തന്റെ ആരാധകർക്ക് ആരോഗ്യ, സാമ്പത്തിക, സാമൂഹിക അപകടങ്ങൾ വരുത്തുന്നവയാണ് മദ്യം, ഓൺലൈൻ വാതുവയ്‌പ്, ഫാസ്റ്റ്‌ഫുഡ് കമ്പനികളെന്നാണ് എംബപെയുടെ വാദം. ഇത്തരം കമ്പനികളുമായി ടീം ബന്ധപ്പെട്ടതു താരത്തെ നിരാശനാക്കി എന്നായിരുന്നു ഫ്രഞ്ച് പത്രമായ ലെ പാരിസിയന്റെ വെളിപ്പെടുത്തൽ. വെറുമൊരു കളിക്കാരനല്ല താനെന്ന് എംബപെയ്ക്കു ബോധ്യമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ചതും മൂല്യമുള്ളതുമായ കളിക്കാരനാണെന്നു പരസ്യദാതാക്കൾക്കും നന്നായറിയാം. അതിനാൽ എംബപെയുടെ നിരാസങ്ങൾ ലോകവിപണിയിൽ ചലനങ്ങൾ സൃഷ്ടിക്കുന്നു. ഫ്രഞ്ച് ദേശീയ ടീമിനൊപ്പം ഫോട്ടോയെടുക്കാൻ വിസമ്മതിച്ചിട്ടുമുണ്ട്, പാരിസ് സെന്റ് ജെർമെയ്നിലെ (പിഎസ്ജി) സ്‌ട്രൈക്കറായ എംബപെ. ഫോട്ടോ കരാറുകൾ ‘പരിഷ്‌കരിക്കുന്നത്’ വരെ ഫ്രാൻസിന്റെ ടീമിനൊപ്പമുള്ള ഫോട്ടോഷൂട്ടിൽ പങ്കെടുക്കില്ലെന്ന് എംബപെ പറഞ്ഞതായാണു റിപ്പോർട്ടുകൾ. സ്വന്തം ടീമിനൊപ്പമുള്ള ഫോട്ടോഷൂട്ടിൽനിന്നു വിട്ടുനിൽക്കുമെന്നു പറഞ്ഞതിനും എംബപെയ്ക്കു വ്യക്തമായ കാരണമുണ്ടായിരുന്നു. മദ്യം, ഓൺലൈൻ വാതുവയ്‌പ്, ഫാസ്റ്റ്‌ഫുഡ് തുടങ്ങിയ കമ്പനികളുമായി ഇടപാടിനില്ലെന്നാണ് എംബപെയുടെ നിലപാട്...

തന്റെ ആരാധകർക്ക് ആരോഗ്യ, സാമ്പത്തിക, സാമൂഹിക അപകടങ്ങൾ വരുത്തുന്നവയാണ് മദ്യം, ഓൺലൈൻ വാതുവയ്‌പ്, ഫാസ്റ്റ്‌ഫുഡ് കമ്പനികളെന്നാണ് എംബപെയുടെ വാദം. ഇത്തരം കമ്പനികളുമായി ടീം ബന്ധപ്പെട്ടതു താരത്തെ നിരാശനാക്കി എന്നായിരുന്നു ഫ്രഞ്ച് പത്രമായ ലെ പാരിസിയന്റെ വെളിപ്പെടുത്തൽ. വെറുമൊരു കളിക്കാരനല്ല താനെന്ന് എംബപെയ്ക്കു ബോധ്യമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ചതും മൂല്യമുള്ളതുമായ കളിക്കാരനാണെന്നു പരസ്യദാതാക്കൾക്കും നന്നായറിയാം. അതിനാൽ എംബപെയുടെ നിരാസങ്ങൾ ലോകവിപണിയിൽ ചലനങ്ങൾ സൃഷ്ടിക്കുന്നു. ഫ്രഞ്ച് ദേശീയ ടീമിനൊപ്പം ഫോട്ടോയെടുക്കാൻ വിസമ്മതിച്ചിട്ടുമുണ്ട്, പാരിസ് സെന്റ് ജെർമെയ്നിലെ (പിഎസ്ജി) സ്‌ട്രൈക്കറായ എംബപെ. ഫോട്ടോ കരാറുകൾ ‘പരിഷ്‌കരിക്കുന്നത്’ വരെ ഫ്രാൻസിന്റെ ടീമിനൊപ്പമുള്ള ഫോട്ടോഷൂട്ടിൽ പങ്കെടുക്കില്ലെന്ന് എംബപെ പറഞ്ഞതായാണു റിപ്പോർട്ടുകൾ. സ്വന്തം ടീമിനൊപ്പമുള്ള ഫോട്ടോഷൂട്ടിൽനിന്നു വിട്ടുനിൽക്കുമെന്നു പറഞ്ഞതിനും എംബപെയ്ക്കു വ്യക്തമായ കാരണമുണ്ടായിരുന്നു. മദ്യം, ഓൺലൈൻ വാതുവയ്‌പ്, ഫാസ്റ്റ്‌ഫുഡ് തുടങ്ങിയ കമ്പനികളുമായി ഇടപാടിനില്ലെന്നാണ് എംബപെയുടെ നിലപാട്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തന്റെ ആരാധകർക്ക് ആരോഗ്യ, സാമ്പത്തിക, സാമൂഹിക അപകടങ്ങൾ വരുത്തുന്നവയാണ് മദ്യം, ഓൺലൈൻ വാതുവയ്‌പ്, ഫാസ്റ്റ്‌ഫുഡ് കമ്പനികളെന്നാണ് എംബപെയുടെ വാദം. ഇത്തരം കമ്പനികളുമായി ടീം ബന്ധപ്പെട്ടതു താരത്തെ നിരാശനാക്കി എന്നായിരുന്നു ഫ്രഞ്ച് പത്രമായ ലെ പാരിസിയന്റെ വെളിപ്പെടുത്തൽ. വെറുമൊരു കളിക്കാരനല്ല താനെന്ന് എംബപെയ്ക്കു ബോധ്യമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ചതും മൂല്യമുള്ളതുമായ കളിക്കാരനാണെന്നു പരസ്യദാതാക്കൾക്കും നന്നായറിയാം. അതിനാൽ എംബപെയുടെ നിരാസങ്ങൾ ലോകവിപണിയിൽ ചലനങ്ങൾ സൃഷ്ടിക്കുന്നു. ഫ്രഞ്ച് ദേശീയ ടീമിനൊപ്പം ഫോട്ടോയെടുക്കാൻ വിസമ്മതിച്ചിട്ടുമുണ്ട്, പാരിസ് സെന്റ് ജെർമെയ്നിലെ (പിഎസ്ജി) സ്‌ട്രൈക്കറായ എംബപെ. ഫോട്ടോ കരാറുകൾ ‘പരിഷ്‌കരിക്കുന്നത്’ വരെ ഫ്രാൻസിന്റെ ടീമിനൊപ്പമുള്ള ഫോട്ടോഷൂട്ടിൽ പങ്കെടുക്കില്ലെന്ന് എംബപെ പറഞ്ഞതായാണു റിപ്പോർട്ടുകൾ. സ്വന്തം ടീമിനൊപ്പമുള്ള ഫോട്ടോഷൂട്ടിൽനിന്നു വിട്ടുനിൽക്കുമെന്നു പറഞ്ഞതിനും എംബപെയ്ക്കു വ്യക്തമായ കാരണമുണ്ടായിരുന്നു. മദ്യം, ഓൺലൈൻ വാതുവയ്‌പ്, ഫാസ്റ്റ്‌ഫുഡ് തുടങ്ങിയ കമ്പനികളുമായി ഇടപാടിനില്ലെന്നാണ് എംബപെയുടെ നിലപാട്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റഷ്യയിലും ഖത്തറിലും സെൻസേഷനായി തുടരുന്ന ഫ്രഞ്ച് സ്ട്രൈക്കർ കിലിയൻ എംബപെ നിലപാടിന്റെ പേരിൽക്കൂടിയാണ് ആരാധകരുടെ കയ്യടി നേടുന്നത്. ഖത്തർ ലോകകപ്പിൽ ക്വാർട്ടർഘട്ടം വരെ 2 തവണ പ്ലെയർ ഓഫ് ദ് മാച്ച് ആയപ്പോഴുള്ള ഔദ്യോഗിക ‘ഫിഫ ഫോട്ടോ’ മറ്റു താരങ്ങളിൽനിന്ന് എംബപെയെ വേറിട്ടുനിർത്തുന്നു. ഫിഫയുടെ സ്പോൺസർമാരിൽ ഒന്നായ ബഡ്‌വൈസറുടെ പേരു മറച്ചാണ് എംബപെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്. മദ്യവിരുദ്ധ നിലപാടിന്റെ ഭാഗമായി മദ്യക്കമ്പനിയുടെ പേരു മറച്ചുള്ള ചിത്രം പങ്കുവയ്ക്കുന്നതിലൂടെ തന്റെ രാഷ്ട്രീയം ഉറക്കെ പറയുന്നു ഈ 23 വയസ്സുകാരൻ. മൈതാനങ്ങളിൽ മാത്രമല്ല, പണാധികാരങ്ങൾക്കുനേരെയും വെടിയുതിർക്കുന്ന യുവാവ്.

മാധ്യമങ്ങളോടു സംസാരിക്കാൻ വിസമ്മതിച്ചതിനു ഫ്രഞ്ച് സോക്കർ ഫെഡേറേഷനു മേൽ പിഴ ചുമത്തിയാൽ താൻ അടയ്ക്കാമെന്ന് എംബപെ വ്യക്തമാക്കിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം പ്രീക്വാർട്ടറിൽ ഇരട്ടഗോളുകളോടെ ഫ്രാൻസിനെ ക്വാർട്ടറിലെത്തിച്ച പ്രകടനത്തിനു ശേഷവും എംബപെ നിലപാടു മാറ്റിയില്ല. ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഫ്രഞ്ച് താരമായി 2018ൽ അവതരിച്ച എംബപെ, 2022ൽ തന്റെ ലക്ഷ്യം പുതുക്കിയിട്ടുണ്ട്; ഏറ്റവും കൂടുതൽ ഗോളടിച്ച് ഗോൾഡൻ ബൂട്ട് നേടുക! ഇനിയും രണ്ടോമൂന്നോ അതിലേറെയോ ലോകകപ്പ് കളിക്കാൻ വെടിമരുന്നുള്ള പ്രതിഭയാണ്. ഫിഫയുടെയും മറ്റും തിട്ടൂരങ്ങളെ വകവയ്ക്കാതെ സ്വയവും ഗാലറിയെയും ആവേശം കൊള്ളിക്കുന്ന മിന്നൽ.

പോളണ്ടിനെതിരെ ഗോൾ നേട്ടം ആഘോഷിക്കുന്ന എംബപെ.
ADVERTISEMENT

∙ കിടിലനാണ് എംബപെ

യുദ്ധം, ആനന്ദം, സൗഹൃദം എന്നിങ്ങനെയാണു കിലിയൻ എന്ന പേരിന്റെ അർഥങ്ങൾ. മൈതാനത്തു പന്തുകൊണ്ട് യുദ്ധം ചെയ്യുകയും കാണികളെ ആനന്ദത്തിലാറടിക്കുകയും ചെയ്യുന്ന യൗവനതീക്ഷ്ണതയാണ് എംബപെ. പ്രീക്വാർട്ടറിൽ പോളണ്ടിന്റെ പ്രതിരോധം തകർത്ത്, ലോകചാംപ്യന്മാർക്കു ചേരുംവിധം ഫ്രാൻസിനെ വിജയതീരത്ത് എത്തിച്ചതിന്റെ വിജയശിൽപികളിലൊരാൾ എംബപെയാണ്. 74, 90+1 മിനിറ്റുകളിൽ എംബപെയും 44–ാം മിനിറ്റിൽ ഒളിവർ ജിറൂദുമാണു ഫ്രാൻസിനായി ലക്ഷ്യം കണ്ടത്.

ആദ്യപകുതിയിൽ ഫ്രാൻസിനൊപ്പം നിൽക്കുന്ന പ്രകടനവുമായി തിളങ്ങുന്നതിനിടെയാണ് പോളണ്ടിന്റെ നെഞ്ചിലേക്കു ജിറൂദ് ആദ്യ ബുള്ളറ്റ് പായിച്ചത്. ഇടതുവിങ്ങിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച എംബപെയ്ക്കാണ് ഈ ഗോളിന്റെ പാതി ക്രെഡിറ്റ്. സ്വന്തം ബോക്സിനു മുന്നിൽവച്ച് അന്റോയ്ൻ ഗ്രീസ്മാന്റെ ലോങ് ക്ലിയറൻസിനു പിന്നാലെയുണ്ടായ കൗണ്ടർ അറ്റാക്ക് ഫ്രാൻസിന്റെ രണ്ടാം ഗോളിനും വഴിതുറന്നു. വലതുവിങ്ങിലൂടെ പന്തുമായി കുതിച്ച് ഉസ്മാൻ ഡെംബലെയുടെ അളന്നുമുറിച്ച ക്രോസ് സമാന്തരമായി പറന്ന എംബപെക്കു നേരെ. ബോക്സിന്റെ വക്കിൽ പന്ത് നിയന്ത്രിച്ച് ഒരുവട്ടം കൂടി ലക്ഷ്യത്തിലേക്ക്. ലോങ് റേഞ്ചറിന്റെ കരുത്തു തടുക്കാൻ പോളിഷ് ഗോൾകീപ്പർ വോയ്ചെക് ഷെസ്നിക്കു സാധിച്ചില്ല. ഇൻജറി ടൈമിന്റെ ആദ്യ മിനിറ്റിലും എംബപെ നിറയൊഴിച്ചു.

എതിർ ഡിഫൻഡർമാരെ കാതങ്ങൾ പിന്നിലാക്കുന്ന അതിവേഗമുള്ള ഓട്ടമാണ് എംബപെ എന്ന ലോകോത്തര സ്ട്രൈക്കറുടെ പ്രത്യേകത. സഹതാരം പന്ത് റിലീസ് ചെയ്ത ശേഷമേ ഓട്ടം തുടങ്ങൂ എന്നതിനാൽ ഓഫ്സൈഡ് ട്രാപ്പിലും കുരുങ്ങാറില്ല. പോളണ്ടിനെതിരെ മണിക്കൂറിൽ 35 കിലോമീറ്റർ വേഗത്തിലായിരുന്നു എംബപെയുടെ മുന്നേറ്റങ്ങളിലൊന്ന്. അതിവേഗത്തിൽ വെട്ടിയൊഴിഞ്ഞ് തകർപ്പൻ ഷോട്ട് പായിക്കാനുള്ള കഴിവും എംബപെയെ ഡിഫൻഡർമാരുടെ പേടി സ്വപ്നമാക്കുന്നു. നിലവിൽ ലോകകപ്പിലെ ടോപ് സ്കോറർ പോരാട്ടത്തിൽ ഇപ്പോൾ ഒറ്റയ്ക്ക് ഒന്നാമതാണ് എംബപെ- 5 ഗോളുകൾ. 2 അസിസ്റ്റുകളുമുണ്ട്. കഴിഞ്ഞ ലോകകപ്പിലെ 4 ഗോളുകൾ കൂടി ചേർത്താൽ ആകെ 11 മത്സരങ്ങളിൽ 9 ഗോളുകൾ.

ലോകകപ്പ് മത്സരശേഷം പോളണ്ട് താരം റോബർട്ട് ലെവൻഡോവ്സ്കിയുമായി ആശയവിനിമയം നടത്തുന്ന എംബപെ (AFP)
ADVERTISEMENT

∙ ‘ദേശീയ ടീമിനൊപ്പം ഫോട്ടോയ്ക്കില്ല’

ഫ്രഞ്ച് ദേശീയ ടീമിനൊപ്പം ഫോട്ടോയെടുക്കാൻ വിസമ്മതിച്ചിട്ടുമുണ്ട്, പാരിസ് സെന്റ് ജെർമെയ്നിലെ (പിഎസ്ജി) സ്‌ട്രൈക്കറായ എംബപെ. ഫോട്ടോ കരാറുകൾ ‘പരിഷ്‌കരിക്കുന്നത്’ വരെ ഫ്രാൻസിന്റെ ടീമിനൊപ്പമുള്ള ഫോട്ടോഷൂട്ടിൽ പങ്കെടുക്കില്ലെന്ന് എംബപെ പറഞ്ഞതായാണു റിപ്പോർട്ടുകൾ. സ്വന്തം ടീമിനൊപ്പമുള്ള ഫോട്ടോഷൂട്ടിൽനിന്നു വിട്ടുനിൽക്കുമെന്നു പറഞ്ഞതിനും എംബപെയ്ക്കു വ്യക്തമായ കാരണമുണ്ടായിരുന്നു. മദ്യം, ഓൺലൈൻ വാതുവയ്‌പ്, ഫാസ്റ്റ്‌ഫുഡ് തുടങ്ങിയ കമ്പനികളുമായി ഇടപാടിനില്ലെന്നാണ് എംബപെയുടെ നിലപാട്.

തന്റെ ആരാധകർക്ക് ആരോഗ്യ, സാമ്പത്തിക, സാമൂഹിക അപകടങ്ങൾ വരുത്തുന്നവയാണ് മദ്യം, ഓൺലൈൻ വാതുവയ്‌പ്, ഫാസ്റ്റ്‌ഫുഡ് കമ്പനികളെന്നാണ് എംബപെയുടെ വാദം. ഇത്തരം കമ്പനികളുമായി ടീം ബന്ധപ്പെട്ടതു താരത്തെ നിരാശനാക്കി എന്നായിരുന്നു ഫ്രഞ്ച് പത്രമായ ലെ പാരിസിയന്റെ വെളിപ്പെടുത്തൽ. വെറുമൊരു കളിക്കാരനല്ല താനെന്ന് എംബപെയ്ക്കു ബോധ്യമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ചതും മൂല്യമുള്ളതുമായ കളിക്കാരനാണെന്നു പരസ്യദാതാക്കൾക്കും നന്നായറിയാം. അതിനാൽ എംബപെയുടെ നിരാസങ്ങൾ ലോകവിപണിയിൽ ചലനങ്ങൾ സൃഷ്ടിക്കുന്നു.

ഫ്രാൻസ് ദേശീയ ടീം താരങ്ങൾ.

ഖത്തറിലേക്കു ഫ്രാൻസ് സംഘം യാത്ര തിരിക്കുന്നതിന് 2 മാസം മുൻപായിരുന്നു എംബപെ ‘ഇടഞ്ഞത്’. താരത്തെ പിണക്കിക്കൊണ്ട് മുന്നോട്ടു പോകാനാകില്ലെന്നു ഫ്രാൻസ് മനസ്സിലാക്കി. എംബപെയുടെ കാലിനെക്കൂടി ആശ്രയിച്ചാണ് ഫ്രാൻസ് കിരീടസ്വപ്നങ്ങൾ നെയ്യുന്നത്. ഫോട്ടോ അവകാശങ്ങൾ സംബന്ധിച്ച തീരുമാനം പുനഃപരിശോധിക്കുമെന്നു ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസ്താവനയിറക്കി. പിന്നാലെ തന്റെ കടുംപിടിത്തം ഉപേക്ഷിച്ച എംബപെ ഫോട്ടോഷൂട്ടിൽ പങ്കെടുക്കുകയും ചെയ്തു. ആ എംബപെയാണ് ഇപ്പോൾ ഫിഫയോടും ഇടംതിരിഞ്ഞ് നിൽക്കുന്നത്.

ഭിന്നശേഷിക്കാരായ കുട്ടികൾക്കായി കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്ന ഫ്രഞ്ച് ചാരിറ്റി സംഘടനയ്ക്ക് 5 ലക്ഷം യുഎസ് ഡോളറിലേറെയാണു കൈമാറിയത്. ഇങ്ങനെ സംഭാവന ചെയ്യുന്ന പണത്തിനും അതിന്റേതായ മൂല്യമുണ്ടാവണമെന്ന് എംബപെ ശഠിക്കുന്നു.

ADVERTISEMENT

∙ ‘ഫുട്ബോൾ പ്രഷറല്ല; പ്ലഷർ’

‘‘മാധ്യമങ്ങളോടും മാധ്യമപ്രവർത്തകരോടും എനിക്കൊരു എതിർപ്പുമില്ല. ഞാൻ നിങ്ങളോടു സംസാരിക്കാൻ വരാതിരുന്നത്, പൂർണമായും മത്സരത്തിൽ ശ്രദ്ധിക്കാൻ വേണ്ടിയാണ്. മറ്റൊന്നിനും ഊർജം പാഴാക്കാൻ ഉദ്ദേശിക്കുന്നില്ല. ടൂർണമെന്റ് വിജയിക്കാനായി ശാരീരികമായും മാനസികമായും സ്വയംസജ്‍ജനാവുകയാണ്. ഈ ലോകകപ്പിനോട് അതിയായ ഇഷ്ടമുണ്ട്, ഇതെന്റെ സ്വപ്നങ്ങളുടെ മത്സരമാണ്. ലോകകപ്പ് നേടുക എന്ന ഒറ്റ ലക്ഷ്യമേയുള്ളൂ’’– പതിവുവിട്ട്, പോളണ്ടിനെതിരായ മത്സരശേഷം എംബപെ മാധ്യമങ്ങളോടു പ്രതികരിച്ചു.

ഫുട്ബോൾ കളി ‘പ്രഷറല്ല’ (സമ്മർദം) മറിച്ച് ‘പ്ലഷർ ’(സന്തോഷം) ആണെന്ന് എംബപെ നേരത്തേ പറഞ്ഞിട്ടുണ്ട്. ആ സന്തോഷം ഇരച്ചുകയറി, ഗോൾമുഖത്തേക്കു പന്തുമായി നീങ്ങുമ്പോൾ എംബപെ വേഗേതിഹാസം ഉസൈൻ ബോൾട്ടായി മാറുമെന്നാണു വിശേഷണം. ഗോളുകളുടെ എണ്ണവും കളിച്ച മത്സരങ്ങളും വിലയിരുത്തിയാൽ 89 മിനിറ്റിൽ ഒരു ഗോൾ നേടുന്ന കളിക്കാരനാണത്രെ എംബപെ. സമയംവച്ചുള്ള ഈ കണക്കുകൂട്ടലിൽ എംബപെയ്ക്കു മുന്നിൽ സാക്ഷാൽ മെസ്സി മാത്രം.

ഫ്രാൻസിൽ ജനിച്ച എംബപെയുടെ പിതാവ് കാമറൂൺകാരനാണ്. മാതാവ് അൾജീരിയക്കാരിയും. പാരിസിൽനിന്നു 11 കിലോമീറ്റർ പടിഞ്ഞാറു ബോണ്ടിയാണ് സ്വദേശം. അച്ഛൻ വിൽഫ്രഡ് ബോണ്ടിയിലെ പ്രാദേശിക ടീമായ എ.എസ്.ബോണ്ടിയുടെ പരിശീലകനായിരുന്നു. അമ്മ ഫായിസ ലമാരി രാജ്യത്തിനുവേണ്ടി ഹാൻഡ്ബോൾ കളിച്ചിട്ടുണ്ട്. ചേട്ടൻ കെംപോ എകാകോ പ്രഫഷനൽ ഫുട്ബോളറാണ്. പത്താം വയസ്സിൽ ചെൽസിയിൽ ട്രയൽസ് കളിക്കാൻ പോയപ്പോഴാണ് എംബപെ ഇംഗ്ലിഷ് ഫുട്ബോൾ ആദ്യമായി അടുത്തു കാണുന്നത്. പിന്നീട് റയൽ മഡ്രിഡിലും ട്രയൽസിനു പോയി. മടങ്ങിയെത്തി ഫ്രാൻസിലെ ദേശീയ യൂത്ത് അക്കാദമിയായ ക്ലാരിഫോണ്ടെയ്നിൽ ചേർന്നു. പതിനഞ്ചാം വയസ്സിൽ യൂത്ത് അക്കാദമിയിൽനിന്നു മൊണോക്കോ ക്ലബ്ബിലെത്തി.

നെയ്മാറും കിലിയൻ എംബപ്പെയും മെസ്സിയും (ഫയൽ ചിത്രം)

ആ ചെറുപ്രായത്തിൽ നാട്ടിൽനിന്ന് ദൂരെ മൊണോക്കോയിൽ കളിക്കുന്നത് എംബപെയ്ക്കു വിഷമമായിരുന്നു. വീട്ടുകാർ ഇടയ്ക്കിടെ വന്ന് കാണുന്നതായിരുന്നു ആശ്വാസം. പ്രധാന കളികളിലൊന്നും ഇറക്കാതെ എംബപെയെ ടീം വേണ്ടവിധം ഉപയോഗിക്കുന്നില്ലെന്നു പിതാവ് ഒരിക്കൽ മാധ്യമങ്ങളോടു പൊട്ടിത്തെറിച്ചു. അടുത്ത കളിയിൽ റെനെക്കെതിരെ ഇറക്കിയപ്പോൾ എംബപെ ഹാട്രിക്കടിച്ചു. പിന്നെ തിരിഞ്ഞുനോക്കിയില്ല. ബ്രസീൽ താരം നെയ്മാർ കഴിഞ്ഞാൽ ഏറ്റവും വലിയ തുകയ്ക്കുള്ള ട്രാൻസ്ഫർ നീക്കത്തിൽ എംബപെ പിഎസ്ജിയിലേക്കു കൂടുമാറി. ‘എംസിഎൻ’ എന്ന വിളിപ്പേരിൽ എംബപെ –കവാനി –നെയ്മാർ സഖ്യം കളി നെയ്തു. ഏതു സമ്മർദത്തിലും തമാശ പറയുന്ന നെയ്മാറാണു പ്രഫഷനൽ ഫുട്ബോളിലെ രണ്ടാമത്തെ ഗുരുവെന്ന് എംബപെയുടെ സാക്ഷ്യം.

∙ അന്ന് ഹീറോ, പിന്നെ ദുരന്തനായകൻ

2018ൽ 19-ാം വയസ്സിൽ ലോകകപ്പ് നേടിയപ്പോൾ എല്ലാവരും പറഞ്ഞു; എംബപെയ്ക്ക് എല്ലാം നേരത്തേയാണ്! 3 വർഷങ്ങൾക്കു ശേഷം യൂറോ കപ്പിൽ ദുരന്തനായകനായപ്പോഴും ആ പല്ലവി ആവർത്തിച്ചു. യൂറോ കപ്പിൽ എംബപെയുടെ എല്ലാ കഷ്ടപ്പാടുകളും ആറ്റിക്കുറുക്കിയ നിമിഷമായിരുന്നു സ്വിസ് ഗോൾകീപ്പർ യാൻ സോമറുടെ കയ്യിലേക്കടിച്ച പെനൽറ്റി കിക്ക്. വിലയേറിയ പെനൽറ്റി നഷ്ടം എംബപെയും ദുഃഖിപ്പിച്ചു. മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ശേഷം ലോകഫുട്ബോളിലെ സൂപ്പർതാരം എന്ന വിശേഷണത്തോടെ യൂറോയ്ക്കെത്തിയ എംബപെയ്ക്കു തിളങ്ങാനായില്ല.

പോളണ്ടിനെതിരെ എംബപെയുടെ ഗോൾ നേട്ടം (AFP)

സ്വിറ്റ്സർലൻഡിനെതിരെ പെനൽറ്റി ഷൂട്ടൗട്ടിൽ നിർണായക കിക്ക് നഷ്ടമാക്കിയതിൽ ആരാധകരോട് എംബപെ മാപ്പു ചോദിച്ചു. 2016 യൂറോകപ്പിന്റെ ഫൈനലിൽ പോർച്ചുഗലിനോടു ഫ്രാൻസ് തോൽക്കുന്നതു കണ്ട് കരഞ്ഞയാളാണ് അന്നു അണ്ടർ 19 ദേശീയ ടീം അംഗമായ എംബപെ. ഏറെ ആഗ്രഹിച്ച്, അഭിമാനത്തോടെ രാജ്യത്തിനായി പന്തു തട്ടവേയുണ്ടായ വീഴ്ചയിൽ അയാൾ മാപ്പ് ചോദിക്കാതിരിക്കുന്നത് എങ്ങനെയാണ്? എംബപെയെ ആശ്വസിപ്പിച്ച് ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെ രംഗത്തെത്തി. ‘തലയുയർത്തിപ്പിടിക്കൂ കിലിയൻ, നാളെ പുതിയൊരു  യാത്രയിലെ ആദ്യദിവസമാണ്’– പെലെ ട്വീറ്റ് ചെയ്തു.

മികച്ച യുവതാരത്തിനുള്ള പുരസ്കാരവുമായാണു റഷ്യയിൽനിന്ന് എംബപെ തലയുയർത്തി മടങ്ങിയത്; പെലെയ്ക്കു ശേഷം ലോകകപ്പ് ഫൈനലിൽ ഗോൾ നേടിയ കൗമാരക്കാരനെന്ന ഖ്യാതിയോടെ. പെലെയുടെ പിൻഗാമിയെന്ന് ലോകം വാഴ്‌ത്തവേതന്നെ ഈ നേട്ടത്തിൽ യുവതാരത്തെ ഇതിഹാസം അഭിനന്ദിച്ചു. റഷ്യൻ ലോകകപ്പിൽ അർജന്റീനയ്ക്കെതിരെ 2 ഗോളടിച്ചപ്പോൾ പെലെയ്ക്കു ശേഷം ആ നേട്ടത്തിലെത്തുന്ന ടീനേജർ എന്ന റെക്കോർഡും സ്വന്തമായി. എംബപെയ്ക്കും തന്നെപ്പോലെ 1000 ഗോൾ നേട്ടം കൈവരിക്കാനാകുമെന്നും പെലെ പറഞ്ഞു. പെലെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആണെന്നറി‍ഞ്ഞപ്പോൾ, ഖത്തർ ലോകകപ്പിന്റെ ആരവത്തിനിടയിലും എംബപെ ട്വീറ്റിട്ടു. ‘‘രാജാവിനു വേണ്ടി പ്രാർഥിക്കാം’’ എന്നായിരുന്നു പെലെയെ ടാഗ് ചെയ്തുള്ള എംബപെയുടെ ഒറ്റവരി ട്വീറ്റ്.

∙ ഞാൻ സമ്പാദിക്കുന്നുണ്ട്; അവരെ സഹായിക്കണം

കളിക്കളത്തിലും പുറത്തും നിലപാടുകളെടുക്കുന്ന എംബപെയ്ക്കു കൂട്ടായി താരങ്ങൾ വേറെയുമുണ്ട്. 2021 ജൂണിൽ, യുവേഫ യൂറോ 2020ന്റെ പത്രസമ്മേളനത്തിനിടെ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ മേശപ്പുറത്തുനിന്ന് 2 കൊക്കകോള കുപ്പികൾ മാറ്റുകയും പകരം വെള്ളം ചോദിക്കുകയും ചെയ്തിരുന്നു. ആരോഗ്യകരമായ ഭക്ഷണത്തിന്റെ വക്താവായ റൊണാൾഡോയുടെ അപ്രതീക്ഷിത നീക്കം ഇന്റർനെറ്റിൽ തരംഗമായി. താമസിയാതെ, കൊക്കകോളയുടെ ഓഹരിവില 1.6% കുറയുകയും വിപണി മൂല്യം 241 ബില്യൻ യൂറോയിൽനിന്ന് 237 ബില്യൻ യൂറോയിലേക്ക് ഇടിയുകയും ചെയ്തു.

വാർത്താ സമ്മേളനത്തിനു മുൻപായി കൊക്കൊ കോള എടുത്തുമാറ്റി വെള്ളക്കുപ്പി ഉയർത്തിക്കാട്ടുന്ന റൊണാൾഡോ (ട്വിറ്റർ ചിത്രം)

റൊണാൾഡോയുടെ ‘കോള സ്ട്രൈക്കിനു’ പിറ്റേന്ന്, ഫ്രഞ്ച് താരം പോൾ പോഗ്ബ വാർത്താ സമ്മേളനത്തിന് മുൻപായി ഒരു കുപ്പി ഹൈനെകെൻ ബീയർ മാറ്റിയതും ചർച്ചയായി. വാർത്തയ്ക്കോ പ്രശസ്തിക്കോ വേണ്ടിയല്ല മൈതാനത്തിനു പുറത്ത് എംബപെയുടെ മിന്നലാക്രമണങ്ങൾ. 4 വർഷം മുൻപു ലോകകപ്പ് നേടുമ്പോൾ 19 വയസ്സുകാരനായിരുന്ന എംബപെയ്ക്ക് ആവശ്യത്തിലേറെ പണമുണ്ട്. അന്നു ഫൈനൽ വിജയിച്ചതിന് 3.5 ലക്ഷം യുഎസ് ഡോളറും റഷ്യയിലെ ഓരോ മത്സരത്തിനും ഏകദേശം 22,300 ഡോളർ വീതവുമാണ് എംബപെയ്ക്കു ലഭിച്ചത്. വരുമാനം കാരുണ്യപ്രവർത്തനത്തിനു വിനിയോഗിച്ച് എംബപെ വ്യത്യസ്തനായി.

ഭിന്നശേഷിക്കാരായ കുട്ടികൾക്കായി കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്ന ഫ്രഞ്ച് ചാരിറ്റി സംഘടനയ്ക്ക് 5 ലക്ഷം യുഎസ് ഡോളറിലേറെയാണു കൈമാറിയത്. ഇങ്ങനെ സംഭാവന ചെയ്യുന്ന പണത്തിനും അതിന്റേതായ മൂല്യമുണ്ടാവണമെന്ന് എംബപെ ശഠിക്കുന്നു. “ഞാൻ പണം സമ്പാദിക്കുന്നുണ്ട്. ആവശ്യമുള്ളവരെ സഹായിക്കേണ്ടത് പ്രധാനമാണെന്നു കരുതുന്നു. ഒരുപാട് ആളുകൾ കഷ്ടപ്പെടുന്നു, ആളുകൾക്ക് രോഗങ്ങളുണ്ട്. ഞങ്ങളെപ്പോലുള്ളവർ സഹായിക്കുന്നതു വലിയ കാര്യമല്ല. ഇത് എന്റെ ജീവിതത്തെ മാറ്റില്ല; പക്ഷേ അവരുടെ ജീവിതത്തെ മാറ്റുമെങ്കിൽ സന്തോഷം. ഭിന്നശേഷിയെന്നതു പ്രയാസമുള്ള കാര്യമാണ്. എല്ലാവരെയും പോലെ അവർക്കും സ്പോർട്സിന്റെ ഭാഗമാകാൻ കഴിയുന്നത് ഹൃദ്യമായ കാര്യമായി തോന്നുന്നു’’– തീച്ചൂടും തേൻമധുരവമുള്ള വാക്കുകളിൽ എംബപെ വെളിപ്പെടുന്നത് ഇങ്ങനെയൊക്കെയാണ്.

 

English Summary: Life, Playing Style and Attitude of Kylian Mbappe- Explained