നിരാശാജനകമായൊരു കാഴ്ചയായി ബൽജിയത്തിന്റെ സുവർണ തലമുറ ലോക ഫുട്ബോളിൽ അസ്തമിച്ചു! ക്രൊയേഷ്യയ്ക്കെതിരെ അവസാന ശ്വാസം വരെ പൊരുതിയെങ്കിലും ഒരു ഗോൾ പോലും നേടാനാവാതെ സമനില (0-0) വഴങ്ങിയാണ് ചുവന്ന ചെകുത്താൻമാരുടെ മടക്കം. കാനഡയെ 2-1നു തോൽപിച്ച മൊറോക്കോ 7 പോയിന്റോടെ എഫ് ഗ്രൂപ്പ് ജേതാക്കളായും 4

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിരാശാജനകമായൊരു കാഴ്ചയായി ബൽജിയത്തിന്റെ സുവർണ തലമുറ ലോക ഫുട്ബോളിൽ അസ്തമിച്ചു! ക്രൊയേഷ്യയ്ക്കെതിരെ അവസാന ശ്വാസം വരെ പൊരുതിയെങ്കിലും ഒരു ഗോൾ പോലും നേടാനാവാതെ സമനില (0-0) വഴങ്ങിയാണ് ചുവന്ന ചെകുത്താൻമാരുടെ മടക്കം. കാനഡയെ 2-1നു തോൽപിച്ച മൊറോക്കോ 7 പോയിന്റോടെ എഫ് ഗ്രൂപ്പ് ജേതാക്കളായും 4 പോയിന്റോടെ ക്രൊയേഷ്യ രണ്ടാം സ്ഥാനക്കാരായും പ്രീ ക്വാർട്ടറിൽ കടന്നു. കഴിഞ്ഞ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായ ബൽജിയത്തിന് 3 പോയിന്റ് മാത്രം. 

ബൽജിയം ലോകകപ്പ് ജയിക്കാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ‘ഏയ് ഇല്ല, ഞങ്ങൾക്കു പ്രായം കൂടിപ്പോയി’ എന്നായിരുന്നു കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ മിഡ്ഫീൽഡർ കെവിൻ ഡിബ്രൂയ്നെയുടെ ഉത്തരം. ഡിബ്രൂയ്നെ പറഞ്ഞ ആ അപ്രിയ സത്യത്തിന്റെ കാരണം ഇന്നലെ മൈതാനത്തു തെളിഞ്ഞു. 

ADVERTISEMENT

നൂറിലേറെ രാജ്യാന്തര മത്സരങ്ങളുടെ  പരിചയമുള്ള താരങ്ങളെല്ലാം ബൽജിയത്തിനു ബാധ്യതയായി. സെന്റർ ബാക്കുകളായ മുപ്പത്തിമൂന്നുകാരൻ ടോബി ആൽഡർവെയ്റൽഡും മുപ്പത്തഞ്ചുകാരൻ യാൻ വെർട്ടോങ്ഗനുമെല്ലാം മെല്ലെപ്പോക്കിലായിരുന്നു. അവർക്കു കണ്ടു പഠിക്കാവുന്ന ഒരാൾ പക്ഷേ ക്രൊയേഷ്യൻ നിരയിലുണ്ടായിരുന്നു- മുപ്പത്തേഴുകാരൻ ലൂക്ക മോഡ്രിച്ച്! 

പതിവു പോലെ മധ്യനിരയെ നിയന്ത്രിച്ച മോഡ്രിച്ച് ഒരുക്കി നൽകിയ അവസരങ്ങൾ മുതലെടുക്കാൻ പക്ഷേ ക്രൊയേഷ്യൻ മുന്നേറ്റനിരയ്ക്കായില്ല. 15-ാം മിനിറ്റിൽ യാനിക് കരാസ്കോ ആന്ദ്രെ ക്രമാറിച്ചിനെ വീഴ്ത്തിയതിന് ക്രൊയേഷ്യയ്ക്കു പെനൽറ്റി. പെനൽറ്റി സ്പോട്ടിൽ മോഡ്രിച്ചും ഗോൾ മുഖത്ത് തിബോ കോർട്ടോയും തയാറായി നിന്നതിനു ശേഷമാണ് റഫറി വിഎആർ പരിശോധനയ്ക്കു പോയത്. റീപ്ലേയിൽ കണ്ടെത്തിയത് ഓഫ്സൈഡ്! മോഡ്രിച്ച് ഫ്രീകിക്കെടുക്കും മുൻപ് ദെജാൻ ലോവ്‌റൻ ഒരിഞ്ചു മുന്നോട്ടു കയറിയതായിരുന്നു കാരണം. 

ADVERTISEMENT

അലക്ഷ്യമായി കളിച്ച ബൽജിയം മുന്നേറ്റത്തിന് കുറച്ചെങ്കിലും മൂർച്ചയുണ്ടായത് രണ്ടാം പകുതിയിൽ ഡ്രൈസ് മെർട്ടൻസിനു പകരം റൊമേലു ലുക്കാക്കു ഇറങ്ങിയതോടെയാണ്. എന്നാൽ തുടക്കത്തിൽ കിട്ടിയ രണ്ട് അവസരങ്ങൾ ഉൾപ്പെടെ 4 അവസരങ്ങളാണ് ലുക്കാക്കു നഷ്ടപ്പെടുത്തിയത്. ഒരു വട്ടം ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചു. പിന്നാലെ ഹെഡർ ക്രോസ് ബാറിനു മുകളിലൂടെ പോയി. ഡിബ്രൂയ്നെ ക്രോസ് നൽകുന്നതിനു മുൻപ് പന്ത് എൻഡ് ലൈൻ കടന്നിരുന്നെന്ന് റീപ്ലേയിൽ വ്യക്തമായതിനാൽ ലുക്കാക്കുവിന് സ്വയം പരിതപിക്കേണ്ടി വന്നില്ലെന്നു മാത്രം. മൊറോക്കോ കാനഡയ്ക്കെതിരെ ലീഡ് ചെയ്യുന്നു എന്നറിഞ്ഞ് ബൽജിയം ഒരു ഗോളിനായി പൊരുതിയെങ്കിലും അതിനുള്ള ശാരീരികശേഷിയും സാങ്കേതികത്തികവും അവർക്കുണ്ടായിരുന്നില്ല. ലോകകപ്പിൽ നിന്ന് പുറത്തായതിനു തൊട്ടുപിന്നാലെ പരിശീലകൻ റോബര്‍ട്ടോ മാര്‍ട്ടിനെസ് രാജി പ്രഖ്യാപിച്ചതും ആരാധകരെ ഞെട്ടിച്ചു. ഇനി തുടരാനാകില്ലെന്നും ലോകകപ്പിനു മുൻപ് തന്നെ താൻ തീരുമാനത്തിൽ എത്തിയിരുന്നതായും മാർട്ടിനെസ് പറഞ്ഞു. 

English Summary: Belgium coach Roberto Martinez resigns after World Cup exit