കരിയറിലെ 1000–ാം മത്സരം, അർജന്റീന നായകനായി 100–ാം മത്സരം. ഈ മുഹൂർത്തം മനോഹരമായൊരു ഗോളിലൂടെ ലയണൽ മെസ്സി ആഘോഷിച്ചതിനു പിന്നാലെ ഓസ്ട്രേലിയയ്ക്കെതിരെ 2–1 വിജയം. അർജന്റീനയുടെ ലോകകിരീട സ്വപ്നം മുന്നോട്ടു തന്നെ. വെള്ളിയാഴ്ച നെതർലൻഡ്സിനെതിരെയുള്ള ക്വാർട്ടർ ഫൈനലാണ് അടുത്ത കടമ്പ. മൂന്നു ദിവസങ്ങൾക്കിടെ 2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരിയറിലെ 1000–ാം മത്സരം, അർജന്റീന നായകനായി 100–ാം മത്സരം. ഈ മുഹൂർത്തം മനോഹരമായൊരു ഗോളിലൂടെ ലയണൽ മെസ്സി ആഘോഷിച്ചതിനു പിന്നാലെ ഓസ്ട്രേലിയയ്ക്കെതിരെ 2–1 വിജയം. അർജന്റീനയുടെ ലോകകിരീട സ്വപ്നം മുന്നോട്ടു തന്നെ. വെള്ളിയാഴ്ച നെതർലൻഡ്സിനെതിരെയുള്ള ക്വാർട്ടർ ഫൈനലാണ് അടുത്ത കടമ്പ. മൂന്നു ദിവസങ്ങൾക്കിടെ 2 മത്സരങ്ങൾ കളിക്കേണ്ടി വന്നതിനാലാകാണം ഓസ്ട്രേലിയയ്ക്കെതിരെ മത്സരം എളുപ്പമായിരുന്നില്ല.

ആദ്യപകുതി ബോറടിപ്പിച്ചു. മെസ്സിയുടെ ഗോൾ മാത്രമായിരുന്നു അപവാദം. ഇടവേളയ്ക്കു ശേഷം 5 ഡിഫൻഡർമാരുമായി കോച്ച് സ്കലോണി പ്രതിരോധം ശക്തമാക്കി. എന്നാൽ, ഓസ്ട്രേലിയൻ ഗോൾകീപ്പറുടെ പിഴവ് ജൂലിയൻ അൽവാരസ് മുതലെടുക്കുന്നതു വരെ തൽസ്ഥിതി തുടർന്നു. രണ്ടാം പകുതിയിൽ ഒന്നു രണ്ടു തവണ ഓസ്ട്രേലിയ വെല്ലുവിളി ഉയർത്തുകയും ചെയ്തു. ഈ പകുതിയിലാണ് മെസ്സി ഒന്നാന്തരമായി കളിച്ചത്.

ADVERTISEMENT

ക്വാർട്ടറിൽ മെസ്സിക്കു തുണയാകാൻ ഫോമിലുള്ള റോഡ്രിഗോ ഡി പോളും ജൂലിയൻ അൽവാരസും അലക്സിസ് മക്അലിസ്റ്ററുമുണ്ടെന്നത് നേട്ടമാണ്. പ്രതിരോധത്തിലെ പോരായ്മ സ്കലോണി പരിഹരിക്കണം. 7 മത്സരം വിജയിക്കാൻ എത്തിയ ടീം നാലെണ്ണം പിന്നിട്ടുകഴിഞ്ഞു. മുപ്പത്തഞ്ചുകാരനായ മെസ്സിയുടെ അവസാന ലോകകപ്പ് ആയേക്കും ഇത്. ലോകകിരീടം മാത്രമാണ് മെസ്സിയുടെ നേട്ടങ്ങളിൽ ഇല്ലാത്തത്. അർജന്റീനയും മെസ്സിയും ആ കിരീടത്തിൽ മുത്തമിടുന്നത് സ്വപ്നം കാണുകയാണ് രാജ്യവും ആരാധകരും.

English Summary : Jorge Burruchaga says Argentina moving strongly ahead to win World Cup