ലോകകപ്പിൽ കളി നിയന്ത്രിച്ചിട്ടുള്ള 2 റഫറിമാരുടെ പേരുകൾ ലഹരി മാഫിയയുമായി ചേർത്തു വായിക്കപ്പെടുന്നതാണ്. ആദ്യത്തെയാൾ ഖത്തർ ലോകകപ്പിൽ സൗദി അറേബ്യയ്ക്കെതിരായുള്ള അർജന്റീനയുടെ ഉദ്ഘാടന മത്സരത്തിൽ കളി നിയന്ത്രിച്ചു. യൂറോപ്പിലെ ഏറ്റവും മികച്ച റഫറിമാരിൽ ഒരാളെന്ന ഖ്യാതിയുള്ള ഇദ്ദേഹത്തിന്റെ പേര് സ്ലാവിസ് വിൻചിച്ച്. സ്ലൊവേനിയക്കാരനാണ്. ഭൂതകാലത്തിന്റെ പേരിലാണ് വിൻചിച്ച് വീണ്ടും വാർത്തകളിൽ നിറയുന്നത്. ലൈംഗികത്തൊഴിലാളികൾക്കും ലഹരി മരുന്നു മാഫിയ തലവനുമൊപ്പം 2020ൽ ബോസ്‌നിയയിൽനിന്ന് വിൻചിച്ച് പൊലീസ് പിടിയിലായിരുന്നു. ‘തന്റേതല്ലാത്ത പിഴവിന്റെ’ പേരിൽ ഒരിക്കൽ ക്രൂശിക്കപ്പെട്ട അദ്ദേഹം നിരപരാധിത്വം തെളിയിച്ചു കളിക്കളത്തിലേക്കു മടങ്ങിയെത്തി. ലയണൽ മെസ്സി ഉൾപ്പെട്ട കളി നിയന്ത്രിച്ചു ചരിത്രമെഴുതി. 2010ൽ 6 കിലോഗ്രാം ഹെറോയിനുമായി ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിൽവച്ച് അറസ്റ്റ് ചെയ്യപ്പെട്ട മറ്റൊരു മുൻ റഫറിയാണ് രണ്ടാമത്തെയാൾ. ‘ബൈറൺ മൊണേറോ’– ഇറ്റലി ഈ ലോകകപ്പിനില്ലെങ്കിലും, ഏത് ഉറക്കത്തിൽ ചോദിച്ചാലും അവരുടെ ഫുട്ബോൾ ആരാധകര്‍ മറക്കാനിടയില്ലാത്ത പേര്. ജപ്പാനിലും ദക്ഷിണ കൊറിയയിലുമായി നടന്ന 2002 ലോകകപ്പിലെ കളി നിയന്ത്രണത്തിന്റെ പേരിൽ കുപ്രസിദ്ധി നേടിയ റഫറി. ദക്ഷിണ കൊറിയയ്ക്കെതിരായ പ്രീ ക്വാർട്ടറിൽ അസൂറിപ്പടയുടെ ഉറച്ച ജയം നിഷേധിച്ചത് ഇദ്ദേഹത്തിന്റെ പക്ഷപാതപരമായ തീരുമാനങ്ങളായിരുന്നെന്ന് ഇറ്റാലിയൻ ഫുട്ബോൾ ആരാധകർ ഇന്നും ഉറച്ചു വിശ്വസിക്കുന്നു. ദക്ഷിണ കൊറിയയ്ക്ക് അനുവദിച്ച ‘ഇല്ലാത്ത’ പെനൽറ്റി , സൂപ്പർ താരം ഫ്ലാൻസിസ്കോ ടോട്ടിക്ക് അനാവശ്യ 2–ാം മഞ്ഞക്കാർഡ്, ഓഫ്സൈഡിന്റെ പേരിൽ തൊമാസിയുടെ ഗോൾ നിഷേധം.. ഇങ്ങനെ നീളുന്നു ഇദ്ദേഹത്തിനെതിരെ ഇറ്റലിക്കാർ ഉയർത്തിയ ആരോപണങ്ങള്‍. ഈ 2 റഫറിമാർ തമ്മിൽ മറ്റൊരു സാദൃശ്യം കൂടിയുണ്ട്. ദക്ഷിണ കൊറിയയ്ക്കു മുന്നിൽ ഇറ്റലി മുട്ടുകുത്തിയപ്പോൾ റഫറി മൊണേറോ ആയിരുന്നെങ്കിൽ സൗദിക്കു മുന്നിൽ അർജന്റീന മറന്ന കളിയുടെ നിയന്ത്രണം വിൻചിച്ചിനായിരുന്നു. ഫുട്ബോൾ ലോകംതന്നെ ഞെട്ടിയ 2 വമ്പൻ അട്ടിമറികൾ!

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകകപ്പിൽ കളി നിയന്ത്രിച്ചിട്ടുള്ള 2 റഫറിമാരുടെ പേരുകൾ ലഹരി മാഫിയയുമായി ചേർത്തു വായിക്കപ്പെടുന്നതാണ്. ആദ്യത്തെയാൾ ഖത്തർ ലോകകപ്പിൽ സൗദി അറേബ്യയ്ക്കെതിരായുള്ള അർജന്റീനയുടെ ഉദ്ഘാടന മത്സരത്തിൽ കളി നിയന്ത്രിച്ചു. യൂറോപ്പിലെ ഏറ്റവും മികച്ച റഫറിമാരിൽ ഒരാളെന്ന ഖ്യാതിയുള്ള ഇദ്ദേഹത്തിന്റെ പേര് സ്ലാവിസ് വിൻചിച്ച്. സ്ലോവേനിയക്കാരനാണ്. ഭൂതകാലത്തിന്റെ പേരിലാണ് വിൻചിച്ച് വീണ്ടും വാർത്തകളിൽ നിറയുന്നത്. ലൈംഗികത്തൊഴിലാളികൾക്കും ലഹരി മരുന്നു മാഫിയ തലവനുമൊപ്പം 2020ൽ ബോസ്‌നിയയിൽനിന്ന് വിൻചിച്ച് പൊലീസ് പിടിയിലായിരുന്നു. ‘തന്റേതല്ലാത്ത പിഴവിന്റെ’ പേരിൽ ഒരിക്കൽ ക്രൂശിക്കപ്പെട്ട അദ്ദേഹം നിരപരാധിത്വം തെളിയിച്ചു കളിക്കളത്തിലേക്കു മടങ്ങിയെത്തി. ലയണൽ മെസ്സി ഉൾപ്പെട്ട കളി നിയന്ത്രിച്ചു ചരിത്രമെഴുതി.  2010ൽ 6 കിലോഗ്രാം ഹെറോയിനുമായി ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിൽവച്ച് അറസ്റ്റ് ചെയ്യപ്പെട്ട മറ്റൊരു മുൻ റഫറിയാണ് രണ്ടാമത്തെയാൾ. ‘ബൈറൺ മൊണേറോ’– ഇറ്റലി ഈ ലോകകപ്പിനില്ലെങ്കിലും,  ഏത് ഉറക്കത്തിൽ ചോദിച്ചാലും അവരുടെ ഫുട്ബോൾ ആരാധകര്‍ മറക്കാനിടയില്ലാത്ത പേര്. ജപ്പാനിലും ദക്ഷിണ കൊറിയയിലുമായി നടന്ന 2002 ലോകകപ്പിലെ കളി നിയന്ത്രണത്തിന്റെ പേരിൽ കുപ്രസിദ്ധി നേടിയ റഫറി. ദക്ഷിണ കൊറിയയ്ക്കെതിരായ പ്രീ ക്വാർട്ടറിൽ അസൂറിപ്പടയുടെ ഉറച്ച ജയം നിഷേധിച്ചത് ഇദ്ദേഹത്തിന്റെ പക്ഷപാതപരമായ തീരുമാനങ്ങളായിരുന്നെന്ന് ഇറ്റാലിയൻ ഫുട്ബോൾ ആരാധകർ ഇന്നും ഉറച്ചു വിശ്വസിക്കുന്നു. ദക്ഷിണ കൊറിയയ്ക്ക് അനുവദിച്ച ‘ഇല്ലാത്ത’ പെനൽറ്റി , സൂപ്പർ താരം ഫ്ലാൻസിസ്കോ ടോട്ടിക്ക് അനാവശ്യ 2–ാം മഞ്ഞക്കാർഡ്, ഓഫ്സൈഡിന്റെ പേരിൽ തൊമാസിയുടെ ഗോൾ നിഷേധം.. ഇങ്ങനെ നീളുന്നു ഇദ്ദേഹത്തിനെതിരെ ഇറ്റലിക്കാർ ഉയർത്തിയ ആരോപണങ്ങള്‍. ഈ 2 റഫറിമാർ തമ്മിൽ മറ്റൊരു സാദൃശ്യം കൂടിയുണ്ട്. ദക്ഷിണ കൊറിയയ്ക്കു മുന്നിൽ ഇറ്റലി മുട്ടുകുത്തിയപ്പോൾ റഫറി മൊണേറോ ആയിരുന്നെങ്കിൽ സൗദിക്കു മുന്നിൽ അർജന്റീന മറന്ന കളിയുടെ നിയന്ത്രണം വിൻചിച്ചിനായിരുന്നു. ഫുട്ബോൾ ലോകംതന്നെ ഞെട്ടിയ 2 വമ്പൻ അട്ടിമറികൾ!

2003ൽ മൊണേറോ റഫറിയിങ് കരിയർ അവസാനിപ്പിച്ചിരുന്നു. ലഹരിമരുന്നു കൈവശം വച്ച കേസിൽ 2 വർഷം തടവുശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ മൊണേറോ ഇപ്പോൾ എന്തു ചെയ്യുകയാണെന്നറിയാമോ? റഫറിയിങ്ങിലെ പിഴവുകൾ വിശകലനം ചെയ്യുന്ന ടെലിവിഷൻ ഷോ നടത്തുന്നു. ചെയ്യാത്ത തെറ്റിന്റെ പേരിൽ ഒരിക്കൽ ക്രൂശിക്കപ്പെട്ട വിൻചിച്ച് ഇപ്പോഴും ഇഷ്ടപ്പെട്ട ജോലി തുടരുകയാണ്. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ആവർത്തിക്കുന്ന മൊണേറോ ആകട്ടെ, ഇപ്പോഴും മറ്റുള്ളവരുടെ പിഴവുകൾ ചൂണ്ടിക്കാട്ടുന്നു.

സൗദി അറേബ്യയ്ക്കെതിരെ മെസ്സിയുടെ ഗോൾനേട്ടം.
ADVERTISEMENT

∙ ‘ലൈംഗികത്തൊഴിലാളികൾ, മയക്കുമരുന്ന്, കൊള്ളത്തലവൻ’

ബോസ്‌നിയയിലെ ഫാം ഹൗസിൽനിന്ന് പെൺവാണിഭ സംഘത്തിനൊപ്പം 2020ൽ പിടിയിലായതിനു ശേഷം വിൻചിച്ച് മാധ്യമങ്ങളോടു പറഞ്ഞതിങ്ങനെ, ‘കഷ്ടകാലത്തിനാണ് ആ സമയത്ത് ഞാൻ അവിടെ എത്തിപ്പെട്ടത്. ബോസ്‌നിയ ആൻഡ് ഹെർസിഗോവിനയിൽ എനിക്ക് സ്വന്തമായി കമ്പനിയുണ്ട്. ഒരു ബിസിനസ് ആവശ്യത്തിനായി ബോസ്‌നിയയിൽ എത്തിയ ഞാൻ ഉച്ചയൂണിനായുള്ള ക്ഷണം സ്വീകരിക്കുക മാത്രമാണുണ്ടായത്. അത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പിഴവായി മാറി. അതിൽ ഞാൻ ഖേദിക്കുന്നു. എന്നെ ക്ഷണിച്ചവർക്കൊപ്പം ഒരു മേശപ്പുറത്ത് ഇരിക്കുകയായിരുന്നു ഞാൻ. പൊടുന്നനെ പൊലീസ് അവിടേയ്ക്കെത്തി. അറസ്റ്റിലാകുകയോ കേസ് ചാർജ് ചെയ്യപ്പെടുകയോ ചെയ്ത ആരുമായും എനിക്കോ എന്റെ എന്റെ ബിസിനസ് പങ്കാളികൾക്കോ യാതൊരു ബന്ധവുമില്ല, നിരപരാധിയാണെന്നു ബോധ്യമായതോടെ പൊലീസ് എന്നെ വിട്ടയച്ചു.’

9 സ്ത്രീകൾ, ക്രിമിനൽ റെക്കോർഡോടു കൂടിയ 26 പേർ, തോക്ക് അടക്കമുള്ള ആയുധങ്ങൾ,  മാരക ലഹരി ഉൽപന്നമായ കൊക്കെയ്ന്‍ എന്നിവയ്ക്കൊപ്പമാണ് അദ്ദേഹം പൊലീസിന്റെ പിടിയിലായത്. വിൻചിച്ച് പൊലീസ്് കസ്റ്റഡിയിലായ വാർത്തയ്ക്ക് യൂറോപ്പിൽ വലിയ പ്രചാരമാണു ലഭിച്ചത്. 

2002 ലോകകപ്പിലെ പ്രീ ക്വാർട്ടറിലെ ഇറ്റലി– ദക്ഷിണ കൊറിയ മത്സരത്തിനിടെ ബൈറൻ മൊണേറോയോട് തട്ടിക്കയറുന്ന ഇറ്റാലിയൻ താരങ്ങൾ, വിൻചിച്ച്.

കൈകൾ പിന്നിൽ കെട്ടിയ നിലയിൽ ഒരു കിടക്കയയ്ക്കു ചുറ്റും കൂറേ ആളുകള്‍, തോക്കുധാരികളായ ചിലർ, പുറത്തെ സ്വിമ്മിങ് പൂളിൽ നീന്തിത്തുടിക്കുന്ന സ്ത്രീകൾ എന്നിവർ അടങ്ങുന്ന സീൻ ഫുട്ടേജ് സ്ലോവേനിയൻ വാർത്താ ചാനലുകൾ പുറത്തുവിട്ടു. വീട്ടിൽനിന്നു 14 പായ്ക്കറ്റി കൊക്കെയ്ൻ, 10 തോക്കുകൾ, ബുള്ളറ്റ് പ്രൂഫ് ജായ്ക്കറ്റുകൾ, ഫോണുകൾ, ലാപ്ടോപ്പുകൾ 10,000 യൂറോയിൽ അധികം മൂല്യം വരുന്ന വിദേശ കറൻസി എന്നിവ പരിശോധനയിൽ പിടിച്ചെടുത്തതായി പൊലീസ് വാർത്താക്കുറിപ്പിറക്കി. സ്ലൊവേനിയയിലെ ഏറ്റവും മികച്ച റഫറിയായി വിലയിരുത്തപ്പെടുന്ന വിൻചിച്ചിനെ റഫറികളുടെ ദേശീയ അസോസിയേഷനും കൈവിട്ടില്ല. ‘തെറ്റായ സമയത്ത് തെറ്റായ സ്ഥലത്ത് എത്തിയതു മാത്രമാണ് അദ്ദേഹം ചെയ്ത കുറ്റം എന്ന് ഫുട്ബോൾ അസോസിയേഷനും അഭിപ്രായപ്പെട്ടു. പിന്നാലെ അദ്ദേഹം ഔദ്യോഗികമായി കുറ്റവിമുക്തനാക്കപ്പെട്ടു. 

ADVERTISEMENT

2010 ലാണ് രാജ്യാന്തര റഫറിയിങ്ങിനുള്ള ഫിഫയുടെ അംഗീകാരം വിൻചിച്ചിനു ലഭിക്കുന്നത്. ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ അടക്കം സജീവ സാന്നിധ്യവുമായിരുന്നു അദ്ദേഹം. 2016, 2021 യൂറോ കപ്പുകൾ, 2022 ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങൾ എന്നിവ മുൻപു നിയന്ത്രിച്ചിട്ടുള്ള അദ്ദേഹം ഇപ്പോൾ അവസാന റൗണ്ട് മത്സരങ്ങളിലേക്കു വരെയെത്തി നിൽക്കുന്നു. പക്ഷേ, പഴയ വിവാദങ്ങളുടെ പേരിൽ അദ്ദേഹത്തിനുണ്ടായ നഷ്ടം നികത്താൻ കഴിയാത്തതാണ്. കുറ്റവാളികൾക്കും പെൺവാണിഭ സംഘത്തിനുമൊപ്പം പിടിയിലായ റഫറി എന്ന ടാഗ് ലൈനും ഇന്റർനെറ്റ് സെർച്ചുകളിലും വിൻസിച്ചിന്റെ പേര് എന്നെന്നേക്കുമായി പതിഞ്ഞു. 

 തൊട്ടടുത്ത വർഷം കളിക്കളത്തിലേക്കു മടങ്ങിയെത്തിയെങ്ങിലും ഒരു മത്സരത്തിൽ 3 താരങ്ങൾക്കു ചുവപ്പുകാർഡ് നൽകിയതിനു പിന്നാലെ വീണ്ടും സസ്പെൻഷനിലായി. ഇതോടെ റഫറിയെന്ന പേരിന് കളങ്കംവന്നതായി ബോധ്യമായ അദ്ദേഹം 36–ാം വയസ്സിൽ റഫറിയിങ് കരിയറും മതിയാക്കി. യുഎസിലെ ജയിൽ ശിക്ഷയ്ക്കു ശേഷം നാട്ടിലേക്കു മടങ്ങിയതിനു ശേഷമാണ് ഫുട്ബോൾ നിരൂപകന്റെ റോളിൽ ടിവിക്കു മുന്നിലെത്തുന്നത്. 

∙ കണ്ടെടുത്തത് 6 കിലോഗ്രം ഹെറോയിൻ 

2010 സെപ്റ്റംബർ 20നാണ് കെന്നഡി വിമാനത്താവളത്തിൽവച്ച് ബൈറൻ മൊണേറോ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലാകുന്നത്. പതിവു ചോദ്യം ചെയ്യലിനിടെ പരുങ്ങലിലായതോടെ നടത്തിയ പരിശോധനയിലാണ് അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ 6 കിലോഗ്രം ഹെറോയിൻ കണ്ടെത്തിയത്. ലഹരി ഉൽപന്നങ്ങള്‍ കള്ളക്കെടുത്തു നടത്തി എന്ന കേസിൽ കോടതി അദ്ദഹത്തെ രണ്ടര വർഷത്തെ തടവിനു ശിക്ഷിച്ചു. തടവു കാലാവധി പൂർത്തിയായതോടെ അദ്ദേഹം ജന്മനാടായ ഇക്വഡോറിലേക്കു മടങ്ങി.   

ആന്ദ്രെ പിർലോയും ജിയാൻലൂജി ബുഫണും (ഫയൽ ചിത്രം)

∙ എങ്ങനെ ‘മറക്കും’ മൊണേറോയെ? 

ADVERTISEMENT

ഏഷ്യൻ വൻകരയിലെ 2002 ലോകകപ്പിൽ കിരീട സാധ്യത പോലുമുണ്ടായിരുന്ന ഇറ്റലിയുടെ അപ്രതീക്ഷിത പുറത്താകലിനു കാരണം മൊണേറോയുടെ ചെയ്തികളാണെന്നാണ് ഇപ്പോഴും ആരാധകരുടെ വിശ്വാസം. ഈ ആരോപണത്തെ സാധൂകരിക്കാൻ അവർക്കു പല കാരണങ്ങളുണ്ടുതാനും. ഇറ്റാലിയൻ താരങ്ങൾക്കു നേരെ ഉണ്ടായ കടുത്ത ടാക്കിളുകൾ കണ്ടില്ലെന്നു നടിക്കുക, മത്സരത്തിൽ എതിരാളികൾക്ക് നൽകിയ അനാവശ്യ പെനൽറ്റി, എക്ട്രാ ടൈമിൽ ഡൈവ് ചെയ്ത കുറ്റത്തിന് സൂപ്പർ താരം ഫ്രാൻസിസ്കോ ടോട്ടിക്കു നൽകിയ 2–ാം മഞ്ഞക്കാർഡ്, മാർച്ചിങ് ഓർഡർ, ഡാനിലോ തൊമാസിയുടെ ഗോൾ ‘ഇല്ലാത്ത’ ഓഫ്ഡൈഡിന്റെ പേരിൽ നിഷേധിക്കൽ.. മത്സരത്തിന്റെ 120 മിനിറ്റ് സമയത്തെ മൊണേറോയുടെ ചെയ്തികൾ ഇറ്റലിയുടെ ഹൃദയത്തിൽനിന്ന് മായില്ല, 20 വർഷത്തിനിപ്പുറവും.   

117–ാം മിനിറ്റിൽ ആൻ ജ്യൂങ് ഹ്വാനിന്റെ ഗോൾഡൻ  ഗോളിൽ ഇറ്റലിയെ വീഴ്ത്തി ദക്ഷിണ കൊറിയ ക്വാർട്ടറിലേക്കു മുന്നേറുകയും ചെയ്തു. മത്സരത്തിനു ശേഷം ഇറ്റാലിയൻ പ്രതിരോധനിര താരം ക്രിസ്റ്റ്യൻ പന്നൂച്ചി അതീവ രോഷത്തോടെ പ്രതികരിച്ചത് ഇങ്ങനെ, ‘ഇറ്റലിയെ പുറത്താക്കാൻ വേണ്ടിയാണ് അയാളെ റഫറിയാക്കി വച്ചത്. ശുദ്ധ തട്ടിപ്പുകാരന്‍, അയാളുടെ പടം ഒന്നെടുത്തു നോക്കൂ. ഇത്രയധികം ശരീരഭാരമുള്ള ഫുടബോൾ റഫറി ഉണ്ടോ’? 2010ൽ കള്ളക്കെടുത്തു കേസിൽ മൊണേറോ അറസ്റ്റിലായതിനു പിന്നാലെയുള്ള ജിയാൻലൂയിജി ബഫണിന്റെ പ്രതികരണത്തിൽ നിന്നറിയാം ഇറ്റലിക്കാർക്കു മൊണേറോയുള്ള വെറുപ്പിന്റെ അളവെത്രയെന്ന്. ‘6 കിലോ മയക്കുമരുന്നല്ലേ, 200ൽത്തന്നെ അതു മൊണേറോയുടെ ശരീരത്തിൽ ഉണ്ടായിരുന്നു, പക്ഷേ അടിവസ്ത്രത്തിനുള്ളിൽ ആയിരുന്നില്ല എന്നുമാത്രം’– നിസ്സംഗ ഭാവത്തിലായിരുന്നു ആ പ്രതികരണം.  

2021 യൂറോ കപ്പുമായി ഇറ്റലി.

∙ കൊറിയയിൽ തീരുന്നില്ല

2002 ലോകകപ്പ് അവസാനിച്ച് അധികം കഴിയുന്നതിനു മുൻപുതന്നെ മൊണേറോ ഉൾപ്പെട്ട അടുത്ത വിവാദം തലപൊക്കി. ഇക്വഡോറിലെ ഫുട്ബോൾ ക്ലബുകളായ ബാർസിലോനയും ലിഗ ഡി ക്വിറ്റോയും തമ്മിൽ ഫിഫ ഒരുക്കിയ പ്രദർശന മത്സരത്തിന് മൊണേറോ അധികമായി അനുവദിച്ച സമയം 6 മിനിറ്റ്. കളി നടന്നത് 13 മിനിറ്റും. ഇതിനിടെ നേടിയ 2 ഗോളിൽ ഡി ക്വിറ്റോ മത്സരം 4–3നു ജയിച്ചു. തുടർച്ചയായ 2 പെനൽറ്റികളും ചുവപ്പുകാർഡും മത്സരത്തിന്റെ രസം കെടുത്തിയിരുന്നു. ഇതേ സമയത്തു തന്നെയാണ് ക്വിറ്റോയിലേ ലോക്കൽ കൗണ്‍സിലിലേക്ക് മൊണേറോ മത്സരിച്ചതും. പക്ഷപാതപരമായ റഫറിയിങ്ങിന് എതിർ ടീം പരാതി നൽകിയതിനു പിന്നാലെ ഇക്വഡോർ ഫുട്ബോൾ ഫെഡറേഷൻ മൊണേറോയെ 20 മത്സരങ്ങളിൽനിന്നു വിലക്കി. സംഭവത്തിൽ ഫിഫ അന്വേഷണവും നടത്തി.

തൊട്ടടുത്ത വർഷം കളിക്കളത്തിലേക്കു മടങ്ങിയെത്തിയെങ്ങിലും ഒരു മത്സരത്തിൽ 3 താരങ്ങൾക്കു ചുവപ്പുകാർഡ് നൽകിയതിനു പിന്നാലെ വീണ്ടും സസ്പെൻഷനിലായി. ഇതോടെ റഫറിയെന്ന പേരിന് കളങ്കംവന്നതായി ബോധ്യമായ അദ്ദേഹം 36–ാം വയസ്സിൽ റഫറിയിങ് കരിയറും മതിയാക്കി. യുഎസിലെ ജയിൽ ശിക്ഷയ്ക്കു ശേഷം നാട്ടിലേക്കു മടങ്ങിയതിനു ശേഷമാണ് ഫുട്ബോൾ നിരൂപകന്റെ റോളിൽ ടിവിക്കു മുന്നിലെത്തുന്നത്. വിവാദ നായകനാക്കിയ ഇറ്റലി– ദക്ഷിണ കൊറിയ മത്സരത്തെക്കുച്ചു ചോദിച്ചപ്പോൾ തന്റെ ഭാഗങ്ങൾ ന്യായീകരിക്കുന്ന വാദഗതികൾക്കൊപ്പം അദ്ദേഹം ഒരിക്കൽ പറഞ്ഞത് ഇങ്ങനെ, ‘ഇറ്റലി അന്ന് ഒരുപാടു പിഴവുകൾ വരുത്തി.

അർജന്റീനയും സൗദി അറേബ്യയും തമ്മിലുള്ള മത്സരത്തിനിടെ വിൻചിച്ച് (Image- AFP)

ഇറ്റാലിയൻ പരിശീലകൻ, ഗന്നാരോ ഗട്ടൂസോയ്ക്കു പകരം ഒരു സ്ട്രൈക്കറെ കളത്തിലിറക്കിയിരുന്നെങ്കിൽ കളി മാറിയേനേ. ഈ പിഴവാണ് ഇറ്റലിക്കു മത്സരം നഷ്ടമാക്കിയത്. മത്സരം നിയന്ത്രിച്ചപ്പോൾ മനുഷ്യസഹജമായ ചില പിഴവുകൾ എനിക്കും സംഭവിച്ചിരിക്കാം. പക്ഷേ, അത് എന്റെ റഫറിയിങ് കരിയറിലെ ഏറ്റവും മികച്ച 3 പ്രകടനങ്ങളിൽ ഒന്നാണ്. ഞാന്‍ എനിക്ക് പത്തിൽ 8.5 മാർക്ക് നൽകും’. 

English Summary: Drugs, arrest: The story of Slavic Vincic World cup referee at Qatar and Byron Monero