പോഗ്ബയില്ല, കാന്റെയില്ല..എന്നിട്ടും ഫ്രാൻസ് കോച്ച് ദിദിയെ ദെഷാമിനു തലവേദനയില്ല- കാരണം കിലിയൻ എംബപെയുടെ മിന്നുന്ന പ്രകടനം തന്നെ! ലോകകപ്പിൽ 2 ജയങ്ങളുമായി ഫ്രാൻസ് നോക്കൗട്ട് ഉറപ്പാക്കിയപ്പോൾ 3 ഗോളുകളുമായി ടോപ് സ്കോറർ സ്ഥാനത്തു മുന്നിൽ നിൽക്കുന്നു ഇരുപത്തിമൂന്നുകാരൻ എംബപെ. ഷോട്ടുകളിലും ഡ്രിബിളുകളിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോഗ്ബയില്ല, കാന്റെയില്ല..എന്നിട്ടും ഫ്രാൻസ് കോച്ച് ദിദിയെ ദെഷാമിനു തലവേദനയില്ല- കാരണം കിലിയൻ എംബപെയുടെ മിന്നുന്ന പ്രകടനം തന്നെ! ലോകകപ്പിൽ 2 ജയങ്ങളുമായി ഫ്രാൻസ് നോക്കൗട്ട് ഉറപ്പാക്കിയപ്പോൾ 3 ഗോളുകളുമായി ടോപ് സ്കോറർ സ്ഥാനത്തു മുന്നിൽ നിൽക്കുന്നു ഇരുപത്തിമൂന്നുകാരൻ എംബപെ. ഷോട്ടുകളിലും ഡ്രിബിളുകളിലും പെനൽറ്റി ബോക്സിലെ ടച്ചുകളിലും എംബപെ ഒന്നാമതുണ്ട്. ഖത്തർ ലോകകപ്പിൽ 2 മത്സരങ്ങൾ പൂർത്തിയായപ്പോൾ എംബപെയുടെ റെക്കോർഡുകളിങ്ങനെ. 

3 - 3 ഗോളുകളുമായി ടോപ് സ്കോറർമാരിൽ ഇക്വഡോർ താരം എന്നർ വലൻസിയയ്ക്കൊപ്പം ഒന്നാം സ്ഥാനത്ത്. ഒരു അസിസ്റ്റും എംബപെയുടെ പേരിലുണ്ട്. 

ADVERTISEMENT

11 - രണ്ടു മത്സരങ്ങളിലായി ഏറ്റവും കൂടുതൽ ഷോട്ടുകൾ പായിച്ചത് എംബപെ-11. രണ്ടാമതുള്ള പോളണ്ട് താരം റോബർട്ട് ലെവൻഡോവ്സ്കിയുടെ പേരിൽ 7 മാത്രം. ഓൺ ടാർഗറ്റ് ഷോട്ടുകളിലും എംബപെ തന്നെയാണ് മുന്നിൽ-5 

0 - ഫ്രാൻസിന്റെ രണ്ടു മത്സരങ്ങളിലും പൂർണസമയം കളിച്ചിട്ടും ഒരിക്കൽപ്പോലും എംബപെ ഓഫ്സൈഡിൽ കുരുങ്ങിയില്ല.

9 - രണ്ടു മത്സരങ്ങളിലായി എംബപെ പൂർത്തീകരിച്ച ഡ്രിബിളുകൾ 9. രണ്ടാമതുള്ള സൗദി താരം എൽ ദൗസരി നടത്തിയത് 7 ഡ്രിബിളുകൾ. 

5 - കളിയിൽ 5 അവസരങ്ങൾ സൃഷ്ടിച്ച എംബപെയ്ക്ക് ഡെന്മാർക്കിന്റെ ക്രിസ്റ്റ്യൻ എറിക്സണിനൊപ്പം രണ്ടാം സ്ഥാനമുണ്ട്. 6 അവസരങ്ങൾ സൃഷ്ടിച്ച ഫ്രഞ്ച് സഹതാരങ്ങളായ അന്റോയ്ൻ ഗ്രീസ്മാൻ, തിയോ ഹെർണാണ്ടസ്, ഇറാൻ താരം മെഹ്ദി തരേമി എന്നിവരാണ് ഒന്നാമത്. 

ADVERTISEMENT

29 - എതിർ ടീമിന്റെ പെനൽറ്റി ബോക്സിൽ ഏറ്റവും കൂടുതൽ തവണ പന്തു തൊട്ടത് എംബപെയാണ്- 29 ടച്ചുകൾ.

കിലിയൻ‌ എംബപെ

പ്രായം: 23
ശരീരഭാരം: 73 കിലോഗ്രാം
കൂടിയ വേഗം: 38 കിലോമീറ്റർ/ മണിക്കൂർ
ടീം: ഫ്രാൻസ്
ക്ലബ്: പിഎസ്ജി (ഫ്രാൻസ്)
രാജ്യാന്തര മത്സരങ്ങൾ: 61
ഗോൾ: 31

ലോകകപ്പിൽ ഇതുവരെ: മത്സരങ്ങൾ: 9 ഗോൾ: 7 അസിസ്റ്റ്: 1

ADVERTISEMENT

24 വയസ്സിനു മുൻപ് കൂടുതൽ ലോകകപ്പ് ഗോളുകൾ

കിലിയൻ എംബപെ (ഫ്രാൻസ്): 7
പെലെ (ബ്രസീൽ): 7
ഗ്യൂവ സെൻഗെല്ലെർ (ഹംഗറി): 6
ഹാമിഷ് റോഡ്രിഗസ് (കൊളംബിയ): 6

English Summary : Kylian Mbappe outstanding performance in FIFA World Cup 2022