ലോകകിരീടത്തിലേക്ക് ഇനി 8 മത്സരങ്ങളുടെ കാത്തിരിപ്പ്... മിന്നുന്ന ജയങ്ങളും വൻവീഴ്ചകളുമായി പിന്നിട്ടത് 56 കളികൾ.. പന്തുകളിക്കൊപ്പം ആരാധകർ സാക്ഷ്യം വഹിച്ചത് കണക്കിലെ കളികൾക്കും! പ്രീക്വാർട്ടർ വരെയുള്ള രസക്കണക്ക് ഇങ്ങനെ...

ലോകകിരീടത്തിലേക്ക് ഇനി 8 മത്സരങ്ങളുടെ കാത്തിരിപ്പ്... മിന്നുന്ന ജയങ്ങളും വൻവീഴ്ചകളുമായി പിന്നിട്ടത് 56 കളികൾ.. പന്തുകളിക്കൊപ്പം ആരാധകർ സാക്ഷ്യം വഹിച്ചത് കണക്കിലെ കളികൾക്കും! പ്രീക്വാർട്ടർ വരെയുള്ള രസക്കണക്ക് ഇങ്ങനെ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകകിരീടത്തിലേക്ക് ഇനി 8 മത്സരങ്ങളുടെ കാത്തിരിപ്പ്... മിന്നുന്ന ജയങ്ങളും വൻവീഴ്ചകളുമായി പിന്നിട്ടത് 56 കളികൾ.. പന്തുകളിക്കൊപ്പം ആരാധകർ സാക്ഷ്യം വഹിച്ചത് കണക്കിലെ കളികൾക്കും! പ്രീക്വാർട്ടർ വരെയുള്ള രസക്കണക്ക് ഇങ്ങനെ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകകിരീടത്തിലേക്ക് ഇനി 8 മത്സരങ്ങളുടെ കാത്തിരിപ്പ്...മിന്നുന്ന ജയങ്ങളും വൻവീഴ്ചകളുമായി പിന്നിട്ടത് 56 കളികൾ..പന്തുകളിക്കൊപ്പം ആരാധകർ സാക്ഷ്യം വഹിച്ചത് കണക്കിലെ കളികൾക്കും!പ്രീക്വാർട്ടർ വരെയുള്ള രസക്കണക്ക് ഇങ്ങനെ...

ഖത്തർ ലോകകപ്പിൽ 56 മത്സരങ്ങൾ പൂർത്തിയായപ്പോൾ  ‘മികച്ച താരം’ VAR തന്നെ. മൈതാനത്തു നടക്കുന്ന സംഭവങ്ങളുടെ വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് നീതി ഉറപ്പാക്കുന്ന സാങ്കേതിക സംവിധാനമാണ് വിഡിയോ അസിസ്റ്റന്റ് റഫറി (VAR). ലോകകപ്പിൽ റഫറിയുടെ തീരുമാനങ്ങൾ VAR തിരുത്തിയത് 24 തവണയാണ്. 2 തവണ റഫറിയുടെ തീരുമാനം VAR ശരിവച്ചു. 6 ഗോളുകൾ VAR അനുവദിച്ചപ്പോൾ 10 ഗോളുകൾ നിഷേധിച്ചു. 9 പെനൽറ്റികളാണ് VAR പരിശോധനയ്ക്കു ശേഷം നൽകിയത്. ഒരു തവണ പെനൽറ്റി നൽകാനുള്ള റഫറിയുടെ തീരുമാനത്തിന് VAR നോ പറഞ്ഞു. VAR പരിശോധനയിലൂടെ ഒരു തവണ റഫറിക്ക് ചുവപ്പുകാർഡ് എടുക്കേണ്ടതായും വന്നു. 

ADVERTISEMENT

ജപ്പാന്‍റെ പകരക്കാർ

ലോകകപ്പിൽ ജപ്പാന്റെ 5 ഗോളിൽ മൂന്നും നേടിയത് പകരക്കാർ. പകരക്കാരനായി ഇറങ്ങി റിറ്റ്സു ഡോവൻ രണ്ടു തവണ ജപ്പാനായി ഗോൾ നേടി. തകുമ അസാനോ ഒരു ഗോളും നേടി.

TOP SAVES

വോയ്ചെക് ഷെസ്നി (പോളണ്ട്): 21

ADVERTISEMENT

വാന്യ മിലിങ്കോവിച്ച് സാവിച്ച് (സെർബിയ): 16

ആന്ദ്രേ നോപ്പാർട് (നെതർലൻഡ്സ്): 15

ഷുയ്ചി ഗോൻഡ (ജപ്പാൻ): 15

മുഹമ്മദ് അൽ ഉവൈസ് (സൗദി അറേബ്യ): 14

ADVERTISEMENT

GROUND STATS

കൂടുതൽ കാണികൾ

അർജന്റീന–മെക്സിക്കോ: 88,966 (ലുസെയ്ൽ സ്റ്റേഡിയം)

പോർച്ചുഗൽ–യുറഗ്വായ്: 88,668 (ലുസെയ്ൽ സ്റ്റേഡിയം)

ബ്രസീൽ–സെർബിയ: 88,103 (ലുസെയ്ൽ സ്റ്റേഡിയം)

കുറവ് കാണികൾ

സ്വിറ്റ്സർലൻഡ്– കാമറൂൺ: 39,089 (അൽ ജനൂബ്)

കൂടുതൽ ഗോൾ പിറന്ന സ്റ്റേഡിയം

1. ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയം: 28 ഗോൾ

2. അൽ തുമാമ സ്റ്റേഡിയം: 23 ഗോൾ

3. സ്റ്റേഡിയം 974: 21 ഗോൾ

PLAYER OF THE MATCH

കിലിയൻ എംബപെ (ഫ്രാൻസ്): 3

ലയണൽ മെസ്സി (അർജന്റീന): 2

ലൂക്ക മോ‍ഡ്രിച്ച് (ക്രൊയേഷ്യ): 2

ക്രിസ്റ്റ്യൻ പുലിസിക് (യുഎസ്എ): 2

FASTEST GOAL

ഖത്തർ ലോകകപ്പിൽ പ്രീക്വാർട്ടർ വരെയുള്ള ഘട്ടത്തിലെ അതിവേഗ ഗോൾ മെക്സിക്കോയുടെ ലൂയിസ് ഷാവേസിന്റെ പേരിൽ. സൗദിക്കെതിരെ 29.19 മീറ്റർ ദൂരെ നിന്ന് ഷാവേസ് തൊടുത്ത ഫ്രീകിക്കിന്റെ വേഗം മണിക്കൂറിൽ 121.69 കിലോമീറ്റർ. ലോകകപ്പിൽ ഉപയോഗിക്കുന്ന അൽ റിഹ്‌ല പന്തിൽ ഘടിപ്പിച്ച സെൻസർ ഉപയോഗിച്ചാണ് ഈ വിവരങ്ങൾ ശേഖരിച്ചത്. ജപ്പാന്റെ റിറ്റ്സു ഡോവൻ സ്പെയിനിനെതിരെ നേടിയ ഗോളാണ് രണ്ടാം സ്ഥാനത്ത്– വേഗം 120.04 കിലോമീറ്റർ. സ്പെയിനിനെതിരെ ജർമൻ താരം നിക്‌ലാസ് ഫുൾക്രൂഗിന്റെ ഗോൾ മൂന്നാമതും ഘാനയ്ക്കെതിരെ പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ പെനൽറ്റി ഗോൾ നാലാമതുമാണ് വേഗക്കണക്കിൽ.

TOP SCORER

കിലിയൻ എംബപെ (ഫ്രാൻസ്): 5 ഗോൾ

ഒളിവർ ജിറൂദ് (ഫ്രാൻസ്): 3

ലയണൽ മെസ്സി (അർജന്റീന): 3

മാർക്കസ് റാഷ്ഫഡ് (ഇംഗ്ലണ്ട്): 3

റിച്ചാലിസൺ (ബ്രസീൽ): 3

കോഡി ഗാക്പോ (നെതർലൻഡ്സ്): 3

ബുകായോ സാക്ക (ഇംഗ്ലണ്ട്): 3

ഗൊൺസാലോ റാമോസ് (പോർച്ചുഗൽ): 3

ഇംഗ്ലണ്ട്  മാന്യൻമാർ !

4 മത്സരങ്ങൾ കളിച്ചിട്ടും ഒരു മഞ്ഞക്കാർഡ് പോലും ലഭിക്കാത്ത ഇംഗ്ലണ്ടാണ് ഈ ലോകകപ്പിലെ 'മാന്യൻമാരുടെ' സംഘം. 3 മത്സരങ്ങളിൽ നിന്ന് 14 മഞ്ഞക്കാർഡുകൾ ലഭിച്ച സൗദി അറേബ്യ ആണ് കൂടുതൽ കാർഡുകൾ വാങ്ങിക്കൂട്ടിയ ടീം. 

ഖത്തർ ലോകകപ്പിൽ ഇതുവരെ പിറന്ന ഗോളുകൾ

56 മത്സരം

148 ഗോൾ !

പെനൽറ്റി: 11

ഫ്രീകിക്ക് ഗോൾ: 2

സെറ്റ്പീസ്: 19

മറ്റുള്ളവ (ഓപ്പൺ പ്ലേ): 114

സെൽഫ് ഗോൾ: 2

കൂടുതൽ ഗോൾ നേട്ടം :

ഇംഗ്ലണ്ട് ,പോർച്ചുഗൽ (12)

കൂടുതൽ ഗോൾ വഴങ്ങിയത്: കോസ്റ്ററിക്ക (11)

കൂടുതൽ ഗോൾ പിറന്ന മത്സരം:  ഇംഗ്ലണ്ട്– ഇറാൻ: 8 

(6–2 ഇംഗ്ലണ്ട് ജയം)

രണ്ടാം പകുതിയിൽ ഗോൾമഴ

രണ്ടാം പകുതി:  92

ആദ്യ പകുതി ഗോളുകൾ:  56

മത്സരത്തിന്റെ വിവിധ സമയങ്ങളിൽ പിറന്ന ഗോളുകൾ

0-15 മിനിറ്റ്: 12

16-30 മിനിറ്റ്: 14

31-45 മിനിറ്റ്: 30*

46-60 മിനിറ്റ്: 27

61-75 മിനിറ്റ്: 29

76-90 മിനിറ്റ്: 36*

HER STORY

സ്റ്റെഫാനി ഫ്രപ്പാർട്ട്, കരെൻ ഡയസ്, നൂസ് ബെക്ക് എന്നിവർ പുരുഷ ലോകകപ്പിലെ ഒരു മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറിമാരായി. ഡിസംബർ ഒന്നിനു നടന്ന ജർമനി–കോസ്റ്ററിക്ക മത്സരമാണ് ഇവർ നിയന്ത്രിച്ചത്. യുഎസിൻറെ കാതറിൻ നെസ്ബിത് പുരുഷ ലോകകപ്പിൽ പ്രീക്വാർട്ടർ നിയന്ത്രിക്കുന്ന ആദ്യ വനിതാ അസിസ്റ്റൻറ് റഫറിയായി. ഇംഗ്ലണ്ട്–സെനഗൽ പ്രീക്വാർട്ടർ മത്സരത്തിലെ അസിസ‌്റ്റൻറ് റഫറിയായിരുന്നു കാതറിൻ.

English Summary: VAR is the best