ദോഹ∙ കണ്ടെയ്നർ സ്റ്റേഡിയത്തിൽ കൂടിയിരുന്ന ആളുകളുടെ ഹൃദയത്തിലും അവർ ഉയർത്തിയ ബാനറുകളിലും ബ്രസീലിന്റെ ഇതിഹാസ താരം പെലെയായിരുന്നു. ശ്വാസകോശ അണുബാധയെത്തുടർന്ന് ആശുപത്രിയിൽ കഴിയുന്ന ഫുട്ബോൾ രാജാവിനു തന്നെയായിരുന്നു ബ്രസീലിന്റെ സുന്ദരമായ വിജയം ബ്രസീൽ ടീമും ആരാധകരും സമർപ്പിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙  കണ്ടെയ്നർ സ്റ്റേഡിയത്തിൽ കൂടിയിരുന്ന ആളുകളുടെ ഹൃദയത്തിലും അവർ ഉയർത്തിയ ബാനറുകളിലും  ബ്രസീലിന്റെ ഇതിഹാസ താരം പെലെയായിരുന്നു. ശ്വാസകോശ അണുബാധയെത്തുടർന്ന് ആശുപത്രിയിൽ കഴിയുന്ന ഫുട്ബോൾ രാജാവിനു തന്നെയായിരുന്നു ബ്രസീലിന്റെ സുന്ദരമായ വിജയം ബ്രസീൽ ടീമും ആരാധകരും സമർപ്പിച്ചത്. പെലെയുടെ ചിത്രം പതിച്ച കൂറ്റൻ ബാനറിനു മുന്നിൽ ബ്രസീൽ നായകൻ തിയാഗോ സിൽവയും സൂപ്പർതാരം നെയ്‍മാറും അടക്കമുള്ള ടീം അംഗങ്ങൾ അണിനിരന്നത് പെലെയോടുള്ള ആദരവിന്റെയും സ്‌നേഹത്തിന്റെയും പ്രകാശനമായി മാറി. കണ്ടെയ്നർ സ്റ്റേഡിയത്തിൽ  നിരവധി‘Get well Soon Pele’’ ബാനറുകളാണ് ആരാധകർ ഉയർത്തിയത്. 

പെലെ ചികിത്സയോടു നന്നായി പ്രതികരിക്കുന്നതായും അദ്ദേഹത്തിന്റെ നില മോശമായിട്ടില്ലെന്നും ആൽബർട്ട് ഐൻസ്റ്റൈൻ ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. എൺപത്തിരണ്ടുകാരനായ പെലെയെ ചൊവ്വാഴ്ചയാണ് ആശുപത്രിയിലേക്കു മാറ്റിയത്. വൻകുടലിൽ അർബുദബാധിതനായ പെലെയ്ക്കു കീമോതെറപ്പി ചികിൽസ നിർത്തിയെന്നും സാന്ത്വനചികിൽസയാണ് ഇപ്പോൾ നൽകുന്നതെന്നും കഴിഞ്ഞ ദിവസം ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ADVERTISEMENT

അതേസമയം, ചികിത്സയിൽ പ്രതീക്ഷയുണ്ടെന്നും തന്നെ പരിചരിക്കുന്ന വൈദ്യസംഘത്തോടു നന്ദി പറയുന്നതായും പെലെ ഇൻസ്റ്റഗ്രമിൽ കുറിച്ചു. ഖത്തർ ലോകകപ്പിൽ ബ്രസീലിന്റെ കളി കാണുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു. 

English Summary: Brazil pay touching tribute to Pele after dominating Round of 16 win