ദോഹ ∙ഖ്യാതിയേറിയ ജർമൻ എൻജിനെ നിഷ്പ്രഭമാക്കി ജപ്പാൻ ടെക്നോളജി! ഒരു ഗോളിന്റെ ലീഡിൽ 70 മിനിറ്റോളം ആധിപത്യം പുലർത്തിയ ജർമനിയെ 2–1നാണ് ജപ്പാൻ ഞെട്ടിച്ചത്. ഇതോടെ, ഖത്തർ ലോകകപ്പിൽ തുടർച്ചയായി രണ്ടാം ദിവസവും ഏഷ്യൻ ടീമുകളുടെ അട്ടിമറി വിജയം. രണ്ടാം പകുതിയുടെ അവസാന 20 മിനിറ്റിൽ ജപ്പാൻ പുറത്തെടുത്ത

ദോഹ ∙ഖ്യാതിയേറിയ ജർമൻ എൻജിനെ നിഷ്പ്രഭമാക്കി ജപ്പാൻ ടെക്നോളജി! ഒരു ഗോളിന്റെ ലീഡിൽ 70 മിനിറ്റോളം ആധിപത്യം പുലർത്തിയ ജർമനിയെ 2–1നാണ് ജപ്പാൻ ഞെട്ടിച്ചത്. ഇതോടെ, ഖത്തർ ലോകകപ്പിൽ തുടർച്ചയായി രണ്ടാം ദിവസവും ഏഷ്യൻ ടീമുകളുടെ അട്ടിമറി വിജയം. രണ്ടാം പകുതിയുടെ അവസാന 20 മിനിറ്റിൽ ജപ്പാൻ പുറത്തെടുത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ഖ്യാതിയേറിയ ജർമൻ എൻജിനെ നിഷ്പ്രഭമാക്കി ജപ്പാൻ ടെക്നോളജി! ഒരു ഗോളിന്റെ ലീഡിൽ 70 മിനിറ്റോളം ആധിപത്യം പുലർത്തിയ ജർമനിയെ 2–1നാണ് ജപ്പാൻ ഞെട്ടിച്ചത്. ഇതോടെ, ഖത്തർ ലോകകപ്പിൽ തുടർച്ചയായി രണ്ടാം ദിവസവും ഏഷ്യൻ ടീമുകളുടെ അട്ടിമറി വിജയം. രണ്ടാം പകുതിയുടെ അവസാന 20 മിനിറ്റിൽ ജപ്പാൻ പുറത്തെടുത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ഖ്യാതിയേറിയ ജർമൻ എൻജിനെ നിഷ്പ്രഭമാക്കി ജപ്പാൻ ടെക്നോളജി! ഒരു ഗോളിന്റെ ലീഡിൽ 70 മിനിറ്റോളം ആധിപത്യം പുലർത്തിയ ജർമനിയെ 2–1നാണ് ജപ്പാൻ ഞെട്ടിച്ചത്. ഇതോടെ, ഖത്തർ ലോകകപ്പിൽ തുടർച്ചയായി രണ്ടാം ദിവസവും ഏഷ്യൻ ടീമുകളുടെ അട്ടിമറി വിജയം. രണ്ടാം പകുതിയുടെ അവസാന 20 മിനിറ്റിൽ ജപ്പാൻ പുറത്തെടുത്ത പോരാട്ടവീര്യത്തിനു മുന്നിലാണ് മുൻ ലോകചാംപ്യൻമാർ തകർന്നു വീണത്. 33–ാം മിനിറ്റിൽ ഇൽകെ ഗുണ്ടോവാന്റെ പെനൽറ്റി ഗോളിലൂടെ മുന്നിലെത്തിയ ജർമനിക്കു മറുപടി നൽകിയത് ജപ്പാന്റെ പകരക്കാരാണ്.

ജപ്പാന്റെ ആദ്യ ഗോൾ നേടിയ റിറ്റ്സു ഡോവന്റെ (വലത്ത്) ആഹ്ലാദം.

75–ാം മിനിറ്റിൽ റിറ്റ്സു ഡോവനും 83–ാം മിനിറ്റിൽ തകുമ അസാനോയും. ഇരുവരും ജർമൻ ബുന്ദസ് ലിഗ താരങ്ങളാണ്. ഡോവൻ എഫ്സി ഫ്രീബർഗിലും അസാനോ വിഎഫ്എൽ ബോക്കമിലുമാണ് കളിക്കുന്നത്. കഴിഞ്ഞ ദിവസം സൗദിക്കെതിരെ ഒരു ഗോളിനു മുന്നിട്ടു നിന്ന ശേഷം പരാജയപ്പെട്ട അർജന്റീനയുടെ അതേ വിധി തന്നെയായി ജർമനിക്കും. 2018 ലോകകപ്പിൽ കൊളംബിയയെ 2–1 ജപ്പാൻ പരാജയപ്പെടുത്തിയിരുന്നു. അന്ന് ആദ്യമായി ലാറ്റിനമേരിക്കൻ ടീമിനെ കീഴടക്കുന്ന ഏഷ്യൻ രാജ്യം എന്ന ബഹുമതി ജപ്പാൻ നേടി. ഗ്രൂപ്പ് ഇയിലെ അടുത്ത മത്സരത്തിൽ 27ന് സ്പെയിനിനെയാണ് ജർമനി നേരിടുക. അന്നു തന്നെ ജപ്പാൻ–കോസ്റ്ററിക്ക മത്സരവും നടക്കും.

ADVERTISEMENT

ജർമനിക്ക് ആദ്യ പകുതിയിൽ പെനൽറ്റി ലഭിച്ചത് ജോഷ്വ കിമ്മിച്ച് ജപ്പാൻ ബോക്സിലേക്കു നീട്ടിയ ക്രോസിലേക്ക് ഓടിക്കയറിയ വിങ് ബാക്ക് ഡേവി‍ഡ് റൗമിനെ ജപ്പാൻ ഗോൾകീപ്പർ ഷുയ്ചി ഗോൻഡ ഫൗൾ ചെയ്തതിനെ തുടർന്നായിരുന്നു. റഫറിയുടെ തീരുമാനത്തിൽ പകച്ചുപോയ ഗോൻഡയ്ക്ക് ഗുണ്ടോവാന്റെ സ്പോട്ട് കിക്ക് തടയാനുമായില്ല(1–0). രണ്ടാം പകുതിയുടെ അവസാന ഘട്ടത്തിൽ ജർമൻ ഗോൾമുഖത്തുണ്ടായ കൂട്ടപ്പൊരിച്ചിലിനിടെയാണ് ജപ്പാൻ സമനില ഗോൾ നേടിയത്. താകുമി മിനാമിനോയുടെ ഷോട്ട് ജർമൻ ഗോളി മാനുവൽ നോയർ‍ തട്ടിയകറ്റിയപ്പോൾ കിട്ടിയത് റിറ്റ്സു ഡോവനു മുന്നിലേക്ക്.

ഡോവന്റെ കരുത്തുറ്റ ഇടംകാൽ ഷോട്ട് നോയറെയും കടന്ന് വലയിലെത്തി (1–1). 8 മിനിറ്റിനകം അവരുടെ വിജയഗോളും പിറന്നു. ഫ്രീകിക്കിനെത്തുടർന്ന് വലതു വിങ്ങിലൂടെ ജർമൻ ബോക്സിന്റെ വലതുവശത്തേക്ക് ഉയർന്നു വന്ന ഹൈബോൾ നിയന്ത്രിച്ച് തകുമ അസാനോ തൊടുത്ത വലംകാൽ ഷോട്ട് പിന്നിട്ട് വലകുലുക്കിയപ്പോൾ ജർമൻ ഡിഫൻഡർ നിക്കോ ഷ്ലോട്ടർബെക്കും ഗോളി നോയറും നിസ്സഹായരായി നോക്കിനിൽക്കുന്നുണ്ടായിരുന്നു (2–1).

ADVERTISEMENT

രണ്ടാം പകുതിയിൽ ജപ്പാൻ കാഴ്ചവച്ച നിശ്ചയദാർഢ്യമാണ് മത്സരഫലത്തിൽ നിർണായകമായത്. ജർമനിക്കായി നാലു ലോകകപ്പുകളിൽ ഇറങ്ങുന്ന ആദ്യ ഗോൾകീപ്പർ എന്ന ഖ്യാതിയോടെ ഇറങ്ങിയ മാനുവൽ നോയർക്കു മത്സരത്തിൽ കാര്യമായ വെല്ലുവിളി ഉയർന്നത് 73–ാം മിനിറ്റിലാണ്. ഹിരോക്കി സക്കായിയുടെ കരുത്തുറ്റ ഷോട്ട് അഭ്യാസിയെപ്പോലെ ചാടി ഇടംകൈ കൊണ്ട് നോയർ തട്ടിയകറ്റി. 2 മിനിറ്റിനകമായിരുന്നു ഡോവന്റെ ഗോളിലൂടെ ജപ്പാൻ ഒപ്പമെത്തിയത്. ഇതോടെ അൽപം പരിഭ്രമിച്ച ജർമൻ നിരയെ അമ്പരപ്പിച്ച് ജപ്പാൻ തുടരെ ആക്രമണങ്ങളുമായെത്തി. എതിരാളികൾ രണ്ടാം ഗോളും നേടിയതിനു ശേഷം ജർമനി രണ്ടും കൽപിച്ചു പൊരുതിയെങ്കിലും ഫലമുണ്ടായില്ല.

ജർമനിയുടെ സർവാധിപത്യമായിരുന്നു ആദ്യ പകുതിയിൽ. മധ്യനിരയിൽ കിമ്മിച്ചും ഗുൻഡോവാനും ദീർഘദൃഷ്ടിയോടെ നടത്തിയ നീക്കങ്ങൾ ജപ്പാൻ ഗോൾമുഖത്തെ പ്രകമ്പനം കൊള്ളിച്ചു. അച്ചടക്കമുള്ള പ്രതിരോധനിരയെന്ന ഖ്യാതിയുള്ള ജപ്പാൻ ഡിഫൻഡർമാർ വിയർത്തു കളിച്ചാണ് പിടിച്ചുനിന്നത്. മുൻനിരയിൽ സെർജ് ഗനാബ്രിയും യുവതാരം ജമാൽ മുസിയാളയും നിരന്തരം ഭീഷണിയുർത്തി. ഇത്തരമൊരു നീക്കത്തിനൊടുവിലാണ് ജപ്പാൻ ഗോളി ഗോൻഡയുടെ ഫൗൾ പെനൽറ്റിയിൽ കലാശിച്ചത്. ആദ്യപകുതിയുടെ ഇൻജറി ടൈമിൽ ജർമനി വീണ്ടും ഗോളിനടുത്തെത്തിയതാണ്.

ADVERTISEMENT

കായ് ഹാവേട്സ് പന്ത് വലയിലെത്തിച്ചെങ്കിലും വിഎആർ പരിശോധനയിൽ നിഷേധിക്കപ്പെട്ടു. രണ്ടാം പകുതിയിൽ ഗോളി ഗോൻഡയുടെ മികവാണ് ജപ്പാനെ പല തവണ അപകടത്തിൽനിന്നു രക്ഷിച്ചത്. ഏക സ്ട്രൈക്കറെ മുന്നിൽ നിർത്തിയുള്ള 4–2–3–1 ശൈലിയാണ് ജർമനി കോച്ച് ഹാൻസി ഫ്ലിക്കും ജപ്പാൻ പരിശീലകൻ ഹാജിമെ മൊറിയാസുവും സ്വീകരിച്ചത്. ജർമനിയുടെ മുൻനിരയിൽ കായ് ഹാവേട്സ് കുന്തമുനയായപ്പോൾ യുവതാരം ജമാൽ മുസിയാള, വെറ്ററൻ താരം തോമസ് മുള്ളർ, സെർജ് ഗനാബ്രി എന്നിവർ തൊട്ടുപിന്നിൽ അണിനിരന്നു. ‍ഡെയ്സൻ മേയ്ഡോ ആയിരുന്നു ജപ്പാന്റെ ആദ്യ ഇലവനിലെ ഏക സ്ട്രൈക്കർ.

STAR OF THE DAY 

ഹീറോ ഗോൻഡ! 

പേര്: ഷുയ്ചി ഗോൻഡ
ഗോൾകീപ്പർ
ക്ലബ്: ഷിമിസു എസ് പൾസ് (ജ‌പ്പാൻ)
വയസ്സ്: 33

ജർമനിക്കെതിരെ ജപ്പാന്റെ വിജയത്തിൽ ഏറ്റവും നിർണായകമായത് ഗോൾകീപ്പർ ഷുയ്ചി ഗോൻഡയുടെ പ്രകടനമാണ്. ഗോൻഡയുടെ 7 സേവുകളാണ് ജപ്പാനെ രക്ഷിച്ചത്.  71–ാം മിനിറ്റിൽ തുടരെ നടത്തിയ 4 സേവുകൾ മത്സരഗതിയെത്തന്നെ സ്വാധീനിച്ചു.  ജർമൻ ക്ലബ്ബായ ഷിമിസു എസ് പൾസിന്റെ താരമാണ് ഗോൻഡ. എഫ്സി ടോക്കിയോ, സഗാ‍ൻ ടോസു,  ഓസ്ട്രിയൻ ക്ലബ് എസ്‌വി ഹോൺ, പോർച്ചുഗൽ ക്ലബ് പോർട്ടിമോണെൻസ് തുടങ്ങിയവയ്ക്കു വേണ്ടിയും കളിച്ചിട്ടുണ്ട്. 2019ൽ എയ്ജി കവാഷിമയ്ക്കു പകരമാണ് ജപ്പാൻ ദേശീയ ടീമിലെത്തിയത്.

English Summary : Japan stun Germany 2-1 in FIFA World Cup 2022