വൺ, ടു, ത്രീ.. ഒരുത്തനെ... മറ്റൊരുത്തനെ... വേറാരുത്തനെ... എന്ന ഡയലോഗിൽ നിന്ന് മണലാരണ്യത്തിലെത്തുമ്പോൾ രണ്ട്, മൂന്ന്, അഞ്ച്... എന്നിങ്ങനെയാകും ആക്ഷൻ പാക്ക്ഡ് ഹീറോയിസം. ഖത്തറിലെ കളിക്കളത്തിൽ രണ്ടാം ദിവസം ഒരുത്തന്റെ എല്ലൂരി, തൊട്ടടുത്ത ദിവസം മറ്റൊരുത്തന്റെ കഥ കഴിച്ചു. അഞ്ചാം ദിവസം വേറൊരുത്തന്റെ കൊമ്പൂരി. തുടർന്നുള്ള ദിവസങ്ങളിലും പലരെയും നിർത്തിപ്പൊരിച്ചു. ഒരൊറ്റ ടീമിനും ക്വാർട്ടറിൽ എത്താനായില്ലെങ്കിലും മൈക്കിനു മുന്നിൽനിന്ന് ഏഷ്യൻ വൻകര അഭിമാനത്തോടെ പറയും.. രണ്ട്, മൂന്ന്, അഞ്ച്.... അർജന്റീന, ജർമനി, വെയ്ൽസ്, പോർച്ചുഗൽ, സ്പെയിൻ..അല്ലെങ്കിൽ സൗദി അറേബ്യ, ജപ്പാൻ, ഇറാൻ, ദക്ഷിണ കൊറിയ..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ ആരംഭ ഭൂകമ്പം

ADVERTISEMENT

കരിയറിന്റെ അവസാന ലാപ്പിലെത്തി നിൽക്കുന്ന താരങ്ങൾ പുതുതലമുറയ്ക്ക് പന്ത് കൈമാറുന്നതായിരിക്കും ഈ ലോകകപ്പിന്റെ ഹൈലൈറ്റെന്നാണ് ഖത്തറിലെ പന്തനക്കത്തിനു മുൻപ് ഫുട്ബോൾ ലോകം വിലയിരുത്തിയത്. എന്നാൽ ക്വാർട്ടർ വരെയുള്ള കളിവിളയാട്ടത്തിൽ ഏഷ്യയുടെ തലപ്പൊക്കമായിരുന്നു കളിമനസ്സുകൾക്കുള്ള വിരുന്ന്. അവസാന എട്ടിൽ എത്താനായില്ലെങ്കിലും സൗദിയും ജപ്പാനും കൊറിയയും ഇറാനുമൊക്കെ ചേർന്നൊരുക്കിയ ഭൂകമ്പമായിരുന്നു ലോകകപ്പിനെ പിടിച്ചുലച്ചത്. റിക്ടർ സ്കെയിലിലെ അക്കം ഉയർന്നുപൊന്തിയപ്പോൾ അർജന്റീനയും ജർമനിയും സ്പെയിനും അടക്കമുള്ള ലോക ചാംപ്യന്മാർ ഏഷ്യയെ താണുവണങ്ങി. സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിന് കടന്നൽക്കുത്തേറ്റു. 

ഖത്തർ ലോകകപ്പിനു ശേഷം നാട്ടിലേക്കു മടങ്ങിയെത്തിയ ജപ്പാൻ കോച്ച് ഹാജിമെ മോറിയാസു, പ്രതിരോധനിര താരങ്ങളായ മായാ യോഷിദ, യുതോ നാഗാറ്റൊമോ എന്നിവർ പ്രധാനമന്ത്രി ഫൂമിയോ കിഷിദയ്ക്കൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്യുന്നു. Philip FONG / POOL / AFP

∙ ആറിൽ മൂന്ന്

ലോകകപ്പിന് ക്വാളിഫൈ ചെയ്തത് 6 ടീമുകൾ. അതിൽ പ്രീ ക്വാർട്ടറിലെത്തിയത് 3. ഏഷ്യയുടെ ആകെ കണക്കെടുപ്പ് ഈ രണ്ടു വാചകത്തിൽ ഒതുക്കാമെന്നു കരുതിയാൽ തെറ്റി. ലോക ഫുട്ബോളിന് ജപ്പാനും കൊറിയയും സൗദിയും നൽകിയ ചില വീണ്ടുവിചാരങ്ങളാണ് യഥാർഥ ഹൈലൈറ്റ്. പന്ത് കൈവശമില്ലാതെയും കളി ജയിക്കുന്ന ജപ്പാൻ ടെക്നോളജി. ഹൈ ലെവൽ പ്രതിരോധത്തിലൂടെ ലോക മൂന്നാം നമ്പറുകാരന് ഷോക്ക് കൊടുക്കുന്ന അറേബ്യൻ വിരുന്ന്. കത്തി കുത്തിയിറക്കാൻ ഇൻജറി ടൈം വരെയും സ്റ്റാമിന ഒളിപ്പിച്ചു വയ്ക്കുന്നതിന്റെ രഹസ്യം. ഏഷ്യയിൽനിന്ന് യൂറോപ്പും ലാറ്റിനമേരിക്കയും ഇത്തവണ പഠിച്ച പാഠങ്ങളിൽ ചിലത്. ദക്ഷിണ കൊറിയ, ജപ്പാൻ, സൗദി അറേബ്യ, ഖത്തർ, ഇറാൻ, ഓസ്ട്രേലിയ എന്നീ ടീമുകളാണ് ഏഷ്യയെ പ്രതിനിധീകരിച്ചത്. ജപ്പാനും കൊറിയയും ഓസ്ട്രേലിയയും പ്രീക്വാർട്ടറിലേക്ക് മുന്നറി. 

∙ പോർച്ചുഗലിനെ വിറപ്പിച്ച കൊറിയ

ADVERTISEMENT

പോർച്ചുഗലിനെതിരെ ഇൻജറി ടൈമിൽ കൊറിയ നേടിയ ഗോളിലേക്കുള്ള മുന്നേറ്റമായിരിക്കും ഭാവി ഏഷ്യയുടെ കുതിപ്പിന്റെ അടയാളം. വലയിളക്കാൻ അവരുടെ നായകൻ ഹ്യുങ് മിൻ സൺ നടത്തിയ 60 മീറ്റർ മുന്നേറ്റം. ഒടുവിൽ ഒരു പറ്റം എതിരാളികൾക്കിടയിൽനിന്ന് ഹ്വാങ് ഹീച്ചനു നൽകിയ ത്രൂ പാസ്. ഈ ലോകകപ്പിലെ ഏഷ്യൻ കൊടിയടയാളമായിരുന്നില്ലേ അത്, ഭാവിയിലേക്കുള്ള ഏഷ്യൻ ഗോളുകളുകൾക്കുള്ള ഊർജം. 38% മാത്രം പന്തവകാശമുണ്ടായിട്ടും പോർച്ചുഗലിന്റെ 62 ശതമാനത്തിനുമേൽ ചെമ്പടയാട്ടം കണ്ടു. 357 പാസുകൾ‌കൊണ്ട് പോർച്ചുഗലിന്റെ 574നെ മറികടന്നു. പതിനൊന്നാം ലോകകപ്പിനെത്തിയ കൊറിയയുടെ ഏറ്റവും മികച്ച പ്രകടനം ഇതല്ലെന്ന് അക്കാദമിക്കായി വേണമെങ്കിൽ പറയാം. അത് സ്വന്തം നാട്ടിൽ 20 വർഷം മുൻപ് നടന്ന കപ്പിലെ നാലാം സ്ഥാനമായിരിക്കാം. പക്ഷേ പുതിയ കാല ഏഷ്യയുടെ ഷോക്ക് ട്രീറ്റ്മെന്റാണ് ഇംഗ്ലിഷ് ക്ലബ് ടോട്ടനത്തിന്റെ സൂപ്പർ താരമായ സണിന്റെ ഈ മുന്നേറ്റവും ഗോളും.

പോർച്ചുഗലിനെ കീഴടക്കിയ ദക്ഷിണ കൊറിയൻ താരങ്ങളുടെ ആഹ്ലാദം.

2002 ൽ സെമിയിൽ ജർമനിയോടായിരുന്നു കൊറിയയുടെ പരാജയം. കഴിഞ്ഞ ലോകകപ്പിൽ തിരിച്ചടിച്ച് ജർമനിയെ തോൽപിച്ചെങ്കിലും പ്രാഥമിക റാണ്ടിൽത്തന്നെ പുറത്തായിരുന്നു. 2010 ൽ ഗ്രീസിനെയും നൈജീരിയയെയും പിന്നിലാക്കി പ്രീ ക്വാർട്ടറിലെത്തിയിരുന്നു. ഇത്തവണ സ്വാരസിന്റെ യുറഗ്വായാട് ഗോളില്ലാ സമനില നേടിയ കൊറിയ തോറ്റത് ഘാനയോടു മാത്രം (3 -2). പ്രീ ക്വാർട്ടറിൽ ബ്രസീലിനെതിരെ അനങ്ങാൻ കഴിഞ്ഞില്ലെങ്കിലും തിരിച്ചടിയുടെ ഏകഗോളിന് മഹിമയേറെയാണ്. പെയ്ക് സ്യൂങ് ഹോയുടെ ബുള്ളറ്റ് ഷോട്ട് മടങ്ങിപ്പോക്കിനു മുൻപുള്ള മികച്ച ഓർമപ്പെടുത്തലാണ്. 2002 ൽ പോളണ്ടിനെയും (2 – 0) പോർച്ചുഗലിനെയും (1 – 0) ഇറ്റലിയെയും (2 – 1) തോൽപ്പിച്ച കൊറിയ യുഎസ്എയുമായി സമനിലയിൽ പിരിയുകയായിരുന്നു (1– 1). ക്വാർട്ടറിൽ 5 – 3ന് (പെനൽറ്റി) സ്പെയിനിനെ തോൽപ്പിച്ചെങ്കിലും സെമിയിൽ ജർമനിയോട് ഒരു ഗോളിനു തോറ്റു. തുർക്കിയോടു 2– 3ന്  തോറ്റാണ് നാലാം സ്ഥാനത്തെത്തിയത്.  

∙ ആഹാ ജപ്പാൻ

ഒന്നിലധികം വാളുകളും പടച്ചട്ടയുമെല്ലാം അണിഞ്ഞാണ് പരമ്പരാഗത ജാപ്പനീസ് പോരാളികളായ സമുറായിമാർ പോരിനിറങ്ങുന്നത്. കയ്യിലുള്ള മുഴുവൻ ആയുധങ്ങളും എടുത്തു പ്രയോഗിച്ച ശേഷമാണ് ക്രൊയേഷ്യക്കെതിരെ ജപ്പാന്റെ പ്രീ ക്വാർട്ടറിലെ കീഴടങ്ങൽ. ഈ ലോകകപ്പിലെ ആദ്യ പെനൽറ്റി ഷൂട്ടൗട്ട്  വിധി നിർണയിച്ച കളിയിൽ വീരപോരാളികളായാണ് അവരുടെ മടക്കം.  ചൈനീസ് ഉൽപ്പന്നങ്ങൾ പോലെയല്ല ജപ്പാൻ പ്രോഡക്ട്സ്. ചൈനീസ് സാധനങ്ങൾ അൽപായുസാണ്, എന്നാൽ മികച്ച സാങ്കേതിക പിൻബലമുള്ള ജാപ്പനീസ് ഉൽപ്പന്നങ്ങൾക്ക് ഈടു കൂടും. ലോകകപ്പിൽ അവർ ഈടുറ്റ കളി കളിച്ചതും അതുകൊണ്ടു തന്നെ. തങ്ങളുടെ നാട്ടിലെ ക്ലബ്ബുകളിൽ കളിക്കുന്ന 8 താരങ്ങൾ ജപ്പാൻ ടീമിലുണ്ടെങ്കിലും അവരിൽ നിന്ന് ജർമനി ഇത്തരമൊരു തിരിച്ചടി പ്രതീക്ഷിച്ചിരിക്കില്ല.

ADVERTISEMENT

മൂന്നാം ദിവസത്തെ രണ്ടാം അട്ടിമറി ജർമനിക്ക് പുറത്തേക്കുള്ള  വഴിതെളിച്ചു (2-1). 75 മിനിറ്റുവരെ മുന്നിട്ടുനിന്ന ജർമനിയെയാണ് വമ്പൻ തിരിച്ചുവരവിലൂടെ  ജപ്പാൻ അടിച്ചു പതംവരുത്തിയത്. 75, 83 മിനിറ്റുകളിൽ ഗോളുകൾ നേടിയ റിറ്റ്സു ഡോവനും തകുമ അസാനോയും ജർമൻ ലീഗായ ബുന്ദസ് ലിഗയിലെ താരങ്ങളും. ജർമൻ ക്ലബിനുവേണ്ടി കളിക്കുന്ന ഗോളി ഷുയ് ചി ഗോൻഡ ഏഴിലധികം സേവുകളാണ് നടത്തിയത്. കോസ്റ്റാറിക്കയോട് ഏകഗോളിന് തോറ്റെങ്കിലും മറ്റൊരു ലോക ചാംപ്യനായ സ്പെയിനിനെ 2- 1 ന് തോൽപിച്ചാണ് ഗ്രൂപ്പ് ജേതാക്കളായി കൊറിയ അവസാന പതിനാറിൽ എത്തിയത്. ടിക്കി  ടാക്ക വക്താക്കളായ സ്പെയിൻ 83% ബോൾ പൊസഷൻ നേടിയിട്ടും ജപ്പാനെ മറികടക്കാനായില്ല.

ജർമനി - ജപ്പാൻ മത്സരത്തിൽ ഗോൾ നേട്ടം ആഘോഷിക്കുന്ന ജപ്പാൻ താരങ്ങൾ. (Photo by Antonin THUILLIER / AFP)

ഇവരുടെ പന്തവകാശം വെറും 17 % മാത്രമാണെന്നറിയുക. 2002 ലെ ലോകകപ്പിൽ കളിക്കുമ്പോൾ ടീമിലെ 4 പേരായിരുന്നു വിദേശങ്ങളിൽ കളിച്ചിരുന്നത്. 1992 ൽ തുടക്കം കുറിച്ച ജെ ലീഗാണ് ജപ്പാൻ ഫുട്ബോളിന്റെ തലവര മാറ്റിയത്. ഏഷ്യയിലെ ഏറ്റവും മികച്ച ലീഗാണിത്. വലിയവനെ കാണുമ്പോൾ കവാത്തു മറക്കുന്ന കുഞ്ഞൻമാരുടെ പതിവു രീതി ഇത്തവണ കണ്ടില്ല. പകരം തുടക്കം മുതൽ ആക്രമിക്കുകയും എതിരാളികളെ വരച്ചവരയിൽ നിർത്തുകയും ചെയ്യുന്ന ധൈര്യത്തിലേക്ക് ഏഷ്യൻ ടീമുകൾ മാറിയിരിക്കുന്നു.

∙ ‘ലോകം’ കീഴടക്കിയ സൗദി അറേബ്യ

2018 ലോകകപ്പിൽ അർജന്റീനയ്ക്കെതിരെ ആകെ ഉയർന്ന ഓഫ് സൈഡ് 6. ഇത്തവണ സൗദിക്കെതിരെയുള്ള ആദ്യ മത്സരത്തിൽത്തന്നെ അർജന്റീന വീണത് 10 തവണ, ആദ്യപകുതിയിൽ മാത്രം 7 തവണ. ഓഫ്സൈഡ് കണക്ക് ഗോളിനെയും വിജയത്തെയും നേരിട്ട് ബാധിച്ച ആദ്യ അട്ടിമറിയിലാണ് സൗദിക്കാർ അർജന്റീനയെ തകർത്തത്. ലോകകപ്പിൽ ഒരു ഏഷ്യൻ രാജ്യം അർജന്റീനയെ തോൽപ്പിക്കുന്ന ആദ്യ കാഴ്ച. കഴിഞ്ഞ ലോകകപ്പിൽ ഐസ്‌ലൻഡ് പുറത്തെടുത്ത ബസ് പാർക്കിങ് ഡിഫൻസിന്റെ പുതിയരൂപമായ ഹൈ പ്രഷർ ഡിഫൻസിലാണ് സൗദിക്കു മുന്നിൽ മെസ്സിയും കൂട്ടരും വീണത്. 

അർജന്റീനയെ കീഴടക്കിയ സൗദി അറേബ്യൻ താരങ്ങളുടെ ആഹ്ലാദം.

1994ൽ പ്രീ ക്വാർട്ടറിലെത്തിയതാണ് സൗദിയുടെ ഇതുവരെയുള്ള മികച്ച പ്രകടനമെങ്കിലും ഇനി ചരിത്രം അവരുടെ നെറ്റിയിൽ ഒട്ടിച്ചുകൊടുക്കുക അർജന്റീനയെ കെട്ടുകെട്ടിച്ചവരെന്ന ലേബലായിരിക്കും. ഫിഫ റാങ്കിങ്ങിൽ 51 –ാം സ്ഥാനത്തുള്ള സൗദിയാണ് മെസ്സിയുടെ മൂന്നാം നമ്പറുകാരെ പാഠംപഠിപ്പിച്ചത്. മെക്സിക്കോയോടു തോറ്റതോടെ അവസാന 16ലേക്ക് മുന്നേറാനായില്ലെങ്കിലും സൗദിയെ ഏഷ്യ ഉള്ളംകയ്യിൽ കൊണ്ടുനടക്കും.

∙ ബെയ്‌ലിനെ ഞെട്ടിച്ച ഇറാൻ

തുണീസിയയെയും ഡെന്മാർക്കിനെയും തോൽപ്പിച്ച് പ്രീ ക്വാർ‌ട്ടറിലെത്തി ഓസ്ട്രേലിയയും മികച്ച പ്രകടനം നടത്തിയപ്പോൾ അധികം മുന്നേറാനായില്ലെങ്കിലും ഗരെത് ബെയ്‌ലിന്റെ വെയ്ൽസിനെ തോൽപ്പിക്കാൻ ഇറാനു കഴിഞ്ഞത് ചെറിയ നേട്ടമല്ല. അതും ഒരു ഗോളിനല്ല, എണ്ണം പറഞ്ഞ 2 ഗോളുകൾക്ക്. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോട് 6–2നു തോറ്റമ്പിയ ഇറാനെയല്ല പിന്നീടു കളത്തിൽ കണ്ടത്. അനായാസ ജയവും ഒപ്പം നോക്കൗട്ട് സാധ്യതകളും സ്വപ്നം കണ്ടെത്തിയ വെയിൽസിനെയാണ് ഏഷ്യയിലെ ചുണക്കുട്ടന്മാർ രണ്ടടിച്ചു നാണിപ്പിച്ചു വിട്ടത്.

കരുത്തരായ യുഎസിനെ അവസാന കളിയിൽ സമനിലയിൽ പിടിച്ചിരുന്നെങ്കിൽപ്പോലും നോക്കൗട്ടിലേക്കു മുന്നേറാമായിരുന്നു ഇറാന്. പക്ഷേ, വെയിൽസിനെതിരെ പുറത്തെടുത്ത വിസ്മയം ഒരിക്കൽക്കൂടി ആവർത്തിക്കാന്‍ അവർക്കു കഴിഞ്ഞില്ല. ക്രിസ്റ്റ്യൻ പ്യുലിസിച്ചിന്റെ ഒരൊറ്റ ഗോൾ വിധിയെഴുതിയ മത്സരത്തിൽ യുഎസിനെതിരെ പുറത്തെടുത്ത കടുത്ത പോരാട്ടത്തിന്റെ കൂടി ഓർമയുമായായിരുന്നു ഇറാന്റെയും മടക്കം. 

English Summary: The Rise of Asian Nations in FIFA Qatar World Cup