റാസ് അബു അബൈദ് (ദോഹ) ∙ ഫ്രാൻസ് ടീമിനെയല്ല, അന്റോയ്ൻ ഗ്രീസ്മാനെയും കിലിയൻ എംബപെയും പേടിക്കണം! എംബപെ – ഗ്രീസ്മാൻ സഖ്യം ഇന്നലെ ഡെന്മാർക്കിനെതിരായ കളിയിൽ സൃഷ്ടിച്ച അവസരങ്ങളും നേടിയ ഗോളുകളും ഏതൊരു ടീമിന്റെയും ഉറക്കം കളയും! ഡെന്മാർക്കിനെ 2–1നു തോൽപിച്ച, നിലവിലെ ചാംപ്യന്മാർ കൂടിയായ ഫ്രാൻസ് ഖത്തർ ലോകകപ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാസ് അബു അബൈദ് (ദോഹ) ∙ ഫ്രാൻസ് ടീമിനെയല്ല, അന്റോയ്ൻ ഗ്രീസ്മാനെയും കിലിയൻ എംബപെയും പേടിക്കണം! എംബപെ – ഗ്രീസ്മാൻ സഖ്യം ഇന്നലെ ഡെന്മാർക്കിനെതിരായ കളിയിൽ സൃഷ്ടിച്ച അവസരങ്ങളും നേടിയ ഗോളുകളും ഏതൊരു ടീമിന്റെയും ഉറക്കം കളയും! ഡെന്മാർക്കിനെ 2–1നു തോൽപിച്ച, നിലവിലെ ചാംപ്യന്മാർ കൂടിയായ ഫ്രാൻസ് ഖത്തർ ലോകകപ്പ് പ്രീക്വാർട്ടറിലെത്തുന്ന ആദ്യ ടീമായി.  ഗ്രൂപ്പ് ഡിയിൽ 2 വിജയങ്ങളോടെ ഫ്രാൻസിന് 6 പോയിന്റായി. കിലിയൻ എംബപെ ഫ്രാൻസിന്റെ 2 ഗോളുകളും നേടി. ഡെന്മാർക്കിന്റെ ആശ്വാസഗോൾ ഡിഫൻഡർ ആന്ദ്രേസ് ക്രിസ്റ്റൻസൺ വക.  

മധ്യനിരയിലേക്ക് ഇറങ്ങി പന്തു സ്വീകരിച്ച് ഫ്രാൻസിന്റെ മുന്നേറ്റനിരയ്ക്കു മുടക്കം വരാതെ നൽകിക്കൊണ്ടിരുന്ന അന്റോയ്ൻ ഗ്രീസ്മാനാണ് ഇന്നലെ കളിയിൽ നിറഞ്ഞുനിന്നത്. ഒരു സ്ട്രൈക്കർക്കു ചേർന്ന മികവോടെ മുന്നിൽ ലഭിച്ച അർധാവസരങ്ങൾ രണ്ടും ഗോളിലേക്കു ചെത്തിവിട്ട് എംബപെ ആ മികവിനു പൂർണത നൽകി. 61–ാം മിനിറ്റിൽ ഇടതുവിങ്ങിലൂടെ പന്തുമായി ഒറ്റയ്ക്കു മുന്നേറിയ എംബപെ പന്ത് തിയോ ഹെർണാണ്ടസിനു മറിച്ചു നൽകിയതിനു ശേഷം ബോക്സിലേക്ക് ഓടിക്കയറി. പന്തു പിടിച്ച തിയോ വീണ്ടും എംബപെയ്ക്കു നൽകി. പിഎസ്ജി താരത്തിന്റെ കിടിലൻ ഷോട്ട് വലയിൽ (1–0). അന്റോയ്ൻ ഗ്രീസ്മാൻ ഒരുക്കി നൽകിയ പന്തിലാണ് എംബപെയുടെ രണ്ടാം ഗോൾ. 

ADVERTISEMENT

9

ഈ ലോകകപ്പിൽ ഇതുവരെ ഫ്രഞ്ച് താരം അന്റോയ്ൻ ഗ്രീസ്മാൻ സൃഷ്ടിച്ച ഗോളവസരങ്ങൾ 9. 2 മത്സരങ്ങളിൽനിന്ന് ഒരു ഫ്രഞ്ച് താരം സൃഷ്ടിക്കുന്ന ഗോളവസരങ്ങളുടെ എണ്ണത്തിൽ 1998ലെ ഫ്രാൻസിന്റെ ലോകകപ്പ് ഹീറോ സിനദിൻ സിദാന്റെ നേട്ടത്തിന് ഒപ്പമെത്തി. 

ADVERTISEMENT

English Summary : FIFA World Cup 2022 France beat Denmark 2-1