മെസ്സിയുടെ റോൾ എന്താകും? ഒഴുക്കോടെ കളിക്കുന്ന ടീം മുൻകാലങ്ങളിൽ നിന്ന് ഏറെ മാറിക്കഴിഞ്ഞു. മെസിയും 10 പേരും എന്ന നിലയിൽ നിന്നു കെട്ടുറപ്പുള്ള ടീം എന്ന വിശേഷണത്തിലേക്ക് അവർ മാറിക്കഴിഞ്ഞു. കോപ്പ അമേരിക്ക, ഫൈനലിസിമ കിരീട നേട്ടങ്ങൾ മെസിയുടെ ഏകാംഗ മികവായിരുന്നില്ല വെളിപ്പെടുത്തിയത്; ടീമിന്റെ ഉറപ്പായിരുന്നു. മധ്യനിരയിലെ കളിയാസൂത്രകനായി റോഡ്രിഗോ ഡി പോളുണ്ട്. ഒപ്പം, ജിയോവാനി ലോ സെൽസോയും ലിയാൻഡ്രോ പരേദസും ചേരുമ്പോൾ മധ്യനിര അതിശക്തം. മുൻ‍നിരയിൽ ലൗട്ടാരോ മാർട്ടിനെസിന്റെ മൂർച്ച. മധ്യ – മുന്നേറ്റ നിരകൾക്കിടയിൽ മെസ്സി സ്വതന്ത്രമായി പറന്നു കളിച്ചാൽ എതിരാളികൾ കളി പഠിക്കും! അതേസമയം, മെസ്സി നേരിയ പരുക്കിന്റെ പിടിയിലാണെന്ന വാർത്ത ആരാധക ഹൃദയങ്ങളിൽ തീ കോരിയിട്ടു കഴിഞ്ഞു. മറഡോണക്കാലത്തിനു ശേഷം അർജന്റീന നേരിട്ട വലിയ ദൗർബല്യങ്ങളിലൊന്നു നെഞ്ചുറപ്പിന്റെ അഭാവമായിരുന്നു. തിരിച്ചടികളിൽ പതറുന്ന ശീലം. മെസിക്കായി ലോക കിരീടം എന്ന വൻ സമ്മർദത്തെ അതിജീവിക്കാൻ കഴിയുമോ, അവർക്ക്? മറ്റൊന്നു ടീമിലെ ഏറ്റവും നിർണായക കണ്ണികളായ ഏഞ്ചൽ ഡി മരിയ, പൗലോ ഡിബാല എന്നിവരുടെ പരുക്കു തന്നെ. ഡി മരിയയെപ്പോലൊരു താരത്തിന്റെ അഭാവം നികത്തുക എളുപ്പമാകില്ല. എന്നാൽ, ഇരുവരും ലോകകപ്പിനു മുൻപു തന്നെ പരുക്കിൽ നിന്നു മുക്തരായി ടീമിനൊപ്പം ചേരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സൂപ്പർ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ സമീപകാല ക്ലബ് ഫുട്ബോൾ പ്രകടനങ്ങൾ അത്ര മികച്ചതായിരുന്നില്ലെന്ന ആശങ്കയും ബാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഞ്ചടി 5 ഇഞ്ച് ഉയരം മാത്രമുണ്ടായിരുന്ന ആ കുറിയ മനുഷ്യൻ അർജന്റൈൻ ഫുട്ബോളിനെ ആകാശത്തോളം ഉയരത്തിൽ പ്രതിഷ്ഠിച്ചത് 36 വർഷം മുൻപ്! ഡീഗോ മറഡോണയെന്ന മഹാമാന്ത്രികനിലൂടെ അർജന്റീന ലോകകപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ടത് 1986ൽ. അന്നു ലയണൽ മെസ്സി ജനിച്ചിരുന്നില്ല. മറഡോണ ലോകം ജയിച്ചതിനു ശേഷം മറ്റൊരു ലോകകപ്പ് കിരീടത്തിനായി അർജന്റീനയുടെ കാത്തിരിപ്പിനും 36 വർഷത്തെ പഴക്കമുണ്ട്. ഇക്കാലയളവിൽ, 2 ലോകകപ്പ് ഫൈനലുകൾ കളിച്ചെങ്കിലും കപ്പു കൈവിട്ടു പോയി. 1990ലെ ഫൈനലിൽ മറഡോണയ്ക്കും 2018ലെ കലാശപ്പോരിൽ മെസ്സിക്കും ടീമിനെ കിരീട വിജയത്തിൽ എത്തിക്കാൻ കഴിഞ്ഞില്ല. ലോകമൊട്ടുക്കുമുള്ള അർജന്റീന ആരാധകർക്കു രണ്ടാണു മോഹം. അർജന്റീനയ്ക്കു 3 –ാം ലോക കപ്പ് കിരീടം, മെസ്സിക്ക് ആദ്യത്തേതും. 

കാൽപന്തു കളിയിൽ ഒട്ടെല്ലാ നേട്ടങ്ങളും വെട്ടിപ്പിടിച്ച മെസ്സിക്കു പക്ഷേ, ലോക കപ്പ് ഫുട്ബോൾ കിരീടം ഇനിയും കിട്ടാക്കനിയാണ്. 35 വയസ്സു പിന്നിട്ട മെസ്സി ഇനിയൊരു ലോകകപ്പിൽക്കൂടി കളത്തിൽ ഇറങ്ങാൻ സാധ്യത വിരളമാണെന്നിരിക്കെ, ആരാധക കോടികൾ പ്രതീക്ഷിക്കുന്നതു മെസ്സിക്കൊരു ലോക കിരീടം. മുൻപു 4 ലോക കപ്പുകളിൽ കളിച്ചിട്ടും കണ്ണീരോടെ മടങ്ങേണ്ടിവന്ന ചരിത്രം മറക്കാൻ മെസ്സിക്കു ലഭിക്കുന്ന ഒരു പക്ഷേ, അവസാന അവസരമാണു ഖത്തർ ലോകകപ്പ്. 

ADVERTISEMENT

ഗ്രൂപ്പ് ‘സി’യിൽ മാറ്റുരയ്ക്കുന്നവർക്കു മികച്ച തുടക്കം അനിവാര്യം. മെക്സിക്കോ, പോളണ്ട്, സൗദി അറേബ്യ ടീമുകളാണു ഗ്രൂപ്പിലെ മറ്റു ടീമുകൾ. ഗ്രൂപ്പിലെ ആഗോള താരം മെസി തന്നെ. പക്ഷേ, മെസിപ്പെരുമയിലും ഒട്ടും തിളക്കം മങ്ങാത്ത മറ്റൊരു സൂപ്പർ താരം കൂടിയുണ്ട്, ഗ്രൂപ്പിൽ. പോയ വർഷത്തെ മികച്ച താരത്തിനുള്ള ‘ഫിഫ ദ് ബെസ്റ്റ്’ പുരസ്കാരം നേടിയ പോളണ്ട് താരം റോബർട്ട് ലെവൻഡോവ്സ്കി. കളത്തിലിറങ്ങും മുൻപു ടീമുകളെ വിലയിരുത്തിയാൽ ഒന്നാമൻ അർജന്റീന തന്നെ. താരപ്പെരുമയും സമ്പന്നമായ ഫുട്ബോൾ ചരിത്രവും ‘ലാ ആൽബിസെലസ്റ്റെ’യെ ഒരു പടി മുന്നിൽ നിർത്തുന്നു. 

∙ 2 ലയൺസിന്റെ  അർജന്റീന (ഫിഫ റാങ്കിങ്–3, പരിശീലകൻ– ലയണൽ സ്കലോനി)

അർജന്റീനയ്ക്ക് ഒന്നല്ല, രണ്ടു ‘ലയൺ’ ഉണ്ട്; രക്ഷകരായി! ആദ്യത്തേതു സാക്ഷാൽ ലയണൽ മെസിയെന്ന ലയൺ മെസി തന്നെ. അടുത്ത ലയണും ചില്ലറക്കാരനല്ല; കോച്ച് ലയണൽ സ്കലോനി! പ്രതിഭകൾക്കു പഞ്ഞമില്ലെങ്കിലും കെട്ടുറപ്പില്ലാത്ത ടീമുമായി വട്ടം ചുറ്റിയ അർജന്റീനയെ കരുത്തുറ്റ നിരയാക്കി മാറ്റിയതു സ്കലോനിയുടെ മിടുക്കു തന്നെ. ഫിഫ റാങ്കിങ്ങിൽ 3–ാം സ്ഥാനത്തുള്ള ടീം ഈ ലോകകപ്പിൽ തേടുന്നതു കിരീടം മാത്രമല്ല, മറ്റൊരു റെക്കോർഡ് കൂടിയാണ്. തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ തോൽവി വഴങ്ങാത്ത ടീം എന്ന ഖ്യാതി! വെള്ള – ആകാശ നീല കുപ്പായക്കാർ കഴിഞ്ഞ 35 മത്സരങ്ങളിൽ തോറ്റിട്ടില്ല. ഇറ്റലിയാണു നിലവിലെ റെക്കോർഡുകാർ; 37 അപരാജിത മത്സരങ്ങൾ. 

മെസ്സി പിഎസ്ജി ജഴ്സിയിൽ

∙ കരുത്തായി കെട്ടുറപ്പ് 

ADVERTISEMENT

മെസ്സിയുടെ റോൾ എന്താകും? ഒഴുക്കോടെ കളിക്കുന്ന ടീം മുൻകാലങ്ങളിൽ നിന്ന് ഏറെ മാറിക്കഴിഞ്ഞു. മെസിയും 10 പേരും എന്ന നിലയിൽ നിന്നു കെട്ടുറപ്പുള്ള ടീം എന്ന വിശേഷണത്തിലേക്ക് അവർ മാറിക്കഴിഞ്ഞു. കോപ്പ അമേരിക്ക, ഫൈനലിസിമ കിരീട നേട്ടങ്ങൾ മെസിയുടെ ഏകാംഗ മികവായിരുന്നില്ല വെളിപ്പെടുത്തിയത്; ടീമിന്റെ ഉറപ്പായിരുന്നു. മധ്യനിരയിലെ കളിയാസൂത്രകനായി റോഡ്രിഗോ ഡി പോളുണ്ട്. ഒപ്പം, ജിയോവാനി ലോ സെൽസോയും ലിയാൻഡ്രോ പരേദസും ചേരുമ്പോൾ മധ്യനിര അതിശക്തം. മുൻ‍നിരയിൽ ലൗട്ടാരോ മാർട്ടിനെസിന്റെ മൂർച്ച. മധ്യ – മുന്നേറ്റ നിരകൾക്കിടയിൽ മെസ്സി സ്വതന്ത്രമായി പറന്നു കളിച്ചാൽ എതിരാളികൾ കളി പഠിക്കും! അതേസമയം, മെസ്സി നേരിയ പരുക്കിന്റെ പിടിയിലാണെന്ന വാർത്ത ആരാധക ഹൃദയങ്ങളിൽ തീ കോരിയിട്ടു കഴിഞ്ഞു. 

‌‌∙ സമ്മർദം വിനയാകുമോ?

മറഡോണക്കാലത്തിനു ശേഷം അർജന്റീന നേരിട്ട വലിയ ദൗർബല്യങ്ങളിലൊന്നു നെഞ്ചുറപ്പിന്റെ അഭാവമായിരുന്നു. തിരിച്ചടികളിൽ പതറുന്ന ശീലം. മെസിക്കായി ലോക കിരീടം എന്ന വൻ സമ്മർദത്തെ അതിജീവിക്കാൻ കഴിയുമോ, അവർക്ക്? മറ്റൊന്നു ടീമിലെ ഏറ്റവും നിർണായക കണ്ണികളായ ഏഞ്ചൽ ഡി മരിയ, പൗലോ ഡിബാല എന്നിവരുടെ പരുക്കു തന്നെ. ഡി മരിയയെപ്പോലൊരു താരത്തിന്റെ അഭാവം നികത്തുക എളുപ്പമാകില്ല. എന്നാൽ, ഇരുവരും ലോകകപ്പിനു മുൻപു തന്നെ പരുക്കിൽ നിന്നു മുക്തരായി ടീമിനൊപ്പം ചേരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സൂപ്പർ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ സമീപകാല ക്ലബ് ഫുട്ബോൾ പ്രകടനങ്ങൾ അത്ര മികച്ചതായിരുന്നില്ലെന്ന ആശങ്കയും ബാക്കി. 

ഏഞ്ചൽ ഡി മരിയ. Photo: AP/PTI

∙ തല ഉയർത്തി മെക്സിക്കോ (ഫിഫ റാങ്കിങ്– 13, പരിശീലകൻ – ജെരാർദോ മാർട്ടിനോ)

ADVERTISEMENT

മെക്സിക്കോ എന്നാൽ ഉരിശുള്ള ടീം. കളിയും അങ്ങനെ തന്നെ. അതുകൊണ്ടാണല്ലോ തുടർച്ചയായി 8–ാം ലോകകപ്പു കളിക്കുന്നത്. ഇറ്റലി പോലുള്ള വമ്പൻമാർക്കു പോലും പറ്റാത്ത കാര്യം. പൊരുതിക്കളിക്കാനുള്ള മനസ്സാണ് അവരെ വ്യത്യസ്തരാക്കുന്നത്. ഇതുവരെ 16 ലോകകപ്പുകളിൽ കളിക്കാൻ കഴിഞ്ഞെങ്കിലും നേട്ടം രണ്ടു തവണ ക്വാർട്ടർ ഫൈനൽ കളിച്ചതിൽ ഒതുങ്ങിയെന്ന വലിയ സങ്കടമുണ്ട്, മെക്സിക്കോയ്ക്ക്. 1970ലും സ്വന്തം രാജ്യം ആതിഥേയത്വം വഹിച്ച 1986ലുമാണ് അവർ ക്വാർട്ടർ കളിച്ചത്. അതിനപ്പുറം കടക്കുകയെന്ന വലിയ വെല്ലുവിളി പേറിയാണു ജെരാർദോ മാർട്ടിനോ പരിശിലീപ്പിക്കുന്ന ടീം ഇക്കുറി ഖത്തറിലെത്തുന്നത്. ഫിഫ റാങ്കിങ്ങിൽ 13 –ാം റാങ്ക്.

∙ പരിചയ സമ്പത്തിന്റെ കരുത്ത് 

അനുഭവം ഗുരു. അനുഭവ സമ്പത്താണു വഴികാട്ടി. ലോകകപ്പുകളിൽ കളിച്ചു പരിചയമുള്ള, വലിയ വേദികളിൽ സമ്മർദം കൂടാതെ കളിക്കാൻ കഴിയുന്ന അനുഭവ സമ്പന്നരുടെ നിരയാണു മെക്സിക്കോയുടെ കരുത്ത്. സ്റ്റാർ ഗോൾകീപ്പർ ഗില്ലർമോ ഒച്ചോവ, മിഡ്ഫീൽഡറും നായകനുമായ ആന്ദ്രെ ഗ്വാർഡാഡോ, മധ്യനിരയുടെ കരുത്തായ ഹെക്ടർ ഹെരേര, ഹിർവിങ് ലൊസാനോ, ഡിഫൻഡർ ഹെക്ടർ മൊറിനോ തുടങ്ങിയ പരിചയസമ്പന്നരാണു ശക്തി. മുൻനിരയിൽ റൗൾ ജിമിനെസാണു വെറ്ററൻ. ഹെൻറി മാർട്ടിനെപ്പോലുള്ള യുവതാരങ്ങളിലും മെക്സിക്കോ പ്രതീക്ഷ വയ്ക്കുന്നു. 

ഗില്ലർമോ ഒച്ചോവ

∙ സ്ഥിരതയില്ലായ്മ എന്ന ദൗർബല്യം 

സമീപകാലത്തെ മോശം പ്രകടനമാണു മെക്സിക്കോയുടെ ആശങ്ക. അസ്ഥിരത പ്രകടം. ഗോൾ കണ്ടെത്താൻ വിഷമിക്കുന്ന മുൻനിര. അതിനൊപ്പം, പല പ്രമുഖരുടെ പരുക്കും ടീമിന്റെ ചങ്കിടിപ്പേറ്റുന്നു. റൗൾ ജിമിനെസിന്റെ പരുക്കു തലവേദനയാകില്ലെന്ന പ്രതീക്ഷയിലാണു ടീം. ലോകകപ്പിനു മുൻപേ താരം ഫിറ്റ‌്‌നെസ് വീണ്ടെടുക്കണമെന്ന പ്രാർഥനയിലാണ് ആരാധകർ. സൂപ്പർതാരം ഹാവിയർ ഹെർണാണ്ടസിനെ ഒഴിവാക്കിയാണു കോച്ച് മാർട്ടിനോ ടീമിന്റെ പ്രാഥമിക പട്ടിക തയാറാക്കിയത്. ഹെർണാണ്ടസ് കുറെക്കാലമായി കോച്ചിന്റെ ഗുഡ് ബുക്കിൽ ഇല്ലാത്തതിനാൽ ഒഴിവാക്കലിൽ അദ്ഭുതമില്ല. 

∙ എങ്ങനെ മിണ്ടാതിരിക്കും പോളണ്ട് (ഫിഫ റാങ്കിങ്– 26, പരിശീലകൻ– ചെസ്‌വ മിഹ്ന്യോവിച്ച്)

പോളണ്ടിനെപ്പറ്റി ഇപ്പോൾ ആരും ഒരക്ഷരവും പറയാതിരിക്കുന്നില്ല! വാ നിറച്ചു പറയുന്നതു ലെവൻഡോവ്സ്കി എന്ന പോളിഷ് സൂപ്പർ താരത്തെക്കുറിച്ചാണ്. എന്തൊരു ഗംഭീര കളി! ഈ ലോക താരത്തിലാണു പോളണ്ടിന്റെ പ്രതീക്ഷകൾ. ആ സ്കോറിങ് മെഷീൻ നിറയൊഴിക്കുമെന്ന പ്രതീക്ഷകളിലാണു പോളണ്ടിന്റെ വരവെങ്കിലും ടീമിൽ നിന്ന് അദ്ഭുതങ്ങൾ പ്രതീക്ഷിക്കുന്നവർ ചുരുക്കമാകും. 2–ാം സ്ഥാനക്കാരായി പ്രീ ക്വാർട്ടർ പ്രവേശനമെന്നതാകും ടീമിന്റെ ആദ്യ ലക്ഷ്യം. കോച്ച് ചെസ്‌വ മിഹ്ന്യോവിച്ചിനെ സംബന്ധിച്ചിടത്തോളം ആ ലക്ഷ്യം നേടുക എളുപ്പമല്ല താനും. പ്രത്യേകിച്ചും, അത്ര ഗംഭീരമല്ലാത്ത സമീപകാല പ്രകടനങ്ങൾ പരിഗണിക്കുമ്പോൾ. 

പോളണ്ട് താരം റോബർട്ട് ലെവന്‍ഡോവ്സ്കി

∙ മുന്നേറ്റത്തിൽ കരുത്ത് 

ലെവൻഡോവ്സ്കി തന്നെ കരുത്ത്. പോളണ്ടിനായി 132 കളികളിൽ അദ്ദേഹം അടിച്ചൂ കൂട്ടിയത് 76 ഗോളുകൾ. ക്ലബ് ഫുട്ബോളിൽ ബയൺ മ്യൂണിക്കിനായി 384 കളികളിൽ സ്കോർ ചെയ്തത് 312 ഗോളുകൾ. ബയേൺ വിട്ടു ബാർസിലോണയിലേക്കു കുടിയേറിയിട്ടും ‘ലെവൻ’ മികവു തുടരുകയാണ്. ലീഗുകളിലും ലോകകപ്പ് യോഗ്യതാ റൗണ്ടുകളിലുമെല്ലാം ഗോളടിച്ചിട്ടുള്ള ലെവൻഡോവ്സ്കി ഗോളടിക്കാത്ത ടൂർണമെന്റ് ഒന്നേയുള്ളൂ; ലോകകപ്പ് ഫൈനൽ റൗണ്ട്! ഒരേയൊരു വട്ടമേ അദ്ദേഹം ലോകകപ്പ് കളിച്ചിട്ടുള്ളൂ, 2018ൽ. ഇക്കുറി ഗോളടിച്ചാൽ മാത്രം പോരാ, ടീമിനെ പരമാവധി മുന്നോട്ടു നയിക്കുകയും വേണം ഈ നായകന്. മുന്നേറ്റത്തിൽ ക്രിസ്തോഫ് പ്യാംതെക്കിനെപ്പോലുള്ള താരങ്ങളുടെ മികവും പോളണ്ടിനു കരുത്താണ്.

 ∙ മധ്യനിരയിൽ ദൗർബല്യം

പരുക്കിന്റെ കളികളിലാണു ടീമിന്റെ ആശങ്ക. ഗോൾ‍കീപ്പർ വോയ്ഷെഹ് സ്റ്റാൻസ്നെ പരുക്കിന്റെ പിടിയിലാണ്. അദ്ദേഹത്തെ ലഭ്യമായില്ലെങ്കിൽ പ്രതിരോധം സമ്മർദത്തിലാകും. ടീമിനായി 66 വട്ടം വല കാത്ത താരത്തിനു പകരം വയ്ക്കാവുന്നൊരു ഗോളിയെ കണ്ടെത്തുക എളുപ്പമാകില്ല. മധ്യനിരയുടെ ആസൂത്രണ മികവില്ലായ്മയാണു പോളിഷ് ടീമിന്റെ മറ്റൊരു വീക്നെസ്. പിയോത്‌ർ സിലിൻസ്കിയിൽ ഒതുങ്ങുന്ന മധ്യനിരയെ ശക്തമാക്കുകയാണു കോച്ചിന്റെ വെല്ലുവിളികളിലൊന്ന്. പിൻനിരയിൽ യാൻ ബെഡ്‌നാരെകും കാമിൽ ഗ്ലികും മികച്ചവരെങ്കിലും കരുത്തരായ എതിരാളികൾക്കെതിരെ പതറുന്നതും പതിവ്. 

∙ സൗദി അറേബ്യ (ഫിഫ റാങ്കിങ്– 51, പരിശീലകൻ– ഹെർവെ റെനാഡ്)

കളി ഗൾഫിലെ പരിചിത സാഹചര്യങ്ങളിലാണെങ്കിലും ഗ്രൂപ്പ് ‘സി’ യിൽ അത്യുഷ്ണം അനുഭവിക്കുന്ന ടീമാണു സൗദി അറേബ്യ. മറ്റു 3 ടീമുകളും പേരിലും പെരുമയിലും ഫിഫ റാങ്കിങ്ങിലും ഏറെ മുന്നിൽ. പോരാത്തതിന് ആദ്യ മത്സരം തന്നെ സാക്ഷാൽ അർജന്റീനയോട്. ലെവൻഡോവ്സ്കിയുടെ പോളണ്ടിനോട് അടുത്ത കളി. ഗ്രൂപ്പിലെ ചെറു ടീമെന്ന പരിമിതി മറികടക്കാനുള്ള ആത്മവിശ്വാസം പകരുകയാണു ഫ്രഞ്ചുകാരനായ പരിശീലകൻ ഹെർവെ റെനാഡിന്റെ ആദ്യ ദൗത്യം. വൻകിട ടീമുകൾ കപ്പ് സ്വപ്നം കണ്ട് എത്തുമ്പോൾ കുഞ്ഞൻ ടീമുകൾ അട്ടിമറി വിജയങ്ങൾ മോഹിക്കണമെന്നു കരുതുന്ന കോച്ചാണു റെനാഡ്. ഫിഫ റാങ്കിങ്ങിൽ 51–ാം സ്ഥാനം മാത്രമുള്ള ടീം മുൻപും ലോകകപ്പ് ഫൈനൽ റൗണ്ടുകളിൽ എത്തിയിട്ടുണ്ടെങ്കിലും വലിയ തോൽവികൾ ഏറ്റുവാങ്ങി മടങ്ങാനായിരുന്നു വിധി. ഇക്കുറി. കടുത്ത ഗ്രൂപ്പിൽപ്പെട്ടതു കൊണ്ടു തന്നെ ടീമിനു മേൽ വമ്പൻ പ്രതീക്ഷകളുടെ ഭാരമില്ല.

∙ ഒത്തിണക്കം കരുത്ത്

സമീപകാലത്തെ മോശം പ്രകടനങ്ങൾക്കൊടുവിൽ സൗഹൃദ മത്സരത്തിൽ ഐസ്‌ലൻഡിനെ തോൽപിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണു ടീം. മോറോക്കോയെ കഴിഞ്ഞ ലോകകപ്പ് ഫൈനൽ റൗണ്ടിലെത്തിച്ച കോച്ച് റെനാഡിന്റെ മികവിലാണു ടീമിന്റെ പ്രതീക്ഷ. സാംബിയ, ഐവറി കോസ്റ്റ് ടീമുകളെ ആഫ്രിക്കൻ നേഷൻസ് കപ്പ് വിജയികളാക്കിയ ചരിത്രമുള്ള പരിശീലകനാണ് അദ്ദേഹം. ക്യാപ്റ്റൻ സൽമാൻ അൽ ഫാരജ്, ലെഫ്റ്റ് വിങ്ങർ സലേം അൽ ദൗസരി തുടങ്ങിയവരുടെ മികവിലും ടീം പ്രതീക്ഷ വയ്ക്കുന്നു. മിക്ക കളിക്കാരും അൽ ഹിലാൽ ക്ലബിൽ ഒരുമിച്ചു കളിക്കുന്നവർ ആണെന്നത് ഒത്തിണക്കം വർധിപ്പിക്കുന്ന ഘടകമാണ്. 

∙ ദൗർബല്യമായി മൂർച്ചയില്ലാത്ത മുന്നേറ്റം 

ലോകകപ്പ് യോഗ്യത നേടിയ ശേഷം നടന്ന 8 രാജ്യാന്തര സൗഹൃദ മത്സരങ്ങളിൽ ടീമിനു നേടാനായതു രണ്ടു വിജയം മാത്രം. നോർത്ത് മാസിഡോണിയയ്ക്കും ഐസ്‌ലൻഡിനും എതിരെ ഒരു ഗോൾ വിജയം. ഗോൾ കണ്ടെത്തുന്നതിൽ ശൗര്യം കുറവ്. തരക്കേടില്ലാത്ത പ്രതിരോധമുണ്ടെങ്കിലും മുന്നേറ്റ നിരയുടെ മൂർച്ചയില്ലായ്മ ആശങ്കയാണ്. ലോകകപ്പിനു മുന്നോടിയായി രണ്ട് ഒരുക്ക മത്സരങ്ങൾ കൂടിയാണുള്ളത്. പാനമയ്ക്കും ക്രൊയേഷ്യയ്ക്കും എതിരെ. അതോടെ, ടീം അൽപം കൂടി മെച്ചപ്പെടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

English Summary: FIFA Qatar World Cup- Group C Analysis