ബ്രസീൽ-സെർബിയ മത്സരം കഴിഞ്ഞ് സന്തോഷത്തിൽ മിക്സ്ഡ് സോണിലേക്കു ചെന്നതാണ്. അവിടെ അതാ ഒരാൾ ഇൻജറിയുമായി ഇരിക്കുന്നു. നെയ്മാറല്ല. ലെബനനിൽ നിന്നുള്ള മാധ്യമപ്രവർത്തക ക്രിസ്റ്റീന. കാലിൽ പ്ലാസ്റ്ററിട്ട് വീൽചെയറിലാണ് വരവ്. എന്തു പറ്റി എന്നു തിരക്കി. ഫ്രാൻസ്-ഓസ്ട്രേലിയ മത്സരത്തിനിടെ ഗാലറിയിലെ മീഡിയ ട്രിബ്യൂണിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രസീൽ-സെർബിയ മത്സരം കഴിഞ്ഞ് സന്തോഷത്തിൽ മിക്സ്ഡ് സോണിലേക്കു ചെന്നതാണ്. അവിടെ അതാ ഒരാൾ ഇൻജറിയുമായി ഇരിക്കുന്നു. നെയ്മാറല്ല. ലെബനനിൽ നിന്നുള്ള മാധ്യമപ്രവർത്തക ക്രിസ്റ്റീന. കാലിൽ പ്ലാസ്റ്ററിട്ട് വീൽചെയറിലാണ് വരവ്. എന്തു പറ്റി എന്നു തിരക്കി. ഫ്രാൻസ്-ഓസ്ട്രേലിയ മത്സരത്തിനിടെ ഗാലറിയിലെ മീഡിയ ട്രിബ്യൂണിൽ ഒന്നു വീണു. മറുപടി പറ‍ഞ്ഞു തീരും മുൻപേ ക്രിസ്റ്റീന മറ്റൊന്നു തിരക്കി- നെയ്മാറിന്റെ പരുക്കിനെക്കുറിച്ച് വല്ല അപ്ഡേറ്റും ഉണ്ടോ?

അപ്പോൾ അതാണ് കാര്യം. ബ്രസീലിയൻ മാധ്യമപ്രവർത്തകരുടെ മുഖത്തൊന്നും വലിയ തെളിച്ചമില്ല. കല്യാണവീട്ടിൽ ഊണു തികയാതെ വരുമ്പോഴുള്ള ഒരു ടെൻഷനില്ലേ. അതു പോലെ. നേരത്തേ പരിചയമുണ്ടായിരുന്ന ബ്രസീലുകാരൻ ഡാനിലോ ലാവിയേരിയോട് അന്വേഷിച്ചു. ബ്രസീൽ കോച്ച് ടിറ്റെയും ടീം ഡോക്ടറും ഇപ്പോൾ പത്രസമ്മേളനത്തിനു വരും. കോറിഡോറിലൂടെ നടന്നു പോകുന്ന സെർബിയൻ കളിക്കാരെ വിട്ട് എല്ലാവരും ടിവിയിലേക്കായി നോട്ടം.നെയ്മാറിന്റെ കാൽക്കുഴയ്ക്കു ചെറിയ പരുക്കുണ്ട്. 24 മണിക്കൂറിനു ശേഷമേ പരുക്കിന്റെ അവസ്ഥ ശരിയായി വിലയിരുത്താനാകൂ- ടീം ഡോക്ടർ പറഞ്ഞു. എന്നാൽ ബ്രസീൽ കോച്ച് ടിറ്റെ എല്ലാവർക്കും ശുഭാപ്തി വിശ്വാസം നൽകുന്ന വിധത്തിലാണ് സംസാരിച്ചത്.

മത്‌സരത്തിനിടെ നെയ്‌മാറെ മാർക് ചെയ്യുന്ന സെർബിയൻ താരങ്ങൾ: ചിത്രം: നിഖിൽ രാജ് ∙ മനോരമ
ADVERTISEMENT

പിന്നാലെ ബ്രസീലിയൻ താരങ്ങളുടെ വരവായി. ക്യാപ്റ്റൻ തിയാഗോ സിൽവയും ഗോൾകീപ്പർ അലിസനും ദീർഘനേരം ചോദ്യങ്ങൾക്കു മറുപടി പറ‍ഞ്ഞു. അതിനിടയ്ക്ക് വിനീസ്യൂസ് ജൂനിയർ പാഞ്ഞു പോയി. മൈതാനത്ത് സെർബിയൻ താരങ്ങളെ വെട്ടിച്ചു പോകുന്നതു പോലെത്തന്നെ. ടീമിലെ ഏറ്റവും സീനിയറായ ഡാനി ആൽവസും അതിനിടയ്ക്കു വന്നു. ഒരു സീനിയർ മാധ്യമപ്രവർത്തക ആൽവസിനെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവച്ചു. സ്പാനിഷ് ദിനപത്രമായ മുണ്ടോ ഡിപോർട്ടീവോയിലെ ജേണലിസ്റ്റാണ്. ആൽവസ് ബാർസിലോനയിലായിരുന്ന കാലത്ത് നല്ല പരിചയമുണ്ട്. ആൽവസ് മെക്സിക്കൻ ക്ലബ്ബായ പ്യൂമാസിലേക്കു പോയതിനു ശേഷം പിന്നെ ഇപ്പോഴാണു കാണുന്നത്. അതിന്റെ സന്തോഷം പങ്കുവച്ചതാണ്.

ബ്രസീൽ– സെർബിയ മത്സരത്തിൽ നിന്ന്: ചിത്രം: നിഖിൽ രാജ് ∙ മനോരമ

ഒടുവിൽ ദാ വരുന്നു നെയ്മാർ. വേച്ചുവേച്ചാണ് വരവ്. വേദനയും നിരാശയും മുഖത്തുണ്ട്. മിക്സ്ഡ് സോൺ പെട്ടെന്നു നിശ്ശബ്ദമായി. ഒന്നും പറയാതെ നെയ്മാർ നടന്നു നീങ്ങി. ബ്രസീലിയൻ പത്രക്കാർ വീണ്ടും ചർച്ചയിലായി. നെയ്മാറിനു പകരം ഇറക്കാൻ ബ്രസീലിന് പിന്നെയും മുന്നേറ്റനിരക്കാരുണ്ടായിരിക്കാം. പക്ഷേ നെയ്മാർ ടീമിനു നൽകുന്ന ക്രിയേറ്റിവിറ്റി പകരം വയ്ക്കാനാവില്ല- ലാവിയേരി പറ‍ഞ്ഞു. അതാണു സത്യം!

ADVERTISEMENT

English Summary: Neymar jr and Vinicius junior