ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം പൂർത്തിയായപ്പോൾ സർപ്രൈസുകൾ ഏറെ. അർജന്റീനയും ജർമനിയും ആദ്യ ഗ്രൂപ്പ് മത്സരങ്ങൾ തോറ്റതായിരുന്നു തുടക്കം. ഒടുവിൽ ജർമനി, ഡെന്മാർക്ക്, ബൽജിയം, യുറഗ്വായ് എന്നീ ടീമുകൾ ടൂർണമെന്റിനു പുറത്തായപ്പോൾ ജപ്പാൻ ഗ്രൂപ്പ് ജേതാക്കളായി നോക്കൗട്ട് യോഗ്യത നേടി. ഏഷ്യൻ ഫുട്ബോളിന്റെ കുതിപ്പും ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം പൂർത്തിയായപ്പോൾ സർപ്രൈസുകൾ ഏറെ. അർജന്റീനയും ജർമനിയും ആദ്യ ഗ്രൂപ്പ് മത്സരങ്ങൾ തോറ്റതായിരുന്നു തുടക്കം. ഒടുവിൽ ജർമനി, ഡെന്മാർക്ക്, ബൽജിയം, യുറഗ്വായ് എന്നീ ടീമുകൾ ടൂർണമെന്റിനു പുറത്തായപ്പോൾ ജപ്പാൻ ഗ്രൂപ്പ് ജേതാക്കളായി നോക്കൗട്ട് യോഗ്യത നേടി. ഏഷ്യൻ ഫുട്ബോളിന്റെ കുതിപ്പും ഈ ലോകകപ്പിൽ കാണാനായി. പോർച്ചുഗലിനെ 2–1നു പരാജയപ്പെടുത്തി പ്രീക്വാർട്ടറിലെത്തിയ ദക്ഷിണ കൊറിയയും ഏഷ്യൻ മേഖലയിൽ നിന്നു തന്നെയുള്ള ഓസ്ട്രേലിയയും അവസാനത്തെ 16 ടീമുകളിലുണ്ട്. ആഫിക്കയിൽ നിന്ന് മൊറോക്കോയും സെനഗലുമുണ്ട്. അടുത്ത ലോകകപ്പിന്റെ ആതിഥേയ രാഷ്ട്രമായ യുഎസ്എയും യോഗ്യത നേടി. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ഹാട്രിക് പോലും പിറക്കാതെ പോയതും അപൂർവതയായി.

ബ്രസീലിന്റെ ഗബ്രിയേൽ ജിസ്യൂസും കാമറൂണിന്റെ പിയറി കുണ്ടെയും (Photo by Giuseppe CACACE / AFP)

നേരത്തേ തന്നെ യോഗ്യത നേടിയിരുന്ന ബ്രസീലിന് അവസാന ഗ്രൂപ്പ് മത്സരത്തിൽ കാമറൂണിനെതിരെ കാലിടറി. പ്രമുഖ താരങ്ങൾക്കു വിശ്രമം നൽകി കോച്ച് ടിറ്റെ നടത്തിയ പരീക്ഷണം പാളി. മുൻപ് കിരീടം നേടിയ ലോകകപ്പുകളിൽ ഒരിക്കൽപ്പോലും ബ്രസീൽ ഗ്രൂപ്പ് ഘട്ടത്തിൽ പരാജയപ്പെട്ടിരുന്നില്ല.പ്രീക്വാർട്ടറിനു തയാറെടുക്കുമ്പോൾ പരുക്കാണ് ടിറ്റെ നേരിടുന്ന പ്രധാന വെല്ലുവിളി. നെയ്മാറിന്റെ പരുക്ക് വൻ തിരിച്ചടിയായി. അതിനു പിന്നാലെ ഡാനിലോയും അലക്സ് സാന്ദ്രോയും പരുക്കേറ്റു പുറത്തായി. ഏറ്റവുമൊടുവിൽ അലക്സ് ടെല്ലോയും. ഗബ്രിയേൽ ജിസ്യൂസും പരുക്കിന്റെ നിഴലിലാണ്. എങ്കിലും നെയ്മാറും ഡാനിലോയും ടീമിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.

ADVERTISEMENT

ഈ ലോകകപ്പിൽ ബ്രസീലിന്റെ ഗോൾവരൾച്ച മാത്രമല്ല എന്നെ അലട്ടുന്നത്. ഗോളവസരങ്ങളും താരതമ്യേന കുറവാണ്. ഇതുവരെ 7 വ്യക്തമായ ഗോളവസരങ്ങളേ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുള്ളൂ. നെയ്മാറിന്റെ പരുക്ക് മുന്നേറ്റനിരയെ ബാധിച്ചിട്ടുണ്ടെന്നത് വ്യക്തമാണ്. അതിനാലാണ് താരം കായികക്ഷമത വീണ്ടെടുക്കാൻ ടീം മാനേജ്മെന്റ് തീവ്രശ്രമം നടത്തുന്നത്. ബ്രസീൽ എക്കാലത്തും ആസ്വദിച്ച് ആക്രമണ ഫുട്ബോൾ കളിക്കാൻ ഇഷ്ടപ്പെടുന്നവരാണെങ്കിലും ടിറ്റെയുടെ മുൻഗണന പ്രതിരോധത്തിനാണ്. ആറാം ലോകകിരീടം നേടാൻ അദ്ദേഹത്തിന്റെ തന്ത്രം അതാണ്. പക്ഷേ, ഗോളുകൾ വന്നില്ലെങ്കിൽ ആ സ്വപ്നം അസാധ്യമാകും. എന്നാൽ, പരുക്ക് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ മറികടന്നാൽ ബ്രസീൽ ചാംപ്യന്മാരാകുമെന്നാണ് എന്റെ വിശ്വസം.

English Summary : Fifa world cup 2022 group Stage match analysis