രണ്ടു വ്യാഴവട്ടം മുൻപ് പാരിസ് പൂത്തുലഞ്ഞൊരു രാവിൽ അവർ ആർത്തുവിളിച്ചു: ‘സിദാൻ പ്രസിഡന്റ്’.... സ്‌താദ് ദെ ഫ്രാൻസ് മൈതാനത്തെ പുൽത്തകിടിയിൽ ബ്രസീലിനെ തകർത്ത് ഫ്രാൻസ് ലോക ഫുട്‌ബോൾ കിരീടം നേടിയത് ആഘോഷിക്കുകയായിരുന്നു നഗരവീഥികളിൽ നിറഞ്ഞുകവിഞ്ഞ ഫ്രഞ്ച് ജനത. അൾജീരിയയിൽനിന്നു കുടിയേറിയ തൊഴിലാളിയുടെ മകൻ സിനദിൻ സിദാൻ അവരുടെ മനസ്സിൽ രാജ്യത്തോളം വളർന്നെന്നു വെളിവാക്കുന്നതായിരുന്നു ആരാധകരുടെ ആവേശം നുരഞ്ഞുപൊങ്ങുന്ന വാക്കുകൾ: മെഴ്‌സി സീസു, മെഴ്‌സി (നന്ദി സീസു, നന്ദി..) 1998ലെ ഫൈനലിൽ സിദാന്റെ കഷണ്ടിത്തലയിൽനിന്ന് ബ്രസീലിന്റെ വല കുലുക്കി കടന്നുപോയ രണ്ടു ഗോളുകളിലൂടെ ഫ്രാൻസ് ഫുട്ബോൾ ലോകകിരീടത്തിൽ ആദ്യമായി മുത്തമിട്ടു. മനോഹരമായി പന്തു കളിക്കുന്നവരെന്ന ഖ്യാതിയുണ്ടെങ്കിലും അക്കാലമത്രയും കയ്യെത്തുന്നതിനുമപ്പുറത്തു നിന്ന ഈ നേട്ടം അനേകം തലമുറകളുടെ സ്വപ്നസാക്ഷാത്കാരമായിരുന്നു. അതിനും വർഷങ്ങൾക്കു മുൻപ് മിഷേൽ പ്ലാറ്റിനി എന്ന മാന്ത്രികതാരത്തിലൂടെ സ്വന്തമാകുമെന്ന് അവർ കിനാവു കണ്ട കിരീടത്തിൽ മുത്തമിടാനുള്ള ഭാഗ്യം സിദാനും തിയറി ഒൻറിയും ഇപ്പോഴത്തെ ഫ്രഞ്ച് കോച്ചും 98ലെ ക്യാപ്റ്റനുമായ ദിദിയെ ദെഷാമുമൊക്കെ ഉൾപ്പെടുന്ന സുവർണ തലമുറയ്ക്കായിരുന്നു. തൊട്ടടുത്ത ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ സെനഗലിനോടും അവസാന മത്സരത്തിൽ ഡെൻമാർക്കിനോടും കീഴടങ്ങി ഒരു പോയിന്റ് മാത്രം നേടി ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ തലകുനിച്ചു മടങ്ങിയും അതേ ഫ്രാൻസ് ആരാധകരെ ഞെട്ടിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടു വ്യാഴവട്ടം മുൻപ് പാരിസ് പൂത്തുലഞ്ഞൊരു രാവിൽ അവർ ആർത്തുവിളിച്ചു: ‘സിദാൻ പ്രസിഡന്റ്’.... സ്‌താദ് ദെ ഫ്രാൻസ് മൈതാനത്തെ പുൽത്തകിടിയിൽ ബ്രസീലിനെ തകർത്ത് ഫ്രാൻസ് ലോക ഫുട്‌ബോൾ കിരീടം നേടിയത് ആഘോഷിക്കുകയായിരുന്നു നഗരവീഥികളിൽ നിറഞ്ഞുകവിഞ്ഞ ഫ്രഞ്ച് ജനത. അൾജീരിയയിൽനിന്നു കുടിയേറിയ തൊഴിലാളിയുടെ മകൻ സിനദിൻ സിദാൻ അവരുടെ മനസ്സിൽ രാജ്യത്തോളം വളർന്നെന്നു വെളിവാക്കുന്നതായിരുന്നു ആരാധകരുടെ ആവേശം നുരഞ്ഞുപൊങ്ങുന്ന വാക്കുകൾ: മെഴ്‌സി സീസു, മെഴ്‌സി (നന്ദി സീസു, നന്ദി..)

1998ലെ ഫൈനലിൽ സിദാന്റെ കഷണ്ടിത്തലയിൽനിന്ന് ബ്രസീലിന്റെ വല കുലുക്കി കടന്നുപോയ രണ്ടു ഗോളുകളിലൂടെ ഫ്രാൻസ് ഫുട്ബോൾ ലോകകിരീടത്തിൽ ആദ്യമായി മുത്തമിട്ടു. മനോഹരമായി പന്തു കളിക്കുന്നവരെന്ന ഖ്യാതിയുണ്ടെങ്കിലും അക്കാലമത്രയും കയ്യെത്തുന്നതിനുമപ്പുറത്തു നിന്ന ഈ നേട്ടം അനേകം തലമുറകളുടെ സ്വപ്നസാക്ഷാത്കാരമായിരുന്നു. അതിനും വർഷങ്ങൾക്കു മുൻപ് മിഷേൽ പ്ലാറ്റിനി എന്ന മാന്ത്രികതാരത്തിലൂടെ സ്വന്തമാകുമെന്ന് അവർ കിനാവു കണ്ട കിരീടത്തിൽ മുത്തമിടാനുള്ള ഭാഗ്യം സിദാനും തിയറി ഒൻറിയും ഇപ്പോഴത്തെ ഫ്രഞ്ച് കോച്ചും 98ലെ ക്യാപ്റ്റനുമായ ദിദിയെ ദെഷാമുമൊക്കെ ഉൾപ്പെടുന്ന സുവർണ തലമുറയ്ക്കായിരുന്നു. തൊട്ടടുത്ത ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ സെനഗലിനോടും അവസാന മത്സരത്തിൽ ഡെൻമാർക്കിനോടും കീഴടങ്ങി ഒരു പോയിന്റ് മാത്രം നേടി ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ തലകുനിച്ചു മടങ്ങിയും അതേ ഫ്രാൻസ് ആരാധകരെ ഞെട്ടിച്ചു. 

2006ലെ ലോകകപ്പ് ഫൈനലിനിടെ മാർക്കോ മറ്റരാസിയെ തലകൊണ്ട് ഇടിച്ചിടുന്ന സിനദീൻ സിദാൻ.
ADVERTISEMENT

പക്ഷേ 2006 ലോകകപ്പിൽ ബർലിനിൽ ഇറ്റലിക്കെതിരെ ഫ്രാൻസ് ഒരിക്കൽക്കൂടി ലോകകപ്പ് വിജയത്തിനടുത്തെത്തിയെങ്കിലും, സിദാൻ അസൂറികളുടെ പ്രതിരോധതാരം മാർക്കോ മറ്റരാസിയെ തലകൊണ്ട് ഇടിച്ച സംഭവത്തിന്റെ നടുക്കത്തിനു പിന്നാലെ പെനൽറ്റി ഷൂട്ടൗട്ടിൽ കിരീടം നഷ്ടമായി. തുടർന്ന് സ്പെയിനിലേക്കും ജർമനിയിലേക്കുമൊക്കെ യാത്ര ചെയ്ത ലോകകിരീടം 4 വർഷം മുൻപ് ഒരിക്കൽക്കൂടി ഫ്രഞ്ച് ജനത നെഞ്ചോടു ചേർത്തു. മോസ്കോ മഹാനഗരത്തിലെ ലുഷ്നികി സ്റ്റേഡിയത്തിന്റെ ആകാശത്തിലേക്ക് ഫ്രഞ്ച് നായകൻ ഹ്യൂഗോ ലോറിസ് ആ ട്രോഫി എടുത്തുയർത്തിയതിന്റെ സുവർണസ്മരണയിലാണ് ആരാധകലോകമിപ്പോഴും. ‘അലെ ലെ ബ്ലൂ..’ എന്ന് ആർത്തുവിളിക്കുന്ന ആരാധകരുടെ പ്രിയതാരമായി കിലിയൻ എംബപെ എന്ന പത്തൊൻപതുകാരൻ താരം വളർന്നത് ആ ലോകകപ്പിലാണ്. പക്ഷേ ഫ്രഞ്ച് ആരാധകരെ ആശങ്കപ്പെടുത്തുന്ന മറ്റൊരു ഫാക്ടർ കൂടിയുണ്ട്. 2010 മുതൽ നടന്ന മൂന്ന് ലോകകപ്പുകളിലും ചാംപ്യന്മാരായി എത്തിയ ടീമുകൾ ഗ്രൂപ്പ് ഘട്ടം കടന്നിട്ടില്ല. 2010ൽ ഇറ്റലി, 2014ൽ സ്പെയ്ൻ, 2018ൽ ജർമനി എന്നിവർ ‘ചാംപ്യൻശാപ’ത്തിന് ഇരകളായി. ഒരിക്കൽ പിണഞ്ഞ ചാംപ്യൻ ശാപം അതിജീവിക്കുന്നതിലും ഖത്തറിൽ ഫ്രാൻസ് ഏറെ ശ്രദ്ധാലുക്കളായിരിക്കുമെന്നു തീർച്ച.  

∙ ചരിത്രത്തിന്റെ ചൂണ്ടുവിരൽ

പ്രതിഭ കൊണ്ടും തന്ത്രജ്ഞത കൊണ്ടും ലോകഫുട്ബോളിന്റെ നെറുകയിലാണ് തങ്ങളെന്ന ഫ്രാൻസ് ടീമിന്റെ ആ പ്രഖ്യാപനത്തിനു നാലര വർഷത്തോളം പ്രായമായിക്കഴിഞ്ഞു. റഷ്യയുടെ തണുത്ത സായാഹ്നങ്ങളിൽനിന്ന് ഖത്തറിലെ ഊഷ്മളമായ അറേബ്യൻ രാവുകളിലേക്ക് ചേക്കേറിയ ലോകകപ്പ് ടൂർണമെന്റിൽ അതേ മാന്ത്രികപ്രഭാവം ഫ്രാൻസിനു നിലനിർത്താനാകുമോ? 2018ലെ ഫൈനലിൽ 4–2ന് ക്രൊയേഷ്യയെ തോൽപിക്കുന്നതിനു മുൻപ് അർജന്റീന, യുറഗ്വായ്, ബൽജിയം തുടങ്ങിയ കരുത്തുറ്റ ടീമുകളെ നിഷ്പ്രഭരാക്കിയ മികവ് ഇക്കുറിയും ആവർത്തിക്കാനാകുമോ? ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾക്കായി ചരിത്രത്തെ കൂട്ടുപിടിച്ചാൽ ഫ്രഞ്ച് ജനത നിരാശരായേക്കും. കാരണം, 1958, 1962 ലോകകപ്പുകളിൽ ബ്രസീൽ വിജയിച്ചതിനു ശേഷം ഒരു രാജ്യത്തിനും ലോകകിരീടം അടുത്തടുത്ത ടൂർണമെന്റുകളിൽ നേടാൻ കഴിഞ്ഞിട്ടില്ല. ബ്രസീലിനു മുൻപ് 1934, 38 ലോകകപ്പുകളിൽ ഇറ്റലിയും തുടരെ കിരീടനേട്ടം ആഘോഷിച്ചിരുന്നു. എന്നുവച്ച് ഫ്രഞ്ച് പ്രതീക്ഷ കൈവിടേണ്ടതുണ്ടോ എന്നു ചോദിച്ചാൽ അതും വേണ്ട എന്നാണ് ഉത്തരം. കാരണം കാര്യങ്ങൾ ഒത്തുവന്നാൽ 6 പതിറ്റാണ്ടിനു ശേഷം ചരിത്രം തിരുത്തിക്കുറിക്കാനുള്ള ശേഷി ഈ ടീമിനുണ്ട്.

∙ ആദ്യ കടമ്പകൾ

ADVERTISEMENT

ഖത്തർ ലോകകപ്പിൽ ഓസ്ട്രേലിയ, ഡെൻമാർക്ക്, തുനീസിയ എന്നീ ടീമുകളടങ്ങുന്ന ഗ്രൂപ്പ് ഡിയിലാണ് ഫ്രാൻസ്. ദൗർബല്യങ്ങൾ ചിലതൊക്കെയുണ്ടെങ്കിലും ഗ്രൂപ്പ് ഘട്ടത്തിൽനിന്ന് നോക്കൗട്ടിലേക്ക് ഫ്രാൻസ് യോഗ്യത നേടുമെന്നാണ് കരുതപ്പെടുന്നത്. സമീപകാലത്ത് യുവേഫ നേഷൻസ് ലീഗിൽ നടത്തിയ പ്രകടനങ്ങൾ നിരാശാജനകമാണെങ്കിലും ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഫ്രാൻസിന്റെ നീലപ്പട മികവു കാട്ടിയിരുന്നു. യുക്രെയ്ൻ, ഫിൻലൻ‍ഡ്, ബോസ്നിയ–ഹെർസഗോവിന, കസഖ്സ്ഥാൻ എന്നീ ടീമുകളടങ്ങുന്ന ഗ്രൂപ്പിൽനിന്ന് പരാജയമറിയാതെയാണ് ഖത്തറിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. ബലോൻ ദ് ഓർ ജേതാവ് കരിം ബെൻസേമ, കിലിയൻ എംബപെ, അന്റോയ്ൻ ഗ്രീസ്മാൻ എന്നിവർ ചേർന്ന് 14 ഗോളുകൾ സ്കോർ ചെയ്തു. പക്ഷേ, നേഷൻസ് ലീഗിൽ ഈ മികവ് ആവർത്തിക്കാനായില്ല. എ1 ഗ്രൂപ്പിൽ ക്രൊയേഷ്യയ്ക്കും ഡെൻമാർക്കിനും പിന്നിൽ മൂന്നാം സ്ഥാനത്താണ് ഫ്രാൻസ്. ഫോം വീണ്ടെടുത്ത് ആദ്യ റൗണ്ട് മത്സരങ്ങൾ ജയിക്കുകയാണ് കോച്ച് ദെഷോമിന്റെ ആദ്യ ലക്ഷ്യം.

പോഗ്ബ, കാന്റെ

∙ തിരിച്ചടിയായി പരുക്ക്

കഴിഞ്ഞ ലോകകപ്പിൽ നിർണായക സാന്നിധ്യങ്ങളായിരുന്ന മിഡ്ഫീൽഡർമാർ പോൾ പോഗ്ബയും എൻഗോളോ കാന്റെയും പരുക്കുമൂലം പുറത്തായത് വൻ തിരിച്ചടിയാണ്. ഭാവനാപൂർണമായ നീക്കങ്ങളിലൂടെ മധ്യനിര നിയന്ത്രിച്ചിരുന്ന പോഗ്ബയുടെയും ഹോൾഡിങ് മിഡ്ഫീൽഡർ പൊസിഷനിൽ അതുല്യനായ കാന്റെയുടെയും അസാന്നിധ്യം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ മറികടക്കുകയെന്നതാണ് പ്രധാന വെല്ലുവിളി. യുവതാരങ്ങളായ ഓറീലിയൻ ചൗവാമെനി, എഡ്വേർഡോ കമവിംഗ എന്നിവർ ഇതിനകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ടെങ്കിലും മധ്യനിരയിൽ പോഗ്ബയുടെയും കാന്റെയുടെയും പകരക്കാരാകുമോ എന്നു കണ്ടറിയണം. ഡിഫൻഡർ ചെൽസി താരം വെസ്‌‌ലി ഫൊഫാനയും പരുക്കുമൂലും പുറത്താണ്. പ്രതിരോധനിരയിലെ ശക്തിദുർഗമായ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റാഫേൽ വരാന് ലോകകപ്പിനു മുൻപ് പരുക്കു ഭേദമാകുമെന്ന ശുഭപ്രതീക്ഷയും ടീമിനുണ്ട്.

∙ മുന്നിലും പിന്നിലും പ്രതീക്ഷ

ADVERTISEMENT

അതിശക്തമായ മുന്നേറ്റനിരയും വിടവില്ലാത്ത പ്രതിരോധവുമാണ് ഫ്രാൻസിനെ അപകടകാരികളാക്കുന്നത്. ബെൻസേമ, എംബപെ, ഗ്രീസ്മാൻ എന്നിവരെക്കൂടാതെ വെറ്ററൻ സ്ട്രൈക്കർ ഒളിവർ ജിരൂദും മികച്ച ഫോമിലാണ്. അടുത്ത കാലത്തായി ടീമിൽ പതിവുകാരനല്ലെങ്കിലും അന്തിമ ടീമിൽ ജിരൂദിനെ ദെഷാം ഉൾപ്പെടുത്തിയേക്കുമെന്നാണ് സൂചന. കഴിഞ്ഞ യൂറോ കപ്പ് പ്രീക്വാർട്ടറിന്റെ ഷൂട്ടൗട്ടിൽ സ്പോട്ട് കിക്ക് പാഴാക്കിയതിന്റെ പ്രായശ്ചിത്തം ചെയ്യാനുള്ള അവസരമാണ് എംപബെക്ക് ഈ ലോകകപ്പ്. അതിവേഗവും മൂർച്ചയേറിയ ഫിനിഷിങ്ങും വഴി ഗോളുകൾ അടിച്ചുകൂട്ടുന്ന താരത്തിലാണ് ഫ്രാൻസിന്റെ ഏറ്റവും വലിയ പ്രതീക്ഷ. റയൽ മഡ്രിഡിന്റെ ഇതിഹാസതാരനിരയിലേക്ക് ഉയർന്നു കഴിഞ്ഞ ബെൻസേമയും രാജ്യാന്തര മത്സരങ്ങളിൽ തിളങ്ങുന്ന ഗ്രീസ്മാനും ഫോമിലെത്തിയാൽ ദെഷാമിന്റെ തലവേദനകൾ കുറഞ്ഞു തുടങ്ങും. ഉസ്മാൻ ഡെംബെലെയാണ് മുന്നേറ്റനിരയിൽ ഇടം ലഭിക്കാവുന്ന മറ്റൊരു താരം.

പരിചയസമ്പന്നനായ ക്യാപ്റ്റൻ ഹ്യൂഗോ ലോറിസിന്റെ കരങ്ങളിൽ ഗോൾവലയം ഏറെക്കുറെ ഭദ്രമാണ്. പ്രതിരോധനിരയിൽ ജൂൾ കോൺഡെ, റാഫേൽ വരാൻ, ലൂക്കാസ് ഹെർണാണ്ടസ്, ബെഞ്ചമിൻ പവാർദ്, എന്നിവർ ഇറങ്ങിയേക്കും. ഏറ്റവും നിർണായകമാവുക കമവിംഗ, ചൗവാമെനി, അഡ്രിയൻ റാബിയോ, തിയോ ഹെർണാണ്ടസ് മാറ്റിയോ ഗൻഡോസി തുടങ്ങിയവരടങ്ങുന്ന മധ്യനിരയുടെ പ്രകടനമാണ്.

English Summay: FIFA World Cup 2022: Decoding the squad of France