

∙ ആരു നേടും കിരീടം?

ഈ ലോകകപ്പ് ആരു നേടുമെന്ന ചോദ്യത്തിനു പക്ഷേ, പ്രീമാച്ച് കോൺഫറൻസിനെത്തുന്ന പരിശീലകന്റെ നയചാതുരിയോടെയാണു വുക്കൊമനോവിച്ചിന്റെ മറുപടി. കേരളത്തിലെ ഭൂരിപക്ഷം ആരാധകരും പറയുന്നതുപോലെ ബ്രസീൽ അല്ലെങ്കിൽ അർജന്റീന എന്ന മട്ടിലൊരു ‘ഏകപക്ഷീയമായ’ ഉത്തരത്തിനു വുക്കോമനോവിച്ച് തയാറല്ല. മലയാളി ആരാധകർക്കിടയിലെ ലാറ്റിനമേരിക്കൻ പ്രേമം നന്നായി അറിയാവുന്ന കോച്ച് ബ്രസീലിനും അർജന്റീനയ്ക്കും കിരീടസാധ്യതകളിൽ മുൻതൂക്കം നൽകുന്നുണ്ട്. 

ADVERTISEMENT

‘ ബ്രസീലിന്റേതു നല്ല ടീമാണ്. അവസാന ലോകകപ്പ് ഉജ്വലമാക്കാനാകും ലയണൽ മെസ്സിയുടെ ലക്ഷ്യം. അർജന്റീനയ്ക്കു ഗുണം ചെയ്യുന്ന ഘടകമാണിത്. കരുത്തുറ്റ ടീമുള്ള ബൽജിയത്തിനും സാധ്യതയേറെ. എഴുതിത്തള്ളാനാവുന്നവരല്ല ജർമനിയും ഫ്രാൻസും’ – വലിയ താരങ്ങളുടെ കത്തിക്കയറലും പുതിയ താരങ്ങളുടെ ഉദയവുമെല്ലാമുള്ള ലോകകപ്പിൽ പ്രവചനം എളുപ്പമല്ലെന്നു പറയുന്ന ഇവാൻ ഗ്രൂപ്പ് ഘട്ടത്തിൽ ഉൾപ്പെടെ അട്ടിമറികളും പ്രതീക്ഷിക്കുന്നുണ്ട്. ആഫ്രിക്കൻ ടീമുകളിലെ കരുത്തരായ കാമറൂണും ഏഷ്യൻ ടീമുകളിൽ ദക്ഷിണ കൊറിയയും അപ്രതീക്ഷിത മുന്നേറ്റം കൊണ്ടു ഖത്തറിലെ കറുത്ത കുതിരകളായേക്കുമെന്നാണു ബ്ലാസ്റ്റേഴ്സ് കോച്ചിന്റെ മുന്നറിയിപ്പ്.

English Summary: Who will win the world cup? KBFC coach Ivan Vukomanovic's predictions