ഗോളിലേക്കുള്ള വഴി പോലെതന്നെ ഗെയിമിന്റെ സ്പന്ദനങ്ങളും മന:പാഠമാക്കിയ ഫുട്ബോളറാണു സ്പാനിഷ് താരം അൽവാരോ വാസ്കെസ്.

ഗോളിലേക്കുള്ള വഴി പോലെതന്നെ ഗെയിമിന്റെ സ്പന്ദനങ്ങളും മന:പാഠമാക്കിയ ഫുട്ബോളറാണു സ്പാനിഷ് താരം അൽവാരോ വാസ്കെസ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗോളിലേക്കുള്ള വഴി പോലെതന്നെ ഗെയിമിന്റെ സ്പന്ദനങ്ങളും മന:പാഠമാക്കിയ ഫുട്ബോളറാണു സ്പാനിഷ് താരം അൽവാരോ വാസ്കെസ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗോളിലേക്കുള്ള വഴി പോലെതന്നെ ഗെയിമിന്റെ സ്പന്ദനങ്ങളും മന:പാഠമാക്കിയ ഫുട്ബോളറാണു സ്പാനിഷ് താരം അൽവാരോ വാസ്കെസ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ‘നവോത്ഥാന’മെന്നു വിശേഷിപ്പിക്കാവുന്ന മുൻ സീസണിൽ കോച്ച് ഇവാൻ വുക്കൊമനോവിച്ചിന്റെ തന്ത്രങ്ങളുടെ കളത്തിലെ അംബാസഡറായിരുന്നു വാസ്കെസ്. ഐഎസ്എൽ പുതിയ സീസണിൽ എഫ്സി ഗോവയിലേക്കു ചേക്കേറിയ, സ്പാനിഷ് ലാലിഗയിലെ സ്ഥിരസാന്നിധ്യങ്ങളിലൊരാളായിരുന്നു വാസ്കെസ് ഖത്തർ ലോകകപ്പിന്റെ പ്രതീക്ഷകളും ഐഎസ്എലിലെ കൂടുമാറ്റവും ‘മലയാള മനോരമ’യുമായി പങ്കുവച്ചപ്പോൾ.

∙ ഖത്തർ പോലൊരു പുതിയ രാജ്യത്തിന്റെ ലോകകപ്പിനെ എങ്ങനെ കാണുന്നു?

ADVERTISEMENT

ഇതുവരെ കണ്ടതിൽ നിന്നു വിഭിന്നമായൊരു ടൂർണമെന്റിനാണു ഖത്തർ ഒരുങ്ങുന്നത്. വിചിത്രമായൊരു ലോകകപ്പായിരിക്കുമിത്. ടീമുകൾക്കു മുന്നിൽ ഒട്ടേറെ സർപ്രൈസുകൾ അവിടെ കാത്തിരിക്കുന്നുണ്ടെന്നാണു ഞാൻ കരുതുന്നത്.

∙ മെസ്സിയും ക്രിസ്റ്റ്യാനോയും വിടവാങ്ങുന്ന ലോകകപ്പ്?

മറികടക്കാൻ ബുദ്ധിമുട്ടുള്ള ഒന്നാണ് ലിയോ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും സൃഷ്ടിച്ച മഹത്വം. അവിശ്വസനീയമായ റെക്കോർഡുകൾ തകർത്തവരാണ് അവർ. ഉയർന്ന തലത്തിൽ വർഷങ്ങളോളം കളിച്ചവരാണ് അവർ. എന്നെ സംബന്ധിച്ച് ഈ ജീവിതകാലത്ത് അതെല്ലാം വീണ്ടും കാണാൻ വളരെ ബുദ്ധിമുട്ടാണ്. ലാലിഗയിൽ അവർക്കെതിരെ കളിക്കാനായത് എന്റെ ഭാഗ്യമാണ്.

∙ ഖത്തറിലെ കിരീടസാധ്യതകൾ ?

ADVERTISEMENT

എന്റെ പിന്തുണ സ്പെയിനും ബ്രസീലിനുമാണ്.

∙ ഈ ലോകകപ്പിൽ സ്പെയിനിന്റെ കരുത്ത് എങ്ങനെ ?

മികച്ച ടീമുകളുടെ നിരയിൽ ഉൾപ്പെടുത്തേണ്ടവരാണ് എല്ലായ്പ്പോഴും സ്പാനിഷ് സംഘം. വളരെ ശക്തമായൊരു താരനിര അവകാശപ്പെടാനുള്ളതാണ് അതിനു കാരണം.

∙ ലൂയിസ് എൻറിക്വെയുടെ സ്പാനിഷ് ടീമിൽ യുവതാരങ്ങളല്ലേ കൂടുതലും?

ADVERTISEMENT

യുവതാരങ്ങളാകാം. പക്ഷേ, ധാരാളം മത്സരം കളിച്ചെത്തുന്നവരാണ്. കഴിവുകളേറെയുള്ള പ്രതിഭകളാണ് അവരെല്ലാം. സ്പെയിൻ ടീമിനെ സംബന്ധിച്ചിടത്തോളം ഇതൊരു പരിവർത്തനത്തിന്റെ സമയമാണെന്നാണു ഞാൻ കരുതുന്നത്.

∙ഐഎസ്എലിൽ ഗോവയും ചെറുപ്പക്കാരുടെ സംഘമാണല്ലോ. സീനിയർ എന്ന നിലയിൽ ഗോവയിലെ റോൾ?


മുതിർന്ന അംഗമെന്ന നിലയിൽ യുവതാരങ്ങൾക്കു വഴികാട്ടിയാകുന്നതിനാണ് എന്റെ ശ്രമം. അവരുടെ മൊത്തത്തിലുള്ള ഗെയിം മെച്ചപ്പെടുത്താൻ എന്നാൽ കഴിയുന്നവിധത്തിൽ ഞാൻ സഹായിക്കുന്നുണ്ട്. ഗോവയുടെ യുവതാരങ്ങളിൽ പ്രതിഭാ സമ്പന്നരായ ഒട്ടേറെപ്പേരുണ്ട്. ശരിയായ മനോഭാവവും കൃത്യമായ പരിശീലനവും വഴി ഏറെക്കാലം രാജ്യത്തിനും ക്ലബ്ബിനും മികച്ച പ്രകടനം പുറത്തെടുക്കാൻ അവർക്കു കഴിയും.

∙ എന്തുകൊണ്ടാണു ബ്ലാസ്റ്റേഴ്സിൽ നിന്നു ഗോവയിലേക്ക് ചേക്കേറിയത്?

എഫ്സി ഗോവയുടെ ഫുട്ബോൾ ശൈലിയും പദ്ധതിയുമാണ് ഈ സീസണിൽ അവരുടെ ഭാഗമാകാൻ എനിക്ക് ഏറ്റവും പ്രചോദനമായത്. ടീമിലെ സ്പാനിഷ് താരങ്ങളുടെ സാന്നിധ്യം അനായാസ ആശയവിനിമയത്തിനും സഹായിക്കുന്നു. ഇതേവരെ തികച്ചും നല്ല അനുഭവമാണ്. ഇനിയുള്ള നാളുകളിൽ അതു കൂടുതൽ നന്നാകും.

∙ ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെക്കുറിച്ച്?

കഴിഞ്ഞ സീസണിൽ അവർ എനിക്കു തന്ന പിന്തുണയ്ക്കും സ്നേഹത്തിനും ഒരുപാട് നന്ദിയുണ്ട്. വളരെ നല്ലവരാണു കേരളത്തിലെ ആരാധകർ. കൊച്ചിയിൽ അവർക്കു മുന്നിൽ കളിക്കുന്നതിനായി ഞാൻ ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു.

English Summary: Alvaro Vasquez On Spain Chances at Qatar