നെയ്മാർ നോക്കൗട്ടിൽ തുടർന്നും കളിക്കും എന്നു ടിറ്റെ ഉറപ്പിച്ചു പറയുമ്പോഴും ആരാധകരുടെ ആശങ്ക അവസാനിക്കാത്തതിനുള്ള കാരണവും നെയ്മാറിന്റെ ഈ ഭൂതകാലംതന്നെ. കഴിഞ്ഞ റഷ്യൻ ലോകകപ്പിൽ ഏറ്റലും അധികം ഫൗളുകൾക്കു വിധേയനായ താരം നെയ്മാറാണ്. 26 തവണ. ഖത്തറിലെ ഉദ്ഘാടന മത്സരത്തിൽ 9 വട്ടമാണു സെർബിയൻ താരങ്ങൾ നെയ്മാറെ ഫൗൾ ചെയ്തു വീഴ്ത്തിയത്. ഇനി പാരിസ് സെയ്ന്റ് ജെർമെയ്നിലേക്കു വന്നാലോ? 2018 സീസൺ മുതൽ ഈ ലോകകപ്പിന്റെ തുടക്കം വരെ പരുക്കിനെത്തുടർന്നു നെയ്മാർക്കു പിഎസ്ജിയിൽ നഷ്ടമായ മത്സരങ്ങൾ എത്രയെന്നറിയാമോ? നൂറിലും അധികം. യൂറോപ്പിലെ ഏറ്റവും മികച്ച 5 ഫുട്ബോൾ ലീഗുകളിലെ താരങ്ങളിൽ, 2016നു ശേഷം ഏറ്റവും അധികം തവണ ഫൗളുകൾക്കു വിധേയനായ താരം നെയ്മാറാണെന്ന് ബീസോക്കർ പ്രോ വെബ്സൈറ്റ് കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ സർവേയിൽ കണ്ടെത്തിയിരുന്നു. സർവേ റിപ്പോർട്ട് പ്രകാരം 2016നു ശേഷം 1040 തവണ നെയ്മാർ ഫൗൾ ചെയ്യപ്പെട്ടു. പിഎസ്ജിയിലെ നെയ്മാറുടെ അർജന്റൈൻ സഹതാരം ലയണൽ മെസ്സിയാണ് (829) രണ്ടാം സ്ഥാനത്ത്. ആന്ദ്രേ ബെലോറ്റി (ടോറിനോ), ജാക്ക് ഗ്രിയാലിഷ് (മാഞ്ചസ്റ്റർ സിറ്റി– ഇരുവരും 747) എന്നിവർ മൂന്നാമതും. എന്തുകൊണ്ടാകും നെയ്മാർക്കു മാത്രം സ്ഥിരമായി ഈ ദുർവിധി?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒടുക്കം ബ്രസീൽ ഏറ്റവും ‘ഭയന്നതു’ തന്നെ സംഭവിച്ചു. ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ റിച്ചാർലിസന്റെ ഉജ്വല സിസർ കട്ട് ഗോളിന്റെ സന്തോഷം 6 മിനിറ്റ് പിന്നിടുമ്പോഴാണ് ആരാധക മനസ്സുകളിൽ തീകോരിയിടുന്ന ആ നിമിഷം വന്നത്. വലതേ കണങ്കാൽ ഇടം കൈകൊണ്ട് അമർത്തി കളിക്കിടെ ഗ്രൗണ്ടിൽ വീണുപോയ നെയ്മാർ! പിന്നാലെ പരിശീലകൻ ടിറ്റെ നെയ്മാറെ പിൻവലിക്കാൻ നിർബന്ധിതനായി. ലുസെയ്ൽ സ്റ്റേഡിയത്തിന്റെ മധ്യത്തുനിന്നു ടച്ച് ലൈനിലേക്കു നെയ്മാർ മുടന്തിനീങ്ങുമ്പോൾ ടിറ്റെയ്ക്കൊപ്പം ബ്രസീൽ സഹതാരങ്ങളുടെയും മുഖത്ത് സങ്കടം തളം കെട്ടി നിന്നിരുന്നു. റിസർവ് ബെഞ്ചിൽ കണ്ണീരണിഞ്ഞുകൊണ്ടു കളി കാണുന്ന നെയ്മാറുടെ ചിത്രം പുറത്തുവന്ന് 24 മണിക്കൂർ പിന്നിടുമ്പോൾ ബ്രസീസിന്റെ ഹൃദയം തകർക്കുന്ന സ്ഥിരീകരണവും എത്തി. ‘ഗ്രൂപ്പ് ഘട്ടത്തിലെ അവശേഷിക്കുന്ന 2 മത്സരങ്ങളിലും നെയ്മാറുടെ സേവനം ഉണ്ടാകില്ല’. അല്ലെങ്കിലും പരുക്ക് നെയ്മാർക്കു പണ്ടു മുതലേ രാശിയല്ലല്ലോ, പ്രത്യേകിച്ച് ലോകകപ്പുകളിൽ. 

നെയ്മാർ നോക്കൗട്ടിൽ തുടർന്നും കളിക്കും എന്നു ടിറ്റെ ഉറപ്പിച്ചു പറയുമ്പോഴും ആരാധകരുടെ ആശങ്ക അവസാനിക്കാത്തതിനുള്ള കാരണവും നെയ്മാറിന്റെ ഈ ഭൂതകാലംതന്നെ. കഴിഞ്ഞ റഷ്യൻ ലോകകപ്പിൽ ഏറ്റലും അധികം ഫൗളുകൾക്കു വിധേയനായ താരം നെയ്മാറാണ്. 26 തവണ. ഖത്തറിലെ ഉദ്ഘാടന മത്സരത്തിൽ 9 വട്ടമാണു സെർബിയൻ താരങ്ങൾ നെയ്മാറെ ഫൗൾ ചെയ്തു വീഴ്ത്തിയത്. ഇനി പാരിസ് സെയ്ന്റ് ജെർമെയ്നിലേക്കു വന്നാലോ? 2018 സീസൺ മുതൽ ഈ ലോകകപ്പിന്റെ തുടക്കം വരെ പരുക്കിനെത്തുടർന്നു നെയ്മാർക്കു പിഎസ്ജിയിൽ നഷ്ടമായ മത്സരങ്ങൾ എത്രയെന്നറിയാമോ? നൂറിലും അധികം. യൂറോപ്പിലെ ഏറ്റവും മികച്ച 5 ഫുട്ബോൾ ലീഗുകളിലെ താരങ്ങളിൽ, 2016നു ശേഷം ഏറ്റവും അധികം തവണ ഫൗളുകൾക്കു വിധേയനായ താരം നെയ്മാറാണെന്ന് ബീസോക്കർ പ്രോ വെബ്സൈറ്റ് കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ സർവേയിൽ കണ്ടെത്തിയിരുന്നു. സർവേ റിപ്പോർട്ട് പ്രകാരം 2016നു ശേഷം 1040 തവണ നെയ്മാർ ഫൗൾ ചെയ്യപ്പെട്ടു. പിഎസ്ജിയിലെ നെയ്മാറുടെ അർജന്റൈൻ സഹതാരം ലയണൽ മെസ്സിയാണ് (829) രണ്ടാം സ്ഥാനത്ത്. ആന്ദ്രേ ബെലോറ്റി (ടോറിനോ), ജാക്ക് ഗ്രിയാലിഷ് (മാഞ്ചസ്റ്റർ സിറ്റി– ഇരുവരും 747) എന്നിവർ മൂന്നാമതും. എന്തുകൊണ്ടാകും നെയ്മാർക്കു മാത്രം സ്ഥിരമായി ഈ ദുർവിധി? 

ലോകകപ്പ് മത്സരത്തിൽ നെയ്മാറെ വട്ടമിടുന്ന സെർബിയൻ താരങ്ങൾ.
ADVERTISEMENT

∙ ‘കരിയറിലെ ഏറ്റവും വിഷമമേറിയ നിമിഷങ്ങളിൽ ഒന്ന്’

സെർബിയയ്ക്കെതിരേ പരുക്കേറ്റു കളം വിട്ട് മണിക്കൂറുകൾക്കം തന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച കുറിപ്പ് ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ നെയ്മാർ പങ്കുവച്ചിരുന്നു അതിലെ ഒരു വാചകം ഇങ്ങനെ, ‘എന്റെ ഫുട്ബോൾ കരിയറിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ നിമിഷങ്ങളിൽ ഒന്നിലൂടെയാണു കടന്നുപോകുന്നത്. അതും വീണ്ടുമൊരു ലോകകപ്പിൽ. എനിക്കു പരുക്കേറ്റു. അത് അലോസരപ്പെടുത്തുന്നതുമാണ്, എന്നെ വേദനിപ്പിക്കുന്നുമുണ്ട്. പക്ഷേ എനിക്കുറപ്പാണ്, ഞാൻ തിരിച്ചുവരും. എന്റെ രാജ്യത്തിനുവേണ്ടിയും സഹതാരങ്ങൾക്കു വേണ്ടിയും എന്നാൽ കഴിയുന്നതെല്ലാം ഞാൻ ചെയ്യും.’ സെർബിയയ്ക്കെരെ പലവട്ടം പരുക്കൻ അടവുകൾ നേരിടേണ്ടിവന്നെങ്കിലും 2–ാം പകുതിയിൽ പ്രതിരോധനിര താരം നിക്കോളാ മിലൻകോവിച്ചിന്റെ പരുക്കൻ ടാക്കിളാണ് ഒടുവിൽ നെയ്മാറെ പിൻവലിക്കേണ്ടിവന്നതിലേക്കു കാര്യങ്ങൾ കൊണ്ടു ചെന്നെത്തിച്ചത്. ഐസ് പായ്ക്കറ്റുകൾ വച്ചുള്ള പ്രഥമ ശുശ്രൂഷയ്ക്കു ശേഷമാണു നെയ്മാർ ബ്രസീൽ ഡഗൗട്ടിലേക്കു വേച്ചു നടന്നത്.  

കളിച്ച 79 മിനിറ്റിനിടെയാകട്ടെ, നെയ്മാറുടെ പ്രതീക്ഷിച്ച ‘വിശ്വരൂപം’ ആരാധകർക്കു കാണാനായതുമില്ല. റിച്ചാർലിസനു പിന്നിൽ സെക്കൻഡ് സ്ട്രൈക്കറായി കളിച്ച നെയ്മാർക്ക് പതിവു ശൈലിയിൽ എതിർ ടീം പെനൽറ്റി ബോക്സിനോടു ചേർന്നുള്ള മൈതാനത്തെ ഫൈനൽ തേഡിനപ്പുറം തുടർച്ചയായി അപായം ഉയർത്താനായില്ല. 2–ാം പകുതിയിലാകട്ടെ, അൽപം കൂടി പിന്നിലേക്കിറങ്ങി മധ്യനിരയിൽനിന്നുള്ള നീക്കങ്ങൾക്കു മൂർച്ചകൂട്ടാനാണു ശ്രമിച്ചതും. തുടർച്ചയായ ഫൗളുകൾ കളിയുടെ സ്വാഭാവിക ഒഴുക്കു തെറ്റിച്ചതോടെ ‘നെയ്മാർ പഴയ നെയ്മാറായില്ല’.

സെർബിയയക്കെതിരെ നെയ്മാറിന് പരുക്കേറ്റപ്പോള്‍. (Photo by Adrian DENNIS / AFP)

മുൻ ബ്രസീൽ ഇതിഹാസ താരം കക്കാ അടക്കമുള്ളവരാണ് മത്സരശേഷം ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. പരുക്കേറ്റു പുറത്താകുന്നതിനു മുൻപു മികവു തെളിയിക്കാൻ നെയ്മാർക്ക് ആവശ്യത്തിനു സമയം ഉണ്ടായിരുന്നെന്നും പരുക്കിൽനിന്നു മോചിതനായ ശേഷം ബ്രസീലിനായി ലോകകപ്പ് വീണ്ടെടുത്ത് തന്റെ നഷ്ടമായ മതിപ്പു നെയ്മാർ തിരിച്ചുപിടിക്കണമെന്നുമാണ് ‘ദ് ഡെയ്‌ലി മെയ്‌ലിനോട്’ കക്കാ പ്രതികരിച്ചത്. ബ്രസീലിൻ ജനത നെയ്മാറിൽ വയ്ക്കുന്ന എത്രമാത്രം പ്രതീക്ഷ വയ്ക്കുന്നു എന്നു കക്കായുടെ ഈ വാക്കുകളിൽനിന്നു വ്യക്തം. 

ADVERTISEMENT

∙ കളിശൈലിയോ പരുക്കു ‘ക്ഷണിച്ചു വരുത്തുന്നതോ’

ക്ലബ് ഫുട്ബോളിലും ബ്രസീൽ ലൈനപ്പിലും പല റോളുകളിൽ നെയ്മാറെ കാണാം. 2018ൽ ബ്രസീൽ ബൽജിയത്തോടു തോറ്റു പുറത്തായ ക്വാർട്ടർ ഫൈനലിൽ 4–3–3 ശൈലിയിലെ ലൈനപ്പിൽ സെൻട്രൽ സ്ട്രൈക്കറായ ഗബ്രിയേൽ ജെസ്യൂസിനൊപ്പം ഇടതുവിങ്ങിലാണു നെയ്മാറെ ടിറ്റെ നിയോഗിച്ചത്. മെക്സിക്കോയ്ക്കെതിരായ പ്രീ ക്വാർട്ടറിലും നെയ്മാറുടെ സ്ഥാനം ഇടതുവിങ്ങിൽത്തന്നെയായിരുന്നു. പിഎസ്ജിക്കായും പല മത്സരങ്ങളിലും നെയ്മാർ കളിക്കുന്നതും ഇടതുവിങ്ങിൽത്തന്നെ. എന്നാൽ 4–3–3 ആക്രമണ ശൈലിയുടെതന്നെ വകഭേദങ്ങളായ 4–3–1–2, 4–2–3–1 ശൈലികളിൽ മെയിൻ സ്ട്രൈക്കർക്കു പിന്നില്‍, മധ്യനിരയ്ക്കൊപ്പം 2–ാം സ്ട്രൈക്കുടെ ചുമതലയാകും നെയ്മാർക്ക്.

സെർബിയയ്ക്കെതിരെ ഗോൾനേട്ടം ആഘോഷിക്കുന്ന ബ്രസീൽ താരങ്ങൾ.

സെർബിയയ്ക്കെതിരെ 4–2–3–1 ശൈലിയിലാണു ടിറ്റെ ബ്രസീലിനെ വിന്യസിച്ചത്. ഗോളടിക്കുക എന്നതിൽ ഉപരി മെയ്ൻ സ്ട്രൈക്കറായ റിച്ചാർലിസനെക്കൊണ്ടു ഗോളടിപ്പിക്കുന്നതാണ് ഇവിടെ നെയ്മാറുടെ റോൾ. പന്തടക്കം, പാസിങ്, വേഗം, അപാരമായ ഡ്രിബ്ലിങ് എന്നീ മികവുകൾക്കൊപ്പം മധ്യനിരയിൽ കളി മെനഞ്ഞെടുക്കാനുള്ള വിരുതു കൂടിയാണ് നെയ്മാറെ എതിർ ടീം പ്രതിരോധനിരയുടെ സ്ഥിരം നോട്ടപ്പുള്ളിയാക്കുന്നത്. ബോക്സിനുള്ളിൽനിന്നു ഗോൾപോസ്റ്റ് ലക്ഷ്യമാക്കി ബുള്ളറ്റ് ഹെഡറുകളും പവർ ഷോട്ടുകളും ഏതു നിമിഷവും പ്രതീക്ഷിക്കാം.

സെർബിയയ്ക്കെതിരെ 9 ഫൗളിനാണു വിധേയനായതെങ്കിൽ 2018 റഷ്യൻ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഇത് 10 തവണയായിരുന്നു. സെർബിയയെപ്പോലെതന്നെ പ്രതിരോധത്തിലെ കടുകട്ടിക്കാരായ സ്വിറ്റ്സർലൻഡ് ആയിരുന്നു അന്ന് എതിരാളികൾ.

ഫൈനൽ തേഡിനു സമീപം പന്തു കൈവശമുള്ളപ്പോൾ നെയ്മാറിന്റെ ബൂട്ടുകളിൽനിന്നു പിറക്കുന്ന ഭാവനാസമ്പന്ന നീക്കങ്ങൾക്കു സീമകളില്ല. പന്തുമായി വെട്ടിച്ചു കയറുന്ന നെയ്മാറെ കായികമായി നേരിട്ട് കളി ഉടച്ചു കളയുക എന്നതാണു കാലുകളിൽനിന്നു പന്തു റാഞ്ചുന്നതിനെക്കാൾ എളുപ്പമെന്ന് എതിർ ടീം ഡിഫൻഡർമാർ ചിന്തിക്കുന്നതും ഈ സാഹചര്യത്തിലാണ്. ‘എന്തിനു റിസ്ക് എടുക്കണം? അപകടം ഒഴിവാക്കുന്നതല്ലേ നല്ലത്’?

ADVERTISEMENT

താരതമ്യേന മെലിഞ്ഞ ശരീരപ്രകൃതിയും നെയ്മാറെ ഫൗളുകൾക്കു കൂടുതൽ ‘വൾണറബിൾ’ ആക്കുന്നു. ചിലപ്പൊഴൊക്കെ ഗ്രൗണ്ടിൽ വീണുകിടന്നുള്ള ‘അമിതാഭിനയത്തിന്റെ’ പേരിൽ പഴി കേൾക്കേണ്ടിവരുന്നെങ്കിലും ഫൗളുകൾക്ക് പലപ്പൊഴും ഒഴിച്ചു നിർത്താനാകാത്ത താരമാണു നെയ്മാർ എന്ന വസ്തുത അവശേഷിക്കുന്നു. ടാക്കിളുകൾക്കു ശേഷമുള്ള നെയ്മാറുടെ ‘അനാവശ്യ ഡൈവുകൾ’ക്കുള്ള വിമർശനങ്ങളുടെ മുന ഒടിച്ചുകൊണ്ട് ഒരിക്കൽ പെലെ പറഞ്ഞത് ഇങ്ങനെ, ‘കായികപരമായ ചില നീക്കങ്ങളും കൂട്ടിയിടികളും മറ്റും ഒരു പരിധി കടന്നാൽ അവ താങ്ങാനുള്ള ശരീര പ്രകൃതിയല്ല നെയ്മാറുടേത്. പലപ്പൊഴും നെയ്മാർ ഗ്രൗണ്ടിൽ വീണുപോകും. കാരണം അല്ലാതെ അയാൾ മറ്റെന്തു ചെയ്യാനാണ്? ഫൗളേറ്റു വീഴുമ്പോൾ പോലും കാഴ്ചയ്ക്കുള്ള വക ഒരുക്കാൻ നെയ്മാർക്കു കഴിയുന്നുണ്ടല്ലോ.’  

പിഎസ്ജിയിൽ കിലിയൻ എംബപെയ്‌ക്കൊപ്പം നെയ്മാറുടെ ഗോൾ ആഘോഷം.

∙ ലോകകപ്പുകളിൽ വിടാതെ തുടരുന്ന പരുക്ക്

സെർബിയയ്ക്കെതിരെ 9 ഫൗളിനാണു വിധേയനായതെങ്കിൽ 2018 റഷ്യൻ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഇത് 10 തവണയായിരുന്നു. സെർബിയയെപ്പോലെതന്നെ പ്രതിരോധത്തിലെ കടുകട്ടിക്കാരായ സ്വിറ്റ്സർലൻഡ് ആയിരുന്നു അന്ന് എതിരാളികൾ. 1998ലോകകപ്പിൽ തുനീസിയയ്ക്കെതിരെ 11 ഫൗളുകള്‍ ഏറ്റുവാങ്ങിയ ഇംഗ്ലണ്ട് ഇതിഹാസ താരം അലൻ ഷിയറർക്കു ശേഷം ഈ പട്ടികയിലും നെയ്മാറാണ് ഒന്നാമൻ. ഇനി ഒരു ലോകകപ്പിൽ ഏറ്റവും അധികം ഫൗളുകൾ ഏറ്റുവാങ്ങിയ താരങ്ങളുടെ കാര്യമെടുത്താൽ, ആദ്യ 3 സ്ഥാനങ്ങളിലും ഒരാൾ തന്നെയാണ്. ഡിയേഗോ മറഡോണ. 53 (1986), 50 (1990), 36 (1982) എന്നിങ്ങനെയാണ് ആ കണക്കുകൾ. ഇതാണു പന്തടക്കവും ഫൗളും തമ്മിലുള്ള കണക്ഷൻ. 

ഡിയേഗോ മറഡോണ.

2018 ലോകകപ്പിൽ ബ്രസീൽ ടീമിനെതിരെയുള്ള  ഫൗളുകളുടെ 35.6 ശതമാനവും നെയ്മാർക്കെതിരെയായിരുന്നു. ഏറ്റുവാങ്ങിയത് 26 ഫൗളുകൾ. 25 ഫൗള‌ുകൾക്കു വിധേയനായ ബൽജിയൻ താരം ഏദൻ ഹസാഡായിരുന്നു തൊട്ടുപിന്നിൽ. റഷ്യയിൽ ഏറ്റവും മികച്ച ഡ്രിബ്ലിങ് പുറത്തെടുത്ത 2 താരങ്ങളായിരുന്നു ഇരുവരും. 

മത്സരത്തിൽ 4.4 എന്ന ശരാശരിയിൽ 23 ഡ്രിബിളുകളാണ് നെയ്മാർ റഷ്യയിൽ പൂർത്തിയാക്കിയത്. സെർബിയയ്ക്കെതിരെ ഖത്തറിൽ നടന്ന കളിയിലാകട്ടെ, ഒരൊറ്റ ഡ്രിബിൾ പോലും വിജയകരമായി പൂർത്തിയാക്കാൻ നെയ്മാർക്കു കഴിഞ്ഞതുമില്ല. ‘പന്തുമായി മുന്നേറാൻ നെയ്മാറെ വിടാതിരിക്കുക’ എന്ന സെർബ് തന്ത്രത്തിന്റെ വിജയം കൂടിയാണ് ഈ കണക്കുകൾ വെളിവാക്കുന്നത്. പക്ഷേ, നെയ്മാറെ പൂട്ടിയപ്പോൾ മധ്യനിരയിലെ റാഫിഞ്ഞ, വിനിസ്യൂസ് ജൂനിയർ എന്നീ താരങ്ങളുടെ അധ്വാനം ബ്രസീലിന്റെ രക്ഷയ്ക്കെത്തി. 

∙ 2014ലെ ‘കണ്ണീരണിഞ്ഞ’ നെയ്മാർ

8 വർഷങ്ങൾക്കു മുൻപു ലോകകപ്പ് മത്സരത്തിനിടെ പരുക്കേറ്റു വീണ നെയ്മാറെ സ്ട്രെച്ചറിൽ മൈതാനത്തിനു പുറത്തേക്ക് എടുത്തുകൊണ്ടുപോകുന്ന മറ്റൊരു കണ്ണീർ ചിത്രം ഫുട്ബോൾ ആരാധകരുടെ മനസ്സിൽനിന്നു മാഞ്ഞു കാണാൻ ഇടയില്ല. ക്വാർട്ടർ ഫൈനലിൽ കൊളംബിയൻ താരം യുവാൻ കാമിലോ സുനിഗയുടെ കാൽമുട്ടുകൊണ്ടു പുറത്തിനേറ്റ ഇടിയാണ് അന്നു നെയ്മാറെ വീഴ്ത്തിക്കളഞ്ഞത്. അന്നു പോസ്റ്റർ ബോയ് ആയിരുന്ന നെയ്മാർ ബ്രസീലിനായി 6–ാം ലോകകപ്പ് നേടുമെന്ന് ആരാധകർ ഉറച്ചു വിശ്വസിച്ച സമയത്തായിരുന്നു ഈ വീഴ്ച. 5 കളിയിൽ 4 ഗോളടക്കം തിളങ്ങി നിന്നപ്പോഴാണ് ലോകകപ്പിലെ പരുക്ക് അങ്ങനെ ആദ്യമായി നെയ്മാറെ പിടികൂടുന്നത്. ആ കഷ്ടകാലം ഇന്നും തുടരുന്നു. കൊളംബിയയെ കീഴടക്കിയെങ്കിലും ജർമനിക്കെതിരായ സെമിയില്‍ നെയ്മാർ ഇല്ലാതെ ഇറങ്ങിയ ബ്രസീൽ ഉപ്പില്ലാത്ത കഞ്ഞിപോലെയായി. 

നെയ്മാർ.

നാട്ടിലെ ടൂർണമെന്റിൽ അതുവരെ ആധികാരികമായി കളിച്ചുവന്ന ബ്രസീലിനെയാണു സെമിയിൽ ‘നെയ്മാറില്ലായ്മ’ ബാധിച്ചത് (7–1). വലതേ കണങ്കാലിനേറ്റ പരുക്കും നീരുവയ്പ്പുമാണു ഖത്തറിൽ നെയ്മാറിന്റെ പ്രശ്നം. നോക്കൗട്ട് മത്സരങ്ങൾക്ക് ഡിസംബർ 3നാണു തുടക്കമാകുക. അതുവരെ നെയ്മാർക്കു വിശ്രമത്തിന്റെ സമയമാണ്. നോക്കൗട്ടിൽ നെയ്മാർ ടീമിലേക്കു മടങ്ങിയെത്തുമോ? മടങ്ങിയെത്തിയാൽത്തന്നെ മുഴുവൻ സമയവും കളിക്കാനാകുമോ? ആരാധക മനസ്സുകളിലെ ചോദ്യങ്ങൾ അവസാനിക്കുന്നില്ല. 

English Summary: Neymar's World Cup Injury Woe Continues; Why is he vulnerable to fouls?