പരിശീലകനായി വലിയ പരിചയസമ്പത്തില്ലാത്ത സ്കലോനിയുടെ ഏറ്റവും വലിയ സംഭാവനയായി പറയേണ്ടതു അർജന്റീനയിൽ ഒത്തിണക്കവും ടീം ഗെയിമും തിരിച്ചുകൊണ്ടുവന്നു എന്നതാണ്. എന്നാൽ ലോകകപ്പ് പോലൊരു ഉന്നത വേദിയിൽ ടാക്ടിക്കൽ ആയുള്ള ഇടപെടൽ അതിവേഗം വേണ്ടിവരും. പക്ഷേ, സൗദിക്കെതിരെ അതുണ്ടായില്ല അല്ലെങ്കിൽ വൈകിപ്പോയി എന്നു വ്യക്തം. എതിരാളികൾ മുന്നേറ്റക്കാരെ ഹൈലൈനിൽ തളച്ചിടുമ്പോൾ അതിവേഗക്കാരനായൊരു താരത്തെ ഇറക്കി അതു പൊളിക്കുക എന്നതാകും പരിശീലകർ പ്രയോഗിക്കുന്ന പ്രഥമതന്ത്രം. അർജന്റീന സ്ക്വാഡിലെ മുന്നേറ്റക്കാരിൽ വേഗക്കാരനെന്നു പറയാവുന്നൊരാൾ പൗളോ ഡിബാലയാണ്. ഇറ്റാലിയൻ സീരി എയിൽ ഹോസെ മൗറീഞ്ഞോയുടെ എഎസ് റോമയുടെ വജ്രായുധമായ ഡിബാലയെ പക്ഷേ, സ്കലോനി പരിഗണിച്ചുമില്ല.

പരിശീലകനായി വലിയ പരിചയസമ്പത്തില്ലാത്ത സ്കലോനിയുടെ ഏറ്റവും വലിയ സംഭാവനയായി പറയേണ്ടതു അർജന്റീനയിൽ ഒത്തിണക്കവും ടീം ഗെയിമും തിരിച്ചുകൊണ്ടുവന്നു എന്നതാണ്. എന്നാൽ ലോകകപ്പ് പോലൊരു ഉന്നത വേദിയിൽ ടാക്ടിക്കൽ ആയുള്ള ഇടപെടൽ അതിവേഗം വേണ്ടിവരും. പക്ഷേ, സൗദിക്കെതിരെ അതുണ്ടായില്ല അല്ലെങ്കിൽ വൈകിപ്പോയി എന്നു വ്യക്തം. എതിരാളികൾ മുന്നേറ്റക്കാരെ ഹൈലൈനിൽ തളച്ചിടുമ്പോൾ അതിവേഗക്കാരനായൊരു താരത്തെ ഇറക്കി അതു പൊളിക്കുക എന്നതാകും പരിശീലകർ പ്രയോഗിക്കുന്ന പ്രഥമതന്ത്രം. അർജന്റീന സ്ക്വാഡിലെ മുന്നേറ്റക്കാരിൽ വേഗക്കാരനെന്നു പറയാവുന്നൊരാൾ പൗളോ ഡിബാലയാണ്. ഇറ്റാലിയൻ സീരി എയിൽ ഹോസെ മൗറീഞ്ഞോയുടെ എഎസ് റോമയുടെ വജ്രായുധമായ ഡിബാലയെ പക്ഷേ, സ്കലോനി പരിഗണിച്ചുമില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരിശീലകനായി വലിയ പരിചയസമ്പത്തില്ലാത്ത സ്കലോനിയുടെ ഏറ്റവും വലിയ സംഭാവനയായി പറയേണ്ടതു അർജന്റീനയിൽ ഒത്തിണക്കവും ടീം ഗെയിമും തിരിച്ചുകൊണ്ടുവന്നു എന്നതാണ്. എന്നാൽ ലോകകപ്പ് പോലൊരു ഉന്നത വേദിയിൽ ടാക്ടിക്കൽ ആയുള്ള ഇടപെടൽ അതിവേഗം വേണ്ടിവരും. പക്ഷേ, സൗദിക്കെതിരെ അതുണ്ടായില്ല അല്ലെങ്കിൽ വൈകിപ്പോയി എന്നു വ്യക്തം. എതിരാളികൾ മുന്നേറ്റക്കാരെ ഹൈലൈനിൽ തളച്ചിടുമ്പോൾ അതിവേഗക്കാരനായൊരു താരത്തെ ഇറക്കി അതു പൊളിക്കുക എന്നതാകും പരിശീലകർ പ്രയോഗിക്കുന്ന പ്രഥമതന്ത്രം. അർജന്റീന സ്ക്വാഡിലെ മുന്നേറ്റക്കാരിൽ വേഗക്കാരനെന്നു പറയാവുന്നൊരാൾ പൗളോ ഡിബാലയാണ്. ഇറ്റാലിയൻ സീരി എയിൽ ഹോസെ മൗറീഞ്ഞോയുടെ എഎസ് റോമയുടെ വജ്രായുധമായ ഡിബാലയെ പക്ഷേ, സ്കലോനി പരിഗണിച്ചുമില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാലു വർഷം മുൻപു റഷ്യയിലെ സ്പാർട്ടക് സ്റ്റേഡിയത്തിലേതെന്നപോലെ തരിച്ചു നിൽക്കുകയാണു ഖത്തറിൽ അർജന്റീനയുടെ ‘ഫുട്ബോൾ ലോകം’. അന്ന് ചരിത്രത്തിലെ ആദ്യലോകകപ്പ് കളിക്കാനെത്തിയ ഐസ്‌ലൻഡിന്റെ ‘പാർക്ക് ദ് ബസ്’ തന്ത്രത്തിന്റെ മുന്നിലാണു ലയണൽ മെസ്സിക്കും സംഘത്തിനും തലയ്ക്കടിയേറ്റതെങ്കിൽ ഇന്നു ഏഷ്യയിൽ നിന്നു ലോകകപ്പിൽ പറയാന്‍ മാത്രമൊന്നും നേടിയിട്ടില്ലാത്ത സൗദി അറേബ്യയാണു ‘വില്ലൻമാർ’. ഖത്തർ ലോകകപ്പിന്റെ വിസ്മയക്കൂടാരമായ ലുസെയ്ൽ സ്റ്റേഡിയത്തിൽ സൗദിയുടെ ഹൈലൈൻ ഡിഫൻസ് തന്ത്രത്തിനു മുന്നിൽ പകച്ചു, രണ്ടു ‘അൽ അറേബ്യൻ’ തീഗോളുകളിൽ വീണ അർജന്റീനക്കാർക്ക് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പരീക്ഷണങ്ങളുടെ മരുഭൂവിലേക്കാണ് ഇനി നടന്നുകയറേണ്ടത്. ലയണൽ സ്കലോനിയുടെ ടീമിന് ഗ്രൂപ്പ് ഘട്ടത്തിൽ ബാക്കിയുള്ളതു രണ്ടു ജീവൻമരണപ്പോരാട്ടങ്ങൾ. അതിലൊന്നിൽ, ഉശിരൻ ഫുട്ബോളും ആവേശപ്പോരാട്ടവും കൈമുതലായുള്ള മെക്സിക്കോ. രണ്ടാമങ്കം യൂറോപ്പിന്റെ അതിവേഗ മന്ത്രങ്ങൾ നിറച്ച റോബർട് ലെവൻഡോവ്‌സ്കിയുടെ പോളണ്ടിനെതിരെയും.  

∙ തനിയാവർത്തനമല്ല, തിരിച്ചടി

ADVERTISEMENT

റഷ്യൻ ലോകകപ്പിൽ ഐസ്‌ലൻഡിനെതിരായ സമനിലയിൽ ഞെ‍ട്ടിയതിനു സമാനമായ ഒന്നായി കാണേണ്ട ഒന്നല്ല ലുസെയ്‌ലിലേത്. ഗുണ്ണർസനും സിഗ്ദർസനുമെല്ലാം ചേരുന്ന ഐസ്‌ലൻഡ് നിര അർജന്റീനയുടെ കരുത്തിനെതിരെ പിടിച്ചുനിൽക്കാൻ പയറ്റിയ ബസ് പാർക്കിങ് തന്ത്രം പ്രതിരോധമെന്ന നിലയിൽ പഴികളില്ലാത്തതാണെങ്കിലും ‘നെഗറ്റീവ്’ എന്നു പറയേണ്ട ഒന്നാണ്. ലോകവേദിയിൽ ‘പ്രമുഖ’ എതിരാളികളെ ഗോൾ അടിക്കാൻ അനുവദിക്കാതെ 90 മിനിറ്റും തളച്ചിടുക എന്നത് നേട്ടവും ലക്ഷ്യവുമായി കാണുന്ന ടീമുകളാണു പാർക്ക് ദ് ബസ് പയറ്റാറുള്ളത്. ക്ലബ് ഫുട്ബോളിൽ കരുത്തൻമാർക്കെതിരായ മത്സരങ്ങളിൽ, ക്ലീൻഷീറ്റുമായി പോയിന്റും പങ്കുവച്ച് മടങ്ങുന്നതിനു കുഞ്ഞൻ ടീമുകൾ പിന്തുടരുന്ന ഈ തന്ത്രം പുറത്തെടുത്ത ഐസ്‌ലൻ‍ഡിന്റെ പ്രകടനവുമായി താരതമ്യം പോലും സാധ്യമല്ലാത്ത ഉയരത്തിലാണു ലുസെയ്‌ലിൽ സൗദി കെട്ടഴിച്ച ഫുട്ബോൾ. ഒന്നാം പകുതിയിൽ ഒരു ഗോളിന്റെ ലീഡ് ഉയർത്താനുള്ള അർജന്റീനയുടെ ശ്രമങ്ങളെല്ലാം ഓഫ്സൈഡ് കെണിയിൽ കുരുങ്ങിയതു യാദൃച്ഛികമായി സംഭവിച്ച ഒന്നായിരുന്നില്ല അതായിരുന്നു അവരുടെ ഗെയിം പ്ലാൻ. സ്വന്തം കഴിവിൽ വിശ്വാസമുള്ള, ധൈര്യശാലികൾക്കു യോജിച്ച ഡിഫൻസീവ് ഗെയിം പ്ലാനാണു മെസ്സിപ്പടയ്ക്കെതിരെ സൗദി അറേബ്യ പുറത്തെടുത്തത് – ഹൈലൈൻ ഡിഫൻസ്.  

സൗദി അറേബ്യ പരിശീലകൻ ഹെർവെ റെനാർഡ് മത്സരശേഷം.

പ്രതിരോധമെന്നൊക്കെ പേരിലുണ്ടെങ്കിലും സത്യത്തിൽ പ്രതിരോധമല്ല, ഒഫൻസീവ് ഫുട്ബോളാണു ഹൈലൈൻ ഡിഫൻസ്. സ്വന്തം ബോക്സ് ഏരിയയിലെ ആൾക്കൂട്ടം വഴി ഗോൾ തടയുന്നതാണു ബസ് പാർക്കിങ് എങ്കിൽ ഹൈലൈൻ ഡിഫൻസിൽ ബോക്സും പരിസരവും ബസുകളൊഴിഞ്ഞ സ്റ്റാന്റ് പോലെ വിജനമാണ്. ടീമിന്റെ പ്രതിരോധനിര താരങ്ങളെല്ലാം മൈതാനത്തിന്റെ മധ്യവരയോടു ചേർന്നു കയറിക്കളിക്കുന്ന വിന്യാസമാണു ഹൈലൈൻ ഡിഫൻസിന്റേത്. പ്രതിരോധ നിര മുന്നോട്ടുകയറുന്നതോടെ എതിർ ടീമിലെ ആക്രമണ നിര പിന്നാക്കം പോകാൻ നിർബന്ധിതരാകും. ഹൈഡിഫൻസ് പയറ്റുന്ന ടീമുകളുടെ മധ്യവരയോടു ചേർന്നു താരങ്ങളുടെ വിന്യാസം നിയന്ത്രിക്കപ്പെടുന്നതിനാൽ എതിരാളികൾക്കു നീക്കങ്ങൾക്ക് ആവശ്യത്തിനു സമയവും സ്ഥലവും കിട്ടാതെ വരും.

ഇനി ലോങ്ബോളും ത്രൂബോളുമെല്ലാം കളിച്ച് അവർ മുന്നോട്ടു കയറാൻ ശ്രമിച്ചാലോ, ഓഫ് സൈഡ് എന്ന കെണിയിൽ വീഴും. വാർ സാങ്കേതിക വിദ്യയൊക്കെ റഡാർ വിരിക്കുന്ന ഇക്കാലത്തു ‘നിഴൽ’ പോലും ഓഫ്സൈഡിന്റെ വിസിലുയർത്തുമെന്ന ഭീഷണിയിലാണു മുന്നേറ്റക്കാരുടെ നീക്കങ്ങൾ. അപ്പോൾ ഹൈലൈൻ ഡിഫൻസ് കൂടി എതിരാളികൾ പ്രയോഗിച്ചാലുള്ള കാര്യം പറയേണ്ടതില്ല. ലയണൽ മെസ്സിയും ലൗറ്റാരോ മാർട്ടിനെസും ഏയ്ഞ്ചൽ ഡി മരിയയും പോലുള്ള പരിചയസമ്പത്തുള്ള താരങ്ങൾ പോലും സൗദി താരങ്ങൾ വിരിച്ച കെണിയിൽ ഒന്നിനു പുറകേ ഒന്നായി വീണുപോയതിലുണ്ട് ഹൈലൈൻ തന്ത്രത്തിന്റെ ഇംപാക്ട്. കേൾക്കുമ്പോൾ നിസ്സാരമെന്നു തോന്നാം പക്ഷേ, അത്ര സിംപിളല്ല ഹൈലൈൻ ഡിഫൻസ് കളത്തിൽ പയറ്റാൻ. ഒരു നിമിഷത്തിന്റെ പൂർണത പോലും വേണ്ടതില്ല ഈ തന്ത്രം പരാജയപ്പെടാൻ എന്നതാണു കാരണം. 

∙ എങ്ങനെ പൊട്ടിക്കാം പൂട്ട്? 

ചെൽസിക്കെതിരെ ഗോൾ നേട്ടം ആഘോഷിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കസ് റാഷ്ഫഡ് (ഫയൽ ചിത്രം).
ADVERTISEMENT

അതിവേഗവും സ്കില്ലും കൈമുതലായുള്ള, ആത്മവിശ്വാസവും ഏകാഗ്രതയും തെല്ലും ചോരാത്ത പ്രതിരോധക്കാരും ഗോളിനു മുന്നിൽ മിടുമിടുക്കനായ ഒരു സ്വീപ്പർ കീപ്പറുമില്ലാതെ ഒരു ടീമും ഹൈലൈൻ ഡിഫൻസ് പ്രയോഗിക്കാൻ നിൽക്കാറില്ല. ഹൈപ്രസിങ് കളിക്കുന്ന മിടുക്കും മികവും വേണ്ട ഒന്നാണ് ഹൈലൈനും. ഹൈപ്രസിങ്ങിന്റെ മറ്റൊരു വേർഷനെന്നു പറഞ്ഞാലും തെറ്റില്ല. പന്തിന്റെ പൊസഷൻ പോലെതന്നെ പ്രധാനമാണു അതിന്റെ റിക്കവറിയും. ഹൈലൈൻ ഡിഫൻസ് നിരന്തരം കളിക്കുന്ന ചില ടീമുകളെക്കൂടി അറിയുമ്പോഴേ, ഖത്തറിന്റെ മണ്ണിൽ സൗദി അറേബ്യൻ ടീം അർജന്റീനയെന്ന വൻതോക്കുകൾ നിരന്ന സംഘത്തിനെതിരെ ലോകവേദിയിൽ പുറത്തെടുത്ത തന്ത്രത്തിന്റെ യഥാർഥ വലിപ്പം പിടികിട്ടൂ. പെപ് ഗ്വാർ‍ഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി, യുർഗൻ ക്ലോപ്പിന്റെ ലിവർപൂൾ, മൈക്കൽ അർട്ടേറ്റയുടെ ആർസനൽ….അടുത്ത കാലത്തു ഹൈലൈൻ ഡിഫൻസിന്റെ വക്താക്കളെന്നു വിശേഷിപ്പിക്കപ്പെടുന്നത് ഇംഗ്ലിഷ് പ്രിമിയർ ലീഗിലെ ഈ വമ്പൻമാരാണ് !

സൗദിക്കു മുന്നിൽ തലകുനിച്ച് അർജന്റീന മടങ്ങിയതിനു പിന്നാലെ ഗ്രൂപ്പ് സിയിൽ മെക്സിക്കോയും പോളണ്ടും നടത്തിയ തലയെടുപ്പുള്ള ഗോൾരഹിതപ്പോരാട്ടവും ലാറ്റിനമേരിക്കൻ ആരാധകരുടെ സമനില തെറ്റിക്കാൻ പോന്നതാണ്. ഒരു തരിപോലും വിരസതയുണ്ടാക്കാത്ത, ഒരു അണു പോലും വിശ്രമമില്ലാത്ത കടുകട്ടി പോരാട്ടത്തിനൊടുവിലായിരുന്നു മെക്സിക്കോ – പോളണ്ട് പോരിന്റെ ഫൈനൽ വിസിൽ.

ഈ സീസണിൽ മിന്നുന്ന ഫോമിൽ കളിച്ചുതുടങ്ങിയ ആർസനലിന്റെ ആദ്യതോൽവികളിലൊന്നു മാത്രം മതിയാകും ഹൈലൈൻ ഡിഫൻസിന്റെ അപകടം മനസ്സിലാക്കാൻ. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ആയിരുന്നു ആ മത്സരം. കളിയുടെ 60% സമയവും ആർസനലിന്റെ താരങ്ങൾ പന്തിന്റെ അവകാശം അടക്കിഭരിച്ച മത്സരം. പക്ഷേ, മത്സരഫലം മാഞ്ചസ്റ്ററിന് അനുകൂലമായിരുന്നു. ഗണ്ണേഴ്സിന്റെ ഹൈലൈൻ തന്ത്രം രണ്ടുവട്ടം പൊട്ടിച്ചു റെ‍‍ഡ് ഡെവിൾസിനു ജയം സമ്മാനിച്ചതൊരു അതിവേഗക്കാരൻ സ്ട്രൈക്കറാണ്– മാർക്കസ് റാഷ്ഫോ‍ഡ്. അതേ, അതിവേഗം കാലുകളിൽ നിറച്ചൊരു താരം വിചാരിച്ചാൽ പൊട്ടിക്കാവുന്ന ‘നാമമാത്ര’ സംരക്ഷണമേ ഹൈലൈൻ ഡിഫൻസിൽ ഉള്ളൂ. ലുസെയ്നിൽ അർജന്റീനയ്ക്ക് ഇല്ലാതെ പോയതും അത്തരമൊരു താരമാണ്. ഒരു കിലിയൻ എംബപ്പെയോ വിനീഷ്യസ് ജൂനിയറോ ഗാരെത് ബെയ്‌ലോ ഉള്ള ടീമിനെതിരെ പയറ്റാൻ നോക്കിയാൽ പണി കിട്ടുന്ന അടവാണു അർജന്റീനയുടെ താരക്കൂട്ടത്തിനെതിരെ സൗദി താരങ്ങളെക്കൊണ്ടു ഫ്രഞ്ച് പരിശീലകൻ ഹെർവെ റെനാഡ് പ്രയോഗിച്ചത്.  

∙ പരിശീലകരുടെ കയറ്റിറക്കം

അർജന്റീനൻ മുന്നേറ്റനിരയെ ഓഫ് സൈഡ് കെണിയിൽ കുരുക്കിയ സൗദി അറേബ്യയുടെ ഹൈ ലൈൻ ഡിഫൻസ് തന്ത്രം.

സൗദിയുടെ വിജയം ഹെർവെ റെനാഡിന്റെ അക്കൗണ്ടിൽ കൂട്ടേണ്ട ഒന്നാണെങ്കിൽ മറുഭാഗത്ത് ലയണൽ സ്കലോനിയുടെ വീഴ്ചയാണീ പരാജയം. ആദ്യ പകുതിയിൽ മൂന്നു ഗോളുകൾ സഹിതം അർജന്റീനയുടെ നീക്കങ്ങൾ ഓഫ്സൈഡിൽ കുരുങ്ങിയിട്ടും അതു പൊട്ടിക്കാനായി ഒന്നും ചെയ്യാതെ നിശബ്ദനായിപ്പോയോ മുൻതാരം കൂടിയായ യുവപരിശീലകൻ സ്കലോനി? അർജന്റീന ആരാധകരുൾപ്പെടെ ഈ സംശയത്തുമ്പത്താണ്. അർജന്റീന– സൗദി പോരാട്ടത്തിനു സാക്ഷിയായ മുൻ രാജ്യാന്തര താരം ഐ.എം.വിജയനും ശരിവയ്ക്കുന്നുണ്ട് സ്കലോനിയുടെ ടാക്ടിക്കൽ സൈലൻസ്.

ADVERTISEMENT

‘മെസ്സിയും ലൗറ്റോരോയും ഡിമരിയയും പോലുള്ള വമ്പൻമാർക്കെതിരെയാണു സൗദി അസാധ്യമായ രീതിയിൽ ഹൈലൈൻ ഡിഫൻസ് പ്രയോഗിച്ചത്. ഗോളുകൾ തുടർച്ചയായി ഓഫ്സൈഡിന്റെ കെണിയിൽപ്പെടുമ്പോൾ അർജന്റീനയിൽ നിന്നൊരു സ്ട്രാറ്റജിക് ചെയ്ഞ്ച് പ്രതീക്ഷിച്ചതാ. പൊട്ടിക്കാൻ വലിയ പാടൊന്നുമില്ലാത്ത ഒന്നാണു ഹൈലൈൻ തന്ത്രം. പക്ഷേ അവരൊന്നും ചെയ്യുന്നതു കണ്ടില്ല. ഇടവേള കഴിഞ്ഞു രണ്ടു ഗോളും വീണതോടെ പരിഭ്രാന്തിയിലായി അർജന്റീനയുടെ ഗെയിം പ്ലാൻ’ – ആസിഫ് സഹീറും എം.സുരേഷും നെൽസണും വിനു ജോസും ഉൾപ്പെടെയുള്ള മുൻ ഫുട്ബോളർമാർക്കൊപ്പം ലുസെയ്‌ൽ സ്റ്റേഡിയത്തിൽ കളി കണ്ട വിജയന്റെ നിരീക്ഷണം.  

സൗദി അറേബ്യയ്ക്കെതിരായ മത്സരത്തിലെ തോൽവിക്കു ശേഷം ലയണൽ മെസ്സിയുടെ നിരാശ. Odd ANDERSEN / AFP

∙ എവിടെ ടാക്ടിക്കൽ ബ്രില്യന്‍സ്

പരിശീലകനായി വലിയ പരിചയസമ്പത്തില്ലാത്ത സ്കലോനിയുടെ ഏറ്റവും വലിയ സംഭാവനയായി പറയേണ്ടതു അർജന്റീനയിൽ ഒത്തിണക്കവും ടീം ഗെയിമും തിരിച്ചുകൊണ്ടുവന്നു എന്നതാണ്. എന്നാൽ ലോകകപ്പ് പോലൊരു ഉന്നത വേദിയിൽ ടാക്ടിക്കൽ ആയുള്ള ഇടപെടൽ അതിവേഗം വേണ്ടിവരും. പക്ഷേ, സൗദിക്കെതിരെ അതുണ്ടായില്ല അല്ലെങ്കിൽ വൈകിപ്പോയി എന്നു വ്യക്തം. എതിരാളികൾ മുന്നേറ്റക്കാരെ ഹൈലൈനിൽ തളച്ചിടുമ്പോൾ അതിവേഗക്കാരനായൊരു താരത്തെ ഇറക്കി അതു പൊളിക്കുക എന്നതാകും പരിശീലകർ പ്രയോഗിക്കുന്ന പ്രഥമതന്ത്രം. അർജന്റീന സ്ക്വാഡിലെ മുന്നേറ്റക്കാരിൽ വേഗക്കാരനെന്നു പറയാവുന്നൊരാൾ പൗളോ ഡിബാലയാണ്. ഇറ്റാലിയൻ സീരി എയിൽ ഹോസെ മൗറീഞ്ഞോയുടെ എഎസ് റോമയുടെ വജ്രായുധമായ ഡിബാലയെ പക്ഷേ, സ്കലോനി പരിഗണിച്ചുമില്ല. സൗദി മുന്നേറ്റക്കാരിൽ നിന്നു കാര്യമായ വെല്ലുവിളി നേരിടാതെ ആദ്യ പകുതിയുടെ ഇടവേളയിൽ ഒരുപക്ഷേ, അർജന്റീന താരങ്ങൾക്കു പരിശീലകനിൽ നിന്നു ഹൈലൈൻ നേരിടാനുള്ള നിർദേശങ്ങൾ കിട്ടിയിരിക്കാം. എന്നാൽ രണ്ടാം പകുതിക്കു ശേഷം സൗദി അറേബ്യ കളിയുടെ ചിത്രം പാടേ മാറ്റിയതോടെ അതു വേണ്ടിവന്നില്ല എന്ന നിലയ്ക്കും ഇതിനെ കാണാം.

മെക്സിക്കോ – പോളണ്ട് മത്സരത്തിൽനിന്ന് (ചിത്രത്തിന് കടപ്പാട്: Twitter/@talkSPORT)

അവിടെയാണു ഹെർവെ റെനാഡ് എന്ന പരിശീലകന്റെ വിജയം. ബ്ലാസ്റ്റേഴ്സിന്റെ ഇവാൻ വുക്കൊമനോവിച്ചിനെപ്പോലെ ഒരു വെള്ള ഷർട്ടുമണിഞ്ഞുവന്നു കളത്തിനരികെ നിന്നു കളിച്ചുവെന്നു വേണം ഹെർവെയെക്കുറിച്ചു പറയാൻ. അർജന്റീനയുടെ പിൻനിരയിൽ കാര്യങ്ങൾ അത്ര ഭദ്രമല്ല എന്നു തിരിച്ചറിഞ്ഞു ഇടവേളയിൽ ഹെർവെ തന്ത്രം മാറ്റിയിടത്താണു അഞ്ചു മിനിറ്റിൽ രണ്ടു ഗോളും കുറിച്ചു സൗദി മത്സരത്തിന്റെ നിയന്ത്രണമേറ്റെടുത്തത്. അർജന്റീന തെല്ലും പ്രതീക്ഷിക്കാത്ത ഒന്നാന്തരമൊരു സർജിക്കൽ സ്ട്രൈക്ക് ആയിരുന്നു സൗദിയുടെ കൗണ്ടർ അറ്റാക്ക്. വമ്പൻ ടീമിനെതിരെ ഒരു ഗോളിന്റെ ലീഡ് എടുത്തതോടെ ഹൈലൈൻ ഡിഫൻസിനെ വിട്ടു പക്കാ ഡിഫൻസിലേക്കു തിരിയാനുള്ള സാമാന്യ ബോധവും അവർ കാട്ടിയതോടെ അർജന്റീനയുടെ വഴി ദുഷ്കരമായി. ബസ് പാർക്കിങ് എന്നു പറയാനാവില്ലെങ്കിലും സൗദി താരങ്ങൾ കൂട്ടംചേർന്നു ബോക്സിൽ പുറത്തെടുത്ത പ്രതിരോധ ചാലഞ്ചാണു അർജന്റീനയെ വീഴ്ത്തിയത്. ഗോളിനു മുന്നിൽ മുഹമ്മദ് അൽ ഒവൈസിന്റെ അസാധ്യ പ്രകടനം കൂടി പിറന്നതോടെ അർജന്റീനക്കാരുടെ വിധി ചരിത്രത്തിലെ ഏറ്റവും വലിയൊരു തോൽവിയിൽ കലാശിച്ചു.  

∙ സമനില ‘പണി’  തരുമോ? 

സൗദിക്കു മുന്നിൽ തലകുനിച്ച് അർജന്റീന മടങ്ങിയതിനു പിന്നാലെ ഗ്രൂപ്പ് സിയിൽ മെക്സിക്കോയും പോളണ്ടും നടത്തിയ തലയെടുപ്പുള്ള ഗോൾരഹിതപ്പോരാട്ടവും ലാറ്റിനമേരിക്കൻ ആരാധകരുടെ സമനില തെറ്റിക്കാൻ പോന്നതാണ്. ഒരു തരിപോലും വിരസതയുണ്ടാക്കാത്ത, ഒരു അണു പോലും വിശ്രമമില്ലാത്ത കടുകട്ടി പോരാട്ടത്തിനൊടുവിലായിരുന്നു മെക്സിക്കോ – പോളണ്ട് പോരിന്റെ ഫൈനൽ വിസിൽ. എതിരാളികൾ പോയിന്റ് പങ്കുവച്ചതു അർജന്റീന ആരാധകരുടെ പ്രാർഥനയ്ക്കൊത്ത ഫലമായിരുന്നുവെങ്കിലും ആ പോരാട്ടത്തിന്റെ തീച്ചൂടു പകരുന്ന അപായസൂചനകൾ ഒട്ടും ചെറുതല്ല. 

 

English Summary: Tactical Failure of Argentina against Saudi Arabia; How Can they Bounce Back?