കൊൽക്കത്ത∙ ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ ബാബു മണി (59) അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലായിരുന്നു. ഇന്ത്യയിലെ മികച്ച വിങ്ങർമാരിൽ ഒരാളായിരുന്ന ബാബു മണി 1984ൽ കൊൽക്കത്തയിൽ നടന്ന നെഹ്റു കപ്പ് ടൂർണമെന്റിൽ അർജന്റീനയ്ക്കെതിരെയാണ് രാജ്യാന്ത ഫുട്ബോളിൽ അരങ്ങേറിയത്. 55 മത്സരങ്ങളിൽ ഇന്ത്യയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത∙ ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ ബാബു മണി (59) അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലായിരുന്നു. ഇന്ത്യയിലെ മികച്ച വിങ്ങർമാരിൽ ഒരാളായിരുന്ന ബാബു മണി 1984ൽ കൊൽക്കത്തയിൽ നടന്ന നെഹ്റു കപ്പ് ടൂർണമെന്റിൽ അർജന്റീനയ്ക്കെതിരെയാണ് രാജ്യാന്ത ഫുട്ബോളിൽ അരങ്ങേറിയത്. 55 മത്സരങ്ങളിൽ ഇന്ത്യയുടെ ജഴ്സിയണിഞ്ഞിട്ടുണ്ട് ഈ കർണാടക സ്വദേശി. 1984ൽ എഎഫ്സി ഏഷ്യൻ കപ്പ് ടൂർണമെന്റിൽ കളിച്ചിട്ടുണ്ട്. 1985, 87 വർഷങ്ങളിൽ സാഫ് ഗെയിംസ് ഫുട്ബോളിൽ സ്വർണം നേടിയ ഇന്ത്യൻ ടീമുകളിൽ അംഗമായിരുന്നു. 

84ലെ എഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ യെമനിനെതിരെ നേടിയ ഉജ്വല വിജയത്തിൽ ഇന്ത്യയ്ക്കു വേണ്ടി ഗോൾ നേടിയ 4 താരങ്ങളിൽ ഒരാളായിരുന്നു. ജൂനിയർ നാഷനൽ മത്സരങ്ങളിലും സന്തോഷ് ട്രോഫി പോരാട്ടങ്ങളിലും കേരളത്തിന്റെ മണ്ണിൽ കളിച്ചിട്ടുള്ള ബാബു മണി 1987ൽ കോഴിക്കോട്ടു നടന്ന നെഹ്റു കപ്പ് ടൂർണമെന്റിൽ ഇന്ത്യൻ നിരയിലുണ്ടായിരുന്നു. 1986, 88 വർഷങ്ങളിൽ സന്തോഷ് ട്രോഫി ജേതാക്കളായ ബംഗാൾ ടീമിൽ അംഗമായിരുന്നു. കൊൽക്കത്തയിലെ മുഹമ്മദൻ സ്പോർട്ടിങ്, മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്.  ബാബു മണിയുടെ നിര്യാണത്തിൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബേയും സെക്രട്ടറി ജനറൽ ഷാജി പ്രഭാകരനും അനുശോചിച്ചു.

ADVERTISEMENT

English Summary: Former indian football team captain Babu Mani passes away