പോസ്റ്റിന്റെ വലതു പാർശ്വത്തിൽനിന്ന് അർജന്റീനയ്ക്കായി ഫ്രീ കിക്ക് എടുത്ത അതേ മെസ്സിതന്നെയാണ് കിക്കെടുത്ത് 11 സെക്കൻഡുകൾക്കകം ഓസ്ട്രേലിയൻ ബോക്സിലേക്ക് ഓടിയക്കയറുന്നതും സ്കോർ ചെയ്യുന്നതും. ഈ 11 സെക്കൻഡുകളിലെ ശരീര ഭാഷ പറഞ്ഞുതരും ഈ ലോകകപ്പിനു മെസ്സിക്ക് എത്രമാത്രം വിലനൽകുന്നുണ്ടെന്ന്. സീനിയർ കരിയറിലെ 1000–ാമെത്ത കളിയിലെ ജയം ആഘോഷിക്കുന്നില്ലേ എന്ന ചോദ്യത്തോടു മത്സരശേഷമുള്ള മെസ്സിയുടെ പ്രതികരണവും ഇത് അടിവരയിടുന്നു. ‘ഇല്ല, നിശ്ചയമായും ഇല്ല. മയിയായ വിശ്രമം ലഭിക്കാതെയാണ് ഞങ്ങൾ ഈ മത്സരത്തിനെത്തിയത്. പക്ഷേ, നേട്ടങ്ങളുടെ പട്ടികയിലേക്ക് ഒരു കാൽവയ്പു കൂടി നടത്താനായതിൽ സന്തോഷമുണ്ട്.’ മെസ്സിയുടെ മറുപടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വന്തം ടീമിലെ താരത്തിനാണു ഫുട്ബോളിൽ സാഹതാരം പാസ് നൽകാറ്. പക്ഷേ മെസ്സി അങ്ങനെയാണോ? ലോകകപ്പിലെ ‘പാസു’കളിലൊന്നു മെസ്സി നീട്ടിയത് ഓസ്ട്രേലിയൻ ഗോൾ പോസ്റ്റിനു നേരെയാണ്. നിലംപറ്റെ ഡൈവ് ചെയ്ത ഓസീസ് ഗോൾ കീപ്പർ മാറ്റ് റയാന്റെ വലം കൈ ഇഞ്ചുകളുടെ വ്യത്യാസത്തിൽ മറികടന്ന് പന്ത് കൃത്യസ്ഥാനത്തു ചെന്നെത്തി. ഓസീസ് പോസ്റ്റിന്റെ വലതുമൂലയോടു ചേർന്നുള്ള ബാക്ക്നെറ്റായിരുന്നു മെസ്സിയുടെ മനസ്സിൽ! ജൂലിയൻ ആൽവാരേസ് അടക്കം 4 അർജന്റീന താരങ്ങൾ ബോക്സിനുള്ളിൽ ഒപ്പം ഉണ്ടായിരുന്നിട്ടും, അവരിലേക്കൊന്നുമല്ല മെസ്സിയുടെ ശ്രദ്ധ പതിച്ചത്. അവരുടെ കാലുകളിലേക്കു പതിവായി എത്താറുള്ള പാസുകളിലെ അതേ ‘ടച്ച്’ ഓർമിപ്പിച്ച് മെസ്സിയുടെ ഇടംകാലിൽ പുറപ്പെട്ട പന്ത് ലീഡ് നൽകുമ്പോൾ അർജന്റൈൻ ആരാധകർ ആർത്തു വിളിച്ചിരിക്കും ‘വാട്ട് എ ഷോട്ട്’. ചിലപ്പോഴൊക്കെ പാസുകൾ ഷോട്ടാകും, അതുപോലെ ഷോട്ടുകൾ പാസും. അതാണു മെസ്സി, അസാധ്യം എന്നു തോന്നിച്ച പലതും പലകുറി ചെയ്തു കാട്ടിയ ലയണൽ മെസ്സി!     

പോസ്റ്റിന്റെ വലതു പാർശ്വത്തിൽനിന്ന് അർജന്റീനയ്ക്കായി ഫ്രീ കിക്ക് എടുത്ത അതേ മെസ്സിതന്നെയാണ് കിക്കെടുത്ത് 11 സെക്കൻഡുകൾക്കകം ഓസ്ട്രേലിയൻ ബോക്സിലേക്ക് ഓടിയക്കയറുന്നതും സ്കോർ ചെയ്യുന്നതും. ഈ 11 സെക്കൻഡുകളിലെ ശരീര ഭാഷ പറഞ്ഞുതരും ഈ ലോകകപ്പിനു മെസ്സിക്ക് എത്രമാത്രം വിലനൽകുന്നുണ്ടെന്ന്. സീനിയർ കരിയറിലെ 1000–ാമെത്ത കളിയിലെ ജയം ആഘോഷിക്കുന്നില്ലേ എന്ന ചോദ്യത്തോടു മത്സരശേഷമുള്ള മെസ്സിയുടെ പ്രതികരണവും ഇത് അടിവരയിടുന്നു. ‘ഇല്ല, നിശ്ചയമായും ഇല്ല. മയിയായ വിശ്രമം ലഭിക്കാതെയാണ് ഞങ്ങൾ ഈ മത്സരത്തിനെത്തിയത്. പക്ഷേ, നേട്ടങ്ങളുടെ പട്ടികയിലേക്ക് ഒരു കാൽവയ്പു കൂടി നടത്താനായതിൽ സന്തോഷമുണ്ട്.’ മെസ്സിയുടെ മറുപടി.

ADVERTISEMENT

∙ ഓസീസിന്റെ നില തെറ്റിച്ച ആ 11 സെക്കൻഡുകൾ

ഡിയേഗോ മറഡോണയ്ക്കെതിരെ കളിച്ചിട്ടുള്ള താരമാണ് ഓസ്ട്രേലിയൻ കോച്ച് ഗ്രഹാം അർനോൾഡ്. മെസ്സിയുടെ നേതൃത്വത്തിൽ ഇറങ്ങിയ അർജന്റീനയെ പിടിച്ചു നിർത്താൻ അർനോൾഡ് മെനഞ്ഞ തന്ത്രങ്ങൾ വിജയം കാണുന്ന സൂചനകൾ. ഗോൾ വഴങ്ങാതെ പിടിച്ചു നിന്ന ഓസ്ട്രേലിയ മെല്ലെ  അർജന്റൈൻ പോസ്റ്റിലേക്കു പന്തുകൾ എത്തിച്ച് താളം കണ്ടെത്തിത്തുടങ്ങിയതിനു പിന്നാലെ അർജന്റീനയ്ക്കു ഫ്രീ കിക്ക് വഴങ്ങിയ നിമിഷത്തെ ഓസ്ട്രേലിയൻ ആരാധകർ പഴിക്കുന്നുണ്ടാകും. 

ഓസ്ട്രേലിയയ്ക്കെതിരെ മെസ്സിയുടെ മുന്നേറ്റം (Reuters)

വലതു പാർശ്വത്തിൽനിന്നുള്ള കിക്കിൽ മെസ്സിയുടെ കാൽ തൊടുമ്പോൾ മത്സരസമയം 34 മിനിറ്റ്, 22 സെക്കൻഡ്.  പോസ്റ്റോടു ചേർന്ന് തലപ്പാകത്തിനു മെസ്സി വളച്ചുവിട്ട പന്തിൽ ഹാരി സോത്താറുടെ ഹെഡർ ക്ലിയറന്‍സ് ബോക്സിനു പുറത്തു നിലയുറപ്പിച്ചിരുന്ന പാപ്പു ഗോമസിനു നേർക്ക്. ഫുൾ വോളിയിൽ ഗോമസ് പന്ത് പുറംകാൽ കൊണ്ടു ഫ്രീ കിക്ക് സ്പോട്ടിൽത്തന്നെ സ്വതന്ത്രനായി നിൽക്കുന്ന മെസ്സിക്കു മറിക്കുന്നു (34.27). പന്തിൽ പന്തു തിരികെ കളക്റ്റ് ചെയ്യുന്ന മെസ്സി പ്രതിരോധനിര താരത്തെ വെട്ടിച്ച് മുന്നേറി ബോക്സിനു മുന്നിലുള്ള അലക്സിസ് മക്കലിസ്റ്റർക്കു പന്തു മറിക്കുന്നത് 2 സെക്കൻഡുകൾക്കകം (34.29).

ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിന്റെ അന്ത്യ നിമിഷങ്ങളിൽ 2 വട്ടം ആരാധകർ മനസ്സിൽ ചോദിച്ചിരിക്കും, ‘ലൗറ്റാരോ മാർട്ടിനെസിനു മറിക്കുന്നതിനു പകരം ഷൂട്ട് ചെയ്തു കൂടേ മെസ്സി’? എന്ന്.

ഫോളോ അപ്പ് റണ്ണിൽ മെസ്സി നേരേ ബോക്സിനുള്ളിലേക്ക്. മക്കലിസ്റ്ററുടെ പാസ് ഓട്ടോമെൻഡി മെസ്സിയുടെ മുന്നിലേക്ക് കാൽവച്ചിടുന്നു. ഓട്ടത്തിനിടെ മെസ്സിയുടെ കാലുകളിൽ വീണ്ടും പന്തെത്തുന്നത് 34.32 മിനിറ്റിൽ. ഇടം കാൽ കൊണ്ടു നിയന്ത്രിച്ചെടുത്ത പന്തിലെ 2–ാം ടച്ചിൽ തെല്ലു മുന്നോട്ടാഞ്ഞ് മെസ്സിയുടെ ഗോൾഷോട്ട് (34.33). ഓസ്ട്രേലിയയുടെ 3 പ്രതിരോധനിര താരങ്ങളുടെ കാലുകള്‍ക്കിടെ താൻ മാത്രം കണ്ട ഗ്യാപ്പിലൂടെ നിലംപറ്റെയുള്ള സുന്ദര ഷോട്ട്. പന്ത് ഗോളിയെയും ഗോൾവരയും മറികടന്നതും അതേ സെക്കൻഡിൽത്തന്നെ (34.33)! 

ADVERTISEMENT

 ∙ തുടരുന്ന മാജിക്

ഓസ്ട്രേലിയയ്ക്കെതിരെ ഗോൾ നേട്ടം ആഘോഷിക്കുന്ന മെസ്സി

സീനിയർ കരിയറിന്റെ 1000–ാം മത്സരത്തിൽ ലോകകപ്പിലെ 9–ാം ഗോൾ കൂടിയാണു മെസ്സി കുറിച്ചത്. ഡിയേഗോ മറയോണയെ (8 ഗോൾ) മറികടന്ന് ലോകകപ്പിൽ ഏറ്റവുമധികം ഗോൾ നേടിയ അർജന്റൈൻ താരങ്ങളുടെ പട്ടികയിൽ മെസ്സി 2–ാം സ്ഥാനത്തേക്ക് ഉയരുമ്പോൾ ഗ്രഹാം അർനോൾഡ് തിരിച്ചറിഞ്ഞിരിക്കും, ഓസ്ട്രേലിയ അനിവാര്യമായ വിധിയിലേക്ക് അടുക്കുകയാണെന്ന്. മറഡോണയ്ക്കെതിരെ കളിച്ചതിന്റെയും മെസ്സിക്കെതിരെ കളിപ്പിച്ചതിന്റെയും ഓർമകളുമായി അർനോൾഡിനു നാട്ടിലേക്കു മടങ്ങാം. ഈ ലോകകപ്പിലെ ഇതുവരെയുള്ള എല്ലാ കളിയിലും ഏറ്റവും കുറഞ്ഞത് ഒരു മാജിക്കൽ നിമിഷമെങ്കിലും ആരാധകർക്കായി കാത്തുവയ്ക്കുന്ന പതിവാണ് ഓസ്ട്രേലിയയ്ക്കെതിരെയും മെസ്സി തുടർന്നത്. കരിയറിലെ ആദ്യ ലോകകപ്പ് നോക്കൗട്ട് ഗോൾ കുറിക്കുമ്പോൾ അതിൽ തന്റെ ട്രേഡ് മാർക് പതിയണമെന്നാഗ്രഹിച്ചാൽ മെസ്സിയെ കുറ്റം പറയാനാകില്ലല്ലോ. 

ഓസ്ട്രേലിയയ്ക്കെതിരെ ഒന്നല്ല, ഒരുപാടായിരുന്നു ഇത്തരം നിമിഷങ്ങൾ. 64–ാം മിനിറ്റിൽ അർജന്റൈൻ ഹാഫിൽനിന്നു പന്തുമായുള്ള സോളോ റൺ. കാലിൽനിന്നു പന്തു റാഞ്ചാനുള്ള 3 ഓസ്ട്രേലിയൻ താരങ്ങളുടെ നീക്കം കൂളായി മറികടന്ന് ബോക്സിനു മുന്നിൽ വരെയെത്തി ഒടുവിൽ മാർക്കറെയും വെട്ടിച്ചു ആൽവാരെസിനു മെസ്സി പന്തു മറിക്കുന്നു. ആരാധകരെ വീണ്ടും ആവേശം കൊള്ളിച്ച നിമിഷങ്ങൾ. ആൽവാരെസ് ഫസ്റ്റ് ടച്ചിൽ മുന്നിലേക്കു നീട്ടിയിട്ട പന്തുമായി ബോക്സിലേക്ക് ഓടിക്കയറി ഒരു ഡിഫൻഡറെക്കൂടി ഡ്രിബിൾ ചെയ്തു ഗോളിന്റെ പടിവാതിൽക്കൽ വരെ എത്തി നിന്നതാണ് മെസ്സി. പക്ഷേ ഗോൾ കീപ്പർ മാത്രം മുന്നിലുള്ളപ്പോൾ ഡൈവിലൂടെ പന്ത് ക്ലിയർ ചെയ്ത് അവസാന ഡിഫൻഡർ അപകടം അകറ്റി. ഗോൾ കിക്കിനായി തിരികെ മടങ്ങുമ്പോൾ മെസ്സിയുടെ മുഖത്ത് വീണ്ടും ചിരിയുണ്ട്. പോളണ്ടിനെതിരായ മത്സരത്തിൽ, സ്വന്തം ഹാഫിലെ മറ്റൊരു സോളോ റണ്ണിനൊടുവിൽ ഷോട്ട് പിഴച്ചപ്പോഴും ഇതേ ചിരി മെസ്സിയുടെ മുഖത്തുണ്ടായിരുന്നു. ‘ഓ ഞാനതു പാഴാക്കിയല്ലോ’ എന്ന മട്ടിലെ പതിവു ചിരി! 

 ∙ പാസോ അതോ ഷോട്ടോ

ക്വാർട്ടർ പ്രവേശം ആഘോഷിക്കുന്ന അർജന്റീന താരങ്ങൾ (ഫിഫ ലോകകപ്പ് ട്വീറ്റ് ചെയ്ത ചിത്രം).
ADVERTISEMENT

ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിന്റെ അന്ത്യ നിമിഷങ്ങളിൽ 2 വട്ടം ആരാധകർ മനസ്സിൽ ചോദിച്ചിരിക്കും, ‘ലൗറ്റാരോ മാർട്ടിനെസിനു മറിക്കുന്നതിനു പകരം ഷൂട്ട് ചെയ്തു കൂടേ മെസ്സി’? 89–ാം മിനിറ്റിൽ സ്വന്തം പകുതിയിൽനിന്നു സ്വീകരിച്ച മറ്റൊരു ഷോട്ട് പാസുമായി പാഞ്ഞ് 4 ഓസ്ട്രേലിയൻ‌ പ്രതിരോധനിര താരങ്ങളെ വെട്ടിച്ച് ബോക്സിനുള്ളിൽ മെസ്സി പന്തു നീട്ടുമ്പോൾ മാർട്ടിനെസിന്റെ ദൗത്യം ലളിതം. മുന്നിലുള്ള ഗോൾ കീപ്പർക്കു പിടി നൽകാതെ പന്തു പ്ലേസ് ചെയ്യുക. പോസ്റ്റിലേക്കു മീറ്ററുകൾ മാത്രം അകലമുള്ളപ്പോൾ മാർട്ടിനെസിന്റെ പവർ ഷോട്ട് പോയത് പുറത്തേക്കും. സ്റ്റോപ്പേജ് ടൈമിലും സമാനമായ മറ്റൊരു നീക്കം. ഇക്കുറി 2 ഡിഫൻഡർമാർക്കിടയിലൂടെ ബോക്സിലേക്കിട്ട പന്തുമായി മാർട്ടിനെസ് ഒരു പടി കൂടി കുതിച്ച ശേഷം തൊടുത്ത ഷോട്ട് മാറ്റ് റയാൻ തട്ടിയകറ്റി. മെസ്സിയുടെ കാലുകളിൽനിന്നു പിറന്നത് 2 സുവർണ നിമിഷങ്ങൾ, മാർട്ടിനെസ് നഷ്ടമാക്കിയത് 2 സുവർണാവസരങ്ങളും!

പോളണ്ടിനെതിരായ മത്സരം കഴിഞ്ഞ് 3–ാം ദിവസം വീണ്ടുമിറങ്ങിയ മത്സരത്തിന്റെ അന്ത്യ നിമിഷങ്ങളായിരുന്നു തളരാത്ത കാലുകളുമായി ഇരു കുതിപ്പുകളും. 90% കൃത്യതയിൽ 52 പാസുകൾ, ഓസ്ട്രേലിയൻ താരങ്ങളുമായി പന്തിനായുള്ള നേർക്കുനേർ പോരാട്ടത്തിൽ ആറിൽ 4 ജയം, 4 കീ പാസുകൾ, 2 വമ്പൻ ഗോൾ അവസരങ്ങൾ, ഒപ്പം ഒരു ഗോളും. ഈ കണക്കുകളുമായാണ് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽനിന്നു മെസ്സി തിരിച്ചു കയറിയത്.

∙ ഇനി ഓറഞ്ച് പരീക്ഷ

ഓസ്ട്രേലിയയ്ക്കെതിരെ മെസ്സിയുടെ മുന്നേറ്റം.

ഇനി മെസ്സിയുടെ ടൂർണമെന്റിലെ ചില കണക്കുകളിലേക്കു കൂടി വരാം. അർജന്റീന– ഓസ്ട്രേലിയ മത്സരം അവസാനിക്കുമ്പോൾ 3 ഗോളോടെ സംയുക്ത ടോപ് സ്കോറർമാരിൽ ഒന്നാം സ്ഥാനത്താണു മെസ്സി. എതിർ ടീം പോസ്റ്റിനു നേരേ തൊടുത്തത് 19 ഷോട്ട്. ഇതിൽ 10 എണ്ണം ലക്ഷ്യത്തിൽ. ഈ രണ്ടു പട്ടികയിലും മെസ്സിതന്നെ ഒന്നാമത്. ശനിയാഴ്ച പുലർച്ചെ അർജന്റീനയ്ക്കെതിരെ നെതർലൻഡ്സ് ഗ്രൗണ്ടിലിറങ്ങുമ്പോൾ ഈ കണക്കുകളെ ഏറ്റവും  കരുതിയിരിക്കുക അവരുടെ പരിശീലകൻ ലൂയി വാൻ ഗാൽ ആയിരിക്കുമെന്ന് ഉറപ്പ്. 

ലോകകപ്പിലെ നോക്കൗട്ട് ഘട്ടങ്ങളിൽ മുൻപു 3 തവണ അർജന്റീനയും നെതർലൻഡ്സും ഏറ്റുമുട്ടിയിട്ടുണ്ട്. ഒരു ക്വാർട്ടറിൽ, ഒരു സെമിയിൽ, ഒരു ഫൈനലിലും. എക്സ്ട്രാ ടൈമിലേക്കു നീണ്ട 1978 ലോകകപ്പ് ഫൈനലിൽ ഡച്ച് പടയെ 3–1നു കീഴടക്കിയാണ് അർജന്റീന കന്നി ലോകകപ്പിൽ മുത്തമിട്ടത്. അന്ന് ഇരട്ട ഗോളോടെ തിളങ്ങിയത് ഇതിഹാസ താരം മരിയോ കെംപസും. 1998ലെ ക്വാർട്ടറിൽ പാട്രിക് ക്ലെവാർഡിന്റെയും ഡെന്നിസ് ബെർക്ഹാംപിന്റെയും ഗോളുകളിൽ ജയിച്ചുകയറിയ (1–2) നെതർലൻഡ്സ് സെമിയിലെ പെനൽറ്റി ഷൂട്ടൗട്ടിൽ ബ്രസീലിനോടു തോറ്റു. പിന്നീടു നോക്കൗട്ട് മത്സരങ്ങളിൽ ഇരു ടീമുകളും മുഖാമുഖം വന്നത് 2014 സെമിയിൽ.

1998 ക്വാർട്ടറിലെ നെതർലൻഡ്സ് – അർജന്റീന ടീമുകൾ (Twitter/ @golazoargentino)

നിശ്ചിത സമയത്ത് ഗോൾ രഹിത സമനിലയിൽ അവസാനിച്ച മത്സരം ഷൂട്ടൗട്ടിൽ ജയിച്ചത് അർജന്റീനയും (2–4) (ഫൈനലിൽ അർജന്റീന ജർമനിയോടു തോറ്റു). അന്നു ക്യാപ്റ്റനായിരുന്ന മെസ്സിയുടെ ഇടംകൈയിൽ ഇപ്പോഴും അതേ ബാൻഡ് ഉണ്ട്. അന്നും കോച്ചായിരുന്ന വാൻ ഗാൽ ഹോളണ്ടിനൊപ്പം പഴയ റോളിൽ വീണ്ടും. ഡച്ച് ആക്രമണത്തിന്റെ കുന്തമുനയായ മെംഫിസ് ഡിപായ് അന്നു റിസർവ് ‍ബെഞ്ച് ചൂടുപിടിപ്പിക്കുകയായിരുന്നു, പകരക്കാരന്റെ റോളിൽ. മെംഫിസിനെ മുന്നിൽനിർത്തി മെസ്സിയോടുള്ള കണക്കു തീർക്കാമെന്നു വാൻ ഗാൽ കണക്കുകൂട്ടുമ്പോൾ, സകല കണക്കുകളും തെറ്റിക്കുന്ന മെസ്സിയുടെ ലോകകപ്പിലെ ഉജ്വല ഫോമിൽ പ്രതീക്ഷവയ്ക്കുകയാണ് വീണ്ടും അർജന്റീനയും ആരാധകരും! 

English Summary: 11 Seconds from Free Kick to Goal; Electrifying Lionel Messi