അവസാന ലോകകപ്പെന്നു വിലയിരുത്തപ്പെടുന്ന ഖത്തറിൽ മെസ്സിയെക്കാളും ലെവൻഡോവ്സ്കിയെക്കാളും ‘ഏറെ’ ലോകത്തിനു മുന്നിൽ തെളിയിക്കാനുണ്ടായിരുന്നതു കൊണ്ടാകണം ഗോൾ ആഘോഷം ‘അതിരുവിട്ടതും’ പോർച്ചുഗലിന്റെ റിസർവ് താരങ്ങള്‍ വരെ ക്രിസ്റ്റ്യാനോയെ പൊതിഞ്ഞതും. മാഞ്ചസ്റ്ററിലെ 2–ാം അധ്യായം സമ്മാനിച്ച ദുരന്തചിത്രം മറികടക്കാൻ ഏറ്റവും കുറഞ്ഞപക്ഷം ഇതെങ്കിലും അനിവാര്യമായിരുന്നു ക്രിസ്റ്റ്യാനോയ്ക്ക്. മെസ്സിയുടെ കിക്ക് ലക്ഷ്യത്തിലെത്തിട്ടും തോറ്റ അർജന്റീന, ലെവൻഡോവ്സ്കി തുലച്ച പെനൽറ്റി നിർണായകമായ മത്സരത്തിൽ സമനില വഴങ്ങിയ പോളണ്ട് എന്നിവർ മുഖം താഴ്ത്തിനിൽക്കുന്നു. ഖത്തറിലെ ആദ്യ റൗണ്ട് മത്സരങ്ങൾ പിന്നിടുമ്പോൾ, തൽക്കാലം പുഞ്ചിരിക്കുന്നത് 5–ാം ലോകകപ്പിലും ഗോളടിച്ച ആദ്യ പുരുഷ ഫുട്ബോളറായ ക്രിസ്റ്റ്യാനോയും, 3 പോയിന്റ് നേടിയ പോർച്ചുഗലും മാത്രം! മാഞ്ചസ്റ്റർ വിട്ട് പുതിയ തട്ടകത്തിനായുള്ള ഭാഗ്യാന്വേഷണത്തിന്റെ തുടക്കത്തിലും തല ഉയർത്തി നിൽക്കുന്നു ‘ക്യാപ്റ്റൻ’ ക്രിസ്റ്റ്യാനോ’!

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുന്നിൽ ഗോൾകീപ്പർ മാത്രം. ലക്ഷ്യത്തിലേക്കുള്ളത് 11 മീറ്റർ ദൂരം. അടക്കിപ്പിടിച്ച നിശ്വാസത്തോടെ കണ്ണുകളെല്ലാം കിക്ക് ടേക്കറുടെ മുഖത്ത്, പിന്നെ പന്തിലേക്കും. ഉദ്ഘാടന മത്സരത്തിൽത്തന്നെ ഖത്തർ ലോകകപ്പിലെ ത്രി–മൂർത്തികൾ ഈ റോളിൽ മാറി മാറി എത്തി. സൗദി അറേബ്യയ്ക്കെതിരെ ലയണൽ മെസ്സി, മെക്സിക്കോയ്ക്കെതിരെ റോബർട്ട് ലെവൻഡോവ്സ്കിയും. ഘാനക്കെതിരെ കിക്കെടുക്കാൻ പെനൽറ്റി സ്പോട്ടിൽ പന്തു പ്ലേസ് ചെയ്ത് ക്രിസ്റ്റ്യാനോ റൊണാൾഡ് തിരിച്ചു നടന്ന ആ നിമിഷം അപാരമായ ഈ യാദൃശ്ചികതയെക്കുറിച്ചു കടുത്ത ഫുട്ബോൾ ആരാധകർ പോലും ഓർത്തിരിക്കില്ല. ഖത്തറിൽ തനിക്കു മുൻപു കിക്കെടുത്ത സമകാലികരുടെ ‘വിധി’ ചരിത്രത്തിലേക്കു നിവർന്നിറങ്ങിയ ആ കിക്കെടുക്കുന്നതിനു തൊട്ടുമുൻപ് ക്രിസ്റ്റ്യാനോ ഓർത്തു കാണുമോ? അറിയില്ല. പക്ഷേ, ഒന്നുറപ്പ്. സമ്മർദത്തിന്റെ പിരിമുറക്കത്തെ മനസ്സാന്നിധ്യം കൊണ്ട് അതിജീവിക്കുന്ന ‘ക്രിസ്റ്റ്യാനോ ടച്ച്’ ആ കിക്കിലും ഉണ്ടായിരുന്നു.

അവസാന ലോകകപ്പെന്നു വിലയിരുത്തപ്പെടുന്ന ഖത്തറിൽ മെസ്സിയെക്കാളും ലെവൻഡോവ്സ്കിയെക്കാളും ‘ഏറെ’ ലോകത്തിനു മുന്നിൽ തെളിയിക്കാനുണ്ടായിരുന്നതു കൊണ്ടാകണം ഗോൾ ആഘോഷം ‘അതിരുവിട്ടതും’ പോർച്ചുഗലിന്റെ റിസർവ് താരങ്ങള്‍ വരെ ക്രിസ്റ്റ്യാനോയെ പൊതിഞ്ഞതും. മാഞ്ചസ്റ്ററിലെ 2–ാം അധ്യായം സമ്മാനിച്ച ദുരന്തചിത്രം മറികടക്കാൻ ഏറ്റവും കുറഞ്ഞപക്ഷം ഇതെങ്കിലും അനിവാര്യമായിരുന്നു ക്രിസ്റ്റ്യാനോയ്ക്ക്. മെസ്സിയുടെ കിക്ക് ലക്ഷ്യത്തിലെത്തിട്ടും തോറ്റ അർജന്റീന, ലെവൻഡോവ്സ്കി തുലച്ച പെനൽറ്റി നിർണായകമായ മത്സരത്തിൽ സമനില വഴങ്ങിയ പോളണ്ട് എന്നിവർ മുഖം താഴ്ത്തിനിൽക്കുന്നു. ഖത്തറിലെ ആദ്യ റൗണ്ട് മത്സരങ്ങൾ പിന്നിടുമ്പോൾ, തൽക്കാലം പുഞ്ചിരിക്കുന്നത് 5–ാം ലോകകപ്പിലും ഗോളടിച്ച ആദ്യ പുരുഷ ഫുട്ബോളറായ ക്രിസ്റ്റ്യാനോയും, 3 പോയിന്റ് നേടിയ പോർച്ചുഗലും മാത്രം! മാഞ്ചസ്റ്റർ വിട്ട് പുതിയ തട്ടകത്തിനായുള്ള ഭാഗ്യാന്വേഷണത്തിന്റെ തുടക്കത്തിലും തല ഉയർത്തി നിൽക്കുന്നു ‘ക്യാപ്റ്റൻ’ ക്രിസ്റ്റ്യാനോ’!

ക്രിസ്റ്റ്യാനോ റൊണാൾഡോയും എഡിസൻ കവാനിയും (ഫയൽ ചിത്രം)
ADVERTISEMENT

∙ ഒരു റഷ്യൻ ‘അപാരത’

ഇടം കയ്യിൽനിന്നു വലിച്ചൂരിയെടുത്ത ക്യാപ്റ്റൻസ് ബാൻഡുമായി തല കുനിച്ചാണ് 2018 ജൂൺ 30നു രാത്രി സോച്ചിയിലെ ഒളിംപിക് സ്റ്റേഡിയത്തിൽനിന്നു പോർച്ചുഗൽ ടീം ഡഗൗട്ടിലേക്കു ക്രിസ്റ്റ്യാനോ റൊണാൾഡോ നടന്നത്. പ്രീ ക്വാർട്ടറിൽ ഇരട്ട ഗോളോടെ തിളങ്ങിയ എഡിസൻ കവാനിയുടെ ക്ലാസിനു മുന്നിൽ യുറഗ്വായോടു 2–1 തോറ്റ് നിലവിലെ യൂറോ ജേതേക്കളായ പോർച്ചുഗലിന് നിരാശയോടെ നാട്ടിലേക്കു മടക്കം. കൃത്യം 10 ദിവസങ്ങൾക്കു ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചിത്രം പ്രമുഖ ദിനപത്രങ്ങളിൽ വീണ്ടും സ്ഥാനം പിടിച്ചു. സ്പോർട്സ് ഷോകളിലെ പ്രൈം ടൈം ചർച്ചകൾ വീണ്ടും ക്രിസ്റ്റ്യാനോയെ ചുറ്റിപ്പറ്റിയായി. അതേ ദിവസം നടന്ന ഫ്രാൻസ്– ബൽജിയം ലോകകപ്പ് സെമിഫൈനൽ മത്സരത്തിന്റെ പ്രസക്തി പോലും കുറച്ചുകൊണ്ടു ഫുട്ബോൾ ആരാധകർ വീണ്ടും ക്രിസ്റ്റ്യാനോയെപ്പറ്റി മാത്രം സംസാരിച്ചു. ലാ ലിഗയിൽനിന്നു വിടവാങ്ങി ഇറ്റാലിയൻ ഫുട്ബോൾ ലീഗിലേക്കു ചേക്കേറാനൊരുങ്ങുന്ന ക്രിസ്റ്റ്യാനോയെക്കുറിച്ച്.

റയൽ മഡ്രിഡിൽനിന്നു ടൂറിനിലേക്കുള്ള കൂടുമാറ്റത്തിനായി ഏകദേശം 805 കോടി രൂപയാണ് (10 കോടി യൂറോ) യുവെന്റസ് 33 പിന്നിട്ട ക്രിസ്റ്റ്യാനോയ്ക്കു വേണ്ടി അന്നു മുടക്കിയത്. റഷ്യയിൽനിന്നുള്ള മടക്കം അൽപം നേരത്തെയായെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വ്യാപ്തി എത്രയെന്ന് ലോകം ഒരിക്കൽക്കൂടി മനസ്സിലാക്കി. റൊണാൾഡോ  യുവെന്റസിലേക്ക് എന്ന വാർത്ത വന്നതിനു തൊട്ടുപിന്നാലെ യൂറോപ്യൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ യുവെന്റസിന്റെ ഓഹരികളുടെ വില ഉയർന്നത് 40 ശതമാനം. ഒരു വർഷത്തിലെ ഏറ്റവും ഉയർന്ന വിനിമയ നിരക്ക്.

ഘാനയ്ക്കെതിരായ ലോകകപ്പ് മത്സരത്തിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോ.

4 വർഷങ്ങൾക്കിപ്പുറം മറ്റൊരു ലോകകപ്പിനിടെയും ക്രിസ്റ്റ്യാനോയുടെ താരക്കമാറ്റമാണു ടോക്കിങ് പോയിന്റ്. ഉദ്ഘാടന മത്സരത്തിൽ സ്പെനിയിനെതിരെ നേടിയ ഹാട്രിക് അടക്കം 4 ഗോളോടെ വിളങ്ങിനിന്ന ക്രിസ്റ്റ്യാനോയെയാണ് ഇറ്റാലിയൻ അന്ന് ആരാധകർ ഏറ്റെടുത്തത്. 37–ാം വയസ്സിൽ ഈ ലോകകപ്പ് ക്രിസ്റ്റ്യാനോയ്ക്കായി കാത്തുവച്ചിരിക്കുന്ന ജാതകം എന്തായി‌രിക്കും? തന്നെ വരവേൽക്കാൻ കാത്തിരിക്കുന്ന പുതിയ ക്ലബിന്റെ അധികൃതർക്കു മുന്നിൽ ആവനാഴിയിലിലെ ഏതു പുതിയ അസ്ത്രമാകും ഇനിയുള്ള കളികളിൽ ക്രിസ്റ്റ്യാനോ പുറത്തെടുക്കുക? മഡ്രിഡും, ടൂറിനും മാഞ്ചസ്റ്ററും പിന്നിട്ട ക്രിസ്റ്റ്യാനോയുടെ പടയോട്ടം എനി ഏതു നഗരത്തില്‍ എത്തിനിൽക്കും? 

‌വിവാദ അഭിമുഖത്തിനു പിന്നാലെ ഉഭയ കക്ഷി സമ്മതപ്രകാരം കരാർ റദ്ദാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്രിസ്റ്റ്യാനോയെ സ്വതന്ത്രനാക്കി. സർ അലക്സ് ഫെർഗൂസനു കീഴിൽ ഒരിക്കൽ ഏറ്റവും ഊഷ്മളമായ ബന്ധമുണ്ടായിരുന്ന ക്ലബുമായി ഒരിക്കലും ആഗ്രഹിക്കാത്ത തരത്തിൽ ഒരു വിടപറയൽ. പക്ഷേ ഇക്കുറി ക്രിസ്റ്റ്യാനോ മടങ്ങുമ്പോൾ ഓൾഡ് ട്രാഫഡിലെ ആരാധകരിൽനിന്നുണ്ടായത് സമ്മിശ്ര പ്രതികരണമാണ്

ADVERTISEMENT

∙ റോയൽ മോഡലിൽ റയലിനു ബൈ

2017–18 സീസൺ ചാംപ്യൻസ് ലീഗ് ക്വാർട്ടറിൽ യുവെന്റസിനെതിരെ ഭുമിയിൽനിന്നു 7 അടി 7 ഇഞ്ച് ഉയരത്തിൽ (ഉദ്ദേശം 2.31 മീറ്റർ) നിന്നുള്ള അസാധ്യ ബൈസൈക്കിൾ കിക്കിലൂടെ നേടിയ ‘പ്ലേ സ്റ്റേഷൻ ഗോൾ,’ തുടർച്ചയായ 6–ാം ചാംപ്യൻസ് ലീഗിലും ടോപ് സ്കോറർ സ്ഥാനം, 5–ാം ബലോൺ ദ്യോർ പുരസ്കാരം. റയലിലെ നേട്ടങ്ങളുടെ നെറുകയിൽനിന്നായിരുന്നു യുവെന്റസിലേക്കു നടന്നുകയറാനുള്ള ക്രിസ്റ്റ്യാനോയുടെ തീരുമാനം. 

അത്‍ലറ്റിക്കോ മഡ്രിഡിനെതിരെ ഗോളവസരം പാഴായപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നിരാശ.

‘ഞാൻ ടീമിലെ അവിഭാജ്യ ഘടകമാണെന്ന തോന്നൽ ക്ലബ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരേസിനു നഷ്ടമായതായി എനിക്കു തോന്നി. കരിയറിന്റെ തുടക്കത്തിൽ എന്നെ വളരെ മികച്ച രീതിയിലാണു റയൽ സമീപിച്ചിരുന്നത്. ആദ്യത്തെ 4–5 വർഷങ്ങളിൽ അവർ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു ചേർന്ന രീതിയിൽ എന്നെ സ്വീകരിച്ചു. പിന്നെപ്പിന്നെ അതു കുറഞ്ഞുവന്നു. ക്ലബ് പ്രസിഡന്റിന്റെ സമീപനത്തിൽ മാറ്റം വന്നതായി എനിക്കു ബോധ്യമായതോടെയാണു ക്ലബ് വിടാൻ തീരുമാനിച്ചത്’– 2018ൽ യുവെന്റസിലേക്കുള്ള മാറ്റത്തിനു ശേഷം ഫ്രാൻസ് ഫുട്ബോൾ മാസികയോടു ക്രിസ്റ്റ്യാനോ പ്രതികരിച്ചത് ഇങ്ങനെയാണ്. റൊണാൾഡോ ആവശ്യപ്പെട്ട വേതനത്തിലെ അമിത വർധനയാണ് വഴി പിരിയലിലേക്കു കാര്യങ്ങൾ എത്തിച്ചത് എന്നു ക്ലബ് അധികൃതരും പറയുന്നു. ഈ വാദത്തിനും ക്രിസ്റ്റ്യാനോയ്ക്കു മറുചോദ്യമുണ്ട്. ‘പണമാണു ലക്ഷ്യമെങ്കിൽ എനിക്കു ചൈനയിലെ ക്ലബുകളിലേക്കു പോയാൽ പോരായിരുന്നോ’? പണം അൽപം കുറഞ്ഞാൽ സഹിക്കും, പക്ഷേ പരിഗണന കുറഞ്ഞാൽ യാതൊരു വിട്ടു വീഴ്ചയ്ക്കു തയ്യാറാകാത്ത ചരിത്രമാണല്ലോ ക്രിസ്റ്റ്യാനോയ്ക്കുള്ളത്.

∙ യുവെയോടു ‘സ്നേഹം’ 

യുവെന്റസ് ജഴ്സിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ.
ADVERTISEMENT

ടൂറിനിലെ തിളക്കമാർന്ന 3 സീസണുകൾക്കു പിന്നാലെയാണ് ഇറ്റലിയോടും താരം വിട പറഞ്ഞത്. ക്ലബിനായി മികച്ച പ്രകടനം പുറത്തെടുത്തിട്ടും നേടാനാകാതപോയ ചാംപ്യൻസ് ലീഗ് കിരീടം തന്നെയായിരുന്നു ആ തീരുമാനത്തിനു പിന്നിലും. മാസിമിലാനൊ അലെഗ്രി യുവെന്റ്സ് പരിശീലകനായി വീണ്ടും ചുമതലയേറ്റ് അധികം വൈകുന്നതിനു മുൻപുതന്നെ സ്വയം തിര‍ഞ്ഞെടുത്ത ‘പഴയ തട്ടകത്തിലേക്കു മടങ്ങിയതിനു പിന്നാലെ ഇൻസ്റ്റ്ഗ്രാമിലെ വികാര നിർഭരമായ കുറിപ്പിലൂടെ യുവെന്റസ് ആരാധകർക്കു നന്ദി അറിയിക്കാനും ക്രിസ്റ്റ്യാനോ മറന്നില്ല. 9 വർഷക്കാലം കളിച്ച റയൽ മഡ്രിഡിന്റെ ആരാധകർക്കു നൽകിയതുപോലൊരു സ്നേഹസമ്മാനം യുവെ ആരാധകർക്കു നൽകിയതിനു ശേഷമായിരുന്നു ആ പടിയിറക്കം. പിന്തുണയ്ക്കു നന്ദി അറിയിച്ചുകൊണ്ടുള്ള വികാര നിർഭരമായ കുറിപ്പ്. 

∙ 2–ാം വരവിൽ പിഴച്ചതെവിടെ? 

ട്രോഫികളുട ക്ഷാമം അലട്ടിയിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ക്രിസ്റ്റ്യാനോ രണ്ടാം വട്ടം മടങ്ങിയെത്തിയപ്പോൾ ആരാധകർ ഉറപ്പിച്ചു, ‘ഇതൊരു പുതിയ തുടക്കമാകും’. സ്നേഹിച്ചാൽ ചങ്കു പറിച്ചു കൊടുക്കുന്ന ക്രിസ്റ്റ്യാനോയ്ക്കായി അവിടെ മാനേജ്മെന്റ് കരുതിവച്ചിരുന്നത് രണ്ടര വർഷത്തെ കരാറിനൊപ്പം 2018 ലോകകപ്പിൽ പോർച്ചുഗലിനു മടക്കടിക്കറ്റ് നൽകിയ അതേ എഡിൻസൻ കവാനി ധരിച്ചിരുന്ന 7–ാം നമ്പർ ജഴ്സിയാണ്. ക്രിസ്റ്റ്യാനോയ്ക്കു വേണ്ടി ‘സന്തോഷപൂർവം’ കവാനി 21–ാം നമ്പർ ജഴ്സിയിലേക്കും മാറി. ആദ്യ കളിയിൽത്തന്നെ ന്യൂകാസിൽ യുണൈറ്റഡിനെതിരെ  ഗോളടിക്കുക കൂടി ചെയ്തതോടെ ക്രിസ്റ്റ്യാനോ വീണ്ടും മാഞ്ചസ്റ്ററിന്റെ കണ്ണിലുണ്ണിയായി.  ക്രിസ്റ്റ്യാനോ വന്നിട്ടും ക്ലബിന്റെ കളി ശരിയാകാഞ്ഞതോടെ മാസങ്ങൾക്കകം പരിശീലക സ്ഥാനത്ത് ഒലേ ഗുണ്ണാൽ സോൾഷ്യറിനു പകരം റാൾഫ് റാഗ്‌നിക് എത്തി.      

ഓൾഡ് ട്രാഫഡ് സ്റ്റേഡിയത്തിലെ മത്സരത്തിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോ.

റാഗ്നി‌ക്കിന്റെ ഹൈ പ്രസിങ് ശൈലിക്കൊപ്പം ഓടിപ്പിടിക്കാൻ ക്രിസ്റ്റ്യാനോയുടെ പ്രായം തടസ്സമായേക്കുമെന്ന ഫുട്ബോൾ നിരൂപകരുടെ നിരീക്ഷണത്തിനു പിന്നാലെതന്നെ യുണൈറ്റഡിൽ കാര്യങ്ങൾ വഷളായി തുടങ്ങി. ജനുവരിയിൽ ബ്രെന്റ്ഫഡിനെതിരായ മത്സരത്തിനിടെ സബ്സ്റ്റിറ്റ്യൂഷനു വിധേയനാക്കപ്പെട്ടതിനു പിന്നാലെ ജായ്ക്കറ്റ് വലിച്ചെറിഞ്ഞു തുടങ്ങിയ പ്രതിഷേധമാണ് ക്രിസ്റ്റ്യാനോയുടെ വിടവാങ്ങലോടെ പൂർണതയിൽ എത്തിയത്. ഇതിനിടെ പഴയ ഗോളടിമികവിനു കൈമോശം വരിക കൂടി ചെയ്തതോടെ കരിയർ ഗ്രാഫും താഴ്ന്നു തുടങ്ങി. എവർട്ടണുമായുള്ള മത്സരത്തിലെ തോൽവിക്കു പിന്നാലെ കുട്ടി ആരാധകന്റെ ഫോൺ തട്ടിപ്പറിച്ചതിന്റെ പേരിലും ക്രിസ്റ്റ്യാനോ വിവാദത്തിൽപ്പെട്ടു. 

ചാംപ്യൻസ് ലീഗിലും ഗോളടി മേളം (5 ഗോൾ) തുടർന്നെങ്കിലും പ്രീ ക്വാർട്ടറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അത്‌ലറ്റിക്കോ മഡ്രിഡിനോടു തോറ്റു പുറത്തായത് ക്രിസ്റ്റ്യാനോയ്ക്കു ഏറ്റവും വലിയ തിരിച്ചടിയായി. 18 പ്രീമിയർ ലീഗ് ഗോളോടെ ടോപ് സ്കോറർ പട്ടികയിൽ 3–ാം സ്ഥാനത്തായിരുന്നു കഴിഞ്ഞ സീസണിൽ റൊണോ. എങ്കിലും എലീറ്റ് ടൂർണമെന്റായ ചാംപ്യൻസ് ലീഗ് മിസ്സ് ചെയ്യുന്നതാകും ക്രിസ്റ്റ്യാനോയെ ഏറ്റവും തളർത്തിയത്. വലിയ തട്ടകങ്ങൾ തന്റേതാക്കിയാണല്ലോ പണ്ടേ ആ ശീലം. എന്നാൽ യുണൈറ്റഡ് ടോപ് ഫോറിനു പുറത്തായതോടെ മാനേജ്മെന്റും ‘മാറി ചിന്തിച്ചു’ തുടങ്ങി. 

ക്രിസ്റ്റ്യാനോ റൊണാൾഡോ. Photo: Twitter@CristianoRonaldo

∙ വീണ്ടും ‘സ്വാതന്ത്ര്യം

സ്ഥിരം പരിശീലക സ്ഥാനത്തേക്ക് ഡച്ചുകാരൻ എറിക് ടെൻ ഹാഗ് എത്തിയതോടെ പ്ലേയിങ് ഇലവനിലെ സ്ഥാനം സംബന്ധിച്ച അഭ്യൂഹങ്ങൾക്കു വിട നൽകി ക്ലബ് വിടുന്ന കാര്യം ക്രിസ്റ്റ്യാനോ തന്നെ ഒരിക്കൽക്കൂടി പരസ്യമാക്കി. പക്ഷേ, ക്രിസ്റ്റ്യാനോയുടെ കണക്കുകൂട്ടലുകൾ ആദ്യമായി തെറ്റുകയായിരുന്നെന്നു പിന്നാലെ തെളിഞ്ഞു. താവളം ഒരുക്കാൻ ശേഷിയുള്ള ക്ലബുകളായ പിഎസ്ജി, ബയേൺ മ്യൂണിക്ക്, ചെൽസി അടക്കമുള്ള ടീമുകൾ സമ്മർ ട്രാൻസ്ഥർ ജാലകത്തിൽ മുഖം തിരിച്ചതോടെ ‘ഇഷ്ടമില്ലാത്ത’ ക്ലബിനൊപ്പം ജനുവരിയിൽ തുടങ്ങുന്ന മിഡ് സീസൺ ട്രാൻസ്ഫർ വരെയെങ്കിലും തുടരാൻ ക്രിസ്റ്റ്യാനോ നിർബന്ധിതനായി.    

പ്രീ സീസൺ പരിശീലനത്തിൽനിന്നു വിട്ടുനിന്ന ക്രിസ്റ്റ്യാനോയ്ക്ക് 2022–23 സീസണിലെ ആദ്യ 2 മത്സരങ്ങളിൽ ടെൻ ഹാഗ് അവസരം നൽകിയിരുന്നു. പക്ഷേ, മാഞ്ചസ്റ്റർ യുണൈറ്റഡ് തോറ്റ ഈ മത്സരങ്ങൾക്കു ശേഷം ക്രിസറ്റ്യാനോ പ്ലേയിങ് ഇലവനു പുറത്തായി.  ടോട്ടനത്തിനെതിരായ മത്സരം അവസാനിക്കുന്നതിനു മുൻപുതന്നെ മൈതാനം വിട്ട ക്രിസ്റ്റ്യാനോയെ പിന്നാലെ ചെൽസിക്കെതിരായ മത്സരത്തിൽ ടെൻഹാഗ് പുറത്തിരുത്തി. പിന്നാലെയാണ് യൂറോപ്യൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ടെൻഹാഗിനെതിരെ ക്രിസ്റ്റ്യാനോ ഇങ്ങനെ ആഞ്ഞടിച്ചതും, ‘അയാളെ ഞാൻ ബഹുമാനിക്കില്ല, കാരണം അയാൾ എന്നെ ബഹുമാനിക്കുന്നില്ല.’   

‌വിവാദ അഭിമുഖത്തിനു പിന്നാലെ ഉഭയ കക്ഷി സമ്മതപ്രകാരം കരാർ റദ്ദാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്രിസ്റ്റ്യാനോയെ സ്വതന്ത്രനാക്കി. സർ അലക്സ് ഫെർഗൂസനു കീഴിൽ ഒരിക്കൽ ഏറ്റവും ഊഷ്മളമായ ബന്ധമുണ്ടായിരുന്ന ക്ലബുമായി ഒരിക്കലും ആഗ്രഹിക്കാത്ത തരത്തിൽ ഒരു വിടപറയൽ. പക്ഷേ ഇക്കുറി ക്രിസ്റ്റ്യാനോ മടങ്ങുമ്പോൾ ഓൾഡ് ട്രാഫഡിലെ ആരാധകരിൽനിന്നുണ്ടാകുന്നത് സമ്മിശ്ര പ്രതികരണമാണ്. ഉടമകളായ ഗ്ലേസർ കുടുംബത്തിനു ക്ലബിന്റെ നടത്തിപ്പിൽ താൽപര്യമില്ല എന്ന പ്രസ്താവനയും കളത്തിനു പുറത്തെ നിലവിട്ട പെരുമാറ്റവും ക്രിസ്്റ്റ്യാനോയെ പല ആരാധക വ‍‍ൃന്ദങ്ങളിൽനിന്നും അകറ്റിയിരുന്നു.

ചെൽസി, സ്പോർട്ടിങ് ലിസ്ബൻ, ന്യൂകാസിൽ യുണൈറ്റഡ് തുടങ്ങിയ ടീമുകളുമായി ബന്ധപ്പെടുത്തി ക്രിസ്റ്റ്യാനോയുടെ പേരുകൾ ഇപ്പോൾ പറഞ്ഞു കേൾക്കുന്നു. ഡേവിഡ് ബെക്കാമിന്റെയും സ്ലാട്ടൻ ഇബ്രഹിമോവിച്ചിന്റെയും ഗാരെത് ബെയ്‌ലിന്റെയുമൊക്കെ വഴിക്ക് യുഎസ് മേജർ ലീഗ് സോക്കറിലേക്കും ചേക്കേറുന്നതിനെക്കുറിച്ചും ആവശ്യമെങ്കിൽ ചിന്തിക്കാം. ഘാനയ്ക്കെതിരായ കളിയിൽ ആരാധകരെ പൂർണമായും സന്തോഷിപ്പിക്കുന്ന പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല എന്നതു ശരിതന്നെ. പക്ഷേ ലോകം മുഴുവൻ കണ്ണുവയ്ക്കുന്ന തട്ടകത്തിൽ ക്രിസ്റ്റ്യാനോ ഒരിക്കൽക്കൂടി വരവ് അറിയിച്ചു കഴിഞ്ഞു. ഖത്തറിൽ ഇനി എന്ത്? ക്രിസ്റ്റ്യാനോ ഇനി എങ്ങോട്ടാണ്? .. തീരുമാനങ്ങൾ അവിടെ നിന്നുതന്നെയാകട്ടെ!

English Summary: Christiano Ronaldo Announces Royal Entry at Qatar World Cup; What is awaiting for him?