ലിയോ എന്നു നീട്ടിവിളിച്ചാൽ വിളികേൾക്കുന്ന ഒരു പിടിയാളുകൾ ഇങ്ങു കേരളത്തിലുണ്ട്. ലയണൽ മെസിയുടെ ആരാധകരായ മാതാപിതാക്കൾ ലിയോ എന്നു മക്കളെ വിളിച്ചു. നമ്പർ 10 ജഴ്സിയുമായി കുഞ്ഞുങ്ങൾ ഫുട്ബോൾ കണ്ടു. അവരുടെ സ്വപ്ന സാഫല്യം കൂടിയാണു ലോകകപ്പ് ഫൈനൽ. തങ്ങളുടെ പേരിന്റെ ഉടമസ്ഥൻ ലോകകിരീടം നേടുമോയെന്ന് അന്നറിയാം. മറഡോണയ്ക്കൊപ്പം അർജന്റീനയായി ജ്ഞാന സ്നാനം ചെയ്തവർക്കും ഇന്നുള്ള ഏക മിശിഹാ മെസിയാണ്. മലയാളികളുടെ അർജന്റീന സ്നേഹത്തിന്റെ അടിത്തറ 1986ലെ ലോകകപ്പും മറ‍ഡോണയുമാണ്. കോലോത്തുംപാടത്തു പന്തു തട്ടി നടന്ന ബ്രസീൽ ആരാധകനായ പയ്യനെ അർജന്റീനയുടെ ആർഡെന്റ് ഫാനാക്കിയതു മറഡോണയാണെന്നു മലയാളികളുടെ സ്വന്തം ഐ.എം.വിജയൻ പറഞ്ഞിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രൊയേഷ്യയ്ക്ക് എതിരായ ലോകകപ്പ് ഫു‍ട്ബോൾ സെമി ഫൈനലിന്റെ 69-ാം മിനിറ്റ്. ഏകദേശം മധ്യവരയിൽ നിന്നു പന്തുമായി അയാൾ ഓടിത്തുടങ്ങുന്നു. ഗാലറികളിലെ ആരാധകർക്ക് അപ്പോൾത്തന്നെ ആ വൈബ് ലഭിച്ചു. കാരണം ഓടിത്തുടങ്ങിയതു കാൽപ്പന്തിന്റെ മിശിഹായാണല്ലോ. ക്രൊയേഷ്യയുടെ സെന്റർ ബാക്ക് യോഷ്കോ ഗ്വാഡിയോളും ഒപ്പം പിടിക്കുന്നു. ക്രൊയേഷ്യൻ ഗോൾമുഖത്തിനു മീറ്ററുകൾ മാറി ബോൾ പുറത്തേക്ക് പോകുമെന്ന സ്ഥിതിയെത്തുന്നതു വരെ ഇരുവരും ഓട്ടം തുടരുന്നു. ബോൾ ഒൗട്ടാകുന്ന ഘട്ടത്തിൽ ഗ്വാഡിയോളിനെ നിഷ്പ്രഭനാക്കി പാസ്– അതും മുഖമൊന്ന് ഉയർത്തിപ്പോലും നോക്കാതെ… കാരണം അവിടെ ജൂലിയൻ അൽവാരസിനെ കാത്തു വച്ചിരുന്നു.. അതുകൊണ്ടാണ് അയാളെ ലോകം കാൽപ്പന്തിന്റെ മിശിഹാ എന്നു വിളിച്ചത്. ലയണൽ ആന്ദ്രേ മെസി– ലോകം ഒരേ സമയം അത്ഭുതത്തോടെയും ആരാധനയോടെയും കാണുന്ന ഫുട്ബോളിന്റെ മിശിഹാ. 

ലോകകപ്പ് സെമിഫൈനലിലെ പകരം വയ്ക്കാനില്ലാത്ത ഈ അസിസ്റ്റ് മെസ്സിയുടെ അനേകം അത്ഭുതങ്ങളിൽ ഒന്നു മാത്രം. പക്ഷെ ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ അതുണ്ടാക്കുന്ന പ്രകമ്പനം ചെറുതല്ല. ലോകം കാത്തു നിൽക്കുന്നതു ഞായറാഴ്ച ആ കൊടിയേറ്റത്തിലേക്കാണ്. മെസ്സിക്കൊരു കപ്പ് പദ്ധതി എന്നു ഹേറ്റേഴ്സ് ട്രോൾ ചെയ്യുന്ന മെസി ലോകകപ്പ് വാങ്ങുന്ന ഗോൾഡൻ സെക്കൻഡ് സ്വപ്നം കാണുന്ന ശതകോടികളുണ്ട്. എന്തായിരിക്കാം മെസി ലോകത്തെ ആകർഷിച്ചു നിർത്തുന്നത്…..

ADVERTISEMENT

∙ ഔട്ട്സ്റ്റാൻഡിങ് 

കടലിനടിയിലെ ലയണൽ മെസ്സിയുടെ കട്ടൗട്ട്.

സംതിങ് സ്പെഷൽ തന്നെയാണു മെസി. അതിൽ സംശയം വേണ്ട. മുൻ ഇന്ത്യൻ ഫുട്ബോൾ താരം ആസിഫ് സഹീർ പറയുന്നു. ഇത്തവണ ഖത്തറിൽ ലോകകപ്പ് നേരിൽക്കണ്ടപ്പോൾ മെസിയുടെ ടാലന്റും കഠിനാധ്വാനവും നേരിൽ മനസ്സിലായി. 100 ശതമാനം ആത്മവിശ്വാസത്തോടെയാണു മെസി കളത്തിൽ നിറ‍ഞ്ഞു നിൽക്കുന്നത്. ഗോളടിക്കുന്നതിലും ഗോളടിപ്പിക്കുന്നതിലും ഒരേ  ചടുലത– ഒരു മത്സരത്തിനപ്പുറം ലോക കിരീടം മെസ്സിയെ കാത്തിരിക്കുന്നു. അതു മെസി ഉയർത്തുന്നതു കാണാൻ ലോകത്തോടൊപ്പം ഞങ്ങളും കാത്തിരിക്കുന്നു– ആസിഫ് സഹീർ പറയുന്നു. 

ആ മനുഷ്യനെ സമ്മതിക്കം, ജീനിയസ് എന്നു സംശയമില്ലാതെ വിളിക്കാം– മുൻ ഇന്ത്യൻ നായകനും എഐഎഫ്എഫ് ടെക്നിക്കൽ ഡയറക്ടറുമായ ഐ.എം.വിജയൻ പറയുന്നു. മെസ്സിയുടെ ശരീരഭാഷയിൽപ്പോലും പതിവില്ലാത്ത ഒരു വാശി തെളിഞ്ഞു നിന്നിരുന്ന മത്സരമായിരുന്നു കടന്നുപോയത്. നല്ല കളി പുറത്തെടുക്കുമെന്ന് ഉറപ്പിച്ചു വന്ന മട്ട്. മുഖഭാവത്തിൽപ്പോലും വീറും വാശിയും നിറഞ്ഞു നിന്നു– വിജയൻ പറയുന്നു. 

ക്രോയേഷ്യയ്ക്കെതിരായ സെമി ഫൈനലിൽ ഗോൾ നേട്ടം ആഘോഷിക്കുന്ന ലയണൽ മെസ്സി.

പ്രായം കൂടും തോറും ചെറുപ്പമാകുന്നയാളാണു മെസിയെന്നു തോന്നിപ്പോകുന്നതായി മുൻ ഇന്ത്യൻ താരം ജോപോൾ അഞ്ചേരി പറയുന്നു. 2014ൽ ലോകപ്പ് ഫുട്ബോൾ ഫൈനൽ കളിക്കാൻ എത്തിയയാളല്ല 2022 ന്റെ ഫൈനലിൽ എത്തി നിൽക്കുന്ന മെസ്സി. പഴയ ആ ടെൻഷൻ മുഖത്തില്ല. ഫ്രീ മൈൻഡഡാണ്. എന്റെ കളി ഞാൻ കളിക്കുമെന്ന ഫീൽ. മെസി മാത്രമല്ല അർജന്റീന ടീം. എന്നാൽ മെസ്സിയിൽ നിന്ന് അർജന്റീന ഊർജം ഉൾക്കൊള്ളുന്നു. താൻ ഒരു ഫാൻ ബോയ് ആണെന്നു പറഞ്ഞ ജൂലിയൻ അൽവാരസ് അടക്കം ഒരു പിടി താരങ്ങൾ. കോച്ച് ലയണൽ സ്കലോനി എല്ലാവരും മെസ്സിക്കു വേണ്ട ഒരിടം നൽകുന്നു. ഇത്രയും ടീം ഗെയിം കളിക്കുന്ന ഒരു ടീം നൽകുന്ന പ്രതീക്ഷ എത്രയെന്നു പറയാനാകില്ലെന്നും ലോകകപ്പ് മത്സരങ്ങളുടെ കമന്റേറ്റർ കൂടിയായ ജോപോൾ പറയുന്നു. 

ADVERTISEMENT

∙ മലയാളി ലിയോമാർ 

ലിയോ എന്നു നീട്ടിവിളിച്ചാൽ വിളികേൾക്കുന്ന ഒരു പിടിയാളുകൾ ഇങ്ങു കേരളത്തിലുണ്ട്. ലയണൽ മെസിയുടെ ആരാധകരായ മാതാപിതാക്കൾ ലിയോ എന്നു മക്കളെ വിളിച്ചു. നമ്പർ 10 ജഴ്സിയുമായി കുഞ്ഞുങ്ങൾ ഫുട്ബോൾ കണ്ടു. അവരുടെ സ്വപ്ന സാഫല്യം കൂടിയാണു ലോകകപ്പ് ഫൈനൽ. തങ്ങളുടെ പേരിന്റെ ഉടമസ്ഥൻ ലോകകിരീടം നേടുമോയെന്ന് അന്നറിയാം. മറഡോണയ്ക്കൊപ്പം അർജന്റീനയായി ജ്ഞാന സ്നാനം ചെയ്തവർക്കും ഇന്നുള്ള ഏക മിശിഹാ മെസിയാണ്. 

മലയാളികളുടെ അർജന്റീന സ്നേഹത്തിന്റെ അടിത്തറ 1986ലെ ലോകകപ്പും മറ‍ഡോണയുമാണ്. കോലോത്തുംപാടത്തു പന്തു തട്ടി നടന്ന ബ്രസീൽ ആരാധകനായ പയ്യനെ അർജന്റീനയുടെ ആർഡെന്റ് ഫാനാക്കിയതു മറഡോണയാണെന്നു മലയാളികളുടെ സ്വന്തം ഐ.എം.വിജയൻ പറഞ്ഞിട്ടുണ്ട്.  1978ൽ മരിയോ കെംപസിന്റെ അർജന്റീന ലോകകപ്പ് നേടിയിട്ടുണ്ടെങ്കിലും 1986ലെ മറഡോണയുടെ അവതാരപ്പിറവിയാണു കാന്തിക ശക്തിയിൽ ലോകമെങ്ങുമുള്ള ആരാധകരെ അർജന്റീനയ്ക്കൊപ്പം വലിച്ചടിപ്പിച്ചതെന്നു സിപിഐ നേതാവും ഫുട്ബോൾ ആരാധകനുമായ പന്ന്യൻ രവീന്ദ്രൻ പറയുന്നു. അസാധാരണ നേട്ടത്തോടെ മറഡോണയുടെ യഥാർഥ പിൻഗാമിയാകാൻ മെസിക്കു സാധിച്ചു. മെസ്സി ഒരു ലോകകിരീടം കൊണ്ടു മടങ്ങണമെന്നാണ് ആഗ്രഹമെന്നും പന്ന്യൻ പറയുന്നു. 

∙ മലയാളിയുടെ മൂന്നാം തലമുറക്കാഴ്ച 

ജൂലിയൻ ആൽവാരെസിനൊപ്പം ലയണൽ മെസ്സി.
ADVERTISEMENT

മലയാളിയുടെ ലോകകപ്പ് അനുഭവത്തിൽ കാഴ്ച കൊണ്ടുവന്നതും 1986 ലോകകപ്പാണ്. അതു വരെ ലോകകപ്പ് കണ്ടു പരിചയമില്ലാത്ത ഒരു തലമുറയിൽ നിന്നു ലോകകപ്പ് ടിവിയിലൂടെ കണ്ട തലമുറയിലേക്കുള്ള മാറ്റമായിരുന്നു 1986. ടിവിയിൽ ലോകകപ്പ് കണ്ട തലമുറ മറഡോണയ്ക്കു വേണ്ടി ആർത്തു വിളിച്ചു. അവരുടെ പിന്മുറക്കാർ ഇന്നു ഖത്തറിലെത്തി നേരിട്ട് മെസ്സിയെക്കണ്ട് ആവേശത്തോടെ ആർപ്പു വിളിക്കുന്നു. ലോകകപ്പ് ഇത്രയധികം മലയാളികൾ നേരിൽക്കണ്ട മറ്റൊരു കാലവും ഉണ്ടായിട്ടില്ല. അതിനാൽ ഇതു 3ജി (മൂന്നാം ജനറേഷൻ) ലോകകപ്പ് കാഴ്ച എന്നു തന്നെ പറയാം. മെസിയെ നേരിട്ടും കണ്ടും മെസ്സി കളിക്കുന്നതു വിഡിയോയിൽ പകർത്തിയും ആഘോഷിക്കുകയാണു മലയാളികൾ. ഇതിനൊപ്പം ബിഗ് സ്ക്രീനുകൾ ഒരുക്കി ലോകകപ്പ് കാഴ്ച ആഘോഷമാക്കുന്നു. കോഴിക്കോട് പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച മെസിയുടെ വലിയ കട്ടൗട്ട് രാജ്യാന്തര തലത്തിൽ വരെ ശ്രദ്ധ നേടി. പിന്നീട് നെയ്മാറും റൊണാൾഡോയും ഇവിടെ ഇടം പിടിച്ചു. ലോകകപ്പ് ഫുട്ബോൾ ക്വാർട്ടർ ഘട്ടം പിന്നിട്ടപ്പോള്‍ ഖത്തറിൽനിന്നു നെയ്മാറും ക്രിസ്റ്റ്യാനോയും മടങ്ങി. ഇപ്പോൾ ഇതാ കലാശപ്പോരാട്ടത്തിനും മെസ്സി തല ഉയർത്തി നിൽക്കുന്നു. 

∙ നായകൻ വീണ്ടും വരുന്നു 

2014 ലോകകപ്പ് ഫുട്ബോളിന്റെ ഏറ്റവും വലിയ കാഴ്ച കളിപ്പാട്ടം അവസാന നിമിഷം തട്ടിപ്പറിക്കപ്പെട്ട കുട്ടിയുടെ ദൈന്യതയോടെ ലോകകപ്പ് ട്രോഫി നോക്കി നിൽക്കുന്ന ചിത്രമായിരുന്നു. അവസാന കടമ്പയിൽ ജർമനിക്കു മുന്നിൽ വീണ അർജന്റീന മടങ്ങുമ്പോൾ മെസിക്കൊപ്പം ആരാധകരും കരഞ്ഞു. 8 വർഷത്തിനിപ്പുറം ഖത്തറിലേക്ക് മെസ്സിയെത്തുമ്പോൾ ആകെ മാറ്റമാണ്. ഒരു നായകന്റെ തലയെടുപ്പോടെയാണു മെസി ഖത്തറിലേക്ക് അർജന്റീന ടീമുമായി എത്തിയത്. ഓരോ മത്സരത്തിലും ആ ക്യാപ്റ്റൻ മാർക്ക് പ്രകടിപ്പിച്ചു. പെനൽറ്റികൾ എടുക്കുമ്പോഴുള്ള പതർച്ച ഇല്ലാതായി. കൃത്യതയും കണിശതയുമുള്ള പെനൽറ്റികൾ ലോകത്തെ എണ്ണം പറഞ്ഞ ഗോൾ കീപ്പർമാരെ പരാജയപ്പെടുത്തി ഗോൾ വലയിൽ മുത്തമിട്ടു. കമൽ ഹാസന്റെ അടുത്തിടെയിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം വിക്രമിലെ ഗാനത്തിലെപ്പോലെയായി മെസ്സിയുടെ വരവ്. നായകൻ വീണ്ടും വരാ…. 

English Summary: Lionel Messi Effect and Influence in Kerala Explained