ആകാശ നീല ജഴ്സിയണിഞ്ഞ് മെസ്സി. കാനറി മഞ്ഞയിൽ നെയ്മാർ. ഗ്രൗണ്ടിൽ മുഖാമുഖം നിൽക്കുന്ന ഇരുവരും. പിടിവിട്ടുയരുന്ന ആരവം. ഫുട്ബോൾ ആരാധകർ കാത്തുകാത്തിരിക്കുന്ന ഏറ്റവും സുന്ദര നിമിഷങ്ങളിലൊന്ന്. അർജന്റീന– ബ്രസീൽ പോരാട്ടം! നടക്കുന്നത് സൗഹൃദ മത്സരമാണെങ്കിൽപ്പോലും ആരാധകരുടെ സകല ‘സൗഹൃദവും’ തെറ്റുന്നതാണു പതിവ്. അപ്പോൾപ്പിന്നെ, മത്സരം നടക്കുന്നത് ലോകകപ്പിലാണെങ്കിലുള്ള കാര്യം പറയാനുണ്ടോ.. ഈ ഖത്തർ ലോകകപ്പിൽ ഒരു പക്ഷേ ഇതുണ്ടായേക്കാം. ലോകകപ്പിൽ 32 വർഷത്തിനു ശേഷം ബ്രസീലും അർജന്റീനയും തമ്മിലുള്ള നേർക്കുനേർ പോരാട്ടം. നോക്കൗട്ട് മത്സരങ്ങളിലെ ഫലങ്ങൾ കീഴ്മേൽ മറിഞ്ഞില്ലെങ്കിൽ ഫൈനലിന് മുൻപൊരു സ്വപ്ന സെമിഫൈനലിനാണ് ഖത്തർ ലോകകപ്പ് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്.

ആകാശ നീല ജഴ്സിയണിഞ്ഞ് മെസ്സി. കാനറി മഞ്ഞയിൽ നെയ്മാർ. ഗ്രൗണ്ടിൽ മുഖാമുഖം നിൽക്കുന്ന ഇരുവരും. പിടിവിട്ടുയരുന്ന ആരവം. ഫുട്ബോൾ ആരാധകർ കാത്തുകാത്തിരിക്കുന്ന ഏറ്റവും സുന്ദര നിമിഷങ്ങളിലൊന്ന്. അർജന്റീന– ബ്രസീൽ പോരാട്ടം! നടക്കുന്നത് സൗഹൃദ മത്സരമാണെങ്കിൽപ്പോലും ആരാധകരുടെ സകല ‘സൗഹൃദവും’ തെറ്റുന്നതാണു പതിവ്. അപ്പോൾപ്പിന്നെ, മത്സരം നടക്കുന്നത് ലോകകപ്പിലാണെങ്കിലുള്ള കാര്യം പറയാനുണ്ടോ.. ഈ ഖത്തർ ലോകകപ്പിൽ ഒരു പക്ഷേ ഇതുണ്ടായേക്കാം. ലോകകപ്പിൽ 32 വർഷത്തിനു ശേഷം ബ്രസീലും അർജന്റീനയും തമ്മിലുള്ള നേർക്കുനേർ പോരാട്ടം. നോക്കൗട്ട് മത്സരങ്ങളിലെ ഫലങ്ങൾ കീഴ്മേൽ മറിഞ്ഞില്ലെങ്കിൽ ഫൈനലിന് മുൻപൊരു സ്വപ്ന സെമിഫൈനലിനാണ് ഖത്തർ ലോകകപ്പ് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആകാശ നീല ജഴ്സിയണിഞ്ഞ് മെസ്സി. കാനറി മഞ്ഞയിൽ നെയ്മാർ. ഗ്രൗണ്ടിൽ മുഖാമുഖം നിൽക്കുന്ന ഇരുവരും. പിടിവിട്ടുയരുന്ന ആരവം. ഫുട്ബോൾ ആരാധകർ കാത്തുകാത്തിരിക്കുന്ന ഏറ്റവും സുന്ദര നിമിഷങ്ങളിലൊന്ന്. അർജന്റീന– ബ്രസീൽ പോരാട്ടം! നടക്കുന്നത് സൗഹൃദ മത്സരമാണെങ്കിൽപ്പോലും ആരാധകരുടെ സകല ‘സൗഹൃദവും’ തെറ്റുന്നതാണു പതിവ്. അപ്പോൾപ്പിന്നെ, മത്സരം നടക്കുന്നത് ലോകകപ്പിലാണെങ്കിലുള്ള കാര്യം പറയാനുണ്ടോ.. ഈ ഖത്തർ ലോകകപ്പിൽ ഒരു പക്ഷേ ഇതുണ്ടായേക്കാം. ലോകകപ്പിൽ 32 വർഷത്തിനു ശേഷം ബ്രസീലും അർജന്റീനയും തമ്മിലുള്ള നേർക്കുനേർ പോരാട്ടം. നോക്കൗട്ട് മത്സരങ്ങളിലെ ഫലങ്ങൾ കീഴ്മേൽ മറിഞ്ഞില്ലെങ്കിൽ ഫൈനലിന് മുൻപൊരു സ്വപ്ന സെമിഫൈനലിനാണ് ഖത്തർ ലോകകപ്പ് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആകാശ നീല ജഴ്സിയണിഞ്ഞ് മെസ്സി. കാനറി മഞ്ഞയിൽ നെയ്മാർ. ഗ്രൗണ്ടിൽ മുഖാമുഖം നിൽക്കുന്ന ഇരുവരും. പിടിവിട്ടുയരുന്ന ആരവം. ഫുട്ബോൾ ആരാധകർ കാത്തുകാത്തിരിക്കുന്ന ഏറ്റവും സുന്ദര നിമിഷങ്ങളിലൊന്ന്. അർജന്റീന– ബ്രസീൽ പോരാട്ടം! നടക്കുന്നത് സൗഹൃദ മത്സരമാണെങ്കിൽപ്പോലും ആരാധകരുടെ സകല ‘സൗഹൃദവും’ തെറ്റുന്നതാണു പതിവ്. അപ്പോൾപ്പിന്നെ, മത്സരം നടക്കുന്നത് ലോകകപ്പിലാണെങ്കിലുള്ള കാര്യം പറയാനുണ്ടോ... ഈ ഖത്തർ ലോകകപ്പിൽ ഒരു പക്ഷേ ഇതുണ്ടായേക്കാം. ലോകകപ്പിൽ 32 വർഷത്തിനു ശേഷം ബ്രസീലും അർജന്റീനയും തമ്മിലുള്ള നേർക്കുനേർ പോരാട്ടം. നോക്കൗട്ട് മത്സരങ്ങളിലെ ഫലങ്ങൾ കീഴ്മേൽ മറിഞ്ഞില്ലെങ്കിൽ ഫൈനലിന് മുൻപൊരു സ്വപ്ന സെമിഫൈനലിനാണ് ഖത്തർ ലോകകപ്പ് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. അതെ, ചിരവൈരികളായ അർജന്റീനയും ബ്രസീലും സെമിഫൈനലിൽ ഏറ്റുമുട്ടാനുള്ള സാധ്യതകളാണ് തുറന്നുകിടക്കുന്നത്. 

ഡിസംബർ 10ന് ലുസെയ്ൽ സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ അർജന്റീന നെതർലൻഡ്സിനെ നേരിടും. തിങ്കളാഴ്ച നടക്കുന്ന ജപ്പാൻ– ക്രൊയേഷ്യ പ്രീക്വാർട്ടറിലെ വിജയികൾ ബ്രസീൽ– ദക്ഷിണ കൊറിയ മത്സരത്തിലെ വിജയികളുമായി ഡിസംബർ 9ന് (വെള്ളി) ക്വാർട്ടർ ഫൈനലിൽ മാറ്റുരയ്ക്കും. ഈ രണ്ടു ക്വാർട്ടർ മത്സരങ്ങളിലെ വിജയികൾ സെമിഫൈനലിൽ മുഖാമുഖമെത്തും. അട്ടിമറികളൊന്നും സംഭവിച്ചില്ലെങ്കിൽ ഡിസംബർ 14ന് ഇന്ത്യൻ സമയം രാത്രി 12.30ന് ലുസെയ്ൽ സ്റ്റേഡിയത്തിൽ ലോകമെമ്പാടുമുള്ള ആരാധകർ കാത്തിരിക്കുന്ന അർജന്റീന– ബ്രസീൽ ആവേശപ്പോരാട്ടത്തിന് കളമൊരുങ്ങും.

ADVERTISEMENT

അർജന്റീന– ബ്രസീൽ സ്വപ്ന സെമി ഫൈനലിനു സമാനമായി ഡിസംബർ 11ന് മറ്റൊരു വൈവോൾട്ടേജ് ക്വാർ‌ട്ടർ പോരാട്ടത്തിൽ ഇംഗ്ലണ്ടും ഫ്രാൻസും ഏറ്റുമുട്ടും. സ്പെയിൽ – പോർച്ചുഗൽ ക്വാർ‌ട്ടർ ഫൈനൽ പോരാട്ടത്തിനും സാധ്യതകൾ തുറന്നുകിടക്കുകയാണ്. സ്പെയിൽ – മൊറോക്കോ, പോർച്ചുഗൽ – സ്വിറ്റ്സർലൻഡ് പ്രീക്വാർട്ടർ മത്സരങ്ങളിലെ ജേതാക്കളാണ് ഡിസംബർ 10ന് ക്വാർട്ടർ ഫൈനലിൽ ഏറ്റുമുട്ടുക. ഇതിലെ വിജയികളും ഇംഗ്ലണ്ട് – ഫ്രാൻസ് മത്സരവിജയികളും തമ്മിലാണ് ഡിസംബർ 15ന് രണ്ടാം സെമിഫൈനൽ. 

∙ ലോകകപ്പിൽ അഞ്ചാം അങ്കം

സിംഹക്കുട്ടികൾ: അഹമ്മദ് ബിന്‍ അലി സ്‌റ്റേഡിയത്തില്‍ ഓസ്‌ട്രേലിയയെ 2 നെതിരെ 1 ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ക്വാര്‍ട്ടര്‍ ഫൈനലിലേയ്ക്ക് പ്രവേശിച്ച മെസിയും കൂട്ടരും ആരാധകരുമായി വിജയം പങ്കിടുന്നു. ചിത്രം: ക്യുഎന്‍എ

ലോകകപ്പ് ചരിത്രത്തിൽ ആകെ നാലു തവണയാണ് അർജന്റീനയും ബ്രസീലും മുഖാമുഖം എത്തിയിട്ടുള്ളത്. 1974, 1978, 1982, 1990 ലോകകപ്പുകളിലായിരുന്നു ഈ പോരാട്ടങ്ങൾ. ഇതിൽ രണ്ടു തവണ ബ്രസീലും ഒരു തവണ അർജന്റീനയും ജയിച്ചപ്പോൾ ഒരു മത്സരം സമനിലയിൽ പരിഞ്ഞു. ജർമനി ആതിഥേയത്വം വഹിച്ച 1974 ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഒന്നിനെതിരെ രണ്ടു ഗോളിന് ബ്രസീൽ അർജന്റീനയെ പരാജയപ്പെടുത്തി. 1978ൽ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിലെ രണ്ടാം റൗണ്ടിൽ അർജന്റീന ബ്രസീലുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. സ്പെയിനിൽ നടന്ന 1982 ലോകകപ്പിൽ‌ രണ്ടാം റൗണ്ട് മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബ്രസീൽ അർജന്റീനയെ കീഴടക്കി.

ഇറ്റലി ആതിഥേയത്വം വഹിച്ച 1990 ലോകകപ്പിലാണ് അർജന്റീനയും ബ്രസീലും ഒടുവിൽ നേർക്കുനേർ വന്നത്. പ്രീ– ക്വാർട്ടറിൽ ‘സ്വർണത്തലമുടിക്കാരൻ’ ക്ലോഡിയോ കനീജിയ നേടിയ ഏക ഗോളിൽ അർജന്റീന ബ്രസീലിന് തോൽപ്പിച്ചു. 32 വർഷത്തെ കാത്തിരിപ്പിനു ശേഷം ഇത്തവണ വീണ്ടുമൊരു അർജന്റീന– ബ്രസീൽ പോരാട്ടത്തിന് സാധ്യത തെളിയുകയാണ്. അർജന്റീന, ബ്രസീൽ കലാശപോരാട്ടത്തിന് കാത്തിരുന്ന ആരാധകർക്ക് നിരാശപ്പെടേണ്ടി വരുമെന്നർഥം.

ADVERTISEMENT

∙ മറക്കില്ല മാറക്കാന

പരിശീലകൻ ടിറ്റെയ്‌ക്കൊപ്പം നെയ്മാർ (ബ്രസീൽ ഫുട്ബോൾ ട്വീറ്റ് ചെയ്ത ചിത്രം)

അർജന്റീന – ബ്രസീൽ പരമ്പരാഗത വൈര്യത്തിന്റെ മാറ്റുരയ്ക്കലിന് ഒടുവിൽ വേദിയായത് വിഖ്യാതമായ മാറക്കാന സ്റ്റേഡിയമാണ് – 2021 ലെ കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനലിൽ. 1993ൽ കോപ്പ അമേരിക്ക കിരീടം ചൂടിയ ശേഷം പ്രധാന ടൂർണമെന്റുകളൊന്നും ജയിക്കാൻ അർജന്റീനയ്ക്കു സാധിച്ചിരുന്നില്ല. 1993ൽ കിരീടം ചൂടിയ ശേഷം നാലു ഫൈനൽ (2004, 2007, 2015, 2016) കളിച്ചെങ്കിലും ഒരിക്കൽപ്പോലും അവർക്ക് കിരീടത്തിൽ മുത്തമിടാനായിരുന്നില്ല. അതിൽ രണ്ടു തവണയും (2004, 2007) തോറ്റു മടങ്ങിയത് ബ്രസീലിനോടായിരുന്നു.

28 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ബ്രസീലിനെ കീഴ്പ്പെടുത്തി അർജന്റീന 2021 കോപ്പ അമേരിക്ക കിരീടം ചൂടി. കലാശപ്പോരാട്ടത്തിന്റെ 22–ാം മിനിറ്റിൽ എയ്ഞ്ചൽ ഡി മരിയ നേടിയ ഗോളാണ് അർജന്റീനയ്ക്ക് കിരീടം സമ്മാനിച്ചത്. അർജന്റീനയോടു തോറ്റ് കിരീടം കൈവിട്ടതിനു പിന്നാലെ ജഴ്സി കൊണ്ട് മുഖം പൊത്തി നിലത്തിരുന്ന് കണ്ണീർ വാർത്ത സൂപ്പർതാരം നെയ്മാറിന്റെ ദൃശ്യം ബ്രസീൽ ആരാധകർക്ക് ഇപ്പോഴും നീറുന്ന ഓർമയാണ്. ലോകകപ്പ് സെമിഫൈനലിൽ അർജന്റീന – ബ്രസീൽ പോരാട്ടം യാഥാർഥ്യമായാൽ 2021 ൽ മാറക്കാനയിലെ തോൽവിക്ക് മറുപടി നൽകാനുള്ള സുവർണാവസരമാണ് ബ്രസീലിന് കൈവരുന്നത്. 

∙ ഫൈനലിൽ കണ്ടുമുട്ടില്ല, പക്ഷേ ‘ഫൈനൽ ലോകകപ്പ്’ ?

പാരിസ് സെയ്ന്റ് ജെർമെയ്ൻ ജഴ്സിയിൽ നെയ്നമാറും മെസ്സിയും.
ADVERTISEMENT

ഇനിയൊരു ലോകകപ്പിന് ഉണ്ടാവില്ലെന്ന സൂചനകൾ ലയണൽ മെസ്സിയും നെയ്മാറും ഇതിനോടകം നൽ‌കികഴിഞ്ഞു. അതിനാൽ തന്നെ കിരീടജയത്തിൽ കുറഞ്ഞതൊന്നും ഇരുവരുടെയും മനസിലുണ്ടാവില്ല. ലോകകപ്പിലെ സെർബിയയ്ക്കെതിരായ മത്സരത്തിൽ കണങ്കാലിനു പരുക്കേറ്റു പുറത്തിരിക്കുന്ന നെയ്മാർ ദക്ഷിണ കൊറിയയ്ക്കെതിരായ പ്രീക്വാർട്ടറിൽ കളിക്കാനിറങ്ങുമെന്ന് പരിശീലകൻ ടിറ്റെ വ്യക്തമാക്കിക്കഴിഞ്ഞു. അതേസമയം, 2006 ലോകകപ്പിലൂടെ അരങ്ങേറ്റം കുറിച്ച ലയണൽ മെസ്സിക്ക് കരിയറിലെ അഞ്ചാം ലോകകപ്പാണിത്. മാതൃരാജ്യത്തിന്റെ പേരിലൊരു കിരീടവുമായി രാജ്യാന്തര കരിയറിന് വിരാമമിടാമെന്ന പ്രതീക്ഷയിലാണ് മെസ്സി.

പരുക്ക് ഭേദമായി നെയ്മാർ തിരിച്ചെത്തുകയും അർജന്റീന – ബ്രസീൽ സെമിഫൈനലിന്‌ അവസരമൊരുങ്ങുകയും ചെയ്താൽ ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുന്ന ആവേശപോരാട്ടത്തിന് അരങ്ങൊരുങ്ങും. സംഭവിക്കുന്നത് ഇതുപോലെയൊക്കെയാണെങ്കിൽ, ഫ്രഞ്ച് ലീഗിൽ ക്ലബ് പാരിസ് സെന്റ് ജെർമെയ്നിന്റെ ജഴിസിയിൽ ഒന്നിച്ചിറങ്ങുന്ന മെസ്സിയും നെയ്മാറും വീണ്ടും ഗ്രൗണ്ടിന്റെ ഇരു വശങ്ങളിലുമായി മുഖാമുഖം നിൽക്കും, ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷയും ചുമലിലേറ്റി.   

∙ പരുക്കിന്റെ പിടിയിൽ ബ്രസീൽ; ഒത്തിണക്കത്തോടെ അർജന്റീന

സൂപ്പർതാരം നെയ്മാറിന്റെ പരുക്കിനു പിന്നാലെ, സ്ട്രൈക്കർ ഗബ്രിയേൽ ജിസ്യൂയും ഡിഫൻഡർ അലക്സ് ടെല്ലസും പരുക്കേറ്റ് ലോകകപ്പിൽ നിന്നു പുറത്തായത് ബ്രസീലിന് വീണ്ടും തിരിച്ചടിയാണ്. അലക്സ് സാന്ദ്രോ, ഡാനിലോ എന്നിവരും പരുക്കേറ്റ് പുറത്താണ്. നെയ്മാർ ഉൾപ്പെടെ പരുക്കേിന്റെ പിടിയിലായതിനെ തുടർന്ന് റിസർവ് ബെഞ്ച് താരങ്ങളെ കളത്തിലിറക്കി കാമറൂണിനെതിരെ നടത്തിയ പരീക്ഷണം അമ്പേ പരാജയമായിരുന്നു. പരുക്കേറ്റ നെയ്മാർ പ്രീക്വാർട്ടറിൽ കളത്തിലിറങ്ങുമെന്ന പരിശീലകൻ ടിറ്റെയുടെ അറിയിപ്പ് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. മത്സരങ്ങൾ നോക്കൗട്ട് ഘട്ടത്തിലേക്കു കടന്ന സാഹചര്യത്തിൽ കളിക്കളത്തിൽ നെയ്മാറിന്റെ സാന്നിധ്യം ടീമിന് മാനസിക മുൻതൂക്കം നൽ‌കും. ടീമിനൊപ്പം പരിശീലനത്തിനിറങ്ങിത്തുടങ്ങിയെങ്കിലും നെയ്മാർ പരുക്കിൽ നിന്നു പൂർണമോചിതനായാണോ പ്രീക്വാർട്ടറിൽ കളിക്കാനൊരുങ്ങുന്നതെന്ന ആശങ്ക നിലനിൽക്കുകയാണ്. 

ബ്രസീൽ ടീമിന്റെ വിജയാഹ്ലാദം (AFP)

36 മത്സരങ്ങളിൽ തോല്‍വിയറിയാതെ മുന്നേറിയ അര്‍ജന്റീനയുടെ സൗദിക്കെതിരായ തോല്‍വിയില്‍ ഞെട്ടിക്കുന്നതായിരുന്നു. എന്നാൽ മികച്ച ഫോമിലേക്ക് അർജന്റീന മടങ്ങിയെത്തുന്ന കാഴ്ചയാണ് തുടർന്നുള്ള മത്സരങ്ങളിൽ കണ്ടത്. മികച്ച ഒത്തിണക്കം പ്രകടിപ്പിക്കുന്ന അർജന്റീന, തുടരെ ആക്രമിച്ചു കയറുന്ന ശൈലിയാണ് അനുവർത്തിക്കുന്നത്. മെസ്സിക്കൊപ്പം യുവതാരം ജൂലിയൻ അൽവാരസിന്റെ മികച്ച പ്രകടനവും ശ്രദ്ധേയമാണ്. ഓരോ മത്സരം പിന്നിടുമ്പോഴും അർജന്റീനിയൻ നിര കൂടുതൽ ഒത്തിണക്കം പ്രകടിപ്പിക്കുന്നത് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.  

∙ മുൻപന്മാർ ബ്രസീൽ

ലോകകപ്പ് ചരിത്രത്തിൽ എട്ടു ടീമുകളാണ് (ബ്രസീൽ, അർജന്റീന, ജർമനി, ഇറ്റലി, ഫ്രാൻസ്, യുറഗ്വായ്, ഇംഗ്ലണ്ട്, സ്പെയിൻ) ഇതേവരെ കിരീട ജേതാക്കളായത്. 1930ൽ യുറഗ്വായ് ആതിഥേയത്വം വഹിച്ച ആദ്യ ലോകകപ്പിൽ യുറഗ്വായ് ജേതാക്കളായി. ഫ്രാൻസാണ് നിലവിലെ ജേതാക്കൾ. ആകെ നടന്ന 21 ലോകകപ്പുകളിൽ ബ്രസീൽ അഞ്ച് തവണ (1958,1962, 1970, 1994, 2002) കിരീടം സ്വന്തമാക്കി. ജർമനിയും (1954, 1974, 1990, 2014) ഇറ്റലിയും (1934, 1938, 1982, 2006) നാലു തവണ തവണ വീതം ലോകകപ്പ് ജേതാക്കളായി. അർജന്റീന (1978, 1986), ഫ്രാൻസ് (1998, 2018), യുറഗ്വായ് (1930, 1950) എന്നീ ടീമുകൾ രണ്ടു തവണ വീതം ലോകകപ്പ് കിരീടം സ്വന്തമാക്കി. ഇംഗ്ലണ്ടും (1966) സ്പോയിനും (2010) ഓരോ തവണ കിരീടജേതാക്കളായി. 

∙ സ്വപ്നം ഖത്തറിൽ പൂവണിയുമോ?

അർജന്റീനയുടെ അവസാന ലോകകപ്പ് ജയത്തിന് മെസ്സിയേക്കാൾ ഒരു വയസു കൂടി പ്രായമുണ്ട്. 1986 ലാണ് അർജന്റീന അവസാനമായി ലോകകപ്പ് ഉയർത്തിയത്. 36 വർഷത്തെ കാത്തിരിപ്പിനു വിരാമമിട്ട് ഇത്തവണ അർജന്റീന കപ്പ് ഉയർത്തുന്ന നിമിഷങ്ങൾക്കായാണ് ആരാധകർ കാത്തിരിക്കുന്നത്. അതേസമയം രണ്ടു പതിറ്റാണ്ടു നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബ്രസീലിന്റെയും വരവ്. 2002 ലാണ് ബ്രസീൽ ഒടുവിൽ കിരീടജേതാക്കളായത്. ഇനിയുള്ള നാലു മത്സരങ്ങൾ ജയിച്ചാൽ ലോകകിരീടം സ്വന്തമാകുമെന്നതിനാൽ നീണ്ട 20 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാനുള്ള സുവർണാവസരമാണ് ബ്രസീലിനും കൈവന്നിരിക്കുന്നത്.  

 

English Summary: FIFA World Cup team Progression as Expected; Brazil- Argentina Semi Final on the cards?