രണ്ടു വർഷം മുൻപ് ഇതേ ദിവസമാണ് അദ്ദേഹത്തെ നഷ്ടമായത്. പക്ഷേ, ഇപ്പോഴും ഞങ്ങൾക്കൊപ്പമുണ്ട്. എപ്പോഴും ഉണ്ടാവുകയും ചെയ്യും. ഡിയേഗോ മറഡോണ പ്രതിഭാശാലിയായിരുന്നു. ശരിയിലും തെറ്റിലും മികവു കാട്ടിയ ഓൾറൗണ്ടർ. ലോകം കണ്ട ഏറ്റവും മഹാനായ ഫുട്ബോളറായ ഡിയേഗോ അർജന്റീനയ്ക്കു വേണ്ടി എല്ലാം ചെയ്തു. ആ നഷ്ടബോധം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടു വർഷം മുൻപ് ഇതേ ദിവസമാണ് അദ്ദേഹത്തെ നഷ്ടമായത്. പക്ഷേ, ഇപ്പോഴും ഞങ്ങൾക്കൊപ്പമുണ്ട്. എപ്പോഴും ഉണ്ടാവുകയും ചെയ്യും. ഡിയേഗോ മറഡോണ പ്രതിഭാശാലിയായിരുന്നു. ശരിയിലും തെറ്റിലും മികവു കാട്ടിയ ഓൾറൗണ്ടർ. ലോകം കണ്ട ഏറ്റവും മഹാനായ ഫുട്ബോളറായ ഡിയേഗോ അർജന്റീനയ്ക്കു വേണ്ടി എല്ലാം ചെയ്തു. ആ നഷ്ടബോധം നികത്താനാകില്ല. അദ്ദേഹം നൽകിയ ഓർമകളെ ആദരിക്കാനേ ഇപ്പോൾ നിർവാഹമുള്ളൂ. ഡിയേഗോയെക്കുറിച്ച് ഒട്ടേറെ ഓർമകളുണ്ടെങ്കിലും 1986ലെ മെക്സിക്കോ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ നേടിയ 2 ഗോളുകൾ എങ്ങനെ മറക്കും.

പ്രത്യേകിച്ച് രണ്ടാമത്തേത്. പന്തുമായി തനിച്ചോടി മറഡോണ നേടിയത് ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോളാണ്. അന്ന് മൈതാനം മോശം അവസ്ഥയിലായിരുന്നു. പന്തു നിയന്ത്രിക്കാൻ പ്രയാസവുമായിരുന്നു. പക്ഷേ, ആ നിമിഷത്തിൽ ഡിയേഗോ മജീഷ്യനായി. ഓട്ടത്തിനിടെ എന്നെ നോക്കിയപ്പോൾ പന്ത് പാസ് ചെയ്യുമെന്നു കരുതി. പക്ഷേ, അദ്ദേഹത്തിന്റെ മനസ്സിലെന്തായിരുന്നെന്ന് ആരറിഞ്ഞു! ആ മാന്ത്രികക്കുതിപ്പാണ് അവിശ്വസനീയ ഗോളിൽ കലാശിച്ചത്. അതിനു തൊട്ടു മുൻപത്തെ ‘ദൈവത്തിന്റെ കൈ’ ഗോൾ സൃഷ്ടിച്ച വിവാദക്കറയെല്ലാം അതു കഴുകിക്കളഞ്ഞു.

ADVERTISEMENT

‘ദൈവത്തിന്റെ കൈ’ ഗോൾ മറഡോണ സ്കോർ ചെയ്യുമ്പോൾ ഞാൻ എതിർവശത്തായിരുന്നു. ഞാൻ അതു കണ്ടിട്ടില്ല.  ഗോൾനേട്ടം ആഘോഷിക്കുന്നതിന് അടുത്തേക്ക് ഞാൻ ചെന്നപ്പോൾ ഡിയേഗോ പറഞ്ഞു: എല്ലാവരും കെട്ടിപ്പിടിച്ച് ആഘോഷിക്കൂ. അപ്പോഴേക്കും റഫറിയും ലൈൻസ്മാനും ഗോൾ ഉറപ്പിച്ച് മൈതാനമധ്യത്തേക്ക് പോയിരുന്നു.  ഗോൾ അനുവദിക്കുകയും ചെയ്തു. അത്തരം പല മുഹൂർത്തങ്ങളുമുണ്ടെങ്കിലും ഡിയേഗോയ്ക്കൊപ്പം കളിച്ചതു തന്നെ ഏറ്റവും മികച്ച ഓർമ. ഈ ദിനത്തിൽ, കഴിഞ്ഞ കളിയിലെ തോൽവി മറന്നു പുതിയ തുടക്കത്തിനായി ശ്രമിക്കണമെന്നാണ് ലയണൽ മെസ്സിയോട് എനിക്കു പറയാനുള്ളത്

English Summary : Jorge-Burruchaga pays tribute to Diego Maradona

ADVERTISEMENT